Kureeppuzha Sreekumar

നഗ്നകവിത .. കോഴി ബിരിയാണി


ആദ്യം കൊടുത്താലോ
ആളുകള്‍ അപ്പൊഴേ പിരിയും.

ഒടുവില്‍ കൊടുത്താലോ
ആളുകള്‍ അപ്പൊഴേ വരൂ..

അങ്ങിനെയാണ്‌ പുതിയ അറിയിപ്പുണ്ടായത്.
സാംസ്ക്കാരിക സമ്മേളനത്തിനിടയില്‍
കോഴിബിരിയാണി വിളമ്പുന്നതാണ്‌ ..