(അ)വിശുദ്ധ 

അടിമയവള്‍
ലിഖിതരഹിതാചാരങ്ങള്‍ക്കെന്നും.

അവകാശ നിഷേധി,
ആര്‍ത്തവത്തില്‍ അശുദ്ധമായവള്‍ !

വായ്മൂടണം.
കരയണം ഇരുളില്‍.

കുലീനയാവണം
വെച്ചു വിളമ്പണം.

മാറാത്ത സമൂഹമേ
നേരമായി
മൗനങ്ങള്‍ ഭേദിക്കാന്‍.
മൂഢാചാരങ്ങള്‍ തച്ചുടക്കാന്‍.

അവനവനെന്തിനു തീര്‍ക്കുന്നു വേലികള്‍
ഉയരട്ടെ, വാക്കുകള്‍ വഴികളില്‍
സ്വാതന്ത്ര്യം കനലായ് ജ്വലിയ്ക്കട്ടെ.



Comments: