Dr Anishia Jayadev

പ്രളയം - സ്ത്രീ - നവകേരളം

സാധാരണ ഗതിയില്‍ , തകര്‍ന്നു പോയ ഒരു സമൂഹത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പുരനര്‍‍നി ര്‍‍മിക്കുക പൊതുവെ ഒരു ഔദ്യോഗിക / സര്‍‍ക്കാര്‍‍ ദൗത്യമാണ്. ബാങ്ക് ലോണുകള്‍ സംഘടിപ്പിക്കുക , വാസസ്ഥലത്തിനു അനുയോജ്യമായ പുതിയ ഇടം കണ്ടെത്തുക എന്നിവ സര്‍‍ക്കാര്‍‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം സമൂഹത്തിന്റേതാക്കി മാറ്റം. അവിടെ സ്ത്രീ പങ്കാളിത്തം കൊണ്ട് വരാം. വീട് നിര്‍‍മിക്കുമ്പോള്‍ പൊതുവെ സ്ത്രീയുടെ ആവശ്യങ്ങളോ ആഗ്രഹങ്ങളോ കണക്കിലെടുക്കപെടാറില്ല എന്നത് പൊതുവെ കാണുന്ന ഒരു രീതിയാണ്. ഇവിടെ സ്ത്രീയ്ക്ക് കൂടി ആസൂത്രണ ഘട്ടം മുതല്‍ പങ്കാളിത്തം നല്കുകയാണെകില്‍ അതൊരു വലിയ സാധ്യതയാണ് തുറന്നു വയ്ക്കുന്നത്.


1


അവരുടെ കൂടി ആവശ്യങ്ങള്‍ കണക്കിലെടുത്തു വാസസ്ഥലം പുനര്‍നിര്‍മിക്കുന്നതിലൂടെ മെച്ചപ്പെട്ട , ഉപയുകതമായ ഘടനയും മറ്റു സൗകര്യങ്ങളും ഉള്‍പ്പെടുത്താന്‍ സാധിക്കും. ഉദാഹരണത്തിന്, ചെറിയ കുട്ടിയുള്ള ഒരു അമ്മയാണെങ്കില്‍ പടിക്കെട്ടിലേക്കു തുറക്കുന്ന വാതിലിനു ഉള്ളില്‍ ഒരു ചെറിയ പൊക്കം കുറഞ്ഞ അഴി വാതില്‍ ഘടിപ്പിക്കുന്നതിന്റെ ആവശ്യം നിര്‍‍മ്മാതാക്കളെ ധരിപ്പിക്കാം. അതുവഴി കുട്ടികള്‍ ക്കുണ്ടാവുന്ന ചില അപകടങ്ങള്‍ ഒഴിവാക്കാം. മുറികളുടെ വലിപ്പം വിസ്താരം, ചുമരലമാരകളുടെ പൊക്കം, ആവശ്യകത , ഉപയുക്തത എന്നിവയെ കുറിച്ച് മികച്ച ധാരണ സ്ത്രീ കള്‍ക്കുണ്ട്. നിര്‍മാണച്ചിലവ് ചുരുക്കാന്‍ , ചില എളുപ്പ വഴികള്‍ കണ്ടെത്താന്‍, ഒക്കെ അവര്‍‍ക്കു മികവുണ്ടാകും.


സമൂഹ പുനര്‍‍നിര്‍‍മിതിയില്‍ സ്ത്രീ പങ്കാളിത്തം


ദുരന്തങ്ങള്‍ തീര്‍‍ച്ചയായും സ്ത്രീയ്ക്ക് സ്വതവേയുള്ള വള്‍നറബിലിറ്റി ഇരട്ടിപ്പിക്കും. ഇപ്പോഴും അവരെ വെറും ഇരയായി താഴ്ത്തിക്കെട്ടുകയാണ് സമൂഹത്തിന്റെയും നിര്‍‍വഹണക ര്‍‍ത്താക്കളുടെയും പൊതു രീതി . ലിംഗ നിയമങ്ങള്‍ അവരെ കുടുംബത്തിലെ പുരുഷ അംഗത്തിന്റെ വെറും ആശ്രിതയായി തരംതാഴ്ക്കത്തും. അതുവഴി അവരെ പുനരധിവാസ, പുന ര്‍‍നി ര്‍‍മാണ പ്രക്രിയയില്‍ നിന്ന് പരിധിയിലേറെ ഒഴിവിലാക്കുകയോ മാറ്റി നിര്‍‍ത്തുകയോ ചെയ്യും. നിലവിലുള്ള ലിംഗ പദവി വ്യാകരണങ്ങളാണ് പുനരധിവാസപ്രക്രിയയില്‍ അവര്‍‍ക്കീ പാ ര്‍‍ശ്വവത്കരണം നേരിടേണ്ടി വരുന്നത് . ലിംഗപരമായ പെരുമാറ്റച്ചട്ടങ്ങള്‍ അവളെ പുരുഷന്റെ ആശ്രിതയായോ രണ്ടാംകിട പൗരനായോ ഇരയായോ മാത്രം കണക്കാക്കുന്നു .പ്രശ്നം അധികരിക്കുക ഉദ്യോഗസ്ഥ വൃന്ദവും ഭരണ സംവിധാനവും ഇപ്പോഴും പുരുഷന്മാര്‍‍ക്കിടയിലുള്ള വിനിമയ ഇടങ്ങളായി മാത്രം പ്രവര്‍‍ത്തിക്കുമ്പോഴാണ്. ആ പ്രത്യേക പ്രവ ര്‍‍ത്തന പന്ഥാവില്‍ സ്ത്രീ യ്ക്ക് ഹിതകരമായ ഒന്നും സാധ്യമാകാത്ത അവളുടെ ചലനവും പ്രവര്‍‍ത്തനവും ഒക്കെ പുരുഷകേന്ദ്രീകൃത സമൂഹം തീരുമാനിക്കുമെന്നതിനാലാണ്.


2


സാമ്പ്രദായികമായും സാംസ്കാരികമായും സമൂഹം അടിച്ചേല്പിക്ക വഴി സ്ത്രീ സ്വന്തമാക്കിയ എല്ലാ പരിമിതികളും നിയന്ത്രണങ്ങളും ശതഗുണീഭവിക്കുന്ന ഒരു സമയമാണ് പ്രളയാനന്തര രക്ഷപ്പെടുത്തല്‍ ഘട്ടവും പിന്നെ പുനരധിവാസത്തിന് മുന്‍പുള്ള ഇടത്താവളത്തിലെ പാ ര്‍‍പ്പിന്റെ സന്ദര്‍ഭവും . തികച്ചും പിതൃദായകത്വ മൂല്യങ്ങളായ അച്ചടക്കവും മറ്റും പാലിക്കുന്ന സ്ത്രീകളില്‍ അപരിചിതരുമൊത്തുള്ള സഹവാസം എത്ര ദുര്‍ഘടമായിരിക്കും എന്ന് ഊഹിക്കരുതോ.


ശരീരം എന്ന പരിമിതി - സാധ്യത  


ഒരു പുരുഷന്‍ വെള്ളത്തില്‍ മുട്ടില്‍ നില്‍ക്കുന്നു, സ്ത്രീകള്‍ അയാളുടെ മുതുകു ചവിട്ടടിയാക്കി വള്ളത്തിലേക്കു കയറി രക്ഷപ്പെടുന്നു. ഇത് റെസ്ക്യു ഓപ്പറേഷന്‍ നടന്ന മലപ്പുറത്തെ ഒരു കാഴ്ച്ചയായിരുന്നു. എത്രയോ അശ്ലീലമായിരുന്നു ആ കാഴ്ച . മലപ്പുറത്തെ ഒരു ട്രോമാ കെയര്‍‍ സന്നദ്ധ ടീം അംഗം ആണ് മത്സ്യത്തൊഴിലാളിയായ ജൈസല്‍. മുപ്പത്തിരണ്ട് വയസ് അയാള്‍ ക്കുള്ളൂ. ഉടുപ്പിന്റെ മേല്‍ ഉടുപ്പും അതിനുമേല്‍ ഉടുപ്പും അണിഞ്ഞ അമ്മമാ ര്‍‍ , സഹോദരിമാ ര്‍‍ , അവ ര്‍‍ക്കു റാഫ്റ്റില്‍ കയറാനായാണ് ജീവന്‍ രക്ഷിക്കാനാണ് അയാള്‍ തന്നെ ചവിട്ടുപടിയാക്കിയത്. നന്നായി ഉടുപ്പണിഞ്ഞു ചെരുപ്പുധരിച്ചാണ് അമ്മമാരുടെ നില . അയാളുടെ ചുമലില്‍ കയറാന്‍ പോയ അവരോടു ”ചെരുപ്പ് മാറ്റ് അത് ഒരു മനുഷ്യനാണ്, കല്ലല്ല” എന്നാരോ ഓര്‍മിപ്പിച്ചപ്പോള്‍ , സാരമില്ല, ജീവന് വേണ്ടി ഓടുന്നവരോട് ചെരുപ്പിനെക്കുറിച്ചോമിപ്പിക്കേണ്ടതില്ല ” എന്ന് ജൈസല്‍ പറയുന്നതും അതോടൊപ്പം പറയട്ടെ ജീവന് വേണ്ടി ഓടുന്നവരുടെ മാനസികാവസ്ഥ എത്ര തന്നെ ഭയാനകം തന്നെ . എന്നാല്‍ വസ്ത്രത്തോടുള്ള , മൂടി പുതയ്ക്കലിലുള്ള, ശരീരത്തെക്കുറിച്ചുള്ള അവബോധം സ്ത്രീകള്‍ ക്കുള്ളത് പോലെ ആര്‍‍ക്കുമില്ല.


9


ദേഹത്തെ കുറിച്ച് ഉള്ള പാപ ബോധം ഉടുപ്പുകളായി പരിണമിക്കുമ്പോള്‍ , മരിച്ചു കിടക്കുമ്പോഴും എന്റെ ശരീരം അനാവൃതമാകരുതെന്ന ജീവ പാഠമാണ് ഈ കെട്ടിയുടുപ്പുകള്‍ക്കു കാരണം. മലപ്പുറത്തായാലും തിരുവനന്തപുരത്തായാലും സ്ത്രീ ശരീരത്തിന് പരിമിതികളാണ്. പെരുമഴക്കാലത്തു സാരിത്തുമ്പുയര്‍‍ന്നാല്‍ പരിഹാസം അനുഭവിക്കുന്നവരാന് സ്ത്രീകള്‍ . ഒരു നെറ്റി ഇട്ടു ഒരു പക്ഷെ മധ്യവയസ്സുള്ള ഒരു സ്ത്രീ ഇറങ്ങാന്‍ മടിക്കും വീടിനുപുറത്തു. രക്ഷാ പ്രവര്‍‍ത്തക ര്‍‍ക്ക് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കി സ്ത്രീയുടെ ശരീരത്തെക്കുറിച്ചുള്ള ഈ ശാരദ കുറച്ചേറെ ബുദ്ധിമുട്ടിലാക്കി. ലോകത്തു മറ്റു പല രാജ്യങ്ങളും കാലാവസ്ഥയ്ക്കൊപ്പമാണ് വേഷത്തിനു രൂപമാറ്റം സംഭവിക്കുക. നമ്മുടെ നാട്ടില്‍ അത്ര വലിയ കാലാവസ്ഥ വ്യതിയാനം ഇല്ല എന്നത് കൊണ്ടാണ് എല്ലാ കാലത്തും ഒരേ തരം. വേഷം. അത് മാത്രമോ ? ശരീരത്തിന്റെ അസ്പ ര്‍‍ശ്യത/പരിശുദ്ധി കൊണ്ടല്ലേ ഏതെങ്കിലും ആരോഗ്യവാനായ പുരുഷന് എടുത്തു റാഫ്റ്റില്‍ ആക്കാന്‍ സാധിക്കും എന്നിരിക്കെ, ചെരുപ്പ് മാത്രം മുതുകില്‍ തൊട്ടു ആ സ്ത്രീകള്‍ റാഫ്റ്റിലേക്കു കയറിയത്. അറിയാതെ ദേഹത്ത് പട ര്‍‍ന്നു പിടിക്കുന്ന തീ അണയ്ക്കാന്‍ വസ്ത്രം പറിച്ചെറിയാന്‍ കഴിയാത്ത വിധം ശരീരബോധത്തോടെ ജീവിക്കരുതെന്നു പഠിപ്പിക്കാതെ സമൂഹം സ്ത്രീകളെ ഇനിയും വിഗ്രഹങ്ങളായി സൂക്ഷിക്കയും തരാതരം പോലെ പൂജിക്കയും എറിഞ്ഞു ഉടയ്ക്കയും ചെയ്യും. പ്രളയം ഭയപ്പെടുത്താത്ത ഒരു പാഠം തികച്ചുമൊരു പാഠ്യ പദ്ധതി തന്നെ കൊണ്ടുവരണം പെണ്ണുടലിന്റെ തൊട്ടു തീണ്ടിക്കൂടായ്മ, ശുദ്ധി അശുദ്ധി ബോധം എന്നിവ മാറ്റാന്‍. അവളെ ജീവന്‍ രക്ഷിക്കാനെങ്കിലും പ്രാപ്തയാക്കാന്‍ .ഇത്തരം മാനസികാവസ്ഥയ്ക്കുള്ളില്‍ പെട്ട സ്ത്രീ ഒരു ദുരിതാശ്വാസ കേന്ദ്രത്തില്‍ പൊതു സംവിധാനങ്ങള്‍ , കുളിമുറി, ടോയ്ലറ്റ് എന്നിവ ഉപയോഗിക്കുമ്പോള്‍ വല്ലാതെ ബദ്ധപ്പെടും. അത് ഒരു കാതലായ സ്ത്രീ പ്രശ്നമാണ് .


10


പ്രളയം അധികം ജീവനെടുത്തില്ല എങ്കിലും പലരുടെയും ജീവസാനധാരണ മാര്‍‍ഗം നഷ്ടപ്പെടുത്തി. സ്ത്രീയുടെ നഷ്ടം, അവരുടെ കുടുംബത്തിനുള്ളിലെ പൊതു സാഹചര്‍യം പരിശോധിച്ചാല്‍, ഗ്രഹോപകരണങ്ങളുടെ, പാചക ഉപകരണങ്ങളുടെ, ഇലെക്ട്രിക്കല്‍ ഉപകാരണങ്ങളുടെയൊക്കെ നഷ്ടമാണ് .ജീവനഷ്ടത്തിന്റെയും മറ്റു മാനസിക വ്യഥകളുടെയും ഉള്ളില്‍ പെട്ട സ്ത്രീകള്‍ ക്ക് ഇത് വലിയ സാമ്പത്തിക ബുദ്ധിമുട്ടിനു കാരണമാകും. ഉള്ള വിഭവങ്ങള്‍ ഇതിലേക്കായി ചെലവിടേണ്ടി വരും. അല്ലെങ്കില്‍ ചുരുക്കം ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടും അധികരിച്ച ശാരീരിക ക്ഷീണവും ഉണ്ടാകും .കുടുംബത്തില്‍ പരിചരണത്തിന്റെ , അത് കുട്ടികളെയാകട്ടെ , മുതി ര്‍‍ന്നവരെയാകട്ടെ, പൂ ര്‍‍ണമായി വഹിക്കുന്നവരാണ് യൗവനത്തിലും മധ്യവയസ്സിലും ഉള്ള സ്ത്രീകള്‍ . അത്തരം ഉത്തരവാദിത്വങ്ങളും ഇപ്പോള്‍ അധികരിക്കും . മറ്റുള്ളവ ര്‍‍ക്ക് ശാരീരികവും മാനസികവുമായ ശുശ്രൂഷ , തികച്ചും പരിമിതമായ സാഹചര്‍യങ്ങളില്‍ ചെയ്യേണ്ടിവരും എന്ന ക്ലേശവും അവര്‍‍ക്കുണ്ടാകും, ഇത് തന്നെ മറ്റൊരു ആഘാതത്തിനു കാരണമാകും .


7


ദുരന്താനന്തര കാലഘട്ടം സ്ത്രീ നേരിടുന്നത് ഏകദേശം എല്ലാ ഇടങ്ങളിലും സമാനമായാണ്. കടം വാങ്ങലും , വിലയേറിയ സ്വത്തിന്റെ വിലപനയോ പണയം വയ്ക്കലോ ഒക്കെയാണ് നടക്കുക സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്താന്, കയ്യില് അവശേഷിക്കുന്ന സ്വര്‍ണം, വളര്‍ത്തു മൃഗങ്ങളും പക്ഷികളും, ഉള്ള പാത്രങ്ങളും , ഒക്കെ വില്ക്കപ്പെടുകയും കൈയ്യിലുണ്ടായിരുന്ന അല്പം സ്വത്തുവകകളും നഷ്ടപ്പെടുന്നതും അവര്‍ക്ക് വീട്ടിനുള്ളിലെ സ്ഥാനത്തിനു ഇടിവ് വരികയും ചെയ്യും ഇത് അവരുടെ ആത്മാഭിമാനത്തിന് കുറവ് വരാനും കാരണമാകുന്നു. സ്വന്തം പ്രദേശത്ത് , വീടും ജീവനോപാധിയും നഷ്ടപ്പെട്ട സാഹചര്യത്തില്‍ മറ്റെവിടെയെങ്കിലും പോയി എന്തെങ്കിലുമൊക്കെ തൊഴില്‍ ചെയ്തു ജീവിതം കരുപ്പിടിപ്പിക്കേണ്ട ബാധ്യത സ്ത്രീകളില്‍ നിക്ഷിപ്തമാകും, അതുവരെ ഉണ്ടാക്കിയെടുത്ത ജീവിത സുരക്ഷയുടെ നഷ്ടത്തില്‍ മുതിര്‍‍ന്ന കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെടുത്തി അവരെ എന്തെങ്കിലും ജോലി ചെയ്തു കുടുംബത്തെ സഹായിക്കാന്‍ നിര്‍ബന്ധിക്കേണ്ടിയും വരാം.


6


ഇത് ബാധിക്കുക തീരെ പാവപ്പെട്ട വീട്ടിലെ പെണ്കുട്ടികളെയാകും. ‘അമ്മ ദൂരെ പണിക്കു പോകുമ്പോള്‍ കുട്ടികളെ നോക്കാന്‍ വീട്ടില്‍ ആരും ഇല്ലെങ്കില്‍ ചെറിയ കുട്ടികളെ അനാഥാലയത്തിലാക്കുന്ന പ്രവണതയും കണ്ടു വരുന്നുണ്ട് . പുരുഷന്‍ ഇതേ സാഹചര്‍യത്തില്‍ , തൊഴില്‍ നഷ്ടം നേരിടുമ്പോള്‍ സമൂഹത്തില്‍ വിലയില്ലാതാവുന്നതായി സ്വയം തോന്നുകയും ഇതിന്റെ തിക്ത ഫലവും സ്ത്രീ തന്നെ അനുഭവിക്കയും ചെയ്യും. സ്ത്രീയ്ക്ക് അധിക ജോലി ഭാരം വരും എന്നത് മാത്രമല്ല, അപമാനം മറക്കാന്‍ മദ്യപാനം അധികരിക്കയും, ശാരീരികമായി വീട്ടിലെ സ്ത്രീകളെ ഉപദ്രവിക്കുന്നതു പതിവാകും , ഗാര്‍‍ഹിക പീഡനവും ചെറിയ കുട്ടികളോടും മുതി ര്‍‍ന്നവരോടുമുള്ള അതിക്രമം അധികരിക്കയും ചെയ്യും.സ്വയം തീരുമാനമെടുക്കാന്‍ ഉണ്ടായിരുന്ന ചെറിയ സ്വാതന്ത്ര്‍യം പോലും സ്ത്രീയ്ക്ക് നഷ്ടപ്പെടും. പകുതി നശിച്ചുപോയ വീട് പുതുക്കിയെടുക്കത് മുതല്‍ ഭക്ഷണം കുടുംബാങ്ങങ്ങള്‍ക്കു ഉറപ്പാക്കുന്നത് വരെ ഒറ്റയ്ക്ക് ചെയ്യേണ്ടിവരുന്ന അനേകം സ്ത്രീകള്‍ ഉണ്ട്. നിലവിലെ ദാരിദ്യത്തിനൊപ്പം ഉരുത്തിരിഞ്ഞു വരുന്ന മറ്റു ക്ലേശങ്ങള്‍ ക്കും ഉള്ളില്‍ നിന്ന് പുനരധിവാസ പ്രവര്‍‍ത്തനങ്ങളില്‍ പരോക്ഷമായ പങ്കു വഹിക്കാനേ ഇതുവരെയും സാധിച്ചിട്ടുള്ളൂ.


5


പ്രശ്നങ്ങളില്‍ പൂര്‍‍വ സ്ഥിതി പ്രാപിക്കാനുള്ള സവിശേഷമായ സ്ത്രീകളുടെ കഴിവ് പുറത്തു കൊണ്ടുവന്നാല്‍ അവരെ കുറച്ചുകൂടി മെച്ചപ്പെട്ട നിലയില്‍ പുനര്‍‍നിര്‍‍മാണ പ്രവര്‍‍ത്തനങ്ങളില്‍ പങ്കാളികളാക്കാം. കുട്ടികളുടെ വിദ്യാഭ്യാസം നിലച്ചുപോകാതിരിക്കാന്‍ സവിശേഷ ശ്രദ്ധ പതിപ്പിക്കേണ്ടണ്ടതുണ്ട് . ദുരന്തനന്തരം സ്ത്രീകള്‍ക്ക് അവരുടെ കഴിവനുസരിച്ച അനുബന്ധ തൊഴില്‍ ലഭിക്കുക എന്നത് ഭരണ , സന്നദ്ധ സംവിധാനങ്ങള്‍ ഉറപ്പാക്കേണ്ട ഒന്നാണ് .


പുനര്‍‍നിര്‍‍മാണത്തിനു മുന്‍പേയുള്ള ശുചീകരണ യജ്ഞത്തില്‍ ഏറ്റവും കൂടുതല്‍ പങ്കു വഹിക്കുകയും സ്ത്രീകളാണ്. വൃത്തിയില്ലാത്ത സാഹചര്‍യങ്ങളില്‍ ഇടപെടേണ്ടി വരുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളുണ്ട് . അവ നേരിടാന്‍ ഒരു പ്രായോഗിക പരിശീലനവും സിദ്ധിക്കാത്തവരാണ് അവര്‍‍.


ചില പ്രായോഗിക നിര്‍‍ദേശങ്ങള്‍


ഭക്ഷണവും ഭക്ഷ്യ ദൗര്‍‍ലഭ്യവും പരിഹരിക്കാന്‍ ദുരന്തനാന്തര കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കാം. പോഷകഗുണമുള്ള ഭക്ഷണം തയാറാക്കാനുള്ള ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കാന്‍ സന്നദ്ധപ്രവ ര്‍‍ത്തക ര്‍‍ക്കോ സ ര്‍‍ക്കാരിനോ സാധിക്കും. പല വീട്ടുകാര്‍‍ ഒരുമിച്ചു പാകം ചെയ്യുമ്പോള്‍ ജോലിഭാരവും കുറവായിരിക്കും. സഹകരണ മനോഭാവം മെച്ചപ്പെടുകയും മാനസിക വ്യഥകള്‍ കുറയുകയും ചെയ്യും.


വീടും പരിസരവും വൃത്തിയാക്കാനുള്ള ഒരു ചിട്ടയായ , ശാസ്ത്രീയ ക്രമം തയ്യാറാക്കി കുടുംബങ്ങളെ ശീലിപ്പിക്കാന്‍ സാങ്കേതിക പരിജ്ഞാനമുള്ള ഒരു ടീം രൂപപ്പെടുത്തണം. സ്ത്രീപുരുഷ ഭേദമെന്യേ പരിശീലനം നല്‍കാന്‍ സാധിക്കയും, സ്ത്രീയുടെ മേലുള്ള അമിതമായ സമ്മ ര്‍‍ദം ഒഴിവാക്കാന്‍ സാധിക്കും.


4


വീട് പുനര്‍‍നിര്‍‍മിക്കുമ്പോള്‍ സ്ത്രീയുടെ ആവശ്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട് അതനുസരിച്ചുള്ള അടിസ്ഥാന സൗകര്യം ഏര്‍‍പ്പെടുത്തേണ്ടതുണ്ട്. ഒപ്പം സ്ത്രീകള്‍ക്ക് നിര്‍‍മാണ മേഖലയില്‍ സാങ്കേതിക പരിജ്ഞാനം കൂടി നല്‍കിയാല്‍ ചെറിയതും വലിയതുമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്വന്തമോ അയല്പക്കത്തൊ ഉള്ളതായ നിര്‍‍മാണ ആവശ്യങ്ങളില്‍ സഹകരിക്കാനും മെച്ചപ്പെട്ട വേതനം ലഭിക്കാനും സഹായകമാകും. പ്ലംബിങ്, പെയിന്റിംഗ്, ഇലെക്ട്രിക്കല്‍ മൈന്റൈനന്‍സ് എന്നിവ അവയില്‍ ചിലതാണ്. സ്ത്രീകളുടെ സഹകരണ സംഘങ്ങള്‍ ഈ മേഖലയില്‍ തുടങ്ങാവുന്നതാണ്.


കൃഷിയും അനുബന്ധ മേഖലകളിലും കാര്‍‍ഷിക സര്‍‍വ്വകലാശാലയുടെയും മൃഗസംരക്ഷണ വകുപ്പിന്റയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ ചെറുകിട വ്യവസായത്തിലും ഉപജീവന മാര്‍‍ഗസമ്പാദനത്തിനും പരിശീലനം നല്‍കാം. ആരോഗ്യപരിപാലനത്തിനും മാനസികോല്ലാസത്തിനും ഉതകുന്ന നിലയില്‍ ജീവിതം പുനഃക്രമീകരിച്ചാല്‍ നവകേരള നിര്‍‍മിതിയില്‍ സ്ത്രീകള്‍ക്ക് ബഹുദൂരം സംസ്ഥാനത്തെ സഹായിക്കാന്‍ സാധിക്കും