K G Suraj

വാളയാറിലെത്തുമ്പോള്‍  ..

പാലക്കാട് വാളയാര്‍ ‍ അട്ടപ്പള്ളത്ത് ലൈംഗികപീഡനത്തിനിരയായി പ്രായപൂര്‍ത്തിയാകാത്ത പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ സഹോദരിമാര്‍ ‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ‍ പോക്സോ വകുപ്പുകള്‍ , ബലാത്സംഗം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍  പ്രകാരം വാളയാര്‍ പോലീസ് സ്റ്റേഷനില്‍ യഥാക്രമം ക്രൈം.43/17, 240/17 എന്നിങ്ങനെ 2 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിചേര്‍ ക്കപ്പെട്ടവരില്‍ മൂന്നുപേരേക്കൂടി സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെ വിട്ടിരിയ്ക്കുകയാണ്.


ഇരു കേസ്സുകളിലും ക്രിമിനല്‍ നടപടിക്രമം 174 വകുപ്പ് ഭേദഗതി ചെയ്തതു പ്രകാരം ബലാല്‍സംഗം, ആത്മഹത്യാ പ്രേരണ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ക്കു മേലുളള ലൈംഗിക അതിക്രമം, പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകളായ IPC 376, 305, 354 POCSO Act 5(n), 6, 7, 8, SC/ST Act 3(2)(v) & 3 (1)(w)(i) എന്നിവ പ്രകാരമാണ് അന്വേഷണം നടന്നുവന്നത്.


1


പാമ്പാംപള്ളം കല്ലങ്കാട് വി മധു(29), ഇടുക്കി രാജാക്കാട് നാലുതൈക്കല്‍ വീട്ടില്‍ ഷിബു(45), പാമ്പാംപള്ളം കല്ലങ്കാട് എം മധു (കുട്ടിമധു (29) എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തില്‍ പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് മുരളീകൃഷ്ണ വെറുതെ വിട്ടത്. മൂന്നാംപ്രതി ആലപ്പുഴ ചേര്‍ ത്തല പ്രദീപ് കുമാറിനെ കോടതി നേരത്തേ വെറുതെ വിട്ടിരുന്നു.


കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ മകനാണ് മധു എന്ന കുട്ടിമധു. ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപ്കുമാര്‍ സജീവ ആര്‍ ‍എസ്എസ് പ്രവര്‍ ‍ത്തകനാണ്. വയലാര്‍ ‍ പഞ്ചായത്ത് ഓഫീസിനുസമീപം അഞ്ചാംവാര്‍ഡ് കൈതവളപ്പില്‍ വീട്ടില്‍ ഉണ്ണി എന്നിയപ്പെടുന്ന പ്രദീപ്കുമാര്‍ ക്രിമിനല്‍ നിരവധിയായ കേസുകളില്‍ പ്രതിയാണ്.


2017 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജനുവരി 13 ന് 13 വയസ്സുകാരിയേയും മാര്‍ ച്ച് നാലിന് ഒമ്പതുവയസ്സുകാരി സഹോദരിയേയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ ട്ടം റിപ്പോര്‍ ട്ടില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി (ഒന്‍പതുവയസ്) പ്രകൃതി വിരുദ്ധ പീഡനത്തിനിരയായിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇതുസംബന്ധിച്ച ഗുരുതര മുറിവുകളുടെ ചിത്രങ്ങളടക്കം റിപ്പോര്‍ ട്ടിലുണ്ട്.


7


പെണ്‍കുട്ടികള്‍  ആത്മഹത്യ ചെയ്തുവെന്നതാണ് പൊലീസിന്റെ കണ്ടെത്തല്‍. ലൈംഗികപീഡനം നടന്നിട്ടുണ്ടെന്ന സാക്ഷിമൊഴികളും അമ്മയുടെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥന്‍ ‍ കാര്യമായി എടുത്തില്ലെന്ന് പരാതി ഉയര്‍ ‍ന്നിരുന്നു. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ വാളയാര്‍ ‍ എസ്ഐ പി സി ചാക്കോയെ സസ്‌പെന്റ് ചെയ്യുകയും കസബ സിഐ ആയിരുന്ന വിപിന്‍ ‍ദാസ്, പാലക്കാട് ഡിവൈഎസ്പി ചുമതലയിലുണ്ടായിരുന്ന പി വാസുദേവന്‍, വി എസ് മുഹമ്മദ് കാസിം എന്നിവര്‍ക്കെതിരെ വകുപ്പുതലനടപടിക്കും തൃശൂര്‍ റേഞ്ച് ഐജി അജിത്കുമാര്‍ ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ ന്ന് ഡി വൈ എസ്‌ പി എം. ജെ. സോജന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.


കേസില്‍ പാലക്കാട് ജില്ലാ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രതിഭാഗത്തിന്‌ വേണ്ടി ഹാജരായിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റേത് എന്ന നിലയില്‍ മാധ്യമങ്ങള്‍  പുറത്തിവിട്ട ശബ്ദരേഖയില്‍ കുട്ടികള്‍  വിഷയത്തില്‍ ഉള്‍ പ്പെട്ടത് ‘ഉഭയസമ്മതപ്രകാരമെന്ന്’ സമര്‍ ത്ഥിയ്ക്കുന്നുണ്ട്. പ്രായപൂര്‍ ത്തിയാകാത്ത കുഞ്ഞുങ്ങളുള്‍ പ്പെട്ട കേസില്‍ പോലും നീതി ഉറപ്പാക്കേണ്ട അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം അപലപനീയവും അത്യന്തം അനൈതികവുമാണ്.


2


കുട്ടികള്‍ക്കെതിരെയുളള ലൈംഗിക അതിക്രമ കേസുകളില്‍ 2016 മെയ് 25 മുതല്‍ 2019 സെപ്തംബര്‍ 30 വരെയുള്ള (നിലവിലെ സര്‍ക്കാര്‍ ) കാലയളവില്‍ 9836 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിയ്ക്കുന്നത്. 8907 കേസുകളില്‍പ്പെട്ട 9918 പ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളില്‍ സമാന കാലയളവില്‍ 46842 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 59395 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നേരെയുളള അതിക്രമങ്ങളുമായി ബന്ധപ്പെട്ടും ഇതേ കാലയളവില്‍ 609 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ 434 പ്രതികള്‍  അറസ്റ്റിലായിട്ടുണ്ട്. സൂചിത വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളാണ് കണക്കുകളിലൂടെ വ്യക്തമാകുന്നതെങ്കിലും വാളയാര്‍ അടക്കമുള്ള സംഭവങ്ങള്‍  സംസ്ഥാന സര്‍ക്കാരിന്റെ ആഭ്യന്തര നയത്തെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ഛിദ്ര ശക്തികളുടെ പരിശ്രമമായി കാണേണ്ടതുണ്ട്.


6


പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനുള്ള സാധ്യത സര്‍ ക്കാര്‍ പരിശോധിക്കുമെന്നും വിധിപ്പകര്‍പ്പ് ലഭിച്ചാല്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കില്‍ അതും പരിശോധിയ്ക്കുമെന്നും മന്ത്രി ഏ കെ ബാലനും കുട്ടികള്‍ ക്കെതിരെയടക്കമുള്ള ലൈംഗിക അതിക്രമങ്ങള്‍  സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് 2017 മാര്‍ച്ച് 8 ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.


Pinarayi Vijayan
8 March 2017


‘കൊച്ചു പെണ്‍കുട്ടികള്‍  അടക്കം ലൈംഗിക ആക്രമണത്തിനിരയാകുന്ന സംഭവങ്ങള്‍  സര്‍ക്കാര്‍ അത്യധികം ഗൗരവത്തോടെയാണ് കാണുന്നത്. പോലീസ് അതിശക്തമായ നടപടി എടുക്കും. കുറ്റവാളികള്‍  ആരായാലും നിയമത്തിനു മുന്നിലെത്തിച്ചു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും.
ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ വിരുദ്ധരായേ കാണാന്‍ കഴിയൂ. കുഞ്ഞുങ്ങള്‍ക്ക് നേരെ ലൈംഗിക ഉദ്ദേശ്യത്തോടെ നീളുന്ന ഏതു കയ്യും കുറ്റവാളിയുടേതാണ്. അതിനു ന്യായീകരണം ചമയ്ക്കുന്നവരും കുറ്റമാണ് ചെയ്യുന്നത്. അവര്‍ ഒരു പരിഗണനയും അര്‍ ഹിക്കുന്നില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും.ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കും. ഇതിനായി പത്തു വര്‍ഷത്തെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാളയാര്‍ സഹോദരിമാരുടെ മരണത്തിന് ഉത്തരവാദികള്‍ ആരായാലും രക്ഷപ്പെടില്ല. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശന ശിക്ഷ തന്നെ വാങ്ങികൊടുക്കും’.


പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ‍ പീഡനം നടന്നതായി വ്യക്തമായിട്ടും പ്രതികള്‍  ഒന്നടങ്കം കുറ്റവിമുക്തരാക്കപ്പെട്ടത് നീതിന്യായ വ്യവസ്ഥയുടെ അന്തസത്തയെ അപ്പാടെ ചോദ്യം ചെയ്യുന്ന ഒന്നാണ്. വിഷയത്തില്‍ പൊലീസിന്‍റെയും ,പ്രോസിക്യൂഷന്റെയും വീഴ്ച്ച ഒട്ടും നിസാരമല്ല. കേസില്‍ മൂന്നാം പ്രതിയായിരുന്ന പ്രദീപ് കുമാറിനു വേണ്ടി ഹാജരായിരുന്ന അഭിഭാഷകന്‍ എന്‍ രാജേഷ് Palakkad child welfare committee അധ്യക്ഷനായി തുടരുന്നതും വിരോധാഭാസമാണ്.


5


96-ല്‍ ഇടുക്കിയിലെ സൂര്യനെല്ലില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ ത്ഥിനിയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് പീഡനപരമ്പരകള്‍ ക്കിരയാക്കിയ സംഭവത്തില്‍ 42 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്‍ പ്പെട്ടിരുന്നത്. വിവിധ കോടതികളില്‍ നടന്ന വിചാരണകള്‍ ക്കൊടുവില്‍ സര്‍ ക്കാരും പെണ്‍കുട്ടിയും സുപ്രീം കോടതിയില്‍ സമര്‍ പ്പിച്ച അപ്പീലിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതി ധര്‍ മ്മരാജന്‍ ഒഴികെയുള്ളവരെ വെറുതേ വിടുന്നതിനുള്ള കേരള ഹൈക്കോടതിയുടെ വിധിപ്രസ്താവം 2013 ജനുവരിയില്‍ റദ്ദാക്കപ്പെടുകയും പുനഃപരിശോധന, പുനര്‍ വിചാരണ എന്നിവകള്‍ക്കായുള്ള നിര്‍ദ്ദേശം നല്‍കപ്പെടുകയും ചെയ്തത്.


2000 സെപ്റ്റംബര്‍ 6-ന് പ്രത്യേക കോടതി 35 പ്രതികള്‍ ക്ക് മൂന്നു മുതല്‍ പതിമൂന്നു വര്‍ ഷം വരെ തടവുശിക്ഷ വിധിച്ചു. നാലു പ്രതികളെ വെറുതേവിട്ടു. വക്കീല്‍ ധര്‍ മ്മരാജനും, കുമളി റെസ്റ്റ് ഹൗസ് ജോലിക്കാരനായ ‘എലൈറ്റ്’ ദേവസ്യയും വിചാരണ നടക്കുന്ന സമയത്ത് ഒളിവിലായിരുന്നു. നാലാം പ്രതി റെജി 2004 നവംബര്‍ 2-ന് ആത്മഹത്യ ചെയ്തു. മറ്റൊരു പ്രതിയായിരുന്ന സലിം ഈ കാലയളവിനുള്ളില്‍ മരണപ്പെട്ടിരുന്നു.


4


ക്രിമിനല്‍ ഗൂഢാലോചന (ഐ.പി.സി. സെക്ഷന്‍ 120-ബി), കൂട്ടബലാല്‍സംഗം (ഐ.പി.സി. സെക്ഷന്‍ 376.2 ജി), ബലാല്‍സംഗം (ഐ.പി.സി. സെക്ഷന്‍ 376 ഐ) ക്രിമിനല്‍ ഉദ്ദേശത്തോടെയുള്ള തട്ടിക്കൊണ്ടുപോകല്‍ (ഐ.പി.സി. സെൿഷന്‍ 368), പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികോദ്ദേശത്തോടെ വിപണനം ചെയ്യല്‍ (ഐ.പി.സി. സെക്ഷന്‍ 366) തടഞ്ഞുവെക്കല്‍ (ഐ.പി.സി. സെക്ഷന്‍ 363), തട്ടിക്കൊണ്ടുപോകല്‍ (ഐ.പി.സി. സെക്ഷന്‍ 365) തുടങ്ങിയ കുറ്റങ്ങളാണ് പ്രത്യേക കോടതി കണ്ടെത്തിയത്.


ജസ്റ്റിസ് ആര്‍. ബസന്ത് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് മുന്‍ വിധിയില്‍ പെണ്‍കുട്ടിക്കെതിരെ നടത്തിയിരുന്ന, ‘പെണ്‍കുട്ടി ബാലവേശ്യയാണെന്നും, മൊഴി അവിശ്വസനീയമാണെന്നതുമടക്കമുള്ള പ്രസ്താവങ്ങള്‍  പുതിയ വിധിയില്‍ നീക്കം ചെയ്യുകയുണ്ടായി. ജസ്റ്റിസ് ആര്‍. ബസന്ത് പെണ്‍കുട്ടി ബാലവേശ്യാവൃത്തിയിലായിരുന്നു ഏര്‍ പ്പെട്ടതെന്നനിലയില്‍ ന്യായീകരണം നടത്തിയത് സ്വാകാര്യ ചാനല്‍ ഒളിക്യാമറയിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. ബാലവേശ്യാവൃത്തി ബലാത്സംഗമല്ല എന്നും സൂര്യനെല്ലിയിലെ പെണ്‍കുട്ടി ഇത്തരത്തില്‍ ഉപയോഗിക്കപ്പെട്ടതിന് സുദൃഢമായ തെളിവുകളുണ്ടെന്നും പെണ്‍കുട്ടി സ്ക്കൂള്‍  കാലയളവില്‍ തന്നെ ‘വഴിപിഴച്ചുപോയിരുന്നുവെന്നും’ ‘പക്വതയില്ലാത്തവളാണെന്നുമാണ്’ ജസ്റ്റിസ് ആര്‍. ബസന്ത് വിശദീകരിച്ചത്. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും കേസുമായി മുന്നോട്ടുപോകുന്നതിനുള്ള ആത്മവീര്യം നഷ്ടപ്പെടുത്തുന്നതും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതുമായ പരാമര്‍ ശങ്ങള്‍  നീതിപീഠത്തില്‍ നിന്നുതന്നെയുയര്‍ ന്നത് പാട്രിയാര്‍ക്യല്‍ അധമബോധങ്ങളില്‍ അധിഷ്ഠിതവും മുന്‍ധാരണാ നിബദ്ധവുമായ വിചിന്തന രീതികളുടെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല. സമാനമായ നിരീക്ഷണങ്ങളാണ് വാളയാറിലെ പെണ്‍കുട്ടികളെ സംബന്ധിച്ച് അന്വേഷണോദ്യോഗസ്ഥന്‍ പ്രകടിപ്പിച്ചിരിയ്ക്കുന്നതെന്നത് നീതിനിര്‍വ്വഹണ സംവിധാനങ്ങളില്‍ രൂഢമൂലം തുടരുന്ന സ്ത്രീവിരുദ്ധതയാല്ലാതെ മറ്റൊന്നല്ല.


images


വാളയാര്‍ വിഷയത്തില്‍ പോക്സോ കോടതി വിധിക്കെതിരായ അപ്പീല്‍ നടപടികളിലൂടെ കുറ്റവാളികള്‍ ക്കും സഹായം നല്‍കിയവര്‍ ക്കുമെതിരായ നടപടികള്‍  ഉറപ്പാക്കുന്നതിനോടൊപ്പം ഔദ്യോഗിക വേദികളില്‍ അപൂര്‍ വ്വമെങ്കിലും മൂല്യരഹിത നിലപാടുകള്‍  പിന്‍പറ്റുന്നവര്‍ ഉണ്ടാകുന്നില്ല എന്നുറപ്പാക്കേണ്ടതുമുണ്ട്.


അന്വേഷണത്തില്‍ പൊലീസിനും വിചാരണയില്‍ പ്രോസിക്യൂഷനും വീഴ്‌ചപറ്റിയിട്ടുണ്ടെന്നതിന്റെ കൃത്യമായ ഉദാഹരണമാണ് പ്രതികളെ വെറുതേവിട്ടുകൊണ്ടുള്ള വിധിപ്രസ്താവം. പ്രസ്തുത വിധിക്കെതിരെ സര്‍ ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടെ അപ്പീല്‍ നല്‍കേണ്ടതുണ്ട്. അന്വേഷണത്തിലെ വീഴ്ചകള്‍  നിര്‍ ബന്ധം പരിഹരിച്ച് സമഗ്രാന്വേഷണത്തിലൂടെ കുറ്റവാളികള്‍ ക്ക് കര്‍ ശന ശിക്ഷ ഉറപ്പാക്കണം. കേസില്‍ പ്രതിഭാഗത്തിന്‌ വേണ്ടി ഹാജരായിരുന്ന ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍ മാനെ പുറത്താക്കണം. കൃത്യവിലോപം കാട്ടിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ക്കെതിരെ സത്വര നടപടികള്‍  വേണം. ഇതിനാവശ്യമായ അടിയന്തിര ഇടപെടലുകള്‍  സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുകയും സമാന സാഹചര്യങ്ങള്‍  ആവര്‍ ത്തിയ്ക്കുന്നല്ല എന്നുറപ്പാക്കുകയും വേണം.