R Parvathi Devi

1 Billion Rising

ലോകം എമ്പാടും ഉള്ള നൂറു കോടി സ്ത്രീകളും അവരെ സ്നേഹിക്കുന്നവരും ഫെബ്രുവരി 14 നു ഒത്തുകൂടുന്നു. അതിക്രമങ്ങള്‍ ഇല്ലാത്ത പീഡനങ്ങള്‍ ഇല്ലാത്ത ഒരു ലോകത്തിനായി. ഇരുന്നോറോളം രാജ്യങ്ങളിലെ 13000 സംഘടനകള്‍ നൂറു കോടി ഉയരുന്നു .One Billion Rising എന്ന പ്രസ്ഥാനത്തില്‍ പങ്കെടുക്കുന്നു.

ഇതിനൊപ്പം ഇന്ത്യയും ഉണ്ട്. സ്ത്രീ കളുടെ അരക്ഷിതാവസ്ഥ പ്രധാനപ്പെട്ട സാമൂഹ്യ രാഷ്ട്രീയ വികസന പ്രശ്നം ആയി മാറിയ സാഹചര്യത്തില്‍ ഇന്ത്യ യിലെ പ്രധാനപ്പെട്ട സാംസ്കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആണ് പിന്തുണയുമായി മുന്നോട്ടു വന്നിരിക്കുന്നത്. പ്രണയ ദിനത്തിലെ ഈ നൂതനമായ അവകാശ പോരാട്ടത്തിന്റെ മുദ്രാവാക്യവും വ്യത്യസ്തമാണ്.

ഉണരൂ പ്രതിഷേധിക്കൂ നൃത്തം ചെയ്യൂ എന്ന ആഹ്വാനം ആവേശത്തോടെ ജനാധിപത്യ സമൂഹം ഏറ്റെടുത്തിരിക്കുന്നു. അമേരിക്കന്‍ നാടക പ്രവര്‍ത്തകയും സ്ത്രീ വിമോചന പോരാളിയും ആയ ഈവ് എന്സലര്‍ ആണ് നൂറു കോടി ഉണരുന്നു എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഏത് തരം അതിക്രമത്തിനും യുദ്ധത്തിനും അടിച്ചമര്‍ത്തലിനും എതിരായ ഈവ് തുടങ്ങി വച്ച ആശയം ലോകത്തെ മുഴുവന്‍ നീതി ബോധം ഉള്ള ജനതയും ആവേശത്തോടെ ഉള്‍ കൊള്ളുക ആണ് ചെയ്തത്.

സ്വാഭാവികമായും കേരളവും ഈ മഹാകൂട്ടായ്മയില്‍ ഭാഗഭാക്കാകുന്നു . പൊതു ഇടങ്ങള്‍ ക്രൂരമാം വിധം സ്ത്രീ വിരുദ്ധം ആയിരിക്കുമ്പോള്‍ കേരളത്തിനു മാറി നില്‍ക്കാന്‍ ആവില്ലല്ലോ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കണ്ണൂര്‍ എന്നീ ജില്ലകളില്‍ ആണ് പ്രധാനം ആയി One Billion Rising സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറത്ത് ആണ് പരിപാടി ഒരുക്കി ഇരിക്കുന്നത്.

പാടിയും ആടിയും കൂട്ടായ്മ ശക്തമാകുമ്പോള്‍ സവിശേഷമായ പ്രതിരോധത്തിനു അരങ്ങ് ഒരുങ്ങും. പാര്‍വതി ബൌള്‍ , പുഷ്പവതി എന്നിവരുടെ സംഗീതം , വിദ്വാന്‍ ബാന്‍ഡ് , അമൃത മോഹന്റെ കളരി, ശൈലജ യും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ട്, ഉല്ലാസ്- ഭൂമി യുടെ സമകാലിക നൃത്തം, കൊച്ചിയില്‍ ഉഷ ഉതുപ്പ് നൂറു കൊടിക്കായി എത്തുന്നു ഒപ്പം മറ്റു പ്രശസ്ത ഗായകരും.

ഇവര്‍ എല്ലാവരും സൗജന്യമായി തങ്ങളുടെ സര്‍ഗാത്മകത സ്ത്രീ വിമോചനത്തിനായി വിനിയോഗിക്കുന്നു എന്നാ പ്രത്യേകതയും ഉണ്ട്. മഹത്തായ ഒരു സന്ദേശം പ്രചരിപ്പിക്കുവാന്‍.. അങ്ങനെ പുതിയ ഒരു കാല്‍ വെയ്പ്പ് കൂടി ലിംഗ നീതിക്കും ലിംഗ സമത്വത്തിനും വേണ്ടി കൈകോര്‍ക്കാം .. ഈ പ്രണയ ദിനത്തില്‍