Dr Sobha Satheesh

കൊറോണക്കാലത്തെ വെറ്റിനറി ദിനത്തെക്കുറിച്ച് 

മനുഷ്യ രാശിക്ക് കടുത്ത ഭീഷണി ഉയര്‍ത്തി കോവിഡ് 19 മഹാമാരിതാണ്ഡവമാടുന്ന ഘട്ടത്തിലാണ് ഇത്തവണ വേള്‍ഡ് വെറ്റിനറി ദിനം ഏപ്രില്‍ 25ന് ആചരിക്കുന്നത്. '‘Environment protection for human and animal health’ -one health ' എന്ന വിഷയമാണ് ഈ ദിനം മുന്നോട്ടുവെക്കുന്ന ആശയം. ആഗോളതലത്തില്‍ ഇരുപത്തഞ്ചു ലക്ഷം ആളുകള്‍ക്കാണ്കോവിഡ് രോഗം ഇതുവരെ സ്ഥിതീകരിച്ചത്. അതില്‍ഒരുലക്ഷത്തിഎഴുപതിനായിരത്തിലധികം ആളുകള്‍ മരണപെട്ടു.


WHVC-april19-newsletter-graphics_Artboard-1-copy-2


പല വിജ്ഞാന ശാഖകള്‍ പ്രാദേശികമായും ദേശീയ തലത്തിലും അന്തര്‍ദേശീയതലത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിനും പരിസ്ഥിതിസംരക്ഷണത്തിനും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനത്തെയാണ് one Health കൊണ്ടുദ്ദേശിക്കുന്നത്. ഭക്ഷ്യ സുരക്ഷ (food safety) ജന്തുജന്യരോഗങ്ങളുടെ നിയന്ത്രണം , ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (antimicrobial resistance) തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഏകീകരിക്കേണ്ടത്.


images


ലോക ചരിത്രത്തില്‍ ഭീതി വിതച്ചതും സാധാരണയായി കാണുന്നതുമായ ജന്തു ജന്യ രോഗങ്ങള്‍ ഏതെല്ലാം 


ഇന്‍ഫ്‌ലുന്‍സ (Flu)


ഇന്‍ഫ്‌ലുന്‍സ വൈറസുകള്‍ പടരുന്നത് പ്രവചനങ്ങള്‍ക്കതീതമായാണ്. 1918 ല്‍ഇന്‍ഫ്‌ലുന്‍സ പടര്‍ന്നു പിടിച്ചു ഏകദേശം അമ്പതു ലക്ഷത്തോളം ആളുകളുടെ മരണത്തിനു കാരണമായി. 1918 നു ശേഷം മൂന്നു ഇന്‍ഫ്‌ലുന്‍സ പാന്‍ഡെമിക്കുകള്‍ ലോകത്തുണ്ടായിട്ടുണ്ട്. 2014 ലാണ് പക്ഷിപ്പനി(അ്ശമി എഹൗ)കേരളത്തില്‍ സ്ഥിതീകരിക്കുന്നത് . ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബില്‍ ഇതു H5N1 വൈറസ്മൂലമാണെന്ന് സ്ഥിതീകരിച്ചു. ഏകദേശം പതിനേഴായിരത്തോളം താറാവുകളുടെ മരണത്തിനിടയാക്കിയ ഈ പകര്‍ച്ച വ്യാധി മുട്ട, മാംസവിപണിയെ സാരമായി ബാധിച്ചിരുന്നു. പക്ഷികളില്‍ നിന്നാണ് ആദ്യം ഈവൈറസ് വന്നതെങ്കില്‍ പിന്നീട് 2009 ല്‍ പന്നികളില്‍ നിന്നാണ് പകര്‍ന്നത്.പക്ഷിപ്പനി ലോകത്തില്‍ മൂന്നിലൊന്നു ജനതയെ വളരെ സാരമായിബാധിച്ചിരുന്നു.


download


പ്രായമായവരെക്കാള്‍ യുവതലമുറയെ ആണ് കൂടുതല്‍ മാരകമായി ബാധിച്ചതും. ഫാമുകള്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍പക്ഷി മൃഗാതികളോട് വൃത്തിഹീനമായി ഇടപെടുന്നതു മൂലം വൈറസുകള്‍പലതും കൈമാറ്റം ചെയ്യുകയും അവയ്ക്കു ജനിതക മാറ്റം വന്ന് വളരെമാരകമായ അസുഖങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു . പക്ഷിപ്പനി അഥവാ avian influenza സാധാരണയായി മനുഷ്യനെ ബാധിക്കാറില്ലെങ്കിലും പക്ഷികളുടെസ്രവങ്ങളിലൂടെ വൈറസ് മനുഷ്യരില്‍ എത്തിയാല്‍ ജനിതക മാറ്റം വഴിമനുഷ്യനെ ബാധിക്കുന്ന മാരകമായ H1N1 പക്ഷിപ്പനി ആകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പൊതുജനാരോഗ്യം കണക്കിലെടുത്തു വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടത്അത്യാവശ്യമാണ് .


പ്ലേഗ്

download (1)

ചരിത്രത്തില്‍ ബ്ലാക്ക് ഡെത്ത് അഥവാ കറുത്ത മരണം എന്നറിയപ്പെടുന്ന പ്ലേഗ്വിതച്ചത് ചെറിയ നാശമൊന്നുമല്ല എന്ന് മാത്രമല്ല ശാസ്ത്രത്തിന്റെ ഓര്‍മകളില്‍ അതൊരു പേടി സ്വപ്നമായി നിലനിക്കുകയും ചെയ്യുന്നു. ഇതു Yersinia pestis എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത് എന്നാല്‍ എലികളില്‍ കാണുന്ന ഒരുതരം ചെള്ളുകളിലൂടെയാണ് (fleas) ഇതു പകര്‍ന്നത്.  ഏകദേശം എഴുപത്തഞ്ചു ലക്ഷത്തോളം ആളുകള്‍ മരണപെട്ടു.


കൊറോണ


മൃഗങ്ങളില്‍ ഉദര സംബന്ധിയായ രോഗങ്ങളും മനുഷ്യരില്‍ ശ്വാസ കോശരോഗങ്ങള്‍ക്കും കാരണമാകുന്ന ഈ 'കിരീടം' വെച്ച വൈറസ് മനുഷ്യന്പേടിസ്വപ്നമാകുന്നത് MERS, SARS തുടങ്ങിയ പകര്‍ച്ച വ്യാധികളായി പ്രത്യക്ഷപെട്ടപ്പോഴാണ്.  MERS (Middle East Respiratory Syndrome) മനുഷ്യരിലേക്ക് പകര്‍ന്നത്ഒട്ടകങ്ങളില്‍ നിന്നാണെങ്കില്‍ SARS (Severe Acute Respiratory Syndrome) പടര്‍ന്നത് വെരുകുകളില്‍ നിന്നാണ്. ഏറ്റവും അവസാനമായി ഇപ്പോള്‍ മഹാമാരിയായിപടര്‍ന്നു പിടിക്കുന്ന നോവല്‍ കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച്പല പഠനങ്ങളും തുടരുന്നതിനിടയിലും ചൈന വന്യ മൃഗങ്ങളെ ഭക്ഷണമാക്കുന്നതു നിയമം മൂലം നിരോധിച്ചിരിക്കുന്നു.


Novel-Coronavirus-780x515-1


നോവല്‍ കൊറോണ വൈറസിനോട് സാമ്യമുള്ള ജനിതക ഘടന കണ്ടെത്തിയത് വംശ നാശ ഭീഷണിനേരിടുന്ന ഈനാമ്പേച്ചികളിലാണ്  (pangolins). മാംസത്തിനും, വൈദ്യശാസ്ത്രത്തിലെ ഉപയോഗത്തിനും ചൈന ഈനാമ്പേച്ചികളെ  ഉപയോഗിക്കുന്നു. Centre for disease control and Prevention (CDC) എന്ന സംഘടന ലോകാരോഗ്യസംഘടനയുമായി പ്രവര്‍ത്തിച്ചുകൊണ്ടു സ്ഥിതി ഗതികള്‍ വിലയിരുത്തുന്നു.


നിപ


2019 മെയിലാണ് കേരളത്തില്‍ ആദ്യമായി നിപ സ്ഥീതികരിച്ചതു. നിപവൈറസ് രോഗം പുതുതായി ഉയര്‍ന്നു വരുന്ന (Emerging zoonotic diseases) ജന്തു ജന്യരോഗങ്ങളില്‍ പെട്ടതാണ്. നിപ പകരുന്നത് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും, ഈ രോഗം ബാധിച്ചവയുടെ ശരീര സ്രവങ്ങളാല്‍ മലിനപെട്ട ഭക്ഷണംകഴിക്കുന്നതിലൂടെയും ആകാം. ചെറിയ ശ്വാസകോശ രോഗം മുതല്‍ അതിതീവ്രമായ മസ്തിഷ്‌ക ജ്വരത്തിനു വരെ ഈ രോഗം കാരണമാകാം.


images (1)


രോഗം ബാധിച്ചവയ്ക്കു ,പനി തലവേദന,പേശികളില്‍വേദന,ശര്‍ദി ,തൊണ്ട വേദന,നാഡി രോഗങ്ങള്‍ എന്നിവ ഉണ്ടാക്കാം .പഴം തീനിവവ്വാലുകളാണ് നിപ വൈറസിന്റെ സ്വാഭാവിക വാഹകരായിവര്‍ത്തിക്കുന്നത്. വവ്വാലുകളില്‍ നിന്ന് നേരിട്ടോ, പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് രോഗം പകരാവുന്നതാണ്.ഇതിനു കൃത്യമായ ചികിത്സയോപ്രതിരോധ വാക്‌സിനോ ലഭ്യമല്ല.രോഗിയുടെ ആരോഗ്യ സ്ഥിതിമെച്ചപ്പെടുത്തുന്നതിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ആവശ്യമായസഹായ പരിചരണങ്ങള്‍ (ൗെുുീൃശേ്‌ല രമൃല) മാത്രമേ നല്‍കാനാവൂ.


എബോള (Ebola)


എബോള വൈറസ് രോഗം പ്രധാനമായും ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടുള്ളത്. ചിമ്പാന്‍സികളിലും ഗൊറില്ലകളിലും സാധാരണയായികാണുന്ന ഈ രോഗം വവ്വാലുകള്‍ മൂലവും രോഗം ബാധിച്ചവയുടെ ശരീരസ്രവങ്ങളിലൂടെയും മനുഷ്യരിലേക്ക് എത്തിയിരിക്കാം.


download


അടുത്തിടപഴകുന്നതിലൂടെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പടര്‍ന്നുമഹാമാരിയാകാവുന്നതാണ്. ഉയര്‍ന്ന പനി, തളര്‍ച്ച ,മാംസപേശികളില്‍ വേദന, തലവേദന, ശര്‍ദില്‍, വയറിളക്കം, തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചു കിഡ്‌നിയയെയും കരളിനേയും തകരാറിലാക്കാം. ചിലപ്പോള്‍ രക്തസ്രാവവും ഉണ്ടാകാം.


കുരങ്ങു പനി  (Kyasanur Forest Disease)


കുരങ്ങുകളില്‍ നിന്നും പകരുന്ന ഈ വൈറസ് രോഗം ഫഌവി  (flavi) വൈറസ്ആണ് ഉണ്ടാക്കുന്നത്. കുരങ്ങുകളില്‍ കാണുന്ന ഉണ്ണികള്‍ (ticks) ആണ് ഇവ പടര്‍ത്തുന്നത്. 2015 ല്‍ വയനാട് നിന്നുമാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.


images (2)


ക്രമേണ എണ്ണം വര്‍ദ്ധിച്ചു പല പഞ്ചായത്തുകളിലേക്കും ഇവ പകരുകയുണ്ടായി. ആരോഗ്യ മൃഗസംരക്ഷണ പരിസ്ഥിതി വകുപ്പുകളുടെ സംയോജിതമായ ഇടപെടലുകളിലൂടെ സമയബന്ധിതമായി ഈ രോഗം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു.


Lyme disease


ബൊറീലിയ ബര്‍ഗ്ടോഫെറി (Borrelia burgdoferi) എന്ന സൂക്ഷ്മാണു പരത്തുന്ന ഈ രോഗം മാനുകളില്‍ കാണുന്ന ഒരുതരം ചെള്ളുകളുടെ കടിയേറ്റാണ് പടരുന്നത്. പനി ചര്‍മത്തിലെ തിണര്‍പ്പു, മെനിഞ്ചൈറ്റിസ്, തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചു മരണം സംഭവിക്കും.


download (2)


കേരളത്തില്‍ ഇതേ ലക്ഷണങ്ങള്‍ കാണിച്ചു മരണപ്പെട്ട തോട്ടം തൊഴിലാളിയുടെ കേസിനെ കുറിച്ച് വിശദമായ പഠനം നടത്തിയാണ് ആരോഗ്യ വകുപ്പും, മൃഗസംരക്ഷണ വകുപ്പും ലൈയിം ഡിസീസ്ആകാം എന്ന നിഗമനത്തിലെത്തിയത്.


പേവിഷബാധ


വികസിത രാജ്യങ്ങളെ അപേക്ഷിച്ചു വികസ്വര രാജ്യങ്ങളില്‍ പേവിഷബാധ അഥവാ റാബീസ് ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. ഏഷ്യന്‍ ആഫ്രിക്കന്‍ ഭൂഖണ്ടങ്ങളില്‍ കുറഞ്ഞത് അമ്പതിനായിരം പേരെങ്കിലും എല്ലാ കൊല്ലവും പേവിഷബാധ മൂലം മരണപെടുന്നുണ്ട്.


download (3)


റാബീസ് പകരുന്നത് കൂടുതലും പേവിഷബാധയേറ്റ മൃഗങ്ങളുടെ കടിയേറ്റാണ്. പ്രതിരോധ വാക്‌സിന്‍ അല്ലാതെ അസുഖം ബാധിച്ചാല്‍ ഫലപ്രദമായ ചികിത്സാ ഇതുവരെ കണ്ടെത്താന്‍ ശാസ്ത്രലോകത്തിനായിട്ടില്ല എന്നത് രോഗത്തിന്റെ ഭീകരതയെ തുറന്നു കാട്ടുന്നു. റാബീസ് രോഗം Rhabdo വൈറസ് കുടുംബത്തിലെ ലിസ വൈറസ് മൂലമാണ്ഉണ്ടാകുന്നത്.


ഹാന്റാ വൈറസ്  (Hanta Virus)


ഹാന്റാ വൈറസ് ഉണ്ടാക്കുന്ന രോഗം അമേരിക്കന്‍ നാടുകളില്‍ ന്യൂ വേള്‍ഡ്ഹാന്റാ വൈറസ് എന്നാണ് അറിയപ്പെടുന്നത്. അവ കൂടുതലും HPS അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന hanta virus pulmonary syndrome ആണ്ഉണ്ടാക്കുന്നത്.


download


എന്നാല്‍ യൂറോപ്പിലും ഏഷ്യയിലും അത് HFRS അഥവാ haemorrhagic fever with renal syndrome അഥവാ കിഡ്‌നിയെ ബാധിക്കുന്ന രോഗമായാണ് അറിയപ്പെടുന്നത്. ഇതു വരെയുള്ള പഠനങ്ങള്‍ പ്രകാരം എലികള്‍ സ്വാഭാവിക വാഹകരായിട്ടുള്ള ഹാന്റാ വൈറസുകള്‍ക്കുമാത്രമാണ് മനുഷ്യരില്‍ രോഗം ഉണ്ടാക്കാന്‍ ശേഷിയുള്ളത്.


HIV /AIDS


download (1)


ഒരുപക്ഷെ മനുഷ്യനെ പേടിപ്പിച്ചിരിക്കുന്ന വൈറസുകളില്‍ ഇന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് HIV അഥവാ എയിഡ്‌സ് . ചിമ്പാന്‍സികളില്‍ കാണുന്ന സിമിയന്‍ ഇമ്മ്യൂണോ റലളശരശലിര്യ വൈറസ് രോഗം ബാധിച്ച ചിമ്പാന്‍സിയുടെ രക്തത്തില്‍ നിന്നും മനുഷ്യരിലേക്കെത്തി രൂപമാറ്റം സംഭവിച്  human immune deficiency വൈറസായി മനുഷ്യരെ ബാധിച്ചു തുടങ്ങിയെന്നാണ് CDC യുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യന്റെ പ്രതിരോധ ശേഷിയെ പൂര്‍ണമായി നശിപ്പിച് മറ്റു മാരകമായ രോഗങ്ങള്‍ക്ക്വഴി തുറന്നു കൊടുക്കുകയാണ് ഈ വൈറസുകള്‍ ചെയ്യുന്നത്.


ടോക്‌സോപ്ലാസ്‌മോസിസ് (Toxoplasmosis)


പൂച്ചകളില്‍ നിന്നാണ് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. മസ്തിഷ്‌കത്തെ ബാധിച്ചു schizophrenia എന്ന അവസ്ഥയിലേക്ക് എത്തിക്കാം . പൂച്ചകളില്‍ കാണുന്ന ഈ സൂക്ഷ്മാണു (Toxoplasma gondi) മനുഷ്യന്റെ മസ്തിഷ്‌കത്തിലെത്തി tachyzoite രൂപത്തിലായി വ്യാപകമായി പെറ്റു പെരുകി അസുഖമുണ്ടാക്കും.


download (2)


ടോക്‌സോപ്ലാസ്‌മോസിസ്  (Toxoplasmosis) മനുഷ്യരില്‍ തലവേദന ,പേശിവേദന, തലകറക്കം തുടങ്ങി കണ്ണിനെയും , ശ്വാസകോശത്തെയും, തലച്ചോറിനെവരെയും ബാധിക്കാം. പ്രതിരോധ ശേഷി കുറഞ്ഞവരിലും, ഗര്‍ഭിണികളിലും വളരെ അപകടകാരിയാകാം.


സിസ്റ്റീസെര്‍ക്കോസിസ് (Cystiercosis)


സിസ്റ്റീസെര്‍ക്കോസിസ് എന്ന നാട വിരയുടെ മുട്ടകള്‍ മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയൊ മനുഷ്യ ശരീരത്തിനുള്ളില്‍ പ്രവേശിച്ചു സിസ്റ്റിസിര്‍ക്കോസിസ് എന്ന അസുഖം ഉണ്ടാക്കുന്നു. വൃത്തിയായി പാകംചെയ്യാത്ത മാംസം ഭക്ഷിക്കുന്നതിലൂടെ ഇവ ശരീരത്തിനുള്ളില്‍ എത്തികുടലിനുള്ളില്‍ പ്രവേശിച്ചു വിരകളാകുന്നു. ഇത് തലച്ചോറിലെത്തി സിസ്റ്റുകളായി രൂപാന്തരം പ്രാപിക്കുമ്പോഴാണ് വളരെ മാരകമായ ന്യൂറോസിസ്റ്റിസിര്‍ക്കോസിസ് എന്ന അവസ്ഥ ഉണ്ടാകുന്നതു. ഈ സിസ്‌ററ്കാരണം വിട്ടു മാറാത്ത തലവേദന,  ജെന്നി ,തലച്ചോറില്‍ നീര്എന്നിവക്കൊക്കെ കാരണമായി കാലക്രമേണ സ്‌ട്രോക്ക് വന്നു മരണം വരെ സംഭവിക്കാം .


ജന്തു ജന്യ രോഗങ്ങള്‍ എങ്ങനെ പ്രതിരോധിക്കാം


മൃഗങ്ങളുമായി അടുത്തിടപഴകേണ്ടി വരുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടായേക്കാം.വീട്ടിലോ പുറത്തോ (മൃഗശാലകള്‍, പാര്‍ക്കുകള്‍, ഫാമുകള്‍) അങ്ങനെ പലസ്ഥലത്തും. അപ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം. കൈകള്‍ വൃത്തിയായി സൂക്ഷിക്കുക. മൃഗങ്ങളുടെ അടുത്ത് പോയാല്‍അവയെ നേരിട്ട് സ്പര്‍ശിച്ചില്ലെങ്കില്‍ പോലും കൈകള്‍ സോപ്പിട്ട് കഴുകിവൃത്തിയാക്കണം . അപ്പോള്‍ അവ ഇടപഴകിയ സ്ഥലങ്ങളില്‍ രോഗാണുക്കള്‍ ഉണ്ടായിരുന്നെങ്കില്‍ അവയില്‍ നിന്നും രക്ഷ നേടാം. പല രോഗങ്ങളും പടരുന്നത് കൈകള്‍ വൃത്തിയായി കഴുകി സൂക്ഷിക്കാത്തതുകൊണ്ടാണ്. ഈ കൊറോണ കാലത്തു വൃത്തിയുടെ ആവശ്യം എന്താണെന്നു എല്ലാവരും നന്നായി മനസിലാക്കിയിട്ടുണ്ടാവുമല്ലോ. സോപ്പും വെള്ളവും ലഭ്യമല്ലാത്ത സ്ഥലമാണെങ്കില്‍ 70 ശതമാനം അല്‍ക്കോഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കാവുന്നതാണ് .


download


വളര്‍ത്തുമൃഗങ്ങളുടെ അടുത്തിടപഴകുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. കൊതുക്, ചെള്ള് തുടങ്ങിയ പ്രാണികളുടെ കടിയേല്‍ക്കാതെ കഴിവതുംശ്രദ്ധിക്കുക. ഭക്ഷണം നന്നായി പാകംചെയ്തു മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക .പ്രത്യേകിച്ച് മാംസവും പാല്‍ മുട്ട തുടങ്ങിയ ഉത്പന്നങ്ങളും. തിളപ്പിച്ചു ആറിച്ചതോ ശുദ്ധീകരിച്ചതോ ആയ കുടിവെള്ളം ശീലമാക്കുക.  ജന്തു ജന്യ രോഗങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്മാരാകുകയും കുട്ടികളെ അതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞു മനസിലാക്കി വളര്‍ത്തു മൃഗങ്ങളെ സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നും പഠിപ്പിക്കുക . മൃഗങ്ങളുടെ മാന്തലും കടിയുമേല്‍ക്കാതെ സ്വയം സംരക്ഷിക്കുക . ജന്തുജന്യ രോഗങ്ങള്‍ എന്നാല്‍ മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്കും പകരാവുന്നതാണ്. അതിനാല്‍ നമുക്കസുഖമുള്ളപ്പോള്‍ അവയെ കൈകാര്യം ചെയ്യാതിരിക്കുക. അത്യാവശ്യഘട്ടങ്ങളില്‍ മാസ്‌കും ഗ്ലൗസും ഉപയോഗിച്ച് കൈകാര്യം ചെയ്യുക. മൃഗങ്ങളുടെആരോഗ്യവും നമ്മുടെ ഉത്തരവാദിത്വമാണ് .


Dr. Sobha Satheesh,
BVSc & AH, PGDTMD
Veterinary Surgeon(Pathology)
State Institute for Animal Diseases(SIAD)
Pacha, Palode, Trivandrum

Reference:-
Centre for Disease control and prevention
World organization for animal health
Report and recommendations of One health meet by Food and Agricultural organization of the United Nations.