Aruna Adat

മൃഗശാലയിലെ കാവല്‍ക്കാരന്‍

ഇന്നും നല്ല തിരക്കാണ്‌. എല്ലാരും എന്നെ തന്നെ നോക്കയാണ്‌. മുമ്പിലുള്ള കൂറ്റന്‍ മതിലിനെ ചാടി കടന്ന് പുറത്ത്‌ പോവാന്‍ തോന്നുന്നുണ്ട്‌. ഭാര്യ, മക്കള്‍ അവരെയൊക്കെ കാണാന്‍ ആഗ്രഹമുണ്ട്‌. ഇനി ഒരിക്കലും കാണലുണ്ടാവില്ല. വിശക്കുന്നുണ്ട്‌. എന്നത്തേയും പോലെ ആരോ കടിച്ച്‌ തുപ്പിയ പോലുള്ള ഇറച്ചി കിടപ്പുണ്ട്‌. കണ്ണടച്ച്‌ കഴിച്ചു. മുകളില്‍ ആര്‍പ്പു വിളികള്‍ ഒക്കെ കേള്‍ക്കാന്‍ ഉണ്ട്‌.


നിറയെ മൃഗങ്ങള്‍ അവിടെ നിന്ന് തന്നെ നോക്കുന്നുണ്ട്‌. ആരൊ ഒരാള്‍ ഒരു കല്ലെടുത്ത്‌ എന്റെ നേര്‍ക്ക്‌ ഉന്നം പിടിക്കുന്നുണ്ട്‌. അരുത്‌ എന്ന് ഞാന്‍ അലറി. എന്റെ ശബ്ദം കെട്ടപ്പോള്‍ കൂടി നിന്നവര്‍ ആര്‍ത്തു വിളിച്ചു. അവന്‍ കല്ലെറിയുക തന്നെ ചെയ്തു. പാഞ്ഞ്‌ വരുന്ന കല്ലില്‍ നിന്ന് ഒഴിഞ്ഞ്‌ മാറാന്‍ ആവാതെ ഞാന്‍ കണ്ണടച്ചു.


crow and doll


നിസ്സംഗതയോടെ അലാറം അടിച്ചു. കണ്ട സ്വപനത്തിന്റെ ഞെട്ടലില്‍ അയാള്‍ തരിച്ചിരിക്കയാണ്‌. എന്താണയാളെ കൂടുതല്‍ അലട്ടിയത്‌. ഇന്നല്ലെ വരെ ഉണ്ടായിരുന്ന സ്വാതന്ത്രം നഷ്ടപ്പെട്ടതോ  അതോ എന്നെന്നേക്കുമായി ഒരു പ്രദര്‍ശ്ശന വസ്തുവായി മാറിയതോ  അതോ  ഒറ്റപെടല്ലിന്റെ ഭയമോ, അറിയില്ല.


അയാള്‍ ഒരു മൃഗശാലയിലെ കാവല്‍ക്കാരനായിരുന്നു. നിത്യവും അയാള്‍ കാണാറുള്ള കാഴ്ച്ചകളാണയാള്‍ സ്വപ്നമായി കണ്ടത്‌. ഒരേയൊരു വ്യത്യാസം അയാള്‍ ആ മതിലിന് മുകളില്‍ ആവുമെന്ന് മാത്രം.


images (1)


അയാള്‍ തന്റെ യൂണിഫൊം ഇട്ട്‌ ജോലിക്ക്‌ പൊയി . തന്റെ സൂെപ്പര്‍വ്വയ്സറെ കണ്ടയാള്‍ മൃഗങ്ങളെയെല്ലാം കാട്ടിലേക്ക്‌ തിരിച്ചു വിടണം എന്ന് പറഞ്ഞു. പൊട്ടിച്ചിരിച്ച്‌ അയാള്‍ക്ക്‌ ഭ്രാന്താണ്‌ എന്ന് പറഞ്ഞ്‌ തിരിച്ചയച്ചു. ആ സൂപ്പര്‍വയ്സര്‍ക്ക്‌ അയാളുടെ സ്വപ്നത്തെ പറ്റി അറിയില്ലല്ലോ.


കാണുന്നവരോടൊക്കെ അയാള്‍ ഇതു തന്നെ പറഞ്ഞു. എല്ലാവരും അയാള്‍ക്ക്‌ ഭ്രാന്താണെന്ന് പറഞ്ഞു. അവര്‍ക്കാര്‍ക്കും അയാളുടെ സ്വപ്നത്തെ പറ്റി അറിയില്ലല്ലോ. അറിഞ്ഞിരുന്നേല്‍ അവര്‍ക്കും മനസ്സിലായെനേ.


ZooArt-SumatranTiger


ആ പുലിയുടെ കൂടിനടുത്തേക്കയാള്‍ നടന്നു. ഒന്നും ആലോച്ചിക്കാതെ അതിലെക്കെടുത്ത്‌ ചാടി.


മൃഗശാലയിലെ കാവല്‍ക്കാരന്റെ മരണം പത്രങ്ങളിലെ പ്രധാനവാര്‍ത്തയായിരുന്നു. മൃഗശാലയിലെ ജീവനക്കാരുടെ ശമ്പളക്കുറവിനെയും ജോലിഭാരത്തെയും പറ്റി ഒരാഴ്ച്ചത്തെ തുടര്‍ പരമ്പര തന്നെ ഉണ്ടായി.
അയാളുടെ സ്വപ്നത്തെ പറ്റി മാത്രം ആരും അറിഞ്ഞില്ല.അറിഞ്ഞിരുന്നെങ്കില്‍......