പിന്നീടൊരിക്കലും
ഓര്‍മിക്കപ്പെടാന്‍ പോലും
ആഗ്രഹിക്കാത്തവരാണ്
പാഞ്ഞുവരുന്ന
തീവണ്ടിക്കു തല വയ്ക്കുന്നവര്‍.
അപ്പോഴൊന്നും
നേരം പുലര്‍ന്നു കാണില്ല...
കാരണം, വെളിച്ചം
എപ്പോഴും ഭൂതകാലത്തെ
വീണ്ടും വീണ്ടും
ഓര്‍മിപ്പിക്കുന്നതാണ്.
ഇരുട്ടത്ത്
പാഞ്ഞുവരുന്ന
മഞ്ഞപ്പൊട്ടും
തീവണ്ടിയൊച്ചയും
ആദ്യം സ്വന്തം ഓര്‍മകളെ
കൊന്നു കളഞ്ഞിരിക്കും.
പിന്നെ സ്വയം കൊന്നുകളയാന്‍
പേടി തോന്നില്ല,
ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
അവസാന സ്‌നാപ്പിലേക്ക്
ഒരു മുഖം പോലും ബാക്കിയാക്കില്ല,
മുഴുക്കെ മൂടിയിട്ട
ഒരു വെളുത്ത ശവത്തുണി
മാത്രമായി ചരിത്രം പരേതനെ
കൂട്ടിക്കൊണ്ടുപോകും.