Prem Kumar

പ്രതീക്ഷ പകരുന്ന സിനിമാ കമ്പനി

സെന്‍സിബിലിറ്റിയില്‍ സോള്‍ട്ടും പേപ്പറും ആഡ് ചെയ്ത് സിനിമയുടെ ട്രാഫിക്ക് തന്നെ മാറ്റുന്നുണ്ട് , പുതിയ ചെറുപ്പക്കാര്‍. കോക്ക് ടെയ്ലും , ബ്യൂട്ടിഫുളും 22 എഫ് കെ യുമൊക്കെ , ഈ അടുത്തകാലത്തിന്റെ സൂചകങ്ങള്‍ തന്നെ. പുതുസിനിമയുടെ ആശയും ആവേശവുമൊക്കെ ഒന്നിലേറെ തലങ്ങളില്‍ സ്പര്‍ശിച്ച് മാമാസ് ചന്ദ്രന്‍ എഴുതി സംവിധാനം ചെയ്ത ഫരീദ് ഖാന്‍ നിര്‍മ്മിച്ച 'സിനിമാ കമ്പനി'. മലയാള സിനിമയുടെ തലവര മാറ്റുന്നതില്‍ ചെറുതല്ലാത്ത ഇടപെടല്‍ നടത്തുന്നുണ്ട് പണിക്കാരും പാറുവും പോളച്ചനും ഫസലും ചേര്‍ന്ന സംഘം. നോമ്പുതുറയുടെ സമയത്തു തന്നെ പൊന്നാനിയിലെ ഒരു തിയറ്ററിലാണ് ഞാനീ സിനിമ കാണുന്നത്. അത്ര രസകരമല്ലാത്ത പതിവ് കൂവലുകളുടേയും കമന്റുകളുടേയും സാദ്ധ്യതകളെപ്പറ്റി നല്ല ധാരണകളോടെ . എന്നാല്‍ 'സിനിമാ കമ്പനി' തുടങ്ങി അര മണിക്കൂറിനുള്ളില്‍ തന്നെ സംജാതമാകുന്നുണ്ട് ഒഡിയന്‍സും സിനിമയും തമ്മിലുണ്ടാകേണ്ട ആ കമ്പനി . സിനിമക്കുള്ളില്‍ വര്‍ഗ്ഗീസ് പണിക്കരുടെ നാല്‍വര്‍ സംഘം തുടങ്ങി വെക്കുന്ന സിനിമ, ഒന്നു തീര്‍ന്നു കിട്ടണേ എന്ന്‍ പ്രേക്ഷകരും ആഗ്രഹിക്കുന്ന ഒരുതരം സിനിമാറ്റിക്ക് സിംഫണി.

സിനിമകള്‍ കാണുക , പുട്ടടിക്കുക , ഡയലോഗടിക്കുക കമ്പനി അടിക്കുക എന്നിങ്ങനെ നാലുപരിപാടികള്‍ മാത്രമായി നടന്നിരുന്ന നാലംഗ സംഘത്തിന് സിനിമ പിടിക്കുക എന്ന വട്ട് തലയ്ക്കു കയറുന്നതും , അത് അവരുടെ ജീവിതത്തേയും സിനിമയേയും (മറിച്ചും) മാറ്റിമറിക്കുന്നതു മൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം

സിനിമാസംബന്ധിയായ ഒരു കാര്‍ട്ടൂണിലൂടെ ഗോപീകൃഷ്ണന്‍ അടുത്തിടെ സ്വന്തമാക്കിയ പരസ്യവാചകം കടം കൊണ്ടാല്‍ ' കവചങ്ങള്‍ മാറുകയാണ് ; സിനിമയുടെ തലവര മാറുകയാണ് ', പുതിയ താരങ്ങള്‍ ഉയരുകയും.സോള്‍ ട്ട് ആന്റ് പേപ്പര്‍ നമുക്ക് ബാബുരാജിലെ നല്ല നടനെ കാട്ടിത്തന്നു. ബാബുരാജിന്റെ നാടകീയമായ ഈ മാറ്റം സിനിമാക്കബനിയില്‍ 'സിനിമാറ്റിക്കായി കയ്യടി വാങ്ങുന്നു. നല്ല സിനിമകള്‍ (നാടകങ്ങളും) സാക്ഷാത്ക്കരിക്കുക എന്നത് ശ്രമകരമാകുന്നതിന്റെ കാരണങ്ങള്‍ പലപ്പോഴും സാഹിത്യേതരവും സിനിമേതരവുമാണെന്നത് സത്യം മാത്രമാണ്. ഇതിനുള്ള പരിഹാരങ്ങള്‍ ഈ മാധ്യമത്തിനുള്ളില്‍ തന്നെയുണ്ടെന്ന തിരിച്ചരിവ് (അതൊരു വലിയ തിരിച്ചറിവു തന്നെയാണ്) പങ്കുവെക്കുന്നുണ്ട് സിനിമാക്കബനിയിലെ സാബുവണ്ണന്‍റെ 'മെറ്റമോര്‍ഫസിസ് എപ്പിസോഡ്. അസാധാരണമായ സര്‍ഗ്ഗാത്മകതയുള്ള അനേകമാളുകള്‍ പ്രതിബന്ധങ്ങള്‍ മുന്നിലെത്തുബോള്‍ മിഷന്‍ കാന്‍സല്‍ ചെയ്ത് വീട്ടിലിരിക്കുന്ന കാഴ്ച്ചകള്‍ നമുക്കുചുറ്റിനും എത്രയോ ഉണ്ടുതാനും. പഴയ 'റണ്‍ ലോലാ റണ്‍' മലയാളത്തിലെ ട്രാഫിക്ക് ഇവയൊക്കെ നമ്മെ ആവേശിപ്പിച്ചത് ലക്ഷ്യത്തിലെത്തുന്ന ത്തിനുള്ള സിനിമാറ്റിക്ക് വഴികള്‍ സൂചിപ്പിച്ച സിനിമകള്‍ കാട്ടിത്തരുന്നു എന്നിടത്താണ്. സിനിമകള്‍ കാണുക , പുട്ടടിക്കുക , ഡയലോഗടിക്കുക കമ്പനി അടിക്കുക എന്നിങ്ങനെ നാലുപരിപാടികള്‍ മാത്രമായി നടന്നിരുന്ന നാലംഗ സംഘത്തിന് സിനിമ പിടിക്കുക എന്ന വട്ട് തലയ്ക്കു കയറുന്നതും , അത് അവരുടെ ജീവിതത്തേയും സിനിമയേയും (മറിച്ചും) മാറ്റിമറിക്കുന്നതു മൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം .ഇത്തരമൊരു സിനിമ മലയാളത്തില്‍ ആദ്യമാണെന്നതു കൊണ്ടു മാത്രമല്ല 'സിനിമാ കമ്പനിയെ ശ്രദ്ധേയമാക്കുന്നത് മറിച്ച് അനേകം സിനിമാ ഭ്രാന്തന്മാരെയും സിനിമാ സ്നേഹികളേയും സംബന്ധിച്ച് ഈ സിനിമ അവരുടേതു കൂടി അനുഭവമെന്ന നിലയില്‍ കൂടിയാണ്. (ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യും ഒരു സിനിമാ നടനാകും എന്ന്‍ രഹസ്യമായി വിശ്വസിക്കുന്ന , എത്ര പേരുണ്ട് നിങ്ങളുടെ പഞ്ചായത്തില്‍ ? സംശയിക്കേണ്ട , ധാത്രി പുരട്ടിയാല്‍ മുടിവളരും എന്നു വിശ്വസിക്കുന്നവരുടെ എണ്ണത്തോളം വരും ഇവരും !) സിനിമയോട് ഇഷ്ടം കൊണ്ടു നടക്കുന്ന ഒരാള്‍ക്ക് ഈ 'സിനിമാ കമ്പനിയോടും' ഇഷ്ടം തോന്നാതിരിക്കില്ല. ഒടുവില്‍ ഉണ്ണികൃഷ്ണനെ പൂജിക്കുന്ന പോലും കമല്‍, സിദ്ദിഖ് , സിബി , അന്തിക്കാട്‌ ; പരമ്പര ദൈവങ്ങളെ ആണിയില്‍ തൂക്കുന്ന പണിക്കരും, പിറന്നു വീണ അന്നെന്ന മട്ടില്‍ യുക്കുലേല എന്ന കുഞ്ഞു ഗിറ്റാര്‍ തൂക്കി നടക്കുന്ന പാറുവും , "നായകനാകാന്‍ പാകത്തിനുള്ള ലുക്കൊന്നും തനിക്കില്ല ",

എന്നു വിനീതനാകുന്ന പോളച്ചനെയുമൊക്കെ നമ്മള്‍ പലവട്ടം കണ്ടിട്ടുള്ളതാണ്‌. (അറിഞ്ഞോ അറിയാതെയോ വേഷപ്പകര്‍ച്ചകള്‍ നമുക്കും വന്നു ഭവിച്ചിട്ടുള്ളതാണ്‌). IFFK/ VIBGYOR/ Montage/ Tiff .. പരിസരങ്ങള്‍ മാറിയിട്ടുണ്ടാകാം. ഈ അര്‍ത്ഥത്തിലടക്കം സിനിമാ കമ്പനി എവിടെയൊക്കെയോ ടച്ചു ചെയ്യുന്നുണ്ടാകണം. ആദ്യ പകുതിയുടെ പകുതിസമയം ലാഗു ചെയ്യുന്നതും ഇതിനാലാകണം. മുഴുവന്‍ പുതുമുഖങ്ങളായിട്ടും കുഴപ്പമില്ല എന്ന്‍ ലോഹ്യം പറയുന്നുണ്ടായിരുന്നു ഒരു 'വണ്‍ ഷോ ഫ്രണ്ട് ' . പുതുമുഖങ്ങളെ മാത്രം വെച്ച് പടം പിടിക്കാനിറങ്ങിയ മാമാസ് ചന്ദ്രനേയും അതിനു കാശിറക്കിയ ഫരീദ് ഖാനേയും ഒന്നു ' നോക്കിവെക്കാതെ' വയ്യ !

സിനിമയോട് ഇഷ്ടം കൊണ്ടു നടക്കുന്ന ഒരാള്‍ക്ക് ഈ ‘സിനിമാ കമ്പനിയോടും’ ഇഷ്ടം തോന്നാതിരിക്കില്ല.

'നന്ദി നീലോല്‍പ്പലം നിവാസികള്‍ക്ക്' എന്ന കാര്‍ഡു കാണിച്ചിരുന്നിടത്ത് 'നന്ദി ഫേസ് ബുക്ക് നിവാസികള്‍ക്ക്' എന്ന്‍ കാണിച്ചു തുടങ്ങനമെന്ന്‍ ഈ ഇടെ ഒരു 'വിരുതന്‍' എഴുതിയത് കണ്ടിരുന്നു. ഫേസ് ബുക്ക് ലോകത്തിന്റെ സാധ്യതകള്‍ സംവിധായകന്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട് (അവിടെ അസാധ്യമായി ഒന്നുമില്ലല്ലോ !) . (സിനിമയിലെ സംവിധായകന്‍ വര്‍ഗ്ഗീസ് പണിക്കരും സുന്ദര ഗുണ്ടകളായി മാറിപ്പോകുന്ന ഭാവി സൂപ്പര്‍ സ്റ്റാറുകള്‍ക്കിട്ട് ഒരു തട്ടു - കൊട്ട് കൊടുക്കാന്‍ തോന്നിയ കുസൃതിക്കും കൊടുക്കാം ഒരു തംസ് അപ്പ്. അഭംഗി വാക്കിലും നോക്കിലും ആയുധമാക്കി മലയാള സിനിമയെ ഏറെ മുന്നോട്ടു നടത്തിയിരുന്ന ശ്രീ ശ്രീനിവാസന്‍ പോലും മകന്റെ പ്രതിഭാ ദാരിദ്ര്യത്തിനു മുന്നില്‍ വിനീതനായിപ്പോകുന്ന കാഴ്ച്ച കണ്ടു കഴിഞ്ഞ മലയാള സിനിമക്ക് നികുതിവകുപ്പും വയലാര്‍ രവിയും ഒത്തുപിടിച്ചിട്ടും കൈവിറയലുകള്‍ മറയ്ക്കാനാവതിരുന്ന മംഗലശ്ശേരി രഞ്ചിത്തിന്റെ ഡീ അഡിക്ഷണ കസര്‍ത്ത് കണ്ട് സ്പിരിറ്റു പോയ മലയാളിപ്പ്രേക്ഷകര്‍ക്ക് നല്ല കമ്പനി നല്‍കുന്നുണ്ട് ഈ 'സിനിമാ കമ്പനി'.

യൂ ട്യൂബില്‍ ഹിറ്റായിക്കഴിഞ്ഞ ഹിറ്റ് റാപ്പിനിടയിലെ ഡയലോഗ് തന്നെയാണ് കാര്യം.

"എന്തൂട്ടാ ഡാ ത് ; ഒന്നു മാറ്റിപ്പിടിക്കപ്പാ" !
വാല്‍ക്കഷ്ണം : തങ്ങളുടെ എല്ലാമെല്ലാമായ സൂപ്പര്‍ സ്റ്റാറിനെ ഈ ചിത്രം കളിയാക്കുന്നു എന്നു പറഞ്ഞ് പ്രത്വീരാജ് ഫാന്‍സ്‌ തെരുവിലിറങ്ങി എന്നു കേള്‍ക്കുന്നു! (ചാനലില്‍ കണ്ടു) . സിനിമയും പ്രേക്ഷകരും എത്ര മാറിയാലും സ്റ്റാറുകളും ആശ്രിത ഫാന്‍സുകളും കടുകിട മാറില്ല എന്നത് മലയാള സിനിമയുടെ ശാപമാണ്. തിയറ്റരി റില്‍ ഏറ്റവുമധികം കയ്യടി കിട്ടുന്നത് ബാബുരാജിന്റെ പ്ലാന്‍ എ -യില്‍ വീഴുന്ന സൂപ്പര്‍ സ്റ്റാര്‍ സീനാണ് എന്നത് പുതിയ 'സിനിമാ കമ്പനികള്‍' ഉണ്ടാകും എന്ന പ്രതീക്ഷ തരുന്നുമുണ്ട് നമുക്ക്.