Anu Devarajan

Super Blue Blood Moon - ചന്ദ്രന്‍ സൂപ്പറാണ്!!!

ജനുവരി 31, 2018 – 152 വര്‍ ഷങ്ങള്‍ക്കിപ്പുറം സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ എന്ന അസാധാരണമായ ചാന്ദ്ര പ്രതിഭാസത്തിനു ഭൂമി സാക്ഷിയായ ദിവസം. പേര് സൂചിപ്പിക്കുന്നത് പോലെ സൂപ്പര്‍ മൂണ്‍ , ബ്ലൂ മൂണ്‍ , ബ്ലഡ് മൂണ്‍ എന്നിങ്ങനെ ചന്ദ്രനുമായി ചേര്‍ ത്ത് വെക്കാവുന്ന മൂന്നു പ്രതിഭാസങ്ങള്‍ ഒരുമിച്ചു വരുന്നതാണ് സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ . ഇവയില്‍ ഏതെങ്കിലും ഒരു പ്രതിഭാസം മാത്രമായോ, രണ്ടു പ്രതിഭാസങ്ങള്‍ ഒരുമിച്ചോ സംഭവിക്കുന്നത് അപൂര്‍ വ്വമല്ലെങ്കിലും മൂന്നും ഒരുമിച്ചു വരുന്നത് തികച്ചും അപൂര്‍ വമാണ്.



സൂപ്പര്‍ മൂണ്‍ :


ചന്ദ്രന്‍ദീര്‍ ഘവൃത്താകൃതിയിലുള്ള (elliptical) ഓര്‍ ബിറ്റിലാണ് ഭൂമിയെ വലം വക്കുന്നത് എന്നത് കൊണ്ട് തന്നെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം നിരന്തരം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. ചന്ദ്രന്‍ഭൂമിയുമായി ഏറ്റവും അടുത്തെത്തുന്ന പോയിന്റിനെ perigee എന്നും, ഏറ്റവും ദൂരെ നില്‍ക്കുന്ന പോയിന്റിനെ apogee എന്നും പറയുന്നു. Perigee യില്‍ ചന്ദ്രന്‍ഭൂമിയുമായി ഏറ്റവും അടുത്തായിരിക്കും എന്നത് കൊണ്ട്, ആ സമയത്തെ പൂര്‍ ണചന്ദ്രന് 12% മുതല്‍ 30% വരെ വലിപ്പവും തെളിച്ചവും കൂടുതല്‍ ദൃശ്യമാവുന്ന പ്രതിഭാസത്തെ സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നു.



ബ്ലൂ മൂണ്‍ :


ചന്ദ്രന്‍ഒരുതവണ ഭൂമിയെ ചുറ്റാനെടുക്കുന്ന സമയം ഏതാണ്ട് 27.3 ദിവസമാണ്. അതായത് സാധാരണ ഒരു കലണ്ടര്‍ മാസത്തില്‍ ഒരു പൂര്ണചന്ദ്രന്‍മാത്രമേ ഉണ്ടാവാറുള്ളു. എന്നാല്‍, ഒരു കലണ്ടര്‍ മാസത്തില്‍ രണ്ടു പൂര്ണചന്ദ്രന്‍ഉണ്ടാവുകയാണെങ്കില്‍ ആ പ്രതിഭാസമാണ് ബ്ലൂ മൂണ്‍ . 2018 ജനുവരി മാസത്തില്‍ ജനുവരി 2, ജനുവരി 31 എന്നിങ്ങനെ രണ്ടു തവണ പൂര്ണചന്ദ്രനെ കാണാനാവുന്നു. ‘Once in a blue moon’ എന്നൊരു ശൈലി നിലനില്‍ക്കുന്നുണ്ടെങ്കിലും, സാധാരണ 2.7 വര്‍ ഷത്തിലൊരിക്കലാണ് ബ്ലൂ മൂണ്‍ സംഭവിക്കാറുള്ളത്. പക്ഷെ, പേരിലെ നീലനിറമൊന്നും ഈ പ്രതിഭാസത്തോടനുബന്ധിച്ചു ചന്ദ്രന് ഉണ്ടാവാറില്ല.



ബ്ലഡ് മൂണ്‍ :


സൂര്യനെ ചുറ്റിയുള്ള കറക്കത്തിനിടയില്‍ ഭൂമി, സൂര്യനും ചന്ദ്രനും ഇടയില്‍ വരുന്നത് വഴി ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുകയും, തന്മൂലം സൂര്യരശ്മികള്‍ക്കു നേരിട്ടു ചന്ദ്രനില്‍ പതിക്കാനാവാതെ വരുന്നതുമാണ് ചന്ദ്രഗ്രഹണം എന്ന പ്രതിഭാസം. ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥം ദീര്‍ ഘവൃത്താകൃതിയില്‍ ആയതു കാരണം ചന്ദ്രഗ്രഹണം അത്ര സാധാരണമല്ല.



എന്നാല്‍ ഭൂമി, ചന്ദ്രനെ പൂര്‍ ണമായി മറയ്ക്കുന്ന ചന്ദ്രഗ്രഹണ സമയത്തു, ഭൂമിയില്‍ പതിക്കുന്ന സൂര്യരശ്മികളില്‍ ചിലതു ‘റിഫ്രാക്ഷന്‍’ (refraction) എന്ന പ്രക്രിയ വഴി വളഞ്ഞു ചന്ദ്രപ്രതലത്തിലെത്തുന്നു. ഭൗമാന്തരീക്ഷം വഴി സഞ്ചരിക്കുന്നത് കൊണ്ടുതന്നെ സൂര്യരശ്‌മികളിലെ തരംഗദൈര്‍ ഘ്യം കൂടുതലുള്ള ചുവപ്പ്, മഞ്ഞ, ഓറഞ്ച് തുടങ്ങിയ നിറങ്ങള്‍ മാത്രമേ ചന്ദ്രപ്രതലത്തില്‍ എത്തുന്നുള്ളു. തത്‌ഫലമായി ചന്ദ്രന്‍ചുവപ്പ് നിറത്തില്‍ കാണപ്പെടുന്ന പ്രതിഭാസമാണ് ബ്ലഡ് മൂണ്‍ . ബ്ലഡ് മൂണ്‍ പ്രതിഭാസത്തിന്റെ കാരണം ശാസ്ത്രീയമായി വിശദീകരിക്കപ്പെടുന്നതിനു മുന്‍പ് ഇതുമായി ബന്ധപ്പെട്ടു നിരവധിയായ അന്ധവിശ്വാസങ്ങള്‍ നിലനിന്നിരുന്നു.



സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ പ്രതിഭാസത്തിനു മേല്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കും അന്ധവിസ്വാസങ്ങള്‍ക്കും യാതൊരു വിധ ശാസ്ത്രീയ അടിത്തറയും ഇല്ല. ബ്ലൂ മൂണ്‍ , ബ്ലഡ് മൂണ്‍ , ചന്ദ്രഗ്രഹണം, സൂപര്‍ മൂണ്‍ തുടങ്ങി എല്ലാ പ്രതിഭാസവും നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ കാണാവുന്നതാണ്.


ഈ മൂന്നു പ്രതിഭാസവും ഒരുമിച്ചു ഒരേസമയം ദൃശ്യമായ ദിവസമായിരുന്നു ജനുവരി 31. NASA ലൈവ് സ്‌ട്രീമിംഗ്‌ വഴി ഈ പ്രതിഭാസം ലോകമെമ്പാടും എത്തിച്ചിരുന്നു എന്നത് തന്നെ കടന്നു പോയ സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ പ്രതിഭാസത്തിന്‍റെ അപൂര്‍വതക്ക് തെളിവാണ്. ഇനി ഇത് ആവര്‍ ത്തിക്കപ്പെടുന്നത് 2037 ജനുവരി 31 യില്‍ ആയിരിക്കും എന്നാണ് നാസയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരിക്കല്‍ പോലും ദൃശ്യമാകാതിരുന്ന അപൂര്‍വ പ്രതിഭാസമാണ് ഈ നൂറ്റാണ്ടില്‍ വീണ്ടും ആവര്‍ ത്തിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.