രക്തസാക്ഷി

തീയാഞ്ഞു കത്തുന്ന കണ്ണുള്ളവന്‍
വാക്കിനു വിപ്ലവ ചൂടുള്ളവന്‍
കരളില് ചെങ്കൊടി ചോപ്പുള്ളവന്‍
അവനിന്ന് പേരുണ്ട് രക്തസാക്ഷി

നെഞ്ചിടി കാഹളതാളമാക്കി
കത്തുന്ന ചിതകളില്‍ തീനാളമായ്
പുറകോട്ട് നോക്കാത്ത തേരാളിയായ്
നെഞ്ജൂക്ക് കാട്ടുന്ന പോരാളിയായ്
അവനിന്ന് പേരുണ്ട് രക്തസാക്ഷി

ചിതറാത്തൊരോര്‍മ്മയായ് പുലരുന്നവന്‍
ചെങ്കതിര്‍ പൂക്കുന്ന പുലരിതേടി
ഉടലാകെ ചെങ്കൊടി നെയ്തെടുത്ത്
വിരിമാറില്‍ അരിവാള് സ്വന്തമാക്കി
അവനിന്ന് പേരുണ്ട് രക്തസാക്ഷി

കണ്ണിലെ കണ്ണുനീര്‍ ഊതിയൊരുക്കി
നെഞ്ചിലെ കനലിനാല്‍ ആലയുണ്ടാക്കി
ഞങ്ങളീ മണ്ണിലായ് വീടൊരുക്കി
അതിനിന്ന് പേരുണ്ട് ബലികുടീരം
അവനൊരു പേരുണ്ട് രക്തസാക്ഷി

തീയാഞ്ഞു കത്തുന്ന കണ്ണുള്ളവന്‍
വാക്കിനു വിപ്ലവ ചൂടുള്ളവന്‍
കരളില് ചെങ്കൊടി ചോപ്പുള്ളവന്‍
അവനിന്ന് പേരുണ്ട് രക്തസാക്ഷി



Comments: