മുറിവ്

ഒളിച്ചിരുന്ന് ചിലയ്ക്കുന്ന പല്ലികള്‍..
വാരിക്കിടയിലമര്‍ന്നൊടുങ്ങാനോ
അതോ വാല്മുറിച്ചിട്ടോടാനോ
ഒടുക്കം കണ്ടുണര്‍ന്നവരോട് ഭയം

മനസ് മടുത്തതല്ല മദമിളക്കമില്ല
പതര്‍ച്ചയില്ല മറുമരുന്നുണ്ട്
നഷ്ടബോധമോ വിട്ടുകൊടുക്കലോയില്ല
ഇത് നേരിടാനുള്ള ഉറച്ചേര്‍പ്പ്

പെണ്ണിനവള്‍ ഉലയൊരുക്കുന്നു
നീറ്റാനകമ്പടിയുടെ മാഫിയയൊരുങ്ങുന്നു
നീറിയൊടുങ്ങാനെനിക്ക് മനസ്സില്ല പെണ്ണിത്
ഒരുചിലമ്പൂരി വലിച്ചെറിഞ്ഞെരിക്കാനിതാ..

ഇത് നേത്രോന്മീലന നാളിനി പുറം ചാര്‍ത്തില്ല
നിറചാര്‍ത്തില്ല തിരിതെളിച്ചിടും മന്‍പൊരു
പണിയിടയില്ലാതെ അവശേഷിപ്പില്ലാതെ
നേത്രോന്മീലനവും പുകചാര്‍ത്തും തിരിയും

 

comments