Sheena Kunjunni Babu

നീ മാഞ്ഞു പോകുമ്പോള്‍
മരണത്തിലേക്കുള്ള ജീവിത യാത്രയില്‍

അറിയാതെ നമ്മള്‍ പരിചിതരായി

വെയിലും മഴയും ഒരുപോലെ നമ്മളെ

തൊട്ട് തലോടി കടന്നു പോകെ

അലയുന്ന വീഥിയില്‍ അറിയില്ല നമ്മളും

കാലത്തിന്‍ കണ്കെട്ട് വിദ്യകളും

ഒന്ന് പറഞ്ഞു ചിരിച്ചും

പിന്നെ പിണങ്ങി നടന്നും

ഒരു രാവിന്‍ നീല വിരിപ്പോന്നു മാറുമ്പോള്‍

അറിയുന്നു നീ വഴി മാറിയെന്നു.......

നെഞ്ചില്‍ തികട്ടിയ ഗദ്ഗദം.....

കാറ്റില്‍ പരക്കുന്നോരോര്‍മ്മകള്‍....

എന്‍ ഓര്‍മയില്‍ നിന്നു ചിരിക്കുന്നു നീയപ്പോള്‍

ആരെടുത്തീ നല്ല ചായാ ചിത്രം

ഇനിയുംമൊരു രാവില്‍ നിന്‍ വഴി ഞാനെത്താം

അവിടെയും യാത്രകള്‍ വേറെയുണ്ടോ?