നിശ്ചലം

ഏറെ വൈകിയറിവൂ
എല്ലാം പാഴ്ക്കിനാവുകള്‍ ..

അരികിലുണ്ടായിട്ടും അറിഞ്ഞതേയില്ല നീ;
കാണാതെ പോയത് ..
നെഞ്ചിന്റെ നാദങ്ങള്‍ ..
മൂടിപ്പിടിച്ചത് ഹൃദയത്തിന്‍ തിരിനാളം ..

പൂന്തോട്ടമരികിലായ് പരിലസിച്ചീടുന്നു..
പൂക്കളൊക്കെയും വാടിക്കരിഞ്ഞത് !

അറിഞ്ഞതേയില്ല ;
തിരച്ചിലുകളൊക്കെയും പ്ലാസ്റ്റിക്ക് ഇതളിന്റെ
ഞരമ്പുകള്‍ മാത്രമായ് ..

സ്വപ്നങ്ങളൊക്കെയും ഷോക്കേസു ചില്ലിന്റെ –
യുള്ളിലെയറകളില്‍
നിശ്ചലം നിശ്ചലം !



Comments: