ഒലിച്ചു പോയ കുഞ്ഞുങ്ങള്‍ പറഞ്ഞു വെച്ചത്

അതിരുകള്‍ അലങ്കാരങ്ങളാക്കിയോരുടെ
പറുദീസകള്‍ നിര്‍മ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നത്
ഒന്നുമില്ലാത്തവരുടെ കുഴിമാടങ്ങള്‍ക്കായല്ല .

യുദ്ധം നിര്‍മ്മിച്ച്
സമൃദ്ധമാക്കപ്പെട്ട അവരുടെ
സബദ്ഘടനയ്ക്കു മേല്‍
സൂര്യചന്ദ്രന്മാര്‍ കടന്ന്
സുരക്ഷിതമായ് ഞങ്ങളെത്തുകതന്നെ ചെയ്യും.

ഏകാധിപത്യത്തിന്റെ കൊടിയടയാളങ്ങള്‍
അതിവേഗം ഉപേക്ഷിച്ചു കൊള്‍ക ..
ഇസങ്ങള്‍ ഊറ്റിക്കുടിച്ച
രക്തക്കണക്കുകള്‍ തത്ക്കാലം ഉപേക്ഷിയ്ക്കുന്നു.
പറ്റുബുക്കുകളിലെ ‘അഭയാര്‍ത്ഥിക്കോളം ‘
നിങ്ങള്‍ക്കായുള്ളതാണ്.

ചുറ്റുവട്ടത്തിന്റെയധ്വാനത്തെ
പലവിധം രുചിച്ചു പോന്നത് നിങ്ങളാണല്ലോ !
നിങ്ങള്‍ മാത്രം .