Chintha Jerome

'Sell-ഫി '
ആദ്യനോട്ടത്തില്‍

സൈബര്‍ വഴിയിലെ ഗ്രനേഡുകള്‍ കണ്ടു ..

എന്തെളുപ്പം ;

ഒറ്റ ക്ലിക്കില്‍ അവരവയെ ചുംബിക്കുന്നു ..

 

ഇപ്പോഴിതാ തൃശൂലത്തിലെ

ഇളം രക്തം ..

ക്ലിക്കുകള്‍ മുറുകുമ്പോള്‍

കൈ അറ്റ അധ്യാപകന്റെ പേന നഷ്ടമായിരിക്കുന്നു..

 

ഈ ലാസ്റ്റ് ക്ലിക്കോടെ

സെല്‍ഫി പകര്‍ത്തി ആള്‍ക്കൂട്ടം അവരവരിലേക്ക്

യാത്ര ചെയ്യുന്നു.

അപ്പോഴുമവര്‍ പിറുപിറുക്കുന്നത് ,

തങ്ങളുടെ ഇല്ലാത്ത രാഷ്ട്രീയത്തെക്കുറിച്ചു തന്നെ !