ഉപമ

പകരക്കാരന്റെ

അപകര്‍ഷതയില്ലാതെ

വാക്കിന്റെ മറവില്‍

സ്വയം തിളങ്ങുന്ന

ആധികാരികത .

 

ഗൂഡലക്ഷ്യങ്ങള്‍

കൂടപ്പിറപ്പാകും

വാചകമേളകളില്‍

ഭാഷക്കതീതമീ

പ്രച്ഛന്നം.

 

നേരരിയാത്ത

നാവേറുകാലം

നോവിന്‍ വേരുകളാഴ്ത്തി

കൊണ്ടാടുന്ന മറ്റൊരു

നാട്യം.

 

ചന്ദ്രനെ നോക്കി

മുഖലക്ഷണം പറയും

സുന്ദരപദാവലികള്‍

താളം പിഴച്ച വേദിയിലാടും

ഹാസ്യം.

 

പൂവിന്റെ പരിഭവം

സന്ധ്യയാണെന്ന്

പറയാതെ പറയുന്ന

സൂര്യനെ സ്നേഹിച്ച

പകലാര്‍ന്ന ചിത്രം.

 

comments