ഉള്ളോളക്കവിതകള്‍

അകവും പുറവും

പുറം –
ചായം കൊണ്ട്
മനോഹരപ്പെടുത്തി
അകം –
അകല്‍ച്ചകളാല്‍
അലങ്കോലപ്പെട്ടു!

 മ’ത’ പ്പാടുകള്‍ 

എത്ര ഉരച്ചു
കഴുകിയിട്ടും
ചിലത്
കറപോലെ
തെളിഞ്ഞു
വരുന്നു …

 ജാതി

ആരോ നിവര്‍ത്തിയ
പായില്‍ക്കിടക്കുന്നു
നേരം വെളുത്തിട്ടു –
മറിയാത്ത കുട്ടികള്‍  ….