ഇലച്ചെടി

കടുത്ത ഏകാന്തതയെ
വെളുക്കെ ചിരിച്ച്
വെളിച്ചമാക്കുന്നുണ്ട്
ഒരൊറ്റ മുല്ല.

പച്ചയെ വെളുപ്പിന്റെ
ഗന്ധോന്മാദത്താല്‍
മണ്ണിലേക്കെറിഞ്ഞ്
ഇതു പോലെ പൊട്ടിച്ചിരിച്ചുള്ളിലെ
വീര്‍പ്പുമുട്ടലിനെ മണപ്പിക്കണം

എന്നാല്‍
ഒന്നും പറയാതെ
അരികില്‍ തലയാട്ടി
മൗനത്തിന്റെ നിറങ്ങളാല്‍
ഉടലിനെ ആഘോഷിച്ച്
ചില ഇലച്ചെടികള്‍

ഏതു വെയിലിലും
ഉളളിലൊളിപ്പിച്ച
വസന്തത്താല്‍ നിറഞ്ഞ്Comments: