Ramshi KRP Mahe

പൊളപൊളപ്പന്‍ ബീഫ് വരട്ടിയത് (തലശ്ശേരി മോഡല്‍)

ബീഫ് - 1 കിലോ

ഉള്ളി - 1/2 കിലോ

തക്കാളി - 1/4 കിലോ

പച്ചമുളക് - 50 ഗ്രാം

വെളുത്തുള്ളി - 2 ഏണ്ണം - ചതച്ചത്

ഇഞ്ചി - 1 കഷ്ണം

മല്ലിപ്പപ്പ് - 25 ഗ്രാം

മല്ലിപ്പൊടി - 3 ട്ടീ സ്പൂണ്‍

മുളകു പൊടി - 6 ട്ടീ സ്പൂണ്‍

കുരുമുളക് പൊടി - 3/4 ട്ടീ സ്പൂണ്‍

കറിവേപ്പില - 3 തണ്ട്

എണ്ണ - 4 ട്ടീ സ്പൂണ്‍

R K G - 2 ട്ടീ സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

പാചക വിധി

കഴുകിയ ഇറച്ചി 300 മില്ലി വെള്ളത്തില്‍ ഉള്ളി ,തക്കാളി , പച്ചമുളക്, മല്ലിചപ്പ്, മല്ലിപ്പൊടി , മുളകുപൊടി, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, ഉപ്പ് എന്നിവ ചേര്ത്ത് നന്നായി യോജിപ്പിക്കണം. 10 മിനിറ്റിനു ശേഷം നന്നായി വേവിക്കണം (20 minutes - pressure cooker). അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ 4 ട്ടീ സ്പ്പൂണ്‍ എണ്ണ + 2 ട്ടീ സ്പ്പൂണ്‍ R K G എന്നിവ ഒഴിച്ച് ചൂടാക്കണം. തുടര്ന്ന് 3 തണ്ട് കറിവേപ്പിലയും 3/4 കുരുമുളക് പൊടിയും ചതച്ച വെളുത്തുള്ളിയും ചേര്ത്ത് നന്നായി ഇളക്കണം. ശേഷം ആദ്യം തയ്യാറാക്കിയ കറി ചീനച്ചട്ടിയില്‍ ഒഴിച്ച് നന്നായി വരട്ടണം. നല്ല ചൂടന്‍ പൊറോട്ട , അപ്പം , പത്തിരി , ഒറട്ടി ഇത്യാദികള്ക്കൊറപ്പം സുലൈമാനി അനുബന്ധം ചേര്ത്ത്ന മൂന്നു നേരം സേവിക്കാവുന്നതാണ്. എല്ലാ ആരോഗ്യപ്രശ്നങ്ങള്ക്കും അത്യുത്തമം.