Dr Anishia Jayadev

തര്‍ജമ; ലോകം .. പൊരുള്‍ 

ലോകത്തേറ്റവും കൂടുതല്‍ ഭാഷാന്തരമുള്ള ഗ്രന്ഥം വിശുദ്ധ ബൈബിളാണ്. ബൈബിളിലെ പ്രശസ്തമായ ഒന്നാം പുസ്തകം ഉല്പത്തി നാല്‍ പ്പത്തിയൊന്നാം അധ്യായത്തില്‍ ഫറോവ രാജാവ് തടവുകാരനായ ജോസഫിനോട് പറയുന്നു, “അല്ലയോ ജോസഫ്, നീ സ്വപ്നങ്ങള്‍ വിശദീകരിക്കാറുണ്ടെന്നു കേള്‍ ക്കുന്നു, എന്റെ സ്വപ്നത്തിന്റെ പൊരുള്‍ തിരിക്ക.” സ്വപ്നം ദൈവത്തിന്റെ ഭാഷയാണ്, അതിനെ നിര്‍വചിക്കാന്‍ ആ ഭാഷയറിയുന്നവന്‍ തന്നെ വേണം . അപ്രകാരം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഒരു തര്‍ജുമയാണ്‌ അന്ന് ജോസഫ് രാജാവിനുവേണ്ടി ചെയ്തത്.


തര്‍ജ്ജിമ , തര്‍ജ്ജുമ , ഭാഷാന്തരീകരണം , വിവര്‍ത്തനം , പരിഭാഷ , മൊഴിമാറ്റം , പരിഭാഷപ്പെടുത്തുക , തര്‍ജ്ജമ ചെയ്യുക , ഭാഷാന്തരം ചെയ്യുക , ഭാഷാന്തരണം നടത്തുക എന്നതൊക്കെ ഒരു ഭാഷയില് എഴുതപ്പെട്ട വസ്‌തുവോ പറഞ്ഞ കാര്യമോ മറ്റൊരു ഭാഷയില് എഴുതുകയോ പറയുകയോ ചെയ്യുന്ന പ്രക്രിയ തന്നെയാണ്. ഇന്ന്, സെപ്റ്റംബര്‍ 30 അന്തര്‍ദേശീയ വിവര്‍ത്തന ദിവസമാണ്. ഐക്യരാഷ്ട്ര സഭ ലോക ഭാഷാ വിദഗ്ധര്‍ ഭാഷയ്ക്കു നല്‍ കുന്ന സംഭാവന കണക്കിലെടുത്തും രാജ്യങ്ങളെ തമ്മില്‍ സമാധാനത്തില്‍ ചേര്‍ത്തുപിടിക്കുന്നതിനും സംവാദം, സഹകരണം എന്നിവ സാധ്യമാക്കുന്നതിനും വികസനത്തിന് ഉതകുന്ന വിധം ചര്‍ച്ചകള്‍ സാധ്യമാക്കുന്നതിനും ഒക്കെ വഹിക്കുന്ന പങ്കു കണക്കിലെടുത്താണീ ദിവസാചരണം 2017 ല്‍ പ്രാരംഭം കുറിച്ചത്. രാജ്യങ്ങളെ തമ്മില്‍ അടുപ്പിക്കാന്‍ ക്‌ളാസ്സിക്ക്ക്കുകള്‍ , ഗ്രന്ഥകള്‍ കവിതകള്‍ , കഥകള്‍ മുതലായി സാഹിത്യത്തിന്റെ എല്ലാ ശാഖകളും ഒപ്പം ശാസ്ത്രീയ സാങ്കേതിക വിനിമയങ്ങളും സാധ്യമാക്കിയിട്ടുണ്ട്.


Happy-Translation-Day-Hello-In-Different-Languages


347 എ ഡി യില്‍ ജനിച്ചു 420 എ ഡി യില്‍ മരിച്ച വൈദികനായ വിശുദ്ധ ജെറോം എന്ന പുരോഹിതനാണ് ഗ്രീക്ക്, ഹീബ്രു ബൈബിളുകള്‍ പ്രമാണമാക്കി ലത്തീന്‍ ഭാഷയിലേക്കു ബൈബിള്‍ വിവര്‍ത്തനം ചെയ്തത്. കത്തോലിക്കാ സഭ അംഗീകരിച്ച ബൈബിള്‍ ഈ ലത്തീന്‍ ബൈബിള്‍ തന്നെയാണ്. അദ്ദേഹത്തിന്റെ ജന്മദിനമാണ് ലോക വിവര്‍ത്തന ദിനം (ഇന്റര്‍നാഷണല്‍ ട്രാന്‍സിലേഷന്‍ ഡേ )


Saint-Jerome-in-His-Study-Domenico-Ghirlandaio


ലോകോത്തര വിവര്‍ത്തകര്‍


ലോകോത്തര വിവര്‍ത്തകര്‍ ഒരു അഞ്ചു പേരെടുത്തല്‍ അതില്‍ ഇന്ത്യക്കാരോ മലയാളികളോ ഇല്ല എന്നത് ചൂണ്ടിക്കാണിക്കേണ്ടിവരും .സ്‌ത്രീകളും ഇല്ല. വിവര്‍ത്തകരെക്കാള്‍ നമുക്ക് പരിചിതം വിവര്‍ത്തനങ്ങളാണെങ്കിലും അവ നമുക്കാസ്വാദ്യകരമാക്കിയവരെ ഒന്ന് പരിചയപ്പെടുന്നത് നല്ലതാണ്. ജോര്‍ജ് ലസ് ബോര്‍ഗിസ് ,നോസ്ട്രഡാമസ് ചാള്‍ സ് ബൗഡലൈറെ, അന്തോണി ബുര്‍ഗിസ് വൈറ്റാക്കര്‍ ചേംബേഴ്‌സ് ,സാമുവേല്‍ ബെക്കറ്റ് എന്നിവരാണ് അവര്‍ . എന്നാല്‍ ഇന്ത്യന്‍ ഭാഷയില്‍ നിന്ന് തര്‍ജ്ജമചെയ്യപ്പെട്ട ഏറ്റവും മികച്ച പത്തു പുസ്തകങ്ങളില്‍ (പ്രാധാന്യക്രമത്തില്‍ ചുവടെ ചേര്‍ത്തിട്ടുണ്ട് ) മൂന്നെണ്ണം മലയാളം നോവലുകള്‍ ആണ് .


യു ആര്‍ . അനന്തമൂര്‍ത്തി കന്നഡഭാഷയില്‍ എഴുതിയ ഭാരതിപ്പുര , തര്‍ജമ ചെയ്‍തത് സുശീല പുനിതയാണ്. ഓ വി വിജയന്‍ ഖസാക്കിന്റെ ഇതിഹാസം ലെജന്‍ഡ് ഓഫ് ഖസാഖ് എന്ന് ഇഗ്ലീഷില്‍ ഗ്രന്ഥകര്‍ത്താവുതന്നെ പുനരെഴുതി. സച്ചിന്‍ കുണ്ഡലകാര്‍ എന്ന മറാത്തി ഗ്രന്ഥകാരന്റെ കോബാള്‍ ട് ബ്ലൂ എന്ന നോവല്‍ തര്‍ജ്ജമചെയ്തത് ജെറി പിന്റോ ആണ്. ഉംറാവോ ജാന്‍ അദാ എന്ന മിര്‍സ മുഹമ്മദ് റൂസ്‌വെയുടെ ഉറുദു നോവര്‍ ഭാഷാന്തരം ചെയ്തത് രന്ടു പേര് ചേര്‍ന്നാണ്. പ്രസിദ്ധരായ ഖുശ്വന്ത്‌ സിങ്ങും എം എ ഹുസ്സൈനിയും . അഞ്ചാം സ്ഥാനത്തു തകഴിശിവശങ്കരപ്പിള്ളയുടെ ചെമ്മീനാണ്, അനിതാ നായരാണ് വിവര്‍ത്തക. പിറകെയുണ്ട് പെരുമാള്‍ മുരുഗന്റെ മാതൊരുഭാഗന്‍ . ഒണ്‍ പാര്‍ട് വുമണ്‍ എന്ന പേരില്‍ അനിരുദ്ധന്‍ വാസുദേവന്‍ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചു .കച്ചര്‍ ഖോച്ചര്‍ വിവേക് ഷാന്‍ബാഗ് മറാഠി ഭാഷയില്‍ എഴുതിയത് തര്‍ജമ തയ്യാറാക്കി ശ്രീനാഥ് പേരൂര്‍ . ദി ഫാഖിര്‍ സുനില്‍ ഗംഗോപാധ്യായ്യുടെ ബംഗാളി പുസ്തകത്തിന്റെ മോനാബി മിത്ര ചെയ്ത പരിഭാഷയാണ്. എന്‍ എസ മാധവന്റെ ലന്തന്‍ ബത്തേരിയിലെ ലുത്തീനിയാകള്‍ , Litanies Of Dutch Battery എന്ന പേരില്‍ രാജേഷ് രാജ് മോഹന്‍ പരിഭാഷപ്പെടുത്തി. ഭീഷ്മ സാഹ്നിയുടെ ഹിന്ദി നോവലായ തമസ് ഇംഗ്ലീഷിലേക്കു അദ്ദേഹം തന്നെ മൊഴിമാറ്റി. ഭാഷാന്തരം സാധ്യമാക്കുന്നത് സീമാതീതമായ, ദേശാതീതമായ വായനയാണ്, ആസ്വാദനമാണ്.


ജോര്‍ജ് ലസ് ബോര്‍ഗിസ്


ഏറ്റവും മികച്ച വിവര്‍ത്തകന്‍, സ്പാനിഷ് ഭാഷയിലാണ് നൈപുണ്യം ഒന്‍പതു വയസ്സില്‍ ഓസ്കാര്‍ വൈല്‍ ഡിന്റെ വിശ്വപ്രശസ്തമായ സന്തോഷവാനായ രാജകുമാരനെ സ്പാനിഷിലേക്കു മൊഴിമാറ്റം ചെയ്തു. ശേഷം എഡ്ഗാര്‍ അലന്‍പോയുടെ നിഗൂഡ കഥകള്‍ കാഫ്കയുടെ നോവലുകള്‍ , ഹെര്‍മന്‍ ഹെസ്സെയുടെ ( സിദ്ധാര്‍ഥയുടെ ഗ്രന്ഥകര്‍ത്താവ് ) നോവലുകള്‍ വെര്‍ജീനിയ ഉള്ഫ , റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ കൃതികള്‍ എന്നിവ തര്‍ജമ ചെയ്തു . വിവര്‍ത്തകന്‍ മാത്രമല്ല എഴുത്തുകാരന്‍കൂടിയായിരുന്ന ജോര്‍ജ് ലൂയിസ് വിവര്‍ത്തനത്തെക്കുറിച്ചു വിവര്‍ത്തനത്തിന്റെ വഴികളെക്കുറിച്ചു , രീതിശാസ്ത്രത്തെക്കുറിച്ചെഴുതിയിട്ടുണ്ട്.


download (1)
സാമാന്യ വിവര്‍ത്തനം ശ്രദ്ധിക്കുക ഗ്രന്ഥകര്‍ത്താവിന്റെ ആശയം ചോരാതെ ഭാഷാന്തരം ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന്റെ വഴികള്‍ കാലത്തെയും സമയത്തേയുംകണക്കിലെടുത്തു ആശയത്തെ തെല്ലു മെച്ചപ്പെടുത്തിയെഴുതുക എന്നതാണ്. മൂലഗ്രന്ഥത്തില്‍ നിന്ന് സാമാന്യം വ്യത്യസ്തമാക്കിയാണ് അദ്ദേഹത്തിന്റെ തര്‍ജ്ജമകള്‍ . ചില ഘട്ടങ്ങളില്‍ മേലെഴുത്തിനു പോലും കാതലായ മാറ്റം വരുത്തുക എന്ന ധാര്‍ഷ്ട്യം അദ്ദേഹം ചെയ്തതായി കാണുന്നു.


ആംഗലേയത്തിലേക്കു തര്‍ജമ ചെയ്യാനാവാത്ത വാക്കുകളുണ്ടോ എന്ന ചിന്ത കൗതകമുണര്‍ത്തുന്നതാണ്. അത്തരത്തില്‍ ഒരു അന്വേഷണം നടത്തിയാല്‍ കണ്ടെത്തുന്ന ഇരുപതു വാക്കുകളില്‍ ഒന്ന് ജിഗ്‌വിഷ (ജിജിവിഷ) എന്ന ഹിന്ദിപദവും ഉള്‍പ്പെടുന്നു. ഈ പദം അര്‍ത്ഥമാക്കുന്നതു ശാശ്വതമായി ജീവിക്കാനുള്ള ഒരു വ്യക്തിയുടെ ആശയാണ്. ജീവിതത്തെ വല്ലാതെ സ്നേഹിക്കുന്ന എന്നെന്നും ജീവിച്ചു ഉത്കര്ഷപ്രാപിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ പ്രതിപാദിക്കുമ്പോഴാണ് ഈ വാക്കുപയോഗിച്ചുവരാറു.


തര്‍ജുമയെപ്പറ്റി സംസാരിക്കുമ്പോള്‍ വിട്ടുപോകരുതു കാല്‍ ക്ക് എന്ന ഫ്രഞ്ച് പദത്തിന്റെ. മറ്റു ഭാഷകളില്‍ നിന്ന് പദാനുപദ തര്‍ജ്ജിമ (literal translation) വഴി വാക്കുകളെ കടമെടുക്കുന്ന പ്രക്രിയയെയാണ് ഭാഷാ ശാസ്ത്രജ്ഞര്‍ കാല്‍ ക് (calque) എന്ന് പറയുന്നത്. അഥവാ വോര്‍ ഭാഷയില്‍ നിന്ന് മറ്റോരു ഭാഷയിലോട്ട് വാക്ക് വാക്കായി തര്‍ജ്ജിമ ചെയ്യുന്നത് വഴി കടം വാങ്ങുന്ന ഭാഷയില്‍ പുതിയൊരു പ്രയോഗം ഉണ്ടാക്കലാണ് കാല്‍ ക് മൂല ഭാഷയില്‍ ഇതിനു അര്‍ഥം പകര്‍പ്പെടുക്കുക എന്നതാണ്.


maxresdefault
ലോണ്‍ വേര്‍ഡ് (loan word) വാക്ക് കടമെടുക്കുമ്പോള്‍ ആ വാക്കിനെ അതേപടി പകര്‍ത്തുകയാണ് ഉദാഹരണത്തിന് ഇംഗ്ലീഷില്‍ നിന്നു വന്ന ബസ്, കാര്‍, ലോറി എന്നീ വാക്കുകള്‍ ലോണ്‍ വേര്‍ഡ്സ് ആണ്. സാഹിത്യത്തിലല്ലാതെ മറ്റുമേഖലകളിലും തര്‍ജ്ജുമയ്ക്കു പ്രസക്തിയുണ്ട്. സാങ്കേതിക തര്‍ജമ, ശാസ്ട്രീയ തര്‍ജമ, സാമ്പത്തിക തര്‍ജമ, നിയമദത്തമായ തര്‍ജമ , കോടതിക്കനുയോജ്യമായ തര്‍ജമ , വ്യാവഹാരികമായ തര്‍ജമ ,പ്രാമാണീകരിക്കപ്പെട്ട തര്‍ജമ എന്നിവയാണ് അവ.


മൃദുസ്വരത്തിന്റെ മൃതിയില്‍ സംഗീതം (Music When Soft Voices Die ) പേഴ്‌സി ബെയ്‌ഷെ ഷെല്ലിയുടെ മനോഹര കവിതയാണ് .


മൃദുസ്വരത്തിന്റെ മൃതിയില്‍ സംഗീതം


pg-10-shelley-pa


സംഗീതം, മൃദുസ്വരമൃതിയില്‍
സ്‌മൃതിയില്‍ പ്രകമ്പനംകൊള്ളും
ഗന്ധം, മനോഹര പുഷ്പ്പം കൊഴിയവെ
അവയുണര്‍ത്തിയ ചേതനയില്‍ പുലരും


റോസാപ്പൂവിതളുകള്‍ , അതിന്‍മൃതിയില്‍
പ്രേമഭാജനത്തിന്റെ കിടക്കയായിത്തീരുന്നു
നിന്റെ ചിന്തകളും, നീ യാത്രയാകുമ്പോള്‍
പ്രണയം തന്നെ ഗാഢനിദ്രയിലമരും


(Music, when soft voices die,
Vibrates in the memory—
Odours, when sweet violets sicken,
Live within the sense they quicken.


Rose leaves, when the rose is dead,
Are heaped for the belovèd’s bed;
And so thy thoughts, when thou art gone,
Love itself shall slumber on.)