കോവിഡ് 19 : ലോക്ക് ഡൗണ്‍ കാലത്തെ ക്രമീകരിക്കേണ്ട വിധം

Would It Work Anywhere Else?’

ടൈംസ് പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ മാര്‍ച്ചു പതിമൂന്നിന് സമൂഹത്തോട് ചോദിച്ച ചോദ്യമാണ് ഇത് .അപ്പോഴേക്കും ചൈന അവരുടെ രാജ്യത്തില്‍ നടപ്പിലാക്കിയ കര്‍ക്കശമായ ലോക്ക് ഡൗണ്‍ വഴി സാമൂഹ്യ വ്യാപനം തടഞ്ഞിരുന്നു . ലോക്ക് ഡൗണിനു തന്നെയാണ് സാമൂഹ്യ വ്യാപനം തടയാന്‍ സാധിച്ചതിന്റെ ഖ്യാതി. “ഇത് മറ്റേതെങ്കിലുമൊരു നാട്ടില്‍ നടപ്പിലാക്കാന്‍ ആകുമോ ” ടൈംസ് ആശങ്കപ്പെട്ടു . ചൈനയില്‍ കൊറോണ പടര്‍ന്നു തുടങ്ങിയ ആദ്യ ദിനങ്ങളി ല്‍ വാര്‍ത്ത രഹസ്യമാക്കി വച്ച ചൈനീസ് സര്‍ക്കാര്‍ അധികം താമസിയാതെ തന്നെ അസുഖം നിയത്രണാതീതമാകവേ കൊറോണയെ നേരിടുക മനുഷ്യരുടെ യുദ്ധമാണെന്നു (Peoples war) എന്ന് പ്രഖ്യാപിക്കയും രാജ്യം കടുത്ത നടപടിയായ ലോക് ഡൗണ്‍ പ്രഖ്യാപിക്കയും ചെയ്തു.

AKSHARM

ദശ ലക്ഷക്കണക്കിന് ചൈനീസ് പൗരന്മാരെ അതിനോടകം അസുഖം ബാധിച്ചു. എന്നാല്‍ രണ്ടു മാസത്തിനുള്ളില്‍ കൊറോണ ആരോഗ്യപ്രവര്‍ത്തകരുടെ ചൊല്പടിയില്‍ നില്‍ക്കുകയും , ഇതിനു നേതൃത്വം നല്‍കിയ ആരോഗ്യപ്രവര്‍ത്തകരില്‍ പലരും ഇറ്റലിയെ സഹായിക്കാനായി ആ രാജ്യത്തേക്ക് തിരിക്കയും ചെയ്തു എന്നത് സമീപകാല ചരിത്രം. ചൈനീസ് ജനതയ്ക്കു സാമൂഹികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും അവര്‍ രോഗത്തെ തുരത്തുക തന്നെ ചെയ്തു . തക്ക സമയത്തു അനിതര സാധാരണമായ ഈ നടപടിയിലൂടെ രോഗത്തെ നേരിട്ട ചൈനീസ് സര്‍ക്കാരിന് അനുമോദനമര്‍പ്പിച്ചു , അടുത്തയിടെ ലോകാരോഗ്യ സംഘടനാ തലവന്‍ ഡോക്ടര്‍ റ്റെഡ്റോസ് അദാനം ഖേബ്രിയുസ്സ്.

1

ഇന്ത്യയും കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ 19 സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.ഇത് ഏകദിന കര്‍ഫ്യു നടന്ന മാര്‍ച്ച് 22 നാണു ഇത് തീരുമാനിച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിടാന്‍ തീരുമാനിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമറിയിച്ചത്.പ്രകാരം ഛണ്ഡീഗഡ്, ഡല്‍ഹി, ഗോവ, ജമ്മു, നാഗാലാന്‍ഡ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ബംഗാള്‍, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ത്രിപുര, തെലങ്കാന,അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ലഡാക്ക് എന്നീ പ്രദേശങ്ങളിലാണ് ലോക്ക് ഡൗണ്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത് , ഒപ്പം ആറ് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങള്‍അടച്ചിടാനും തീരുമാനിച്ചു. ഇതില്‍ കേരളത്തിലെ ഏഴു ജില്ലകള്‍പെട്ടിരുന്നു, എന്നാല്‍ ഏതു തരം നിയന്ത്രണം പാലിക്കണം എന്ന് അതാതു സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്നും അറിയിച്ചിരുന്നുഅന്നറിയിച്ചിരുന്നത് . എന്നാല്‍ മാര്‍ച്ച് ഇരുപത്തിനാലാം തിയതി ചൊവ്വാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ ഇന്ത്യ ഒട്ടാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു . അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെ വിവക്ഷിക്കാം .

Novel-Coronavirus-780x515-1
“ഇന്ന് ഇന്ത്യ തികച്ചും സുപ്രധാനമായ ഒരു തീരുമാനമെടുക്കുകയാണ്. രാത്രി പന്തണ്ടുമണിയോടെ രാജ്യം ലോക് ഡൗണില്‍ പ്രവേശിക്കുന്നു . ഇന്നുമുതല്‍ നഗരത്തിലെയും ഗ്രാമത്തിലെയും പൗരന്‍ സ്വന്തം വീടുവിട്ടു പുറത്തിറങ്ങാന്‍ പാടുള്ളതല്ല . ഇത് ഒരുതരം കര്‍ഫ്യു ആണ്, എന്നാല്‍ മുന്‍പ് നടത്തിയ ജനതാ കര്‍ഫ്യുവെക്കാള്‍ഗൗരവതരമായിരിക്കും. ഈ കര്‍ഫ്യു 21 ദിവസം നീണ്ടുനില്‍ക്കും . വിദഗ്ധോപദേശം കൈക്കൊണ്ടശേഷമാണ് 21 ദിവസം എന്നതു തീരുമാനിച്ചതു” പ്രധാനമത്രി വിശദീകരിച്ചു. “ഈ 21 ദിവസം നമ്മള്‍ജാഗരൂകരായിരുന്നില്ലെങ്കില്‍ രാജ്യം 21 വര്ഷം പിറകോട്ടു സഞ്ചരിക്കേണ്ടിവരും” . അദ്ദേഹം കൊറോണ എന്ന വാക്കിനു സംക്ഷേപമായി

co-കോയി
ro-റോഡ് പെര്‍
na-ന നിക്ലെ

indian-flag

എന്നഴുതിയ ഒരു പോസ്റ്റര്‍ ഉയര്‍ത്തിക്കാട്ടി .(ആരും നിരത്തില്‍ ഇറങ്ങില്ല എന്നര്‍ത്ഥം ) ഇത്തരത്തിലെ നടപടി ആദ്യമേ കൈക്കൊള്ളാത്തതിനാലാണ് ചൈന , യൂ എസ് എ , ജപ്പാന്‍ , ഇറ്റലി , ജര്‍മ്മനി , ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കു സാമൂഹ്യ വ്യാപനം തടയാനാകാത്തതെന്നും അദ്ദേഹം പറഞ്ഞു .”നിങ്ങള്ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യ, പോലീസ്, മാധ്യമ മേഖലകളില്‍ ഉള്ളവരെ നിങ്ങള്‍ ഓര്‍ക്കണം . കിവദന്തികള്‍ പ്രചരിപ്പിക്കരുത് എന്നും നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ ആരോഗ്യം നിങ്ങളുടെ കൈകളില്‍ ആണ് എന്നും നന്ദി പറഞ്ഞു അഭിസംബോധനം അവസാനിപ്പിക്കവേ അദ്ദേഹം ഓര്‍മിപ്പിച്ചു . എന്നാല്‍ ഏതുതരത്തിലാണ് ദരിദ്രരായ ജനവിഭാഗത്തിന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സര്ക്കാര്‍ നടപടികള്‍കൈക്കൊള്ളുക എണ്ണതേപ്പറ്റിയൊന്നും വിശദമാക്കിയില്ല. ആരോഗ്യസംവിധാനം മെച്ചപ്പെടുത്താന്‍ 15,000 കോടി രൂപ അനുവദിക്കും എന്നതാണ് ആകെ യുള്ള വാഗ്ദാനം .

ലോക്ക് ഡൗണ്‍ കേരളത്തില്‍

kerala-map

മാര്‍ച്ച് 23 , 2020 ല്‍സംസ്ഥാനത്തു 28 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു, ഇതോടെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി. അനിയന്ത്രിതമായ സാഹചര്യത്തിലേക്ക് സംസ്ഥാനം കടന്നതായി മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് 19 വ്യാപനം പ്രതിരോധിക്കാന്‍ കൂടുതല്‍‍ നടപടികള്‍സ്വീകരിക്കാന്‍‍ തീരുമാനിച്ചു . നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേരളം ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെയാണ് ഈ സമ്പൂര്‍ണലോക്ക് ഡൗണ്‍.

ലോക് ഡൌണ്‍ എന്ത്, എങ്ങനെ

വാച്യമായി ലോക് ഡൗണ്‍ എന്നാല്‍ തടങ്കലില്‍ ആക്കുക എന്ന് തന്നെയാണ്അര്‍ഥമാക്കുന്നത് .വ്യക്തികളെയോ ഒരു പ്രദേശത്തെയോ തന്നെ പ്രശനമൊഴിവാക്കാന്‍, നിര്‍ബന്ധിതമായി മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്താന്‍ അനുവദിക്കാതെ പൂട്ടിയിടുകയോ അതിര്‍ത്തി അടയ്ക്കയോ ചെയ്യുക. ഇപ്പോഴത്തെ സാഹചര്യത്തിലും അതുതന്നെയാണ് സംഭവിക്കുക .

599f924bd46f986b4406be8559813ac7 (1)

പരസ്പര സമ്പര്ക്കത്തിലൂടെയാണ് കൊറോണ വൈറസ് പടരുന്നത്. അത്തരം സാഹചര്യങ്ങള് ഇല്ലാതാക്കാനാണ് പ്രസ്തുത നടപടി. വീടുകളില് നിന്ന് പുറത്തേക്ക് വരുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുകയാണ് ഉദ്ദേശിക്കുന്നത്.

കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പൊതുവിലക്കുകളും അനുബന്ധ നിഷ്കര്‍ഷളും 

സംസ്ഥാന അതിര്‍ത്തികള്‍അടയ്ക്കും.

പൊതു ഗതാഗത മാര്‍ഗങ്ങള്‍ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ നിരോധിക്കുകയോ പെട്രോള്‍ പാമ്പുകള്‍അടയ്ക്കയോ ഇല്ല . സ്വന്തം വാഹനത്തില്‍ പുറത്തിറങ്ങുവര്‍ സത്യവാങ്മൂലം നല്‍കണം

അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ ചെയ്യും.

ഭക്ഷണം, വൈദ്യുതി, വെള്ളം, ടെലികോം, ഔഷധങ്ങള്‍എന്നീ അവശ്യ സംവിധാനങ്ങള്‍ക്ക് മുടക്കമില്ല.

അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ വൈദ്യപരിശോധനയും താമസവും ഭക്ഷണവും ലഭിക്കുന്നു എന്ന് ഉറപ്പാക്കും.

കൊറോണ നിരീക്ഷണത്തില്‍ ഉള്ളവര്‍ യാത്ര ചെയ്യുന്നത് കര്‍ശനമായി തടയും., എന്നാല്‍ അവര്‍ക്കുള്ള ഭക്ഷണ ലഭ്യത വിവിധമാര്ഗങ്ങളിലൂടെ സര്‍ക്കാരും സമൂഹവും ഉറപ്പാക്കും

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല. എന്നാല്‍ ഹോം ഡെലിവറി, പാര്‍സല്‍ എന്നിവയ്ക്ക് തടസ്സമില്ല.

ആരാധനാലയങ്ങളില്‍ ജനങ്ങള്‍ക്ക് പ്രവേശനമില്ലാ.അഥവാ ആരാധനാലയങ്ങളില് ആളുകള് വരുന്ന എല്ലാ ചടങ്ങുകളും നിര്ത്തി വെക്കും.

kerala_lockdown-526

ബാങ്കുകള്‍പകല്‍ പതിനൊന്നു മണി മുതല്‍ രണ്ടു മണിവരെ മാത്രം പ്രവര്‍ത്തിക്കും

.മരുന്ന് ലഭ്യത ഉറപ്പു വരുത്തും,അവശ്യസാധനങ്ങള് വില്ക്കുന്ന കടകളും മെഡിക്കല് ഷോപ്പുകളും മാത്രം തുറക്കും,

ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കി സര്ക്കാര് ഓഫീസുകള് പ്രവര്ത്തിക്കും.

ബാറുകള്‍അടച്ചിടും. ബീവറേജ് തുറന്നു പ്രവര്‍ത്തിക്കും എന്നാണു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇനി ഒരു അറിയിപ്പുണ്ടാകും വരെ ബിവറേജസ് കോര്പറേഷന് ഔട്ലെറ്റുകളും അടച്ചിടും

കറന്‍സികള്‍അണുവിമുക്തമാക്കുന്നത് റിസേര്‍വ് ബാങ്കിന്‍ ശ്രദ്ധയില്‍ പെടുത്തും

കരുതല്‍ നടപടികള്‍ ഇവയൊക്കെയാണ്

ജനത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ഒഴിവാക്കാന്‍ സര്‍ക്കാര്‍ മറ്റു പല കരുതല്‍ നടപടികളും ഇതിനു അനുബന്ധമായി ചെയ്യുന്നുണ്ട്. അര്‍ഹരായവരുടെ വീട്ടില്‍ ഭക്ഷണ സാമഗ്രികള്‍എത്തിക്കും

ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കും പോലെ കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്ത് നേരത്തെ കണ്ടെത്തുക, ഗുരുതരാവസ്ഥയിലേക്ക് പോവും മുന്‍പേ അവരെ ഐസൊലേറ്റ് ചെയ്ത് ചികിത്സിക്കുക എന്നതിന് ഊന്നല്‍ നല്‍കി ലബോറട്ടറി സംവിധാനവും ഐസൊലേഷന്‍ സംവിധാനവും ഒരുക്കും.

സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തിയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കും.

കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് രൂപീകരിച്ച സ്പെഷ്യല് സ്ക്വാഡുകള് പരിശോധനകള് ശക്തമാക്കും.

ആരോഗ്യപ്രവര്‍ത്തകരുടെ ലഭ്യത ഉറപ്പാക്കും.

ഈ കനത്ത പ്രതിസന്ധിനേരിടാന്‍ സര്‍ക്കാര്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.

രണ്ടു മാസത്തെ ക്ഷേമ പെന്‍ഷനുകള്‍മാര്‍ച് 31 നുള്ളില്‍ വീടുകളില്‍ എത്തിക്കും.

കണ്‍സ്യൂമര്‍ ഫെഡ് പല ജില്ലകളിലും ഓണ്‍ലൈന്‍ മൊബൈല്‍ ആപ്പ്ളിക്കെഷനുകള്‍ഉണ്ടാക്കിയിട്ടുണ്ട്. കടകള്‍പ്രത്യേകിച്ച് ചാര്‍ജ് ഈടാക്കാതെ ജനത്തിന് ഉത്പന്നങ്ങള്‍എത്തിക്കാനും തയ്യാറാകുന്നുണ്ട്. ഇത് പരമാവധി ഉപയോഗിക്കാം .

ഒരുമാസം സൗജന്യ ഭക്ഷ്യ ധാന്യം ലഭ്യമാക്കും.

ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ട വ്യക്തിക്ക്‌ (ആയിരം പേര്‍ക്ക് ) ഭക്ഷ്യ വസ്തുക്കള്‍സൗജന്യമായി നല്‍കും.

image

പൊതുജനത്തിന് വിവിധ ബില്ലുകള്‍പിഴകൂടാതെ അടയ്ക്കാന്‍ സംവിധാനം.

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് കൊടുക്കാന്‍ ഭക്ഷണശാലകള്‍ തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആയിരം ഭക്ഷണശാലകള്‍ ഏപ്രില്‍ മാസം തന്നെ തുടങ്ങും. ഊണിന് 25 എന്നത് 20 രൂപയായി കുറയ്ക്കും.ഇതിനുവേണ്ടി 50 കോടി രൂപ ചെലവിടും. ഇവിടെനിന്നു ഭക്ഷണം വാങി പോകാനായി സംവിധാനം ഉണ്ടാകും

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് കുടുംബശ്രീ ഭക്ഷണം പാകം  ചെയ്തെത്തിക്കും . ഇതിനായി എല്ലാ ജില്ലയിലും സാമൂഹ്യ അടുക്കള തുറക്കുന്നു .ഇതൊക്കെ ഒരു ജന വിഭാഗത്തിന്റെ സുരക്ഷയ്ക്കായി ഒരു സര്‍ക്കാര്‍ കൈക്കൊള്ളുന്ന കരുതല്‍ നടപടികളാണ് . ഇനി ഉത്തരവാദിത്വം നമ്മുടേതാണ് .

നമ്മള്‍ ആരാണ്, എന്ത് ചെയ്യണം

നമ്മള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സമൂഹത്തെയും പൗരന്മാരെയും ആണ്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പാലിക്കുന്നതിനൊപ്പം സമൂഹവും വ്യക്തകളും ചില ഉത്തരവാദിത്വങ്ങള്‍സ്വയം ഏറ്റെടുക്കേണ്ടതുണ്ട് . കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്ത സാഹചര്യത്തിലും പുരോഗമന പ്രസ്ഥാനങ്ങളും ബഹുജന സംഘടനകളും ജനോപകാരപ്രദമായ പല നടപടികളും ഏറ്റെടുത്തു നടത്തുന്നുണ്ട്.

download

രോഗം കണ്ടെത്തിയ ആദ്യ ഘട്ടത്തില്‍ രക്ത ദാനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും മാതൃകാപരമായി നടത്തിയ യുവജനപ്രസ്ഥാനം ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോത്പന്നങ്ങളും മരുന്ന് മുതലായ അവശ്യ വസ്തുക്കളും ആവശ്യക്കാരുടെ വീട്ടില്‍ എത്തിക്കുക ,മാനസിക സംഘര്‍ഷമുള്ളവര്‍ക്കായി വിദഗ്ധ സഹായം ഹെല്‍പ് ലൈന്‍ വഴി ലഭ്യമാക്കുക എന്നിവ ചെയ്തു തുടങ്ങി. പല സന്നദ്ധ സംഘടനകളും സുരക്ഷാ ഉത്പന്നങ്ങള്‍നിര്‍മിച്ചു വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ നമ്മെ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള രണ്ടു തരം പ്രശ്ങ്ങളുണ്ട് ആശുപത്രിയില്‍ ഐസൊലേറ്റ് ചെയ്യപ്പെടുന്ന രോഗഗ്രസ്ഥരുടേയും വീട്ടില്‍ ഒറ്റപ്പെട്ടു ജീവിക്കേണ്ടിവരുന്ന രോഗം സംശയിക്കപ്പെടുന്നവരുടെയും മാനസിക സംഘര്‍ഷം. ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സഹായം ലഭിക്കാനിടയുള്ള സാഹചര്യമാണ് ഉള്ളത് . എന്നാല്‍ വീട്ടില്‍ അത്തരം ഒരു സാഹചര്യം ഇല്ല. രോഗത്തെക്കുറിച്ചുള്ള, രോഗ ശമനത്തെ സംബന്ധിച്ചുള്ള വ്യക്തമല്ലാത്ത ധാരണകളും ആശങ്കകളും ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം ഒരുപക്ഷെ നിയന്ത്രണാതീതമാകാം . അത് ആത്മഹത്യാ ശ്രമത്തിലേക്കും നയിക്കാം . കേരളത്തില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ വീട്ടില്‍ പൊതുവിട സംസര്‍ഗം വിച്ഛേദിച്ചു കഴിയേണ്ടിവന്ന സാഹചര്യത്തില്‍ ആത്മഹത്യയില്‍ അഭയം തേടി . ഇത്തരം സാഹചര്യം അധികരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല . വിദഗ്ധര്‍ക്ക് വ്യവസ്ഥാപിതമായ ഒരു മാര്‍ഗനിര്‍ദേശപ്പട്ടിക തയ്യാറാക്കുകയും അത് അത്തരം വ്യക്തികളില്‍ എത്തിക്കയും വേണം. അതിനു നിലവിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ആശ്രയയിക്കാവുന്നതാണ്.

download (1)

പതിവില്ലാത്തവണ്ണം വീട്ടില്‍ ഒതുങ്ങിക്കൂടേണ്ടിവരുന്ന മുതിര്‍ന്നവര്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍അനവധിയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ഇതില്‍ ഒരു പക്ഷെ അവര്‍ക്കു സഹായകമായേക്കാം. എന്നാല്‍ അതിലും ഒരു ആരോഗ്യകരമായ ശീലം ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു. വായനയ്ക്കായി ഇപ്പോള്‍ലഭ്യമായിട്ടുള്ള ഇ-ബുക്കുകള്‍ഉപയോഗിക്കാം. വീഡിയോ കാളുകള്‍വഴി സാമൂഹിക ബന്ധം നിലനിര്‍ത്താം . ഇടയ്ക്കു ദൂരെയുള്ള സുഹൃത്തുക്കളെയും കുടുംബാങ്ങങ്ങളെയും ഫോണില്‍ ബന്ധപ്പെട്ടു അവരുടെ ക്ഷേമം ഉറപ്പു വരുത്താം. ശാരീക ആരോഗ്യം ഉറപ്പാക്കാന്‍ വ്യായാമം അത്യാവശ്യമാണ്. ചെറിയ വ്യായാമമുറകള്‍ശീലിക്കുന്നതും നല്ലതായിരിക്കും . സമയം തെറ്റിയുള്ള ഉറക്കവും ഭക്ഷണവും ആരോഗ്യപ്രശ്ങ്ങള്‍ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇത് തുടക്കത്തിലേ തന്നെ ശ്രദ്ധിക്കണം. ലോക് ഡൗണ്‍ കഴിഞ്ഞു പഴയ ജീവിതത്തിലേക്ക് നമ്മള്‍പ്രവേശിക്കേണ്ടതുണ്ട് .

കുട്ടികളില്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ അവരെ ടെലിവിഷന് മുന്നിലും ഇന്റര്‍നെറ്റിലും തളച്ചിടാന്‍ സാധ്യതയുണ്ട് . നിയന്ത്രിതമായി മാര്‍ഗ്‌നിദേശങ്ങള്‍ക്കു വിധേയമായി ഉത്തരവാദിത്വത്തോടെ ഈ സംവിധാനങ്ങള്‍ഉപയോഗിക്കാന്‍ അവരെ ശീലിപ്പിക്കാം . ഒപ്പം പുസ്തക വായനയും . പ്രകൃതി പഠനത്തിന് പറ്റിയ അവസരമാണ് അവക്ക്. വീട്ടിനു ചുറ്റുമുള്ള ചെറിയ ഇടത്തിലും വീട്ടിനുള്ളിലുമുള്ള ചെടി പരിപാലിക്കാനുള്ള ഉത്തരവാദിത്വവും, അക്വേറിയും പരിപാലിക്കാനുള്ള ഉത്തരവാദിത്വവും അവര്‍ക്കു നല്‍കാം . വിവിധ പ്രായത്തിലുള്ളവര്‍ക്കു വിവിധ തരം ഇടപെടലുകളാകും അനുയോജ്യം .

ഈ അവസ്ഥ എത്ര കാലം തുടരും എന്നതേപ്പറ്റിയുള്ള ആശങ്ക നിലനില്‍ക്കവേ ഭക്ഷണ ശീലങ്ങള്‍ക്കും മാറ്റം വരുത്താം. മിനിമലിസം (ചുരുക്കി ഉപയോഗിക്കല്‍ ) ശീലിക്കാം. ആരോഗ്യകരമായ ഭക്ഷണം ഗുണത്തില്‍ മികച്ചതാവുന്നതോടൊപ്പം വിഭവങ്ങളുടെ എണ്ണം നിയന്ത്രിക്കുക എന്ന ശീലം വീടുകളില്‍ ഉണ്ടാക്കിയെടുക്കാം .

മുതിര്‍ന്നവര്‍ക്ക് പഴയ ഹോബികള്‍ പൊടിതട്ടി എടുക്കാം

ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍കുടുംബ ഉത്തരവാദിത്വമായി മാറ്റിയെടുക്കുകയും ആകാം. ഒപ്പം അവരവരുടെ താമസസ്ഥലത്തു ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാന്‍ ശ്രമിക്കാം. സ്ഥിരവരുമാനക്കാര്‍ക്കു അവരെ ആശ്രയിച്ചു ജീവിതം കഴിച്ചിരുന്നവരെ സഹായിക്കാം .

ഏതെങ്കിലും മാര്‍ഗത്തില്‍ രോഗ വ്യാപനം തടയാന്‍ സാധിക്കുന്ന എല്ലാം ചെയ്യാന്‍ സമൂഹം ബാധ്യസ്ഥമാണ്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉറപ്പാക്കണം. ഇതുവരെ അനുവര്‍ത്തിച്ചിരുന്ന ശുചിത്വശീലങ്ങള്‍മുറതെറ്റാതെ പാലിക്കണം. ഈസമയം ബന്ധു സന്ദര്ശനത്തിനോ വിനോദയാത്രയ്ക്കൊ ഒന്നും അനുയോജ്യമല്ല എന്ന ധാരണയുണ്ടാവണം . വീട്ടുകാര്‍ തമ്മിലും സാമൂഹ്യ അകലം ഉറപ്പാക്കണം. ഒപ്പം ആശ്രിതതൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് , ഗാര്‍ഹിക തൊഴിലാളികള്‍ക്കും മറ്റും കഴിയുന്നത്ര സഹായം നല്‍കണം .

elderly_care.jpg.image.784.410

നമ്മുടെ പ്രവര്‍ത്തികളെ നയിക്കുക ചൈനയുടെ ശുഭസൂചികമായ സ്ഥിതിവിവരക്കണക്കാവണം .ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണം 5120 ആയി കുറഞ്ഞു. 81,093 രോഗികളില്‍ 72,703 പേരും സുഖം പ്രാപിച്ചു. മരണങ്ങള്‍ഒന്നും തന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല . അതുകൊണ്ടു തന്നെ സാമൂഹിക ദൂരത്തോടൊപ്പം, ശുചിത്വ ശീലത്തോടൊപ്പം ലോക്ക് ഡൗണ്‍ ചേരുമ്പോള്‍ഒരു ജനത ഒരു മഹാമാരിയെ പരാജയപ്പെടുത്തുകതന്നെ ചെയ്യും . അതുകൊണ്ടു തന്നെ ഈ യുദ്ധത്തില്‍ നാം തോല്‍ക്കാന്‍ പാടില്ല.കേന്ദ്ര സര്‍ക്കാരും പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒരു ജനതയുടെ നന്മ കണക്കിലെടുത്തു രാജ്യത്തോടും സംസ്ഥാനത്തോടും അനുരൂപമായ നടപടി എന്നത് വരുന്ന ഇരുപത്തിയൊന്ന് ദിവസം സ്വയം പ്രഖ്യാപിതമായ ഒരു ലോക് ഡൗണില്‍ ഓരോ പൗരനും തുടരുക എന്നത് തന്നെയാണ് കരണീയം

Comments

comments