Prof K N Gangadharan

ജനാധിപത്യത്തിന്റെ തുടര്‍ച്ചയ്ക്ക് മതനിരപേക്ഷത

രാജ്യം കഴിഞ്ഞ രണ്ടുവര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് മതനിപേക്ഷതയെപ്പറ്റിയാണ്. ആ ചര്‍ച്ചകള്‍ തീര്‍ച്ചയായും ഗുണപരമായ മാറ്റം സാമൂഹ മനസാക്ഷിയില്‍ ഉണ്ടാക്കിയിട്ടുണ്ട്. മുമ്പൊരിക്കലും അത്തരം ചര്‍ച്ചകളും നഷ്ടമാകുന്ന മതനിരപേക്ഷതയെക്കുറിച്ചുള്ള വേവലാതികളും, പ്രധാനമെന്നു സമൂഹം ചിന്തിച്ചിട്ടില്ല. അതാണ് ഇപ്പോഴത്തെ കാലഘട്ടത്തെ വ്യത്യസ്തമാക്കുന്നത്.

images

എല്ലാ മതങ്ങളെയും തേനും പാലും നല്‍കി പ്രോത്സാഹിപ്പിക്കുക എന്നല്ല മത നിരപേക്ഷതയ്ക്കു അര്‍ത്ഥം. അനുയായികള്‍ കുറവുള്ള മതങ്ങളെ പ്രോത്സാഹിപ്പിച്ച് മറ്റുമതങ്ങള്‍ക്കൊപ്പമാക്കുക എന്നുമല്ല. ഭരണകൂടം ഒരു മതത്തോടും ആനുകൂല്യം പുലര്‍ത്താതിരിക്കുക എന്നതാണ് മതനിരപേക്ഷതയ്ക്ക് അര്‍ത്ഥം. ഭരണകൂടം പൂര്‍ണ്ണമായും മതവിമുക്തമാകണം ഭരണകൂടത്തിനു മതം പാടില്ല.

ബന്ധമുണ്ടായിരിക്കുക എന്നതാണ് അപേക്ഷ എന്നസംസ്‌കൃത പദത്തിന് അര്‍ത്ഥം. നിരപേക്ഷത എന്നാല്‍ ബന്ധമില്ലായ്മ എന്നും. മതനിരപേക്ഷത എന്നാല്‍ മതവുമായി ഭരണകൂടത്തിനു യാതൊരു ബന്ധവുമില്ലാത്ത അവസ്ഥ. ഭരണകൂടം ഒരു മതത്തെയും പരിപോഷിപ്പിക്കുകയോ മതചിഹ്നങ്ങളും മതാചാരങ്ങളും പ്രയോഗിക്കുകയോ ചെയ്യുന്നത് മതനിരപേക്ഷതയ്ക്കു വിരുദ്ധമാണ്. വിദ്യഭ്യാസം, 'സംസ്‌കാരം' തുടങ്ങി പൊതു ജീവിതത്തിന്റെ നാനാവശങ്ങള്‍ മതവിമുക്തമാകണം. 'വ്യക്തികള്‍ക്ക് മതവിശ്വാസം പാടില്ലെന്നല്ല വിവക്ഷ. വ്യക്തികള്‍ക്ക് മത വിശ്വാസമാകാം. വിശ്വാസിക്കാതെയുമിരിക്കാം. ഏതു മതത്തിലും വിശ്വാസമാകാം.

images-1

ഇന്‍ഡ്യയെപ്പോലെ നാനാജാതിമതസ്ഥര്‍ അധിവസിക്കുന്ന ഒരു രാജ്യത്ത് മതനിരപേക്ഷത ജീവവായുപോലെ സംരക്ഷിക്കപ്പെടണം. ഏതെങ്കിലും ഒരു മതത്തിന്റെ അപ്രമാദിത്തം ഒടുങ്ങാത്ത മതവൈരത്തിനും കലഹങ്ങള്‍ക്കും ഇടനല്‍കും. ജനങ്ങളുടെ സമാധാന ജീവിതം തകരുമെന്നു മാത്രമല്ല, സമൂഹത്തിന്റെ നിലനില്‍പ്പുതന്നെയും അപകടപ്പെടുന്ന സ്ഥിതിയുണ്ടാവും. മതാധിഷ്ഠിത ഭരണകൂടം ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. ന്യൂനപക്ഷ മതങ്ങളും അവകാശങ്ങളും അധികാരങ്ങലും അംഗീകരിക്കപ്പെടുക എന്നത് ജനാധിപത്യത്തിന്റെ അന്തസത്തയാണ്.

മതാധിഷ്ഠിത ഭരണകൂടം എല്ലാ മതങ്ങളെയും തുല്യതയോടെയല്ല വീക്ഷിക്കുക. ന്യൂനപക്ഷ മതങ്ങള്‍ക്കു പരിഗണന നഷ്ടമാകുമ്പോള്‍, സ്വാഭാവികമായും പ്രതിരോധമായരും, മതാധിത്യത്തില്‍ ഉറപ്പിച്ചെടുത്ത ഭരണകൂടം അതിന്റെ പ്രഹരശേഷി ന്യൂനപക്ഷമതങ്ങള്‍ക്കെതിരെ അഴിച്ചു വിടാന്‍ മടിക്കില്ല. മര്‍ദ്ദനോപകരണങ്ങളായ പോലീസും, പട്ടാളവും മതപ്പോരിന്റെ ആയുധങ്ങളായി മാറും. രാജ്യം അതിവേഗം സ്വേച്ഛാധിപത്യത്തിന്റെ മാര്‍ഗത്തിലേക്ക് നീങ്ങും. ഫാഷിസം പത്തിവിടര്‍ത്തും. ഭരണകൂടത്തിന്റെ എല്ലാ വിധ ജനാധിപത്യ ഉടയാടകളും ഊരിയെറിയപ്പെടും ഫാഷിസം വരുന്നത് ജനാധിപത്യത്തിലൂടെയാണ്. അധികാരം ചോദ്യം ചെയ്യപ്പെടുമ്പോഴാണ് ആയുധമെടുക്കുന്നത്. മതാധിപത്യവും സാമ്പത്തികാധികാരവും ചോദ്യം ചെയ്യാപ്പെടാത്തിടത്തോളം ഫാഷിസ്റ്റുകള്‍ ജനാധിപത്യത്തെച്ചൊല്ലി ആയിരംവട്ടം ആണയിടും രണ്ടും ചോദ്യം ചെയ്യപ്പെടുന്ന നിമിഷം ജനാധിപത്യത്തെ പുറംകാല്‍കൊണ്ട് തൊഴിക്കും.

india-map

ജര്‍മ്മന്‍ രക്തത്തിന്റെ പവിത്രതയെക്കുറിച്ചാണ് സ്വേച്ഛാധിപതിയായി മാറിയ ഹിറ്റ്‌ലര്‍ ഏറെ സംസാരിച്ചത്. യഹൂദന്മാരുടെ പിത്യരാജ്യമല്ല ജര്‍മ്മനി എന്നു ഹിറ്റ്‌ലര്‍ ശഠിച്ചു. മുസ്‌ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും പുണ്യ ഭൂമിയല്ല ഹിന്ദുസ്ഥാന്‍ എന്നവാദവുമായി ഏറെ പൊരുത്തപ്പെടുന്നതാണിത്. ''മൂവരെയും ആഭ്യന്തര ശത്രുക്കളായാണ് ഗോള്‍വാര്‍ക്കര്‍ കരുതുന്നത്''. പാര്‍ലമെന്ററി ജനാധിപത്യത്തിലെ മുദ്രാവാക്യം മുഴക്കലും തെരഞ്ഞെടുപ്പു പ്രക്രിയയും പാര്‍ലമെന്റംഗങ്ങളായ മനുഷ്യപ്പുഴുക്കള്‍ സമൂഹ ശരീരത്തില്‍ നിന്നും രക്തവും പഴുപ്പും കുടിച്ചു തടിച്ചു വീര്‍ക്കുന്ന കാഴ്ചയും ആര്‍ക്കും മടുപ്പുണ്ടാക്കും. ''വ്യാപകമായ ഈ ചൂഷണത്തില്‍ നിന്നും രാജ്യത്തെയും ജനതയെയും രക്ഷിക്കേണ്ടിയിരിക്കുന്നു. എന്നത്രെ ഹിറ്റ്‌ലര്‍റുടെ ആത്മകഥയായ ''മെയ്ന്‍ കാം ഫില്‍'' പ്രസ്താവിക്കുന്നത്.'' ജനാധിപത്യം ജനക്കൂട്ടത്തിന്റെ തോന്ന്യാസമെന്ന ഗോള്‍വാള്‍ക്കറുടെ (വിചാരധാര) നിരീക്ഷണം ഹിറ്റ്‌ലറുടെ വീക്ഷണവുമായി നന്നായി പൊരുത്തപ്പെടുന്നുണ്ട്. യാതൊരു മറയുമില്ലാതെ ഹിറ്റ്‌ലര്‍ ജനാധിപത്യത്തിലുള്ള തന്റെ അവിശ്വാസം പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്. ''പുതിയ പ്രസ്ഥാനത്തിന് (നാസി പാര്‍ട്ടിക്ക്) പാര്‍ലമെന്ററി ഡമോക്രസിയില്‍ വിശ്വാസമില്ല. ഒരു യഥാര്‍ത്ഥ ജര്‍മ്മന്‍ സമൂഹത്തില്‍ നേതാവ് തെരഞ്ഞെടുക്കപ്പെട്ടവനായിരിക്കും പക്ഷെ, ഒരിക്കല്‍ നേതാവായി കഴിഞ്ഞാല്‍ അയാള്‍ പരമാധികാരിയായിത്തീരും''. അധികാരമേല്‍ക്കുന്നതിനു നിമിഷങ്ങള്‍ക്കുമുമ്പ് നരേന്ദ്രമോഡി ഇന്‍ഡ്യന്‍ പാര്‍ലമെന്റിന്റെ പടിക്കെട്ടുകളില്‍ തൊഴുകയ്യോടെ കമിഴ്ന്നു വീണ സംഭവം ഒരു ചരിത്രാവശിഷ്ടമാണ്. ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റുകാരെയുമുള്ളതന്മാരെയും ഗ്യാസ് ചേംബറുകളിലിട്ട് അരുംകൊല നടത്തിയ നിഷ്ഠൂരനായ അഡോള്‍ഫ് ഹിറ്റ്ലര്‍ അധികാരത്തിലെത്താന്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മ്മന്‍ തൊഴിലാളി പാര്‍ട്ടി എന്നായിരുന്നുവല്ലോ. ദേശീയതയെന്നാല്‍ ഹിറ്റ്‌ലര്‍ക്ക് ക്രിസ്ത്യന്‍ അഥവാ ജര്‍മ്മന്‍ ദേശീയതയായിരുന്നു. അത് ജൂതവിരുദ്ധമായിരുന്നു. ''ഹിന്ദുക്കളാണ് ഭാരതത്തിലെ ദേശീയ ജനത'' എന്ന് ഗോള്‍വാള്‍ക്കര്‍ പറയുന്നു. '' രാഷ്ട്രമെന്നാല്‍ ഹിന്ദു രാഷ്ട്രം എന്നാണര്‍ത്ഥം. അതുകൊണ്ട് ന്യൂനപക്ഷ സമുദായങ്ങളുടെ രാഷ്ട്രീയ പദവിയല്ല വിഷയം. ഹിന്ദുരാഷ്ട്രത്തില്‍ അവരുടെ പദവിയിലാണ്'' എന്നും, '' രാഷ്ട്രീയം മതത്തിന്റെ ഒരു ഘടകംമാത്രം. മതത്തിന്റെ കല്പനകള്‍ക്കനുസരിച്ച് പിന്തുടരേണ്ടതും'' എന്നു കൂടി ഗോള്‍വാള്‍ക്കര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

download-1

മതരാഷ്ട്ര സിദ്ധാന്തത്തിന്റെ പൂരകമാണ് സ്വതന്ത്ര സമ്പദ് വ്യവസ്ഥ. ഹിറ്റ്‌ലര്‍തന്നെ അതു വിശദമാക്കുന്നുണ്ട്. '' ജര്‍മ്മന്‍ രാഷ്ട്രത്തിന്റെ നിലനില്പും വളര്‍ച്ചയും ജര്‍മ്മന്‍ വര്‍ഗ്ഗത്തിന്റെ സംശുദ്ധിയും വര്‍ഗ്ഗോത്പാദന പ്രക്രിയയും ഉറപ്പുവരുത്താന്‍ അവശ്യം വേണ്ടത് ഒരു സ്വതന്ത്ര സമ്പദ് വ്യവസ്ഥയാണ്. ഭരണകൂടത്തിന്റെ വര്‍ഗ്ഗ സ്വഭാവം വെളിപ്പെടുത്തുന്നതാണ് ഈ പ്രസ്താവന. വര്‍ഗ്ഗ വിഭജിതമായ ഏതു സമൂഹത്തിലും സമ്പന്ന വര്‍ഗ്ഗത്തിന്റെ പൊതുകാര്യങ്ങള്‍ നടത്തുന്ന കമ്മിറ്റിയാണ് ഭരണകൂടം. സമ്പന്ന വര്‍ഗ്ഗത്തിന്റെ കൈപ്പടിയിലായിരിക്കും ഭരണകൂടം. അധികാരമുപയോഗിച്ച് നേട്ടങ്ങളുറപ്പിക്കാന്‍ ദത്ത ശ്രദ്ധരായിരിക്കും അവര്‍. അധികാര കേന്ദ്രീകരണത്തെ സമ്പന്നവര്‍ഗ്ഗം എപ്പോഴും പിന്‍തുണയ്ക്കുന്നു. കാരണം സമ്പന്ന വര്‍ഗ്ഗത്തിന്റേതാണ് ഭരണകൂടം. മതാധിപത്യം പിന്‍തുണയ്ക്കുന്നതും അധികാര കേന്ദ്രീകരണത്തെ തന്നെ. സമ്പന്നവര്‍ഗ്ഗം മതാധിപത്യത്തെയും മതാധിപത്യം സമ്പന്ന വര്‍ഗ്ഗത്തെയും പരസ്പരം പരിപോഷിപ്പിക്കുന്നു. ഇത്തരമൊരു ആത്മബന്ധമാണ് ഇന്‍ഡ്യയില്‍ ഇതള്‍ വിരിയുന്നത്.

download

ഹിന്ദുത്വവര്‍ഗ്ഗീയതയെ പ്രതിനിധീകരിക്കുന്ന ബി.ജെ.പി.യെ അധികാരത്തിലെത്തിക്കാന്‍ കോര്‍പ്പറേറ്റുകള്‍ നന്നായി വിയര്‍പ്പൊഴുക്കി. ആളും ആര്‍ത്ഥവുംകൊണ്ട് ബി.ജെ.പി.യുടെ ഭരണപ്രവേശം സുസാധ്യമാക്കി. അധികാരം കൈവന്ന ബി.ജെ.പി.യാകട്ടെ കോര്‍പ്പറേറ്റുകളെ കയ്യും മെയ്യും മറന്ന് സഹായിക്കുന്നു ആവശ്യങ്ങളറിഞ്ഞ് എന്തും വരദാനമായി നല്‍കുന്നു. മറിച്ച്, ഹിന്ദുത്വത്തെ പ്രതിനിധീകരിക്കുന്ന സര്‍ക്കാരിന്റെ ശാക്തീകരണത്തിന് കോര്‍പ്പറേറ്റുകള്‍ നിര്‍ലോപം സഹകരണം നല്‍കുന്നു.

കോര്‍പ്പറേറ്റുകളെല്ലാം ഹിന്ദുത്വവാദികളാണെന്നും അര്‍ത്ഥമില്ല. പക്ഷെ, ഹിന്ദുത്വത്തെ ശക്തിപ്പെടുത്തുന്നതിലൂടെ തങ്ങളുടെ അടിസ്ഥാനവര്‍ഗ്ഗ താത്പര്യമാണ് സംരക്ഷിപ്പെടുന്നതെന്ന് അവര്‍ക്ക് തിരിച്ചറിവുണ്ട്. സ്വതന്ത്ര സമ്പദ് വ്യവസ്ഥയും മത വര്‍ഗ്ഗീയതയും കൊള്ളലാഭം വിളയുന്ന അനുകൂല കൃഷി നിലങ്ങളാണവര്‍ക്ക്.ദേശീയ ജനത'' എന്ന് ഗോള്‍വാള്‍ക്കര്‍ പറയുന്നു. '' രാഷ്ട്രമെന്നാല്‍ ഹിന്ദു രാഷ്ട്രം എന്നാണര്‍ത്ഥം. അതുകൊണ്ട് ന്യൂനപക്ഷ സമുദായങ്ങളുടെ രാഷ്ട്രീയ പദവിയല്ല വിഷയം. ഹിന്ദുരാഷ്ട്രത്തില്‍ അവരുടെ പദവിയിലാണ്'' എന്നും, '' രാഷ്ട്രീയം മതത്തിന്റെ ഒരു ഘടകംമാത്രം. മതത്തിന്റെ കല്പനകള്‍ക്കനുസരിച്ച് പിന്തുടരേണ്ടതും'' എന്നു കൂടി ഗോള്‍വാള്‍ക്കര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

the-globalisation

മതരാഷ്ട്ര സിദ്ധാന്തത്തിന്റെ പൂരകമാണ് സ്വതന്ത്ര സമ്പദ് വ്യവസ്ഥ. ഹിറ്റ്‌ലര്‍തന്നെ അതു വിശദമാക്കുന്നുണ്ട്. '' ജര്‍മ്മന്‍ രാഷ്ട്രത്തിന്റെ നിലനില്പും വളര്‍ച്ചയും ജര്‍മ്മന്‍ വര്‍ഗ്ഗത്തിന്റെ സംശുദ്ധിയും വര്‍ഗ്ഗോത്പാദന പ്രക്രിയയും ഉറപ്പുവരുത്താന്‍ അവശ്യം വേണ്ടത് ഒരു സ്വതന്ത്ര സമ്പദ് വ്യവസ്ഥയാണ്. ഭരണകൂടത്തിന്റെ വര്‍ഗ്ഗ സ്വഭാവം വെളിപ്പെടുത്തുന്നതാണ് ഈ പ്രസ്താവന. വര്‍ഗ്ഗ വിഭജിതമായ ഏതു സമൂഹത്തിലും സമ്പന്ന വര്‍ഗ്ഗത്തിന്റെ പൊതുകാര്യങ്ങള്‍ നടത്തുന്ന കമ്മിറ്റിയാണ് ഭരണകൂടം. സമ്പന്ന വര്‍ഗ്ഗത്തിന്റെ കൈപ്പടിയിലായിരിക്കും ഭരണകൂടം. അധികാരമുപയോഗിച്ച് നേട്ടങ്ങളുറപ്പിക്കാന്‍ ദത്ത ശ്രദ്ധരായിരിക്കും അവര്‍. അധികാര കേന്ദ്രീകരണത്തെ സമ്പന്നവര്‍ഗ്ഗം എപ്പോഴും പിന്‍തുണയ്ക്കുന്നു. കാരണം സമ്പന്ന വര്‍ഗ്ഗത്തിന്റേതാണ് ഭരണകൂടം. മതാധിപത്യം പിന്‍തുണയ്ക്കുന്നതും അധികാര കേന്ദ്രീകരണത്തെ തന്നെ. സമ്പന്നവര്‍ഗ്ഗം മതാധിപത്യത്തെയും മതാധിപത്യം സമ്പന്ന വര്‍ഗ്ഗത്തെയും പരസ്പരം പരിപോഷിപ്പിക്കുന്നു. ഇത്തരമൊരു ആത്മബന്ധമാണ് ഇന്‍ഡ്യയില്‍ ഇതള്‍ വിരിയുന്നത്.

ഹിന്ദുത്വവര്‍ഗ്ഗീയതയെ പ്രതിനിധീകരിക്കുന്ന ബി.ജെ.പി.യെ അധികാരത്തിലെത്തിക്കാന്‍ കോര്‍പ്പറേറ്റുകള്‍ നന്നായി വിയര്‍പ്പൊഴുക്കി. ആളും ആര്‍ത്ഥവുംകൊണ്ട് ബി.ജെ.പി.യുടെ ഭരണപ്രവേശം സുസാധ്യമാക്കി. അധികാരം കൈവന്ന ബി.ജെ.പി.യാകട്ടെ കോര്‍പ്പറേറ്റുകളെ കയ്യും മെയ്യും മറന്ന് സഹായിക്കുന്നു ആവശ്യങ്ങളറിഞ്ഞ് എന്തും വരദാനമായി നല്‍കുന്നു. മറിച്ച്, ഹിന്ദുത്വത്തെ പ്രതിനിധീകരിക്കുന്ന സര്‍ക്കാരിന്റെ ശാക്തീകരണത്തിന് കോര്‍പ്പറേറ്റുകള്‍ നിര്‍ലോപം സഹകരണം നല്‍കുന്നു.

download-2

കോര്‍പ്പറേറ്റുകളെല്ലാം ഹിന്ദുത്വവാദികളാണെന്നും അര്‍ത്ഥമില്ല. പക്ഷെ, ഹിന്ദുത്വത്തെ ശക്തിപ്പെടുത്തുന്നതിലൂടെ തങ്ങളുടെ അടിസ്ഥാനവര്‍ഗ്ഗ താത്പര്യമാണ് സംരക്ഷിപ്പെടുന്നതെന്ന് അവര്‍ക്ക് തിരിച്ചറിവുണ്ട്. സ്വതന്ത്ര സമ്പദ് വ്യവസ്ഥയും മത വര്‍ഗ്ഗീയതയും കൊള്ളലാഭം വിളയുന്ന അനുകൂല കൃഷി നിലങ്ങളാണവര്‍ക്ക്.