Shajikumar PV
ബയോഡാറ്റ പി.വി.ഷാജികുമാര്‍ 1983 മെയ് 21 -ന് കാസര്‍ഗോഡ് ജില്ലയിലെ കാലിച്ചാംപൊതിയില്‍ ജനനം. കാസര്‍ഗോഡ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് എം.സി.എ ബിരുദം. ജനം, വെള്ളരിപ്പാടം, കിടപ്പറസമരം എന്നീ കഥാസമാഹാരങ്ങള്‍. കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ് എന്ന ലേഖനസമാഹാരം. കേരളസാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്മെന്റ്, എസ്. ബി. ടി കഥാഅവാര്‍ഡ്, കുഞ്ഞുണ്ണി മാഷ് സമ്മാനം, മാധവിക്കുട്ടി പുരസ്കാരം, ഇ.പി.സുഷമ-എന്‍ഡോവ്മെന്റ്, മലയാള മനോരമ-ശ്രീ കഥാപുരസ്കാരം, മാധ്യമം പുരസ്കാരം, ഭാഷാപോഷിണി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍. blog: kodzu.blogspot.com