Prof K N Gangadharan
തൃശ്ശൂര്‍ ജില്ലയിലെ കാടുകുറ്റി പഞ്ചായത്തില്‍ കാതിക്കുടം വാര്‍ഡില്‍ 1940 ജൂണ്‍15 ന് ജനിച്ചു. അച്ഛന്‍ കെ എസ് നാണു, അമ്മ ടി എസ് നാരായണി. വാളൂര്‍ എന്‍ എസ് എസ് ഹൈസ്ക്കൂള്‍, കാലടി ശ്രീ ശങ്കര കോളേജ്, തേവര സേക്ക്രട്ട് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരളത്തിലെ വിവിധ ഗവ. കോളേജുകളില്‍ അധ്യാപകനായി ജോലി നോക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റിക്കോളേജിലെ ധനതത്വ ശാസ്ത്രം തലവനും പ്രൊഫസറുമായിരുന്നു 1995 ല്‍ ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്നും വിരമിച്ചു. എ കെ ജി സി റ്റി യുടെ മുന്‍നിര നേതാക്കളില്‍ ഒരാളും ഭാരവാഹിയും ആയിരുന്നു. ഇ എം എസ് അക്കാദമി ഫാക്കല്‍റ്റി അംഗമാണ്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും മുണ്ടശ്ശേരി ഫൌണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. 'മാര്‍ക്സിസം ഒരു കൈപ്പുസ്തകം', 'എന്താണ്‌ ധനശാസ്ത്രം', 'പ്രതിസന്ധികള്‍ ഒഴിയുന്നില്ല' എന്നിവയാണ് പ്രധാന കൃതികള്‍. ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : അഡ്വ. രുഗ്മിണീ ഗംഗാധരന്‍ , ജാമാതാവ് : ഡോ മുരുകന്‍ ബാലകൃഷ്ണന്‍ , ചെറുമക്കള്‍ : ആദിത്യ ബാലഗംഗ , ആരാധ്യ ബാലഗംഗ - മക്കള്‍ : കെ ജി സൂരജ് , ഡോ. കെ ജി ചാന്ദിനി