Prof. C P Aboobacker
1945 ല്‍ കോഴിക്കോട് ജില്ലയിലെ പുതുപ്പണത്ത് ജനിച്ചു. പിതാവ് പരേതനായ കോയക്കുട്ടി. മാതാവ് പരേതയായ കദീശ. ചെട്ട്യാത്ത് യു പി സ്കൂള്‍ പുതുപ്പണം, എം യു എം ഹൈസ്ക്കൂല്‍ വടകര, എസ് ഡി കോളേജ് ആലപ്പുഴ , ഗവണ്‍മെന്റ് മടപ്പിള്ളിക്കൊളേജ് - വടകര, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് - ധര്‍മ്മടം - തലശ്ശേരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കെ എസ് എഫ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ രൂപീകരണ സമതി അംഗം, പ്രഥമ സംസ്ഥാന സെക്രട്ടറി, കേന്ദ്ര പ്രവര്‍ത്തക സമിതി അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1971 ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ അധ്യാപകനായതിനെത്തുടര്‍ന്ന്‍ അസോസിയേഷന്‍ ഓഫ് ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്സില്‍ (A K G C T) സജീവമായി 2000 മാര്‍ച്ച് 31ന് സര്‍വ്വീസില്‍ നിന്നും വിരമിച്ചു. കേരള സംസ്ഥാന പിന്നോക്ക വിഭാഗക്കമ്മീഷനില്‍ അംഗമായി പ്രവര്‍ത്തിച്ചു. ദേശാഭിമാനി സ്റ്റ ഡി സര്‍ക്കിള്‍ പാലക്കാട് ജില്ലാ സെക്രട്ടറിയായും കോഴിക്കോട് ജില്ലാക്കമ്മി റ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ല്ലാക്കമ്മിറ്റി വൈസ്പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കേരള സര്‍ക്കാരിന്റെ സാംസ്ക്കാരിക പ്രസിദ്ധീകരണ സമിതി ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചു. പല ഇംഗ്ലീഷ് വെബ് സൈറ്റുകളിലും പതിവായെഴുതുന്നു. ഇര്‍ഫാന്‍ ഹബീബ്, സിതാ റാം യെച്ചൂരി, തുടങ്ങി നിരവധി പ്രമുഖരുടെ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പ്രധാന കൃതികള്‍ ------------ ഭാരതയുദ്ധം, കുബാരന്റെ പാത്രങ്ങള്‍, യാത്രയ്ക്ക് മുന്‍പ്, മുറിവേറ്റവരുടെ തടാകം, ഭൂമിയുടെ കണ്ണ് (കവിതാസമാഹാരം), വിയറ്റ്‌നാം കാവ്യമേള, തൊഴിലാളിപക്ഷ കവിത, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ തിരഞ്ഞെടുത്ത കവിതകള്‍ (കവിതാസമാഹാരം സ്വീകര്‍ത്താവ്) , റൂമിയുടെ പുല്ലാങ്കുഴല്‍ (പഠനം - സഹകര്‍ത്താവ്), വേറെ മാടങ്ങള്‍, വേറെ തണല്‍മരങ്ങള്‍, വംശവൃക്ഷത്തിന്റെ വേരുകള്‍, സ്വന്തം നോവുകള്‍ (ലേഖനങ്ങള്‍). ഭാര്യ : സറീന മക്കള്‍: നീലിമ (ചെന്നൈ), ശോണിമ (ഖത്തര്‍), ശശിനാസ് ഏലിയാസ് ഹരിത (കൊച്ചി) ജാമാതാക്കള്‍: അസീസ്‌ (ചെന്നൈ), ഷാനവാസ് (ഖത്തര്‍), ഷാജഹാന്‍ (ഇന്ത്യന്‍ നേവി) വിലാസം : തണല്‍, മേപ്പയ്യൂര്‍, കോഴിക്കോട് ജില്ല, കേരളം. ഫോണ്‍ : 0496 - 2676321, 94472 87569