Prajod Kadakkal
പ്രജോദ് കടയ്ക്കല്‍-: കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ജനനം. ഏഴുവര്‍ഷത്തോളമായി മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സജീവം. അമൃത,ജയ്ഹിന്ദ് ചാനലുകളില്‍ പ്രോഗ്രാം വിഭാഗത്തിലും മെട്രോവാര്‍ത്ത,ജനയുഗം ദിനപത്രങ്ങളില്‍ സബ് എഡിറ്ററായും റിപ്പോര്‍ട്ടറായും ജോലി ചെയ്തു. ഇപ്പോള്‍ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റില്‍ സീനിയര്‍ സബ് എഡിറ്റര്‍. സിനിമ ടിക്കറ്റ് ഓണ്‍ലൈവ് ഡോട്ട് കോമിന്റെയും റിയല്‍ ടൈംസ് ടെലിവിഷന്റെയും ചീഫ് എഡിറ്ററായും മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.