Kureeppuzha Sreekumar
മലയാളത്തിന്റെ പ്രിയങ്കരനായ കവി. ആധുനിക കവിതാ സാഹിത്യ ശാഖയ്ക്ക് വിലയേറിയ സംഭാവനകള്‍ നല്‍കി. എഴുതിത്തെളിഞ്ഞവരേയും എഴുതിത്തുടങ്ങിയവരേയും ഒരുപോലെ പിന്തുണയ്ക്കുന്നു . എഴുത്തിന്റെ ഇരുപത്തിയഞ്ചു കൊല്ലങ്ങള്‍ പൂര്‍ത്തിയാക്കി . കേരള സാഹിത്യ അക്കാദമി അവാഡിനര്‍ഹാനായി . കൊല്ലം ശ്രീനാരായണ കോളേജില്‍ പഠിക്കുന്ന കാലത്ത് യുവജനോത്സവത്തില്‍ കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു . ആഫ്രോ ഏഷ്യന്‍ യങ്ങ് റൈറ്റെഴ്സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയേയും ദേശീയകവിമ്മേളനത്തില്‍ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട് . കൃതികള്‍: പെണങ്ങുണ്ണി, ശ്രീകുമാറിന്റെ ദുഃഖങ്ങള്‍ , രാഹുലന്‍ ഉറങ്ങുന്നില്ല, അമ്മ മലയാളം, ഹബീബിന്റെ ദിനക്കുറിപ്പുകള്‍ , കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍ , ഇത്തിരി സ്നേഹമുണ്ടോ സിറിഞ്ചില്‍ ,കുരീപ്പുഴ ശ്രീകുമാറിന്റെ ലേഖനങ്ങള്‍ . : വൈലോപ്പിള്ളി പുരസ്കാരം,അബുദാബി ശക്തി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.