Joshy Karakulam
ടെക്നോപര്‍ക്കിലെ ടാറ്റാ എലെക്സി എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. സ്വദേശം കടക്കല്‍. ഇപ്പോള്‍ തിരുവനന്തപുരം പേരൂര്‍ക്കടയില്‍ താമസിക്കുന്നു . 2006 മുതല്‍ ടെക്നോപര്‍ക്കില്‍ ജോലി ചെയ്യുന്നു . ടെക്നോപര്‍ക്കിലെ സാംസ്കാരിക സംഘടന, പ്രതിധ്വനിയുടെ പ്രവര്‍ത്തകന്‍ ആണ് . പ്രതിധ്വനിയുടെ ആഭിമുഖ്യത്തിലുള്ള വിവിധങ്ങളായ സാംസ്കാരിക പരിപാടികള്‍ ,ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ,ടെക്നിക്കല്‍ സപ്പോര്‍ട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ടെക്നോപാര്‍ക്കില്‍ സജീവമാണ് .പുറം ലോകത്ത് IT ജോലിയെകുറിച്ചുള്ള, മാനസിക പിരിമുറുക്കവും ജീവിത അരക്ഷിതാവസ്ഥയും വളര്‍ത്തുക എന്ന പൊതു ധാരണയെ മാറ്റിയെടുക്കുക എന്നതും പ്രതിധ്വനി ലക്‌ഷ്യം വെക്കുന്നുണ്ട് .നിരവധി കമ്പനികളിലെ പ്രോഫെഷിനലുകള്‍ ഇതിനോടകം പ്രതിധ്വനിയെ കുറിച്ചു മനസിലാക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നു .