Gopakumar Pookkottur
1982 നവംബര്‍ 14ന് പാറപ്പുറത്ത് വീട്ടില്‍ ഗോപാലന്റെയും കാര്‍ത്ത്യായനിയുടെയും മകനായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരില്‍ ജനിച്ചു. പൂക്കോട്ടൂര്‍ ജിഎംഎല്‍പിഎസ്, എയുപിഎസ്, പിപിഎംഎച്ച്എസ് കൊട്ടുക്കര, വാഴക്കാട് ഐഎച്ച്ആര്‍ഡി എന്നിവിടങ്ങളില്‍ പ്രാരംഭ പഠനം. മലപ്പുറം ഗവ. കോളേജില്‍ നിന്ന് ഫിസിക്സില്‍ ബിരുദവും , വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദവും നേടി. ദേശാഭിമാനി കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം ബ്യൂറോകളില്‍ സബ് എഡിറ്ററായിരുന്നു. വെള്ളില പിടിഎംഎച്ച്എസ്എസില്‍ ഹയര്‍സെക്കന്ററി ജേര്‍ണലിസം ഗസ്റ്റ് അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കണ്ണൂര്‍ ഗവ. ഐടിഐ(തോട്ടട)യില്‍ ലാസ്റ് ഗ്രേഡ് ജീവനക്കാരനാണ്. സ്വതന്ത്ര പത്രപ്രവര്‍ത്തകനും സ്റേറ്റ് അസോസിയേഷന്‍ ഓഫ് മൊബൈല്‍ ഫോട്ടോഗ്രാഫേഴ്സ് (സാംപ്) സംസ്ഥാന ട്രഷറുമാണ്. വിലാസം: പാറപ്പുറത്ത് വീട്, പൂക്കോട്ടൂര്‍ പി ഒ, മലപ്പുറം- 676 517 ഇമെയില്‍: gopakumar.p.pktr@gmail.com 9447680191,- 0483 2105636