Binu M Devasia
1991- ല്‍ വയനാട്ടിലെ സുരഭിക്കവലയില്‍ ജനിച്ചു. എല്ലു നുറുക്കുന്ന വേദനകളേയും പ്രതികൂല ജീവിത സാഹചര്യങ്ങളേയും എഴുത്തിന്റെ വഴികളിലൂടെ അതിജീവിച്ചു. സ്വാഭാവികമായ ചെറു ചലനങ്ങള്‍ പോലും തന്റെ ശരീരം വേദനിപ്പിക്കുമെന്ന തിരിച്ചറിവിലും തുടര്‍സാക്ഷരതാപദ്ധതിയുടെ ഭാഗമായ നാല് ഏഴ് ക്ലാസ്സുകളിലെ തുല്യതാപരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. നിലവില്‍ പത്താം തരം തുല്യതാ പരീക്ഷക്കായുള്ള തയ്യാറെടുപ്പിനൊപ്പം ഇലട്രോണികസ് പഠനവും ചികിത്സയുമായി തമിഴ്നാട്ടിലെ അളിയന്റെ വീട്ടില്‍ കഴിയുന്നു. കഠിനാധ്വാനം, ആത്മവിശ്വാസം, ആതമസര്‍പ്പണം, അതിരുകളില്ലാത്ത സൗഹൃദങ്ങള്‍ ഇവയാണ് ബിനുവിന്റെ കരുത്ത്. വിവരസാങ്കേതികവിദ്യയുടെ സവിശേഷതകളിലൊന്നായ സാമൂഹ്യ ശൃംഘലകളിലൂടെ ബിനുവിനെയറിഞ്ഞ നൂറുകണക്കിനു സുഹൃത്തുക്കള്‍ വിവിധ നിലകളില്‍ പങ്കാളിത്തം കൊണ്ടു സമൃദ്ധമാക്കിയ ബിനുവിന്റെ ആദ്യ കവിതാസമാഹാരമാണ് 'സ്വപ്നങ്ങളിലേക്കുള്ള വഴികള്‍ ' . ബിനുവിന് 'ഇ-ലോകവുമായി'(e world) യാതൊരു ബന്ധവുമില്ല.