Thushara K N

അവിഹിതം

വിവാഹത്തോടടുപിച്ച പ്രണയം പരാചയപെട്ടപോഴാണ് സൌഹൃദത്തിനു പുതിയ അര്‍ത്ഥ തലങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചത്‌ .അയാള്‍ . പഴയ സൌഹൃദം വീണ്ടെടുക്കാന്‍ അയാള്‍ ശ്രമിച്ചു . സൌഹൃദം പടര്‍ന് പന്തലിച്ചു ഒരു ആല്‍മരമായി . ആഴ്നിറങ്ങുന്ന വേരുകളും കാക്കത്തൊള്ളായിരം ശിഖരങ്ങളും ചേര്‍ന്ന വലിയ ആല്‍മരം. നല്ലവന്‍ എന്ന് തോന്നി, കാരണം ഞാന്‍ പരിചയപെട്ടവരൊക്കെ നല്ലവര്‍ ആയിരുന്നു.( ദുഷ്ടന്മാര്‍ ആണെങ്കിലും ) അല്ലെങ്ങില്‍ നല്ലവര്‍ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. എന്റെ ദൌര്‍ബല്യങ്ങള്‍ ആയിരുന്നു അയാളുടെ പിടിവള്ളി . ദൌര്‍ബല്യങ്ങളെപറ്റി മാത്രം കുശലങ്ങള്‍ ചോദിക്കുകയും കുത്തിനോവിക്കുകയും ചെയുമ്പോള്‍ അതില്‍ ആനന്ദം കണ്ടെതാരുണ്ടെന്നു ഞാന്‍ അറിഞ്ഞില്ല . necessity is their opportunity . എന്നും എന്ടെതുമാത്രമായ പലതും ഇന്ന് പറയിപ്പിക്കപ്പെട്ട അവസ്ഥ .

ഇനിയെനിക്ക് പറയാന്‍ എന്നുമില്ല ഭാവിയെപറ്റിയുള്ള ആകുലതകളല്ലാതെ . പരാചയപ്പെട്ട ജീവിതസാഹചര്യങ്ങളെ ചവിട്ടി മെതിച്ചുകൊണ്ട് അയാള്‍ നടന്നു, വളരെ ദൂരത്തേക്ക്, എന്നെയും കൂട്ടി . ഒരു അനിയത്തിയായി ഞാനും പുറകെ കൂടി , എന്നിട്ടും സഹോദര സ്നേഹത്തിന്ടെ കാപട്യം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല .

അവഗണിക്കുന്ന ഓരോ നിമിഷത്തിലും എന്നെ ചുറ്റി വലിഞ്ഞുകൊണ്ട് എന്റെ ദൌര്‍ബല്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ട്, അയാള്‍ എന്റെ പിറകെ വന്നു . കുറെ യാത്രകള്‍ അയാളുടെ യുവത്വം വീണ്ടെടുക്കാന്‍ ഞാന്‍ സഹായിക്കണമത്രേ. യാത്രകളിലൂടെ എന്റെ വിലപെട്ടത്‌ പലതും അയാള്‍ ഊറ്റികുടിച്ചു ..... ഞാനറിയാതെ ആ നിമിഷങ്ങളിലൊക്കെ ആകെ ഓര്മ വരുന്ന മുഖം അയാളുടെ ഭാര്യയുടെയും കുട്ടിയുടെയുമായിരുന്നു .

(N.B :-കഥയും കഥാപത്രങ്ങളും സാങ്കല്‍പ്പികം മാത്രമാണ് )