Kunhammed Koorachund

അര്‍ജ്ജുനിന് ഫുഡ്ബോള്‍ ജീവന്റെ ജീവന്‍ ; അണിയാനൊരു ബൂട്ടുപോലുമില്ലതാനും

വികലമായ നമ്മുടെ കായിക നയത്തിനു ഉദാഹരണങ്ങള്‍ പലതാണ് .മെസ്സിക്കും മറഡോണക്കും യുറോപ്പ്യന്‍ ലാറ്റിന്‍ അമേരിക്കന്‍ ഫുഡ്ബോളര്‍മ്മാര്‍ക്കും ഫ്ലക്സുകളും ആരവങ്ങളും ആയി ഓരോ ഫുട്ട്ബാള്‍ മേളക്കും ആയിരങ്ങള്‍ പൊടിക്കുന്ന മലയാളിക്ക് മുന്നില്‍ നിസ്സഹായതയോടെ നോക്കി നില്‍ക്കുന്നു ഫുഡ്ബോള്‍ നക്ഷത്രങ്ങള്‍ ഗ്രാമങ്ങളില്‍ .ഒരു നേരത്തെ ആഹാരത്തിനും ഒരു ജെഷ്സിക്കും ബൂട്ടിനും വേണ്ടി..



ഇത് അര്‍ജുന്‍ വി . കോഴിക്കോട് നിന്നും നാല്പത്തി അഞ്ചു കിലോമീറ്റര്‍ അകലെ കിഴക്ക് മാറി കൂരാച്ചുണ്ട് എന്ന മലയോര ഗ്രാമത്തിലാണ് അര്‍ജ്ജുനിന്റെ വീട് .അച്ഛന്‍ ബാലകൃഷ്ണന്‍ കര്‍ഷകത്തൊഴിലാളിയാണ് .അമ്മ ബിന്ദു തൊഴില്‍ ഉറപ്പു ജോലിക്ക് പോകുന്നു . എന്നാല്‍ ഇപ്പോള്‍ അതും നിലച്ചിരിക്കുന്നു. ഒരനുജനുണ്ട് ; നകുലന്‍ നാലാം തരം വിദ്യാര്‍ഥിയാണ്. നാലു വയസ്സില്‍ പ്ലാസ്റിക് പന്തില്‍ കാലുറപ്പിച്ചു മാസ്മരിക മെയ്യടക്കതോടെ ഇടതും വലതും കാലുകളില്‍ മാറി മാറി പന്തില്‍ ഇന്ദ്രജാലം കാട്ടാന്‍ തുടങ്ങിയ അര്‍ജുന്‍ ; ഫുഡ്ബോളിന്റെ കളിത്തൊട്ടിലില്‍ കാല്‍ വെച്ചത് പത്താമത്തെ വയസ്സിലാണ്. ഒട്ടനവധി ദേശിയ അന്തര്‍ ദേശീയ താരങ്ങളെ കായികരംഗത്തിനു സംഭാവന നല്‍കിയ കല്ലാനോട് സ്റ്റേഡിയത്തിലെ പരുക്കന്‍ മണ്ണില്‍ അര്‍ജുന്‍ പിച്ച വെച്ച് തുടങ്ങിയത് കല്ലാനോട്ടെ സെന്റ്‌ മേരിസ് സ്ക്കൂളില്‍ ചേരുന്നതോടെയാണ്‌ .


 


ലോക കായിക വേദി അടയാളപെടുത്തിയ കായിക പ്രതിഭ മയൂഖാ ജോണിയുടെ ആദ്യ കളരിയും സ്പോര്‍ട്സ് കൌണ്‍സില്‍ സാമ്പത്തിക സഹായത്തോടെ കോഴിക്കോട് ജില്ലയില്‍ കല്ലാനോട് നിര്‍മ്മിച്ച ആദ്യത്തെ ഗ്രാമീണ സ്റ്റേഡിയത്തില്‍ ആയിരുന്നു. ഫൂഡ്ബോള്‍ കോച്ചായ പ്ലതോട്ടത്തില്‍ ബാബുവാണ് അര്‍ജുനിലെ ഫുട്ട്ബോള്‍ താരത്തെ കണ്ടറിഞ്ഞത് .അര്‍ജ്ജുന്റെ സ്കൂളിലെ മികച്ച പ്രകടനം മറ്റു സ്ക്കൂളുകളുമായുള്ള മത്സരത്തിലേക്കുള്ള ആദ്യഘട്ടമായി. പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളുടെ ജില്ലാ ക്യാപ്റ്റനായി അര്‍ജ്ജുന്‍ മാറി. അഞ്ചാം ക്ലാസില്‍ എത്തിയത്തോടെ പഠനത്തോടൊപ്പം മൈതാനത്തിലും സജീവമായ അര്‍ജുന്‍ സ്കൂള്‍ ടീമില്‍ ഇടം നേടി .സ്കൂള്‍ ടീമിന്റെ കോച്ച് പ്ലതോട്ടത്തില്‍ ബാബു ആയിരുന്നു .സ്കൂളിനു പുറത്തു പുതു ഫൂഡ്ബോള്‍ നാമ്പുകളെ കണ്ടെത്തി പരിശിലനം നല്‍കുന്ന സെപ്റ്റ് സ്പോര്‍ട്സ് ആന്‍ഡ്‌ എഡ്യൂക്കേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് ഭാരവാഹിയായ കെ ജെ തോമസ്‌ എന്ന മുന്‍ ഫുഡ്‌ബോളര്‍ അര്‍ജുനിലെ പുതിയ മുന്നേറ്റങ്ങള്‍ തിരിച്ചറിഞ്ഞു .


2012 ല്‍ കേരള ടീമില്‍ സെലക്ഷന്‍ നേടിയ അര്‍ജുന്‍ നവംബറില്‍ കൊല്‍കൊത്തയിലെ കല്ല്യാണി സ്റ്റേഡിയത്തില്‍ കേരളത്തിനു വേണ്ടി രണ്ടു ഗോളുകള്‍ തൊടുത്ത് വിജയം കൊയ്തു കൊണ്ടാണ് കളികളത്തിലെ സാന്നിധ്യം കുറിച്ചത് . നിരവധിയായ അന്തര്‍ സംസ്ഥാന സൌഹൃദ മത്സരങ്ങളി തീപാറുന്ന ഗോളുകളിലൂടെ കളിക്കളത്തിലെ ഈ പുതുശബ്ദം കാണികളുടെ പ്രിയങ്കരനായി. രണ്ടായിരത്തി പതിനേഴിലെ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഗോവയില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ സെലക്ഷന്‍ ക്യാമ്പില്‍ അര്‍ജ്ജുന്‍ പങ്കെടുത്തുകഴിഞ്ഞു . ഇതില്‍ വലിയ പ്രതിക്ഷയാണ് അര്‍ജുന്‍ വെച്ച് പുലര്‍ത്തുന്നത് .അര്‍ജുനിപ്പോള്‍ വിശ്രമമേയില്ല . നാട്ടില്‍ പുറങ്ങളിലെ സെപ്റ്റ് മത്സരങ്ങളില്‍ നിന്നും മത്സരങ്ങളിലേക്ക് അവന്റെ ദിനങ്ങള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു.


.രണ്ടായിരത്തിനാലില്‍ ജില്ല പഞ്ചാത്ത് സ്ഥലം വാങ്ങുന്നതിനും വീട് വെക്കുന്നതിനും വേണ്ടിയനുവദിച്ച എഴുപതിനായിരം രൂപ കൊണ്ട് വാങ്ങിയ അഞ്ചര സെന്റ് ഭൂമിയില്‍ പാതി കെട്ടി നിര്‍ത്തിയ ചുമരാം വീട്ടില്‍ ഇരുമ്പ് ഷീറ്റും ടാര്‍പായയും ഓലയും മറച്ചാണ് അര്‍ജ്ജുന്‍ താമസിക്കുന്നത് . പോഷകാഹാരകുറവാണു അര്‍ജുന്‍ നേരിടുന്ന പ്രധാന പ്രശ്നം എന്ന് കൊച്ച് കെ ജെ തോമസ്‌ പറയുന്നു .അത് കൊണ്ട് തന്നെ ശാരിരിക വളര്‍ച്ചക്കുറവ് പ്രകടമാണു താനും.സര്‍ക്കാര്‍ അടക്കമുള്ള എജന്‍സികളുടെ അടിയന്തിരമായ ഇടപെടല്‍ അര്‍ജുനന് വേണ്ടി ഉണ്ടായെങ്കില്‍ മാത്രമേ കായികകേരളത്തിന്റെ അഭിമാനമുയര്‍ത്തിപ്പിടിക്കാനാകുന്ന നിലയില്‍ കരുത്തുറ്റ ഫുഡ്‌ബോളറായി അര്‍ജ്ജുനിനെ മാറ്റിയെടുക്കാനാകൂ . മഴ വെള്ളവും വേനല്‍ച്ചൂടും ഒരു പോലെ ഏറ്റു വാങ്ങുന്ന വീട്ടില്‍ ഭാവി ഇന്ത്യയുടെ ഈ ഫുട്ട്ബോളര്‍ സ്വപ്നങ്ങളാല്‍ പന്തു പായിക്കുകയാണ് .. അര്‍ജ്ജുനിന്റെ കാലുകള്‍ കരുത്തു പകരാന്‍ നമുക്കും ഹൃദയം ചേര്‍ക്കാം .