Mujeeb Sooranad

തോല്‍വി
അരി പുകയാത്ത

അടുപ്പിലും

അര്‍ബുദം തീണ്ടിയ

അമ്മിഞ്ഞയിലും

വീണു പോയ

അപ്പനിലും

ഒരു പ്രതീക്ഷയെങ്കിലും

ബാക്കി വയ്ക്കാനാകാത്ത ദൈവത്തെ,

 

ആശുപത്രിപ്പറമ്പിലെ

പുളിമരത്തില്‍

അയമുറിച്ച

പ്ലാസ്റ്റിക് കയറില്‍

ഒരൊറ്റ കുരുക്കിലാണ്‌

തോല്‍പ്പിച്ചു കളഞ്ഞത്...