Manju M N

നീയാണത് അഥവാ അത് നീ തന്നെയാണ്
രണ്ടിടങ്ങളില്‍ തങ്ങുന്നവര്‍ക്കും ഒന്നുപോല്‍ വന്നു കോവിഡ് ദുരന്തം കണ്ടു നമ്മളീ പൊല്ലാപ്പുകാലം കൊണ്ടുവന്നതാമൊത്തിരിക്കാര്യം കൈ കഴുകണം ദൂരത്തു നില്ക്കാന്‍ നാം ശഠിക്കണം മാസ്‌ക്ക് കെട്ടേണം കൊണ്ടുചെന്നു കൊടുക്കരുതാര്‍ക്കും കൊള്ളരുതായ്മ കാട്ടരുതാരും ഉണ്ട് നമ്മള്‍ മനുഷ്യരെല്ലാരും ചെയ്തുപോരേണ്ട കാര്യങ്ങളെന്നാല്‍ നമ്മളാരാ മനുഷ്യരെന്നോര്‍ത്താല്‍ ചിന്തയുണ്ടിതില്‍ ചിരിയും പിറക്കാം കണ്ടു മാസ്‌കും ധരിച്ചു നില്ക്കുന്നു രണ്ടിടങ്ങളില്‍ രണ്ടു രൂപങ്ങള്‍ ഒന്നു ജൗളിക്കടയില്‍ പ്രതിമ രണ്ടുടയവന്‍ തമ്പുരാനത്രെ!