Renish P N

എന്ന് നിന്റെ മൊയ്തീന്‍ ... കണ്ടു....നല്ലിഷ്ട്ടായി.
ചരിത്രമോ, നോവലോ സിനിമയാക്കുമ്പോ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് പരമാവധി രണ്ടേമുക്കാല്‍ മണിക്കൂറിനുള്ളില്‍ ഒരു കാലഘട്ടത്തെ ചുരുക്കിയെടുക്കുക എന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തുടക്കവും ഒടുക്കവും സംഭവിച്ചേക്കാവുന്ന ഒരു പ്രണയകഥ എന്നതിലുപരി പ്രണയ സാഫല്യത്തിനായി അന്ത്യമില്ലാത്ത കാത്തിരിപ്പ് കൂടിയാകുമ്പോ വെല്ലുവിളി വീണ്ടും കൂടും. ഒരു കാലഘട്ടത്തെ അതിന്റെ ദൈര്‍ഖ്യത്തോട് നീതി പുലര്‍ത്തിക്കൊണ്ട് കേരളം പോലെ ഒരു ഇട്ടാവട്ടത്തിന്‍റെ അന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം മറച്ചു പിടിക്കുക എന്നത് ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് അതിലും വെല്ലുവിളി തന്നെയാണ്. ആ വെല്ലുവിളികള്‍ എല്ലാം തന്നെ ചായാഗ്രാഹകന്റെ സഹായത്തോടെ സംവിധായകന്‍ വളരെ മനോഹരമായി തന്നെ മറി കടന്നിരിക്കുന്ന കാഴ്ചയാണ് എന്ന് നിന്റെ മൊയ്ദീന്‍.

Prithviraj-Parvathy-as-Moideen-Kanchanamala




ചിത്രത്തിലെ എടുത്തു പറയേണ്ട മറ്റൊരു മേന്മ അതിന്റെ കാസ്റ്റിങ്ങ് ആണ്, ഗംഭീരം…ഓരോ കഥാപാത്രങ്ങളെയും എടുത്ത് ഇതിലും മനോഹരമായി ഇത് വേറെ ആര് ചെയ്യും എന്ന ചോദ്യം തന്നെ അപ്രസക്തമാക്കുന്ന അത്ര ഗംഭീരം. കേന്ദ്ര കഥാപാത്രമായ കാഞ്ചനമാല യെ അവതരിപ്പിച്ച പാര്‍വ്വതി തന്നെയാണ് ഇതിലെ ആത്മാവ് എന്ന് സമ്മതിക്കുമ്പോഴും സപ്പോര്ടിംഗ് റോളുകള്‍ ഇത്രകണ്ട് കുറ്റമറ്റതായി അവതരിപ്പിച്ച മറ്റൊരു ചിത്രം സമീപ കാലത്തായി ചൂണ്ടി കാണിക്കാനുണ്ടോ എന്ന് പോലും സംശയമാണ്. അതിലുപരി പ്രിത്വി രാജ് എന്ന യുവ സൂപ്പര്‍ താരം തന്റ്റെ കരിയറില്‍ നടത്തുന്ന ബുദ്ധിപൂര്‍വ്വമായ ഇടപെടലുകളുടെ വിജയം കൂടിയാണ് മൊയ്തീന്‍.

മൊയ്തീന്‍ കാഞ്ചനമാല പ്രണയം അത്ര കണ്ടു പോരാ (ഇനീം കൂടുതല്‍ സീക്വന്സ്കള്‍ വേണമായിരുന്നു), മൊയ്ദീന്റെ കഥാപാത്രം ലൂസായി പോയി ഒന്നും കൂടി ടൈറ്റ് ആക്കി പിടിക്കാമായിരുന്നു, പിന്നെ മൊയ്തീന്റെ രാഷ്ട്രീയത്തോടും കാലഘട്ടത്തോടും നീതി പുലര്‍ത്തിയില്ല, പിന്നെ പക്ക കൊമേര്‍ഷ്യല്‍ ആയിപ്പോയി…ഇതൊക്കെയാണ് പ്രധാന വിമര്‍ശനങ്ങള്‍.

Kanchanamala_EnnuNinteMoideen_director



അതിനുള്ള മറുപടി ഈ മൊയ്തീന്‍ ആര്‍ എസ് വിമല്‍ ന്റെ വേര്‍ഷന്‍ കാഞ്ചനമാല – മൊയ്തീന്‍ പ്രണയം ആണ്. കൈരളി ശ്രീയില് ടാക്സ് ഫ്രീ ആക്കി ആളില്ലാതെ പ്രദര്‍ശിപ്പിക്കുന്ന ഗതികേട് നെ മറികടക്കാന്‍ വിട്ടു വീഴ്ച ചെയ്തു കൊണ്ടുള്ള വേര്‍ഷന്‍. അതിനു സംവിധായകന് ഇതിനോടകം തീയറ്ററില്‍ നിന്നും കിട്ടിയ കയ്യടിയികളും ”മണി” കിലുക്കങ്ങളും വ്യക്തമാക്കുന്നത് ആര്‍ എസ് വിമല്‍ തന്റെ ശ്രമം ലക്ഷ്യത്തില്‍ എത്തിച്ചിരിക്കുന്നു എന്ന് തന്നെയാണ്. കൊച്ചു മലയാളത്തില്‍ ഒരു പിരീഡ് സിനിമ എന്ന സാധ്യതയെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കിയാല്‍ തന്നെ ഏതാണ്ടൊരു ഊഹം കിട്ടും കലാപരമായും സാങ്കേതികമായും മിതത്വം പാലിച്ചു കൊണ്ടുള്ള ”എന്ന് നിന്റെ മൊയ്തീന്‍” ന്റെ മഹത്വത്തെ കുറിച്ച്.

Ennu-Ninte-Moideen-Malayalam-Movie-Poster


അത്തരം സാധ്യതകളെ കുറിച്ച് ഒന്ന് ഊഹിച്ചു നോക്കാന്‍ തയ്യാറല്ലാത്തവരോട് ഇത്രേ പറയാനുള്ളൂ… ശരത്ചന്ദ്ര ചതോപാധ്യായ് ടെ ‘ദേവദാസ്’ പല ഭാഷകളിലായി പതിനാറോളം വേര്‍ഷന്‍ ഇതിനോടകം ഇറങ്ങിയിട്ടുണ്ട്…പല തലചോറുകളിലായി ദേവദാസ് ഇനിയും പിറവിയെടുക്കും . അത്പോലെ മറ്റൊരാള്‍ക്ക്‌ കൂടി കാഞ്ചനമാല – മൊയ്തീന്‍ പ്രണയം ഇതിലും കുറ്റമറ്റ രീതിയില്‍ ഇനിയും ട്രൈ ചെയ്തു നോക്കാവുന്നതാണ്. അതിനുള്ള വകയൊക്കെ അവശേഷിപ്പിചിട്ട് കൊണ്ട് തന്നെയാണ് ആര്‍ എസ് വിമല്‍ തന്റെ ആദ്യ സിനിമ അവസാനിപ്പിച്ചിരിക്കുന്നത്. ഇതിലും മികച്ച മൊയ്തീന്‍ മറ്റൊരാള്‍ക്ക് കൂടി ചിന്തിക്കാവുന്നതാണ് ന്നു ചുരുക്കം. അങ്ങനെ ചിന്തിക്കാന്‍ ഒരാള്‍ പോലും തയ്യറാകാത്തിടത്തോളം കാലം ആര്‍ എസ് വിമല്‍ ന്റെ മൊയ്തീന്‍ പ്രേക്ഷക മനസ്സില്‍ ജീവിക്കുക തന്നെ ചെയ്യും.


images (1)


ആര്‍ എസ് വിമലിന്റെ മൊയ്തീന് എന്റെ മാര്‍ക്ക് പത്തില്‍ എട്ട് .