Dr Muhammed Rafi N V

മലയാളസിനിമയുടെ വെര്‍ജിന്‍ വിഹ്വലതകള്‍

കുമാരനാശാന്റെ ലീല എന്ന ഘണ്ടകാവ്യം,ലീലയെ ഭര്‍തൃഘാതകി ആക്കി എന്നുപറഞ്ഞു മാരാര്‍ ഒരു നിരുപണം എഴുതുകയുണ്ടായി .കാമുകനെ വരിക്കാന്‍ ലീലയുടെ ഭര്‍ത്താവിനെ ആശാന്‍ ഒറ്റരാത്രികൊണ്ട്‌ കൊന്നുകളഞ്ഞു എന്നാണ് യുക്തിവിശാരദനായ മാരാര്‍ എഴുതിയത് .സമാനമായ ഒരു കൊലപാതകം മലയാളസിനിമയില്‍ അരങ്ങേറിയിട്ടുണ്ട് .ഗാന്ധിനഗര്‍ സെക്കന്റ്‌ സ്ട്രീറ്റ് എന്ന ചിത്രത്തില്‍ ആണത് .ഉത്തമനായകന് വരിക്കാന്‍ കാമുകിയുടെ ഭര്‍ത്താവിനെ വിവാഹദിവസംതെന്നെ സംവിധായകന്‍ കൊല്ലപ്പെടുത്തി. വിവാഹംകഴിഞ്ഞു അവര്‍ ഒരു രാത്രിപോലും ഒരുമിച്ചു കഴിഞ്ഞിട്ടില്ല എന്നൊരു സൂചന ചിത്രത്തില്‍ ഉണ്ട് .നായിക 'വെര്‍ജിന്‍' തെന്നെ ആയിരുന്നു എന്ന് ചുരുക്കം .അവരെ ഒരു ദുഖ:പുത്രി ആക്കാന്‍കൂടി ഈ വിധവത്വം ഉപയോഗിച്ചിട്ടുണ്ട് ചിത്രത്തില്‍ .ഇത്രയും പറഞ്ഞത് സ്ത്രീ കര്‍തൃത്വം 'ഉത്തമ' മാക്കാന്‍ മലയാള സിനിമ പെട്ട പെടാപാടിനെകുറിച്ച് സൂചിപ്പിക്കാനാണ് .

നീലക്കുയില്‍ തൊട്ട്‌ ഇങ്ങോട്ട് വന്ന മലയാള സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെ പറ്റി അന്വേഷിക്കുമ്പോള്‍ ഒരു കാര്യം പ്രസക്തമായി തോന്നാവുന്നത് അവ മിക്കതും ചില വാര്‍പ്പ്മാതൃകകളോ നിലവില്‍ ഉറച്ചുപോയ സാമൂഹ്യധാരണകളെ ചോദ്യംചെയ്യാന്‍ മിനക്കെടാതിരുന്നവയോ ആയിരുന്നു എന്നുള്ളതാണ് .പെണ്ണിന്റെ ലൈംഗികകാമനകളെയും സാമൂഹ്യഇടങ്ങളിലെ പ്രവേശനത്തെയും ഒക്കെസംബധിച്ച ചില പൊതുധാരണകള്‍ പരോക്ഷമായും പലപ്പോഴും പ്രത്യക്ഷമായി തെന്നെയും ഇവിടെ രൂപപ്പെടുകയും, അതിനെ ഉറപ്പിക്കുന്ന വിധം സിനിമ ഒരു സാംസ്‌കാരിക വിനിമയമാധ്യമം എന്ന നിലക്ക് പ്രതി പ്രവര്‍ത്തിക്കുകയും ചെയ്തു .നീലി ധകുമാരിപ എന്ന നീലക്കുയിലിലെ സ്ത്രീകഥാപാത്രത്തെയും അവളുടെ ജീവിതത്തെയും പാടെ തകര്‍ത്തുകളഞ്ഞ ശാരീരികകാമനകളെ മലയാള സിനിമ ധപ്രത്യേകിച്ചും ജനപ്രിയ /മുഖ്യധാര സിനിമകള്‍ പഅതെ വാര്‍പ്പ്മാതൃകയായി നിലനിര്‍ത്തി എന്ന് വേണം പറയാന്‍ .നല്ല മഴയുള്ള ഒരു രാത്രി സാഹചര്യത്തിന്റെ ആനുകുല്യത്തില്‍ ,മഴ നനഞ്ഞു കുതിര്‍ന്ന നീലിയും ശ്രീധരന്‍നായരും ശാരീരികമായി ബന്ധപ്പെടുന്നു .ഗര്‍ഭിണിയായ നീലി പിഴപ്പിക്കപ്പെട്ടവളായി മുദ്രകുത്തപ്പെടുകയും അതോടെ അവളുടെ ജീവിതം തകര്‍ന്നുപോവുന്നതുമയാണ് സിനിമയിലെ സ്ത്രീകര്‍തൃത്വം വെളിപെടുന്നത് .ശ്രീധരന്‍നായരാവട്ടെ സമുദായമാനം ഭയന്ന് അവളെ വിവാഹം കഴിക്കാന്‍ തെയ്യാറായുമില്ല .അയാള്‍ പക്ഷെ 'പിഴ 'ആയി മുദ്രകുത്തപ്പെടുന്നില്ല .തെന്റെ നഗ്നശരീരം ആദ്യം ദര്‍ശിച്ച പുരുഷനോട് താന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന ഗന്ധര്‍വവിവാഹസങ്കല്പം കൂടിയാണ് നീലിയെ സ്വയംരക്ഷയില്‍നിന്നും പിന്‍വിളിക്കുന്നത്‌ .പാതിവൃത്യം പെണ്ണിന്റമാത്രം ബാധ്യതയായി സംവിധായകനും സമൂഹവും ഒരുപോലെ കല്പിച്ചു നല്‍കുന്നു എന്ന് ചുരുക്കം .നീലി ഒരു കീഴാളവര്‍ഗപ്രതിനിധി ആയിരുന്നു എന്നുള്ളതും അവള്‍ക്കു ബാധ്യതയാവുന്നുണ്ട്‌.ഒരേ സമയം സ്ത്രീ /ദളിത് സ്വത്വങ്ങള്‍ അവളുടെ ജീവിതത്തെ നിര്‍ണയിച്ചു .രണ്ടു സ്വത്വബോധങ്ങളെയും സമൂഹം ചില നിയന്ത്രണങ്ങള്‍ക്കും അതിര്‍വരമ്പുകള്‍ക്കും ഇടയില്‍ എക്കാലത്തും തളച്ചിടാന്‍ ശ്രമിച്ചിരുന്നു എന്ന് ചുരുക്കം .ശ്രീധരന്‍ നായര്‍ തറവാട്ടിലെ നളിനിയെ വിവാഹംകഴിക്കുന്നദിവസം നീലി തെന്റെ ഗര്‍ഭത്തിനു ഉത്തരവാദി ആരാണെന്ന് തുറന്നു പറയാത്തതിന്റെപേരില്‍ അപമാനിത ആവുകയാണ് .തെന്റെ ജീവിതം തകര്‍ത്തവന്‍ ആയാലും സ്വന്തം ജീവിതം ബലികൊടുത്തും പുലര്‍ത്തേണ്ട വിധേയത്തമാണ് സംവിധായകന്‍ പ്രക്ഷേപിക്കുന്നത് .കേരളീയ പുരുഷബോധനിര്‍മ്മിതമായ കാഴ്ചയുടെ രസതന്ത്രം കൃത്യമായി അതുതന്നെ ആഗ്രഹിച്ചിരുന്നു എന്ന് വേണം കരുതാന്‍ .നീലക്കുയിലിന്റെ കഥാരചന ,നിര്‍വഹണം ,സംവിധാനം എന്നിവയുമായി ബന്ധം ഒന്നുമില്ലെങ്ങിലും കേരളത്തിലെ സ്ത്രീകളുടെഅവസ്ഥ എന്തായിതീര്‍ന്നു എന്നതിന് ഉദാഹരണമായി ഈ സിനിമയിലെ മുഖ്യവേഷങ്ങളില്‍ അഭിനയിച്ച രണ്ടു നടികളുടെയും സ്വകാര്യ ജീവിതത്തിന്റെ പില്‍ക്കാല പരിണതി ഉദാഹരണമായി എടുക്കാവുന്നത് ആണെന്ന് ജി .പി രാമചന്ദ്രന്‍ നിരീക്ഷിക്കുന്നു ധമലയാള സിനിമ ദേശം ഭാഷ സംസ്കാരം പനായികയായ നീലിയെ അവതരിപ്പിച്ച കുമാരി വിവാഹിത ആയതിനുശേഷം കുടുംബജീവിതത്തിലെ നൈരാശ്യത്തെതുടര്‍ന്ന് ആത്മഹത്യചെയ്തു .ശ്രീധരന്‍നായരുടെ ഭാര്യയായ നളിനിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രേമയുടെ മകള്‍ ശോഭ പ്രസിദ്ധനടിയായിത്തീരുകയും ഉര്‍വശി അവാര്‍ഡ്‌ അടക്കം നേടുകയും ചെയ്തു .എന്നാല്‍ പ്രണയം രഹസ്യവിവാഹം തുടങ്ങിയവ നടത്തിയതിന്റെപേരില്‍ അവര്‍ ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്.അവരുടെ അമ്മ പ്രേമയും വൈകാതെ ആത്മഹത്യ ചെയ്തു .സാമ്പത്തികസുരക്ഷയും പ്രശസ്തിയും ഉള്ള സ്ത്രീകള്‍ക്ക് പോലും അവരുടെ ശാരീരിക /വൈകാരിക കാമനകളുടെ പേരില്‍ വരിഞ്ഞു മുറുക്കുകകയോ സദാചാരസംഹിതകളുടെ അദൃശ്യവൃത്തങ്ങളില്‍ വീര്‍പ്പുമുട്ടുകയോ ചെയ്തിട്ടുണ്ട് എന്നതിന്റെ തെളിവായി വേണം ഇതിനെ നോക്കികാണാന്‍.ദളിത് സമുദയാംഗമായ നീലിയെസംബന്ധിച്ച സദാചാരവീക്ഷണം സംവിധായകനും എഴുത്താളരും രൂപപ്പെടുത്തിയത് സവര്‍ണരുടെ സദാചാരവീക്ഷണത്തിന് അനുസരിച്ചായിരുന്നു എന്ന് നിസ്സംശയം പറയാം .കേരളീയദായക്രമത്തിലെ മാറ്റത്തിനുശേഷം സവര്‍ണ/പുരുഷകേന്ദ്രിത വീക്ഷണത്തിലെ സദാചാരകാഴ്ചപ്പാടുകള്‍ സ്ത്രീകള്‍ക്ക് പൊതുവായി കല്പ്പിക്കപ്പെടുകയായിരുന്നു.നീലെക്കുയില്‍ എന്ന ചിത്രത്തിലെ നീലിയെ; താന്‍ പ്രസവിച്ച 'തന്തയില്ല'കുഞ്ഞിനെ അധ്വാനിച്ചു പോറ്റാന്‍പോലും സംവിധായകനും പ്രേക്ഷകരുടെ അബോധമനസ്സും സമ്മതിക്കുന്നില്ല എന്നുവേണം പറയാന്‍ .പിന്നീട് മലയാളസിനിമയില്‍ തന്തയുമായി ബന്ധപ്പെട്ടുവന്ന പ്രസ്താവനകള്‍ പരിശോധിച്ചാല്‍ ഇത് കുറെകൂടി വ്യക്തമാവും.'ഒറ്റ തന്തക്കു പിറന്നവന്‍','തന്ത ആരെന്നു അറിയാത്തവന്‍ 'എന്നിങ്ങനെ പോവുന്നു അവ.സുരേഷ്ഗോപി ഒരുപാടു സിനിമകളില്‍ തെന്റെ നായകമഹത്വത്തിന്റെ ഉദ്ഘോഷമായി ആദ്യത്തെ പ്രയോഗം നടത്തിയിരുന്നു എങ്കില്‍ ദുഷ്ടകഥാപാത്രം ,നീചന്‍ ,അധമന്‍ തുടങ്ങിയവരെ സൂചിപ്പിക്കാന്‍ മലയാളസിനിമയുടെ തിരക്കഥാകാരന്മാര്‍ ധാരാളമായി രണ്ടാമത്തെ പ്രയോഗം എടുത്തെറിഞ്ഞു .മമ്മൂട്ടി ,ലാല്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ എല്ലാം ഇത് ധാരാളമുണ്ട് .സമുദായനീതി പാലിക്കാതെ ധരിച്ച അനാഥഗര്‍ഭം കടുത്ത പാപമായി സിനിമയില്‍ ഇതിവൃത്തപ്പെടുന്നത് ആദര്‍ശത്തിന്റെ ജനപ്രിയത രൂപീകരിക്കുക എന്ന കൃത്യം നിര്‍വഹിക്കുക മാത്രമല്ല സാധ്യമാക്കുന്നത് .അത് ദായക്രമത്തിന്റെ രൂപാന്തരഘട്ടത്തില്‍ കേരളീയ പൊതു ബോധത്തില്‍നിന്നും കടംകൊണ്ട സ്ത്രീ വിരുദ്ധതയെകൂടി പ്രതിനിധീകരിക്കുന്നുണ്ട് .മരുമക്കത്തായം പിന്തുടര്‍ന്നിരുന്ന നായര്‍ /സവര്‍ണ ജീവിതക്രമത്തില്‍ വന്ന ലിന്ഗപദവിയുടെ തിരിച്ചിടല്‍ സൂക്ഷ്മമായി ആവിഷ്കരിച്ച 'ഒഴിമുറി'ധമധുപാല്‍ /ജയമോഹന്‍ പഎന്ന ചിത്രത്തില്‍ ഇത് വായിക്കാം .നാരായണപ്പിള്ള എന്ന മുഖ്യകഥാപാത്രത്തിന്റെ അമ്മ ശക്തയായ ഒരു സ്ത്രീ ആയിരുന്നു .തെനിക്ക് മടുത്തപ്പോള്‍ /അല്ലെങ്കില്‍ കവിതയും സമ്പത്തും സംഗീതവും എല്ലാം ഉള്ള മറ്റൊരാളെ കിട്ടിയപ്പോള്‍ നാരായണപ്പിള്ളയുടെ അച്ഛനെ വെറ്റിലചെല്ലം എന്ന പ്രതീകാത്മക ഒഴിമുറി പടിക്ക് പുറത്തുവെച്ച് അകത്തു വേറെ ആളുണ്ട് എന്ന് അറിയ്ക്കുന്നു ആ സ്ത്രീ. ദുര്‍ബലനായ ആ മനുഷ്യന്‍ മനംനൊന്തു പീടിക തിണ്ണയില്‍ കിടന്നു മരിച്ചതിന്റെ വേദനയാണ് സ്ത്രീയെ അടിച്ചമര്‍ത്താനും അവളെ കാല്‍കീഴില്‍ ആക്കാനും നാരായണപ്പിള്ളക്ക് പ്രചോനം ആവുന്നത്.സ്ത്രീ ശക്തയയാല്‍ സാമ്പത്തിക സൌന്ദര്യ കല വിദ്യാഭ്യാസമൂലധനം ഉള്ളവള്‍ ആയാല്‍ പുരുഷന് അവള്‍ ഒരു ബാധ്യത ആവും എന്ന നാരായണപ്പിള്ളയുടെ മനോഭാവം ഈ ചലച്ചിത്രത്തില്‍ ഉടനീളം ഉണ്ട് .അതിനെ മറികടക്കാന്‍ അവള്‍ കണ്ടെത്തുന്ന മാര്‍ഗം ആധിപത്യ മനോഭാവത്തോടെ സ്ത്രീയുടെ എല്ലാ വികാരവിചാരങ്ങളെയും ഷണ്ടീകരിക്കുക എന്നുള്ളതാണ് .കീഴടക്കപ്പെടുകയോ നിശബ്ദയാക്കപ്പെടുകയോ ആയ സ്ത്രീ എന്നുള്ളത് ഫ്യുടല്‍ സവര്‍ണ പൊതുബോധത്തിന്റെ കലക്രമമായ മാറ്റമായി ഈ ചലച്ചിത്രത്തില്‍ വരുന്നുണ്ട് . സ്ത്രീ സംതൃപ്തിയുടെ ലൈംഗിക /വൈകാരിക ഘടഗങ്ങളെകുറിച്ച് വല്ലാതെ ഉല്‍കന്ടപ്പെടുന്ന പുരുഷ ബോധനിര്‍മ്മിതിയില്‍ മലയാള സിനിമ പിശുക്ക് കാട്ടിയിരുന്നില്ല എന്ന് സൂക്ഷ്മവായനയില്‍ മനസ്സിലാവും .ജനപ്രിയ മുഖ്യധാര ചിത്രങ്ങളിലും /സമാന്തര സിനിമകളിലും എല്ലാം ധാരാളമായി ഇതുണ്ട് .ഫ്വുഡല്‍ഭൂതകാലത്തിന്റെ വെറ്റിലചെല്ലംമുറുക്കി ജനപ്രിയകാഴ്ച്ചയുടെ ഉട്ടോപ്യ നിര്‍മ്മിച്ച രഞ്ജിത്തിന്റെ സീരീസ് ചിത്രങ്ങളില്‍ ധആറാം തമ്പുരാന്‍ ,ദേവാസുരം ,നരസിംഹം .തുടങ്ങിയവ പഇതുണ്ട് .ദേവാസുരത്തിലെ നായകന്‍ സമീപിച്ചു കൊണ്ടിരുന്ന 'പിഴച്ച' സ്ത്രീ വില്ലനോട് പറയുന്നു.'അവന്‍ ഒരാണായിരുന്നു.അത് കൊണ്ടാണ് എന്നെ കാഴ്ചവെച്ചത് .നിന്റെ പണം എന്റെ പട്ടിക്കുവേണം .ഇവിടെ നായകന്റെ 'എക്സ്ട്രാ ബോജ്യം 'പോലും കൃത്യമായ ഏകതയെ ആഗ്രഹിക്കുന്ന പുരുഷന്റെ വീരത്വതിനു മുമ്പില്‍ വിളമ്പാന്‍ ഉള്ളതാണ് .ഇതേ നായകന്‍ ഹിതാനുസരണം പരസ്ത്രീകളുമായി ബന്ധമുള്ളവനാണ് എന്ന് മാത്രമല്ല തെന്റെ ക്രെഡിബിലിറ്റിയുടെ ഒരു ലക്ഷണമായി ഇത് കൊണ്ട് നടക്കുന്നവനുമാണ്.നായികയാവട്ടെ ധമഞ്ജുവാര്യര്‍ ,രേവതി തുടങ്ങിയവര്‍ അവതരിപ്പിക്കുന്നു പഅതൊരു വലിയ തെറ്റായി കാണുന്നുമില്ല .വിവാഹശേഷമുള്ള പരാക്രമങ്ങളില്‍ മാത്രമേ അവര്‍ക്ക് ഉല്കണ്ടയുള്ളൂ .ധആറാം തമ്പുരാനിലെ മഞ്ജു വാര്യരെ ഓര്‍ക്കുക പവീരപുരുഷന്‍ വിശിഷ്ടഭോജ്യം കണ്ടാല്‍ തിന്നുന്നവനും /അവനുള്ള മാതൃകാസ്ത്രീ അതിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കെണ്ടവളും.ചന്ദ്രോത്സവം എന്ന ചിത്രത്തില്‍ നായകന്റെ കാമുകിയെ വരിച്ചു എന്ന ഒറ്റ കാരണത്താല്‍ വിവാഹ ദിനം തൊട്ടു കിടക്കയില്‍ അനങ്ങാന്‍ വയ്യാതെ തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിനെ കാണാം.പരാമര്‍ശിച്ചതും അല്ലാത്തതുമായ ധാരാളം മലയാള സിനിമകള്‍ വെര്‍ജിന്‍ ഉല്‍കണ്ടകളുടെ ഗണത്തില്‍ പെടുത്താന്‍ പ്രയാസമില്ല.

പൂമുഖവാതില്‍ക്കല്‍ സ്നേഹംവിടര്‍ത്തുന്ന പൂന്തിങ്കള്‍ ,വീടിനു പൊന്‍വിളക്ക്,ഭൂമിയേക്കാളും ക്ഷമയുള്ള സൌഭാഗ്യദേവി ,തറവാടിന്റെ നിധി ,അതിനും മുമ്പ് അരയന്‍ കടലില്‍ പോയാല്‍ ,ഭാര്യ മുമ്പ് ഒരാളെ പ്രണയിച്ചതിന്റെ പേരില്‍പോലും അയാള്‍ക്ക്‌ ആപത്തു വരുത്തിയവള്‍ധചെമ്മീന്‍ /കറുത്തമ്മ പ.അങ്ങിനെ തുടര്‍ന്ന് മലയാളസിനിമയിലെ പുരുഷബോധം അവളെ ഇങ്ങിനെ എഴുതി ഉറപ്പിച്ചു 'എന്റെ വീട്ടില്‍ താമസിച്ചു എനിക്ക് വെച്ച് വിളമ്പാനും എന്റെ മകളെ പെറ്റുപോറ്റാനും രാത്രിയില്‍ 'എന്റെ 'സ്നേഹ കാമനകള്‍ക്ക്‌ 'കീഴ്പ്പെടാനും 'ഇത്തിരി കള്ളടിച്ചു വന്നു ഞാന്‍ വെച്ച് തരുന്ന വീക്കുകള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങാനും പിന്നെ ഞാന്‍ വടിയായി തെക്കേലെ മാവ് വെട്ടി എന്നെ കത്തിക്കുമ്പോള്‍ വാവിട്ടു നിലവിളിക്കാനും എനിക്കൊരു പെണ്ണിനെ ആവശ്യമുണ്ട് .കേറെടീ 'ധനരസിംഹം പ.പ്രേമേഭാവങ്ങളെ ആക്രാമകമായ പുരുഷാധിപത്യമൂല്യങ്ങളുടെ 'യാഥാര്‍ത്യബോധത്തിന് 'അടിവളമാക്കുന്ന മുതലാളിത്ത നാടുവാഴിത്ത തന്ത്രമാണ് ഇവിടെ വിജയംകൊയ്യുന്നത് എന്ന് ജി .പി രാമചന്ദ്രന്‍ നിരീക്ഷിക്കുന്നു .

മുഖ്യധാരാ ജനപ്രിയസിനിമകള്‍ പരിശോധിച്ചാല്‍ വ്യക്തമാവുന്ന ഒരു കാര്യം വ്യാജമായ സദാചാരബോധങ്ങളെയും കുടുംബഘടനയെയും ഉറപ്പിച്ചു കയ്യടി വാങ്ങാനുള്ള ഒരു ശ്രമമാണ് അത് നടത്തിയത് എന്നുള്ളതാണ് .കുടുംബം ,ദാമ്പത്യം ,സ്ത്രീപുരുഷ ബന്ധങ്ങള്‍ ,കാമനകള്‍ ,പ്രണയം ,ലൈന്ഗികത തുടങ്ങിയവയെ സംബന്ധിച്ച് സമൂഹത്തില്‍ രൂഡമൂലമായിപ്പോയ മൂല്യബോധസങ്കല്‍പ്പങ്ങളെയും പാപവിചാരങ്ങളെയും കപടസദാചാരബോധങ്ങളെയും ഉറപ്പിക്കുക എന്ന ധര്‍മമാണ് മലയാളസിനിമ അടുത്തകാലംവരെ ചെയ്തത് എന്ന് കാണാം .ന്യൂ ജനരശന്‍ /മള്‍ട്ടിപ്ലക്സ് സിനിമകളാണ് ഒരു പരിധിവരെ ഇതിന് ഒരു അപവാദമായി നിലകൊള്ളുന്നത്. കുറച്ചൊക്കെ വിപ്ലവകരമായ വിധത്തില്‍ തന്നെ സ്ത്രീമനോഭാവങ്ങളെ ഇത് പ്രിധിനിധാനപ്പെടുത്തുന്നുണ്ട്.

എണ്‍പത്കള്‍ക്ക് ശേഷവും അതിനു തൊട്ടുമുമ്പും മലയാളത്തില്‍ ധാരാളമിറങ്ങിയ മെലോഡ്രാമസീരീസിലെ സ്ത്രീകഥാപാത്രങ്ങള്‍ മമ്മൂട്ടി,പെട്ടി,കുട്ടി സിനിമകള്‍ എന്ന് അധിക്ഷേപിക്കപ്പെട്ട ചിത്രങ്ങളിലെ വാര്‍പ്പ്മാതൃകകളായിരുന്നു.ഓഫീസിലെക്കിറങ്ങുന്ന ഭര്‍ത്താവിന്റെ നിഴലില്‍ വീട്ടിനുള്ളിലേക്ക് പിന്‍വാങ്ങുന്ന ഉത്തമ ഭാര്യ എന്നവളെ നിര്‍വചിക്കാം. ഇത്തരം സിനിമകളില്‍ സ്ത്രീക്കും അവളുടെ വിചാരകാമനകള്‍ക്കും രക്ഷാകര്‍ത്താക്കളുടെ പരോക്ഷശാസനകള്‍ നല്‍കികൊണ്ടാണ് സംവിധായകര്‍ കപട ധാര്‍മികവ്യവഹാരങ്ങള്‍ വെള്ളിത്തിരയില്‍ നിക്ഷേപിച്ചത്. സാമ്പ്രദായിക കുടുംബസ്ഥാപനത്തിന്റെ മൂല്യവ്യവസ്ഥ തകര്‍ന്നുപോവാതിരിക്കാന്‍ കഠിനമായി യത്നിക്കുന്ന പുരുഷബോധനിര്‍മിതമായ കാഴ്ചകളായി ഒടുങ്ങാനെ അവയുടെ പരിമിതികള്‍ക്ക്‌ സാധ്യതയുണ്ടായിരുള്ളൂ. ഒരു ജനതയുടെ പൊതുബോധനിര്‍മ്മിതിയെ മുന്നോട്ട്കൊണ്ടുപോകാവുന്ന വിധം വിപ്ലവാത്മകമായ സൌന്ദര്യാത്മകതലങ്ങളെ അഭിമുഖീകരിക്കാന്‍ കെല്പുള്ള സര്‍ഗാത്മകഘണ്ടങ്ങളായിമാറാന്‍ അവയ്ക്ക് സാധിച്ചില്ല. പരിവര്‍ത്തനദശയിലുള്ള കേരളീയ യുവതയുടെ വിഹ്വലതകളെ സമഗ്രമായി അഭിമുഖീകരിക്കുക എന്നാല്‍ സ്ത്രീകാമനകളെ സ്ഥാനപ്പെടുത്തുക എന്ന് കൂടി അര്‍ത്ഥമുണ്ടെന്ന് മലയാളസിനിമ അടുത്തകാലത്താണ് തിരിച്ചറിഞ്ഞു തുടങ്ങിയത്. തൂവാനത്തുമ്പികള്‍ എന്ന പത്മരാജന്‍ ചിത്രം വെര്‍ജിനിടിയുടെ പവിത്രതയില്‍ തെന്നെയാണ് സൌന്ദര്യാത്മകമാവുന്നത്.എന്നാല്‍ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ഇക്കാര്യത്തില്‍ വിപ്ലവകരമായ പ്രമേയമായിരുന്നു.വളര്‍ത്തച്ചന്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ തെന്റെ പ്രണയത്തിന്റെ തീവ്രതകൊണ്ട് നായകന്‍ കൂടെ കൊണ്ടു പോവുന്നു.യാതൊരു 'കുറ്റബോധവും' കൂടാതെ ..തൂവാനത്തുമ്പികളിലെ 'ക്ലാര' ജയകൃഷ്ണന്റെ ഒബ്സഷന്‍ ആയി മാറുന്നത് അവള്‍ ആദ്യ തവണയാണ് ഒരാളുടെ കൂടെ എന്ന് അയാള്‍ തിരിച്ചറിഞ്ഞതോടെയാണ്.അവളുടെ ഒന്നിലധികം തവണയില്‍ ഒന്നായിരിക്കും ഇതും എന്ന മുന്‍വിധി ആയിരുന്നു ജയകൃഷ്ണന് അത് വരെ.ആദ്യ തവണയാണ് ഒരാളുടെ കൂടെ എന്ന് തിരിച്ചറിഞ്ഞതോടെ ജയകൃഷ്ണന്‍ ബലഹീനനായി.താന്‍ ഒരു പാപം ചെയ്തു എന്ന വേട്ടയാടല്‍ കൂടിയാണ് അയാളെ ക്ലാരയോട്‌ ഇത്ര പ്രിയപ്പെട്ടവനാക്കി മാറ്റുന്നത്.ക്ലാര പക്ഷെ തെന്റെ ജീവിതം സ്വയം നിര്‍ണയിക്കുന്നു.ജയകൃഷ്ണന്‍ ആദ്യത്തെ തവണയാണ് എന്നുള്ള അറിവ് അവളില്‍ പ്രത്യേകിച്ച് ഭാവമാറ്റമൊന്നും വരുത്തുന്നില്ല.ഏതൊരു മലയാളിപുരുഷന്റെയും സങ്കല്‍പ്പത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരിക്കലും കൈവെരാത്ത സ്ത്രീമിത്താണ് ക്ലാര.നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകളിലെ സോളമന്‍ ആവട്ടെ സ്ത്രീയുടെ ഒബ്സഷനില്‍ മാത്രം കൈവരുന്ന സാങ്കല്‍പ്പിക മലയാളി പുരുഷനും.

കുടുംബഘടനക്കുള്ളില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുന്ന സ്ത്രീകഥാപാത്രത്തെ എഴുതിയ ചിത്രമായിരുന്നു ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിച്ച ഒരേ കടല്‍. വ്യക്തികളുടെ ഭൌധികവ്യവഹാരങ്ങള്‍ എന്നതിലുപരി ആന്തരിക ജീവിതത്തിന്റെ വിഹ്വലകളും സന്നിഗ്ദ്ധതകളും വെള്ളിത്തിരയില്‍ കൊണ്ടുവന്ന ചിത്രമായിരുന്നു ഇത്. പ്രണയം,ശരീരകാമനകള്‍,സ്നേഹബന്ധം,വൈകാരികസുരക്ഷിതത്വം തുടങ്ങിയ വ്യവഹാരങ്ങളെ ബൗദ്ധികനിലപാടില്‍ നിന്നുകൊണ്ട് കുറെ സൂക്ഷ്മമായി തന്നെ നോക്കിക്കാണാന്‍ ഈ ചിത്രത്തിന് സാധിച്ചു. ഭര്‍തൃമതിയായ മീര എന്ന പെണ്‍ക്കുട്ടിക്ക് ബുദ്ധിജീവിയും സാമ്പത്തിക ശാസ്ത്രനജനും സര്‍വോപരി അരാജകമനോഘടനയുള്ള ആളുമായ പ്രൊഫസറോട് തോന്നുന്ന ഇഴയടുപ്പമാണ് ഈ ചിത്രം പ്രമേയമാക്കിയത്‌.പ്രണയത്തില്‍ വിശ്വാസമില്ലാത്ത വൈകാരികമായ ഇഴയടുപ്പങ്ങളെ തെല്ലും മാനിക്കാത്ത പ്രൊഫസറുടെ ലൈംഗികതൃഷ്ണക്ക് മുമ്പില്‍ ഇരയാവുകയാണ് മീര. അവള്‍ പക്ഷെ അയാളില്‍ നിന്ന് ആഗ്രഹിച്ചത്‌ വൈകാരികവും ബൌദ്ധികവുമായ സുരക്ഷയായിരുന്നു. നിന്നോട് എനിക്ക് അങ്ങിനെയുള്ള യാതൊരു വികാരവുമില്ലെന്നും

മറ്റ് സ്ത്രീകളോട് തോന്നിയ ലൈംഗിക തൃഷ്ണ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും പ്രൊഫസര്‍ തുറന്നു പറയുമ്പോള്‍ അവള്‍ തകര്‍ന്നു പോവുന്നു. എന്നാല്‍ പ്രണയത്തിന്റെയും വൈകാരികമായ അന്തക്ഷോഭത്തിന്റെ വിഹ്വലതകളില്‍ പെട്ടുഴലുന്ന പ്രൊഫസറെയാണ് നാം പിന്നീട് കാണുന്നത്. മനുഷ്യമനസ്സിലെ നിഗൂഡതകളെ, അതിലെ ചുഴികളെ ആവിഷ്ക്കരിക്കാനുള്ള ശ്രമങ്ങളുണ്ട് ഈ ചിത്രത്തില്‍. മീര എന്ന കഥാപാത്രം മലയാള സിനിമ അതുവരെ നിര്‍മ്മിച്ച കുടുംബസദാചാരവ്യവസ്ഥയില്‍ നിന്നുള്ള ഒരു കുതറലായിരുന്നു. ഒരു സ്ത്രീ തന്റെ വൈകാരികപ്രണയകാമനകളെ സത്യസന്ധമായി അഭിമുഖീകരിക്കുന്നത് മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ല എന്നുള്ളത് കൂടിയാണ് ഒരേ കടലിനെ വ്യത്യസ്തമാക്കുന്നത്.എന്നാല്‍ അവളെ തന്റെ പരിമിതികളെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്‌ ചലച്ചിത്രം പര്യവസാനിക്കുന്നത്.സ്ത്രീ സാമ്പത്തികമായും സാമൂഹികമായും സ്വതന്ത്രയാവുമ്പോള്‍ മാത്രമേ അവളുടെ ലൈംഗികവൈകാരിക തൃഷ്ണകളെ പൂര്‍ണമായ തോതില്‍ അവള്‍ക്കു അഭിമുഖീകരിക്കാന്‍ സാധിക്കു എന്ന സൂചനയുണ്ട് ഈ ചിത്രത്തില്‍. വെര്‍ജിനിടിയെ സംബന്ധിച്ച മലയാളി സ്ത്രീയുടെ സന്നിഗ്ദ്ധതകള്‍ 'മഴ' എന്ന ലെനിന്‍ രാജേന്ദ്രന്‍ ചിത്രത്തിലുണ്ട്.നായിക തന്റെ ഭര്‍ത്താവിനോട് ഇങ്ങിനെ പറയുന്നു.'വിവാഹത്തിനുമുമ്പ് എനിക്കൊരു പ്രണയമുണ്ടായിരുന്നു;വിവാഹ സമയത്ത് ഞാന്‍ കന്യകയുമായിരുന്നു;എന്നാല്‍ അതില്‍ ഞാനിപ്പോള്‍ ദു:ഖിക്കുന്നു. '. മലയാളിയുടെ കപടമായ ലൈംഗിക ധാരണകളെ/പുരുഷകാമനകളെ തുറന്നു ചോദ്യം ചെയ്ത ഒരു വാചകമായിരുന്നു ഇത്.ചന്ദ്രന്‍ എന്ന ഡോക്ടര്‍ തന്റെ ഭാര്യയോട് ഒരു ഘട്ടത്തില്‍ നിനക്ക് വേണ്ടതെല്ലാംധലൈംഗിക ദാഹം തീര്‍ക്കാനുള്ളത്പഎന്റെ കയ്യിലുണ്ടെന്നും അത് പരിശോധിച്ച് ഉറപ്പു വെരുത്തിയത്തിനുശേഷമാണ് അവളെ കല്യാണം കഴിച്ചത് എന്നും പറയുന്നുണ്ട്.ലൈംഗികമായും വൈകാരികമായുമുള്ള ആധിപത്യമാനോഭാവത്തിന്റെ പുരുഷരൂപമാണയാള്‍. കവിത,സംഗീതം തുടങ്ങിയ സര്‍ഗാത്മകകാമനകളെ ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ തെയ്യാറാവാത്ത ഭര്‍ത്താവിനോട് അവള്‍ക്ക് തന്റെ ഘനശ്യാമ പ്രണയ സങ്കല്‍പ്പം ഒളിച്ചുവെക്കേണ്ടിവരുന്നു. മാധവിക്കുട്ടിയുടെ നഷ്ട്ടപ്പെട്ട നീലാംബരി എന്ന കഥയാണ്‌ ലെനിന്‍രാജേന്ദ്രന്‍ 'മഴ'യാക്കി മാറ്റിയത്.ബലാല്‍സംഗത്തിന് വിധേയായ മകളോട് ഡെറ്റോള്‍ ഒഴിച്ച് ഒന്ന് കഴുകിക്കളഞ്ഞാന്‍ തീരാവുന്ന പ്രശ്നത്തിനപ്പുറം അതൊരു പ്രശ്നമല്ലെന്നാണ്‌ ഉപദേശിക്കേണ്ടത് എന്നെഴുതിയത് മാധവിക്കുട്ടിയാണ് എന്നോര്‍ക്കണം.മെട്രോ/ന്യൂ ജനറേഷന്‍/മള്‍ട്ടിപ്ലുക്സ് സിനിമകള്‍ എന്ന് വ്യവഹാരപ്പെട്ട മലയാള ചിത്രങ്ങളിലാണ് സ്ത്രീ വെര്‍ജിന്‍വിഹ്വലതകള്‍ തുറന്ന ചര്‍ച്ചക്ക് വിധേയപ്പെടുന്നത്.ശ്യാമപ്രസാദിന്റെ ഋതു ആണ് ഈ വഴിയിലെ ആദ്യ ചിത്രം എന്ന് പറയാം. പുതിയ കാലത്ത് രൂപപ്പെട്ട ഐ.ടി തലമുറയുടെ പ്രധിനിധാനങ്ങളാണ് സിനിമയിലെ കഥാപാത്രങ്ങള്‍. കേരളീയ പാരമ്പര്യസദാചാരസങ്കല്‍പ്പങ്ങളെ മറികടക്കാന്‍ ആഗ്രഹിക്കുന്ന ഗ്ലോബല്‍ സാംസ്കാരിക മനോഭാവപരിസരത്തെ പുതു തലമുറയാണ് ഇവിടെ കടന്നുവെരുന്നത്. തുറസ്സുകള്‍ അന്വേഷിക്കുന്ന ഈ യുവത്വം സ്ത്രീയെ സംബന്ധിച്ച പുരുഷന്റെ ഉല്‍കണ്‍ടകളെ പല വിധത്തിലും ചോദ്യം ചെയ്യുന്നുണ്ട്. ശാരീരികവൈകാരികവിധേയത്വങ്ങള്‍ ആഗ്രഹിക്കുന്ന പുരുഷകാമനകളെ അത് തള്ളിക്കളയുകയോ മറികടക്കുകയോ ചെയ്യുന്നു.സ്ത്രീ നോട്ടങ്ങളെ വെള്ളിത്തിരയിലേക്ക് ആനയിക്കുന്നു.ലൈംഗികതയെയും കാമതൃശ്നകളെയും അത് പാപമായി കരുതുന്നില്ല. ഏകപുരുഷ ബോധം വ്യാജമാണെന്ന തിരിച്ചറിവും ഗ്ലോബല്‍പെണ്‍കുട്ടിക്കുണ്ട്. റിമ കല്ലിങ്ങല്‍ ആണ് ഋതുവില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.കുടുംബഘടനക്കകത്ത് മാത്രം സംഭവിക്കേണ്ട പുരുഷാധിപത്യലൈംഗികസങ്കല്‍പ്പത്തെ ഈ ചിത്രം ചോദ്യംചെയ്യുന്നു. ഋതു വിലെ പെണ്‍കുട്ടി ഡേറ്റിംഗ് ഒരു തെറ്റായി കാണുന്നില്ലപ 22 എഫ്.കെ എന്ന ചിത്രത്തില്‍ റിമ അവതരിപ്പിച്ച ടെസ്സ എന്ന കഥാപാത്രം പറയുന്നുണ്ട്.'ഞാന്‍ വെര്‍ജിന്‍ അല്ല എന്ന്'. സിറിള്‍ എന്ന മെട്രോപുരുഷകാമുകനോട് അവള്‍ ഇത് തുറന്നു പറയുന്നു. ടെസ്സക്ക് സിറിളിനോട് ഉണ്ടായിരുന്നത് സത്യസന്ധവും ആത്മാര്‍തവുമായ സ്നേഹമായിരുന്നു.എന്നാല്‍ ആ പ്രണയം കരുവാക്കി സിറിള്‍ അവളെ സാമ്പത്തിക/ലൈംഗിക ചൂഷണത്തിന് വിധേയപ്പെടുത്തുന്നു. തന്നെ അയാള്‍ധസിറിളിന്റെ കൂട്ടുകാരന്‍പബാലാത്സംഗം ചെയ്തത് ശരീരത്തില്‍ ഒരു പട്ടി കടിച്ചതുപോലെയുള്ളൂ,എന്നാല്‍ സിറിള്‍ കാണിച്ച കൊടിയ വഞ്ചന തനിക്ക് സഹിക്കാനായില്ലെന്ന് അവള്‍ തുറന്നു പറയുന്നുണ്ട് .അതുകൊണ്ടാണ് ടെസ്സ വളരെ ക്രൂരമായ പ്രതികാരം സിറിളിനോട് ചെയ്യുന്നത്.വെര്‍ജിന്‍ അല്ല എന്നറിഞ്ഞു കൊണ്ട് ഒരു പെണ്‍കുട്ടിയെ പ്രണയിക്കാന്‍ ഒരു ഫ്രോഡ് ആയ സിറിളിന് പോലും സാധിക്കുന്നില്ല.ആ 'മാനസിക വിശാലതയിലേക്ക്‌ മലയാളി പുരുഷന്‍ ഇനിയും വളര്‍ന്നിട്ടില്ല എന്ന സൂചന ഋതുവിലും കാണാം.സാമ്പ്രദായിക മലയാളസിനിമകളിലെ ബലാത്സംഗത്തിനു/പരപുരുഷ ഗമനത്തിന് വിധേയയായ സ്ത്രീ സമൂഹ ബര്ത്സനത്തിനും പുരുഷന്റെ കാരുണ്യത്തിനും വിധേയപ്പെടുന്നതാണ് നാം കാണാറുള്ളത്.ഇവിടെ സ്ത്രീ സമൂഹത്തെ ഏതെങ്കിലും തരത്തില്‍ ഭയപ്പെടുന്നതായി സൂചന ഇല്ല.ഗ്ലോബലൈസേഷന് ശേഷം സംഭവിച്ച ജീവിതമനോഭാവങ്ങളില്‍ ഒന്ന് അത് വ്യക്തിയെ/അവന്റെ അവളുടെ സത്തയെ കുറെ കൂടി സമഗ്രമായി പരിഗണിച്ചു എന്നുള്ളത് കൂടിയാണ്.ഈ ചിത്രത്തില്‍ തന്നെ ടി.ജി രവി അവതരിപ്പിക്കുന്ന കഥാപാത്രം മരണസമയത്ത് പറയുന്നത് 'ഐ തിന്ക് ഐ വില്‍ മിസ്സ്‌ യു' എന്നല്ല 'ഐ തിന്ക്ക് ഐ വില്‍ മിസ്സ്‌ മി' എന്നാണ്. തെന്റെ ഇഷ്ട്ടങ്ങളും നഷ്ട്ടങ്ങളും തന്റെമാത്രം ഇഷ്ട്ടങ്ങളും നഷ്ട്ടങ്ങളും ആണെന്ന് പുതിയ കാലം പലവിധത്തിലും നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നിര്‍വചനകല്ലറകളില്‍ ഒതുങ്ങാത്ത ബന്ധങ്ങളോട് നെറ്റി ചുളിക്കുന്ന സമൂഹ/കുലമഹിമയെ അത് പലപ്പോഴും തള്ളിക്കളയുന്നു.മറ്റൊരു വിധത്തില്‍ ആലോചിച്ചാല്‍ ഗ്രാമങ്ങളില്‍ നിന്നുള്ള പലായനങ്ങളും പുതുതായി രൂപപ്പെട്ട ഐ.ടി/വെര്‍ച്വല്‍ തൊഴിലിടങ്ങളും സ്ത്രീയുടെ സാമൂഹ്യകല്പിത പരിമിതികളെ പലവിധത്തിലും മറികടക്കാന്‍ സഹായിക്കുന്നു.സ്ത്രീയും പുരുഷനും തമ്മില്‍ ഏതെങ്കിലും തലത്തില്‍ സാമൂഹിക/വൈകാരിക/ശാരീരിക/ബൗദ്ധിക തലങ്ങളില്‍ വിവേചനങ്ങള്‍ ഉള്ളതായി അത് കണക്കാക്കുന്നില്ല.ഇടകലരുകളും കൂടിച്ചേരലുകളും പ്രണയ/കാമ/ലൈംഗിക തൃഷ്ണകളെ അഭിമുഖീകരിക്കലും പാപമാണെന്ന/വിലക്കപ്പെട്ട കനിയാണെന്ന ധാരണകളെ അത് റദ്ദ് ചെയ്യുന്നു.തൃഷ്ണകളുടെ തുറസ്സുകളെ അത് സ്വാഗതം ചെയ്യുന്നു.ടെസ്സ ആഗ്രഹിച്ചത്‌ സിറിളിനോടുള്ള പാരസ്പര്യമായിരുന്നു.സ്ത്രീക്ക് പുരുഷനോടും പുരുഷന് സ്ത്രീയോടും തോന്നേണ്ട അടിസ്ഥാനചോദന.സിറിളാവട്ടെ പ്രണയമെന്ന വിശുദ്ധവികാരത്തെ പോലും ഇരയാക്കി ടെസ്സയെ വേട്ട നടത്തി.ഇപ്പോഴും പൂര്‍ണമായും കളങ്കിതതയായി മാറാന്‍ സ്ത്രീക്ക് കഴിഞ്ഞിട്ടില്ല എന്നോണം അവള്‍ പ്രതികരിക്കുന്നു.സിറിളിന്റെ മെയില്‍ ഓര്‍ഗെന്‍ ഓപ്പറേറ്റ് ചെയ്ത് എടുത്തതിനുശേഷം അവള്‍ പറയുന്നു.'നിന്നോട് ക്ഷമിച്ചാലോ എന്ന് പലവട്ടം ഞാന്‍ ആലോചിച്ചു.നിന്റെ അമ്മയുടെ സ്ഥാനത്ത് നിന്നുപോലും.കാരണം ഞാന്‍ ഒരു സ്ത്രീയാണല്ലോ.പക്ഷെ നീ എന്നോട് ചെയ്തത് ലോകത്ത് ഒരാളും മറ്റൊരാളോട് ചെയ്യാന്‍ പാടില്ലാത്തതാണ് .

നിന്റെ പ്രശ്നം/അഹങ്കാരം ഒരു മൂന്നിനജ്‌ ഉപകരണത്തിന്റെതായിരുന്നെല്ലോ. അത് ഞാനിങ്ങെടുത്തു.അപ്പോഴും അവനോട് അവള്‍ കരുണ കാണിക്കുന്നു.ഞാന്‍ കാനഡയിലേക്ക് പോവുകയാണെന്നും അവിടെ വന്നാല്‍ ഇനിയും നിന്നെ സ്വീകരിക്കാമെന്നും.എല്ലാ മാനുഷികവികാരങ്ങളും ഫ്രോടിസമായി മാറിയാലും പ്രണയം അതിന്റെ വിശുദ്ധിയില്‍ ലോകത്ത് അതിജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തമായ പെണ്‍മനസ്സാണ് ടെസ്സ.അതും ഭൂമിയില്‍ ഇല്ലാതായാല്‍ കലര്‍പ്പില്ലാത്ത ഒരു വികാരവും ഭൂമിയില്‍ ഉണ്ടാവില്ലെന്ന് അവള്‍ ഉറപ്പിക്കുന്നു. ചിലരെയെങ്കിലും ഈ ഭൂമിയില്‍ ഇപ്പോഴും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രതീക്ഷ പ്രണയം തെന്നെയാണെന്ന് അവള്‍ പറയാതെ പറയുന്നു.പ്രണയം 'ചൂണ്ടയാക്കി'ഇരകൊളുത്തപ്പെട്ട സൂര്യനെല്ലി വിതുര പെണ്‍മനസ്സുകളിലേക്ക് അവളുടെ വിചാരധാര നീണ്ടു ചെല്ലുന്നു.ഏത് ആധിപത്യദാഹിയും ഏത് അഹങ്കാരിയും കരുതുന്നത്പോലെ നീയും യഥാര്‍ഥത്തില്‍ ഒരു വിഡ്ഢി മാത്രമാണെന്ന് പുരുഷനെ ഓര്‍മ്മിപ്പിക്കാന്‍ ടെസ്സ ശക്തയാണ്‌.ലൈംഗികമായി തൃപ്തിപ്പെടലാണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ തൃഷ്ണ എന്നഹങ്കരിക്കുന്ന പുരുഷന്‍ റഷ്യയിലെ സാര്‍ രാജകുടുംബത്തിലെ അന്തപ്പുര കാമുകനായിരുന്ന റാസ് പുട്ടിന് തുല്യന്‍ മാത്രമാണെന്നാണ് അവള്‍ പറയാതെ പറയുന്നത്.

റിമാ കല്ലിങ്ങല്‍ എന്ന നടിയുടെ ഓഫ്‌സ്ക്രീന്‍ സംഭാഷണങ്ങളും ഇവിടെ പ്രസക്തമാണ്.പാരമ്പര്യകുടുംബസങ്കല്‍പ്പം ഇന്നും നിലനില്‍ക്കുന്നത് സ്ത്രീയുടെ സഹനംമൂലം മാത്രമാണെന്നും അതുകൊണ്ട്തെന്നെ അശാസ്ത്രീയമായ ഒന്ന് മാത്രമാണ് അതെന്നും അവള്‍ പറഞ്ഞത് വായിച്ചതോര്‍ക്കുന്നു.വിവാഹത്തെക്കാള്‍ 'സഹജീവനമാണ്' ആരോഗ്യകരം എന്ന് തുറന്ന് പറഞ്ഞ പെണ്‍കര്‍തൃത്വം മലയാളസിനിമയില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയം.സ്ത്രീയോട് അനുതാപംധലാുമവ്യേപകാണിക്കാത്ത പുരുഷനോട്ടങ്ങളെ മലയാളസിനിമ അധികമൊന്നും ചോദ്യം ചെയ്തിട്ടില്ല.ആ അര്‍ത്ഥത്തില്‍ മലയാളസിനിമയിലെ നീട്ടിവെക്കപ്പെട്ട കഥാപാത്രവും പെണ്‍മനസ്സുമാണ് റിമാ കല്ലിങ്ങല്‍.

ന്യൂ ജനറേഷന്‍ കാറ്റഗറിയില്‍ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രം ട്രിവാണ്ട്രം ലോഡ്ജു ആണ്.ലൈംഗികപ്രശ്നം മാത്രമാണ് കേരളത്തിലെ സ്ത്രീപുരുഷന്മാര്‍ അഭിമുഖീകരിക്കുന്നത് എന്നാണ് ഈ ചലച്ചിത്രം പറയാന്‍ ശ്രമിക്കുന്നത്.അതുകൊണ്ട് തെന്നെ ഈ സിനിമ സ്ത്രീവിരുദ്ധവും സര്‍വോപരി മനുഷ്യവിരുദ്ധവുമാണ്.ലൈംഗികതയില്‍ മാത്രം അധിഷ്ട്ടിതമായ ഒരു സമൂഹസങ്കല്പം എന്നുള്ളത് അങ്ങിനെ ആവാതിരിക്കാന്‍ തരമില്ലെല്ലോ.മറ്റൊരര്‍ത്ഥത്തില്‍ ലൈംഗികത എന്നുള്ളത് സംഭവിച്ചു പോവുന്നതല്ലേ.പ്രണയത്തിന്റെയും പാരസ്പര്യത്തിന്റെയും പാരമ്യത്തിലെ ചില ഘടഗങ്ങളുടെ പൂത്തുലയലായി എന്ന അര്‍ത്ഥത്തിലാണ് ഈ ചലച്ചിത്രം സത്യസന്ധമായി സാമൂഹ്യ പ്രശ്നം എന്ന നിലയില്‍ ലൈന്ഗികത യെ അഭിമുകീകരിക്കുന്നില്ല എന്ന് പറയേണ്ടി വരുന്നത്.

സിനിമകള്‍ പ്രത്യേഗിച്ചും ജനപ്രിയതയുടെ അളവുകോല്‍ ഉപയോഗിച്ച് സ്ഥാനപ്പെട്ടത്‌ എന്ന് വ്യവഹരിക്കാവുന്നവ ഒരു സമൂഹത്തിന്റെ സാംസ്കാരികവും സാമുഹികവുമായ ഈടുവെപ്പുകളായി കരുതണമെങ്കില്‍ അവ സമൂഹത്തിന്റെ പുരോത്ഗമനത്തെ മുന്നോട്ട് നയിക്കുന്നവയും അതിനു പ്രേരിപ്പികുന്നവയും ആയി മാറേണ്ടതുണ്ട്.മറിച്ച് നിലനില്‍ക്കുന്ന സാമൂഹികബോധങ്ങളെ ഊട്ടി ഉറപ്പിക്കുന്നവ മാത്രമായി പിന്തിരിഞ്ഞു പോവുന്നു എന്നതിനര്‍ത്ഥം അത് കേവലം വിനോധോപാദികള്‍ മാത്രമായി മാറുകയും ആലോചനകളെ റദ്ദു ചെയ്യുകയും ചെയ്യുന്നു എന്ന് കൂടിയാണ്. സ്ത്രീപുരുഷ ബന്ധത്തിലെ പരസ്പര്യത്തെ ഊട്ടി ഉറപ്പിക്കുന്നതിനു പകരം അധീശപുരുഷ പ്രത്യയശാസ്ത്രത്തെ പ്രെക്ഷേപിക്കാനാണ് മലയാളചലച്ചിത്രങ്ങള്‍ പലപ്പോഴും മിനക്കെട്ടത്‌ എന്ന് പറയേണ്ടി വരും. സ്ത്രീ എന്നത് കേവലം ശരീരം അല്ലെന്നും ചിന്താശേഷിയും സര്‍ഗാത്മകലോകവും സൌന്ദര്യാത്മകവിചാരലോകവുമൊക്കെ ഉള്‍ചേര്‍ന്ന സമഗ്രവ്യക്തിത്വമാണെന്നും അക്കാര്യത്തില്‍ അത് പുരുഷന് ഒപ്പമാണെന്നും ചിലപ്പോഴോക്കെ എങ്കിലും പുരുഷനെ മറികടക്കുന്ന വികാര വിചാര ജീവിയാണെന്നും പറഞ്ഞു വെച്ച മലയാളസിനിമകള്‍ അധികമൊന്നുമുണ്ടായിട്ടില്ല എന്നതാണ് വാസ്തവം.കലകളില്‍ ഏറ്റവും ജനപ്രിയമാധ്യമം എന്നനിലക്ക് ചലചിത്രങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്ക് സാമുഹിക സാംസ്കാരിക ബോധരൂപീകരണത്തില്‍ വഹിക്കാനുണ്ട്.മതങ്ങളും മറ്റു പ്രത്യയ ശാസ്ത്രങ്ങളും ഇവിടെ പ്രേക്ഷേപിച്ച വിക്ടോറിയന്‍പാപസതാചാര ബോധനിര്‍മിതികളെ ഊട്ടിഉറപ്പിക്കുക എന്ന കര്‍ത്തവ്യം നിര്‍വഹിക്കുന്നതിന് പകരം സര്‍ഗാത്മകവും വിപ്ലവാത്മകവുമായ ഖണ്ടങ്ങളാണ് ഇനി സിനിമയില്‍ സംഭവിക്കേണ്ടത്‌.