Dr Divya Chandrashobha

‘Chilappol Chilar’ – Interview – Ritwik Baiju/ Divya K Manikkutty

എന്താണ് ചിലപ്പോള്‍ ചിലര്‍ ചര്‍ച്ച ചെയ്യുന്ന പ്രമേയം.

ചിലപ്പോള്‍ ചിലര്‍ ഒരു ഫ്ളാറ്റില്‍ ഒരുമിച്ചു കഴിയുന്ന നാലു സുഹൃത്തുക്കളുടെ കഥയാണ്. ഒരു രാത്രിയും ഒരു പകലുമായാണ് കഥ നടക്കുന്നത്. തികച്ചും യാദൃശ്ചികമായി അവരുടെ മുറിയില്‍ നിന്നും ഒരു ബാഗ് നഷ്ടമാവുന്നതോടെ പരസ്പരം സംശയിക്കുന്ന സാഹചര്യം ഉടലെടുക്കുന്നു. സുഹൃത്ബന്ധം അത്ര ദൃഢമുള്ളതാണോ,ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ ചിലപ്പോള്‍ ചിലര്‍ ചില സന്ദര്‍ഭത്തില്‍ എങ്ങനെയെല്ലാമാണ് പെരുമാറുന്നത് എന്നുമാണ് സിനിമ അന്വേഷിക്കുന്നത്.

എന്തുകൊണ്ട് ഹ്രസ്വചിത്രങ്ങള്‍…

ഹ്രസ്വചിത്രങ്ങള്‍ എനിക്ക് ഫീച്ചര്‍ ഫിലിമില്‍ എത്തിച്ചേരാനുള്ള പരിശീലന കളരിയാണ് . ഈ ചിത്രം ഞാനെന്റെ പ്രൊജക്ടിന്റെറ ഭാഗമായി ചെയ്തതാണ്. ഞങ്ങള്‍ക്കിതൊരു പരീക്ഷണമാണ്. ഒരു കഥ/പ്രമേയം കണ്ടെത്തുകയും അതിനോട് എത്രമാത്രം നീതി പുലര്‍ത്താന്‍ പറ്റുന്നുണ്ടെന്ന് പരിശോധിക്കുകയും വരും കാലങ്ങളില്‍ ഒരു മുഴുനീള ഫീച്ചര്‍ ഫിലിം ചെയ്യുന്നതിനാവശ്യമായ പരിശീലനം അനുഭവ പരിചയം നേടുക .. മുമ്പ് ചെയ്തുകൊണ്ടിരുന്നത് 2 മിനുട്ട് 3 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രങ്ങളാണ്. ചിലപ്പോള്‍ ചിലര്‍ ആണ് ഏറ്റവും നീളം കൂടിയ ചിത്രം.

ഒരു ടിപ്പിക്കല്‍ സിനിമയുടെ ഘടനയില്‍ത്തന്നെയാണ് കഥ പറഞ്ഞിരിക്കുന്നത്. എന്നെ സംബന്ധിച്ചടത്തോളം ഇതൊരു വെല്ലുവിളിയായിരുന്നു. ചിത്രത്തി ല്‍ അഭിനയിച്ച നാലുപേരും സിനിമാമോഹവുമായി നടക്കുന്നവരാണ്. അതിലൊരാള്‍ അയ്യപ്പന്റെമ്മ നെയ്യപ്പം ചുട്ടു എന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള സിനിമയില്‍ മോനായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പോള്‍ മാത്യു ആണ്. കൂടാതെ ബാംഗാളൂരിലെ ഒരു ഡി.ജെ. ഡിനോഷ്. ക്യാമറ ചെയ്തിരിക്കുന്നത് ക്യാമറാമാന്‍ ജോമോന്‍ പി ജോണിന്റെ അസിസ്റ്റന്റ് അലക്സ് ആണ്. എല്ലാവരുടേയും കൂട്ടായ ശ്രമങ്ങളിലൂടെ എല്ലാവ ര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുന്നു. ജിതിനും ലിബിനുമാണ് തികഞ്ഞ കയ്യടക്കത്തോടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ലിബിന്റെ തന്നെ വ്യക്തിജീവിതത്തിലെ ഒരനുഭവമാണ് കഥാതന്തു . ചിത്രത്തിന്റെ ആദ്യാവസാനം സംവിധായക തിരക്കഥാകൃത്തുക്കളുടെ യോജിച്ചുള്ള പ്രവര്‍ത്തനം മുതല്‍ക്കൂട്ടായെന്ന് ഈ യൌവ്വനം അഭിമാനത്തോടെ പറയുന്നു.

മുന്‍പു ചെയ്ത ചിത്രങ്ങളുടെ സ്വഭാവമെന്തായിരുന്നു.

ആദ്യ ഹ്രസ്വചിത്രം ഒരു മിനുട്ട് നീളുന്ന ത്രീ ആണ്. വ്യത്യസ്ത സാമ്പത്തികാവസ്ഥയില്‍ പെട്ട മൂന്നു വ്യക്തികള്‍ അവരുടെ ജീവിതത്തി ലെ ഒരു പ്രത്യേക സന്ദര്‍ഭം ആവിഷ്ക്കരിക്കുന്നു. ഒരു കോളേജ് വിദ്യാര്‍ത്ഥി പെണ്‍കുട്ടിയോട് പ്രണയാഭ്യ ര്‍ത്ഥന നടത്തുന്നു. പ്ളസ്ടുവിദ്യാര്‍ത്ഥി തന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അച്ഛനെ കാണിക്കുന്നു. ഒരു തെരുവുബാലന്‍ താനെടുത്ത ലോട്ടറി ടിക്കറ്റിന്റെ ഫലം പത്രത്തി ല്‍ നോക്കുന്നു. മൂന്നുപേരും പ്രതികരണത്തിനായി കാത്തു നി ല്‍ക്കുകയാണ്. മൂന്നുപേരുടെ മുഖത്തും വിടരുന്ന നിറഞ്ഞ പുഞ്ചിരിയിലാണ് സിനിമ അവസാനിക്കുന്നത്.

ശ്വേതം അണ് രണ്ടാമത്തെ ചിത്രം. ടെററിസ്റായ രണ്ട് പെണ്‍കുട്ടികള്‍ കളക്ടറുടെ കാറില്‍ ബോംബുവെക്കുന്നതിന്ടെ അബദ്ധത്തി ല്‍ തൊട്ടടുത്ത കാറിലേക്കു തെറിച്ചു വീഴുകയും അതിലുണ്ടായിരുന്ന അമ്മയും കുഞ്ഞും മരിക്കുകയും ചെയ്യുന്നു.പത്രത്തി ല്‍ നിന്നും കുഞ്ഞിന്റ പേര് ശ്വേത എന്നാണെന്നറിഞ്ഞ് തന്റേതായ രീതിയില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് പശ്ചാത്താപം പ്രകടിപ്പിക്കുന്നു. അവളു#ട മാനസാന്തരമാണ് ചിത്രത്തിന്റ ഉള്ളടക്കം.

സി.ഡിറ്റിനു വേണ്ടി ചെയ്ത ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ആദ്യ പ്രമോയാണ് മൂന്നാമത്തെ ചിത്രം.പെണ്‍കുട്ടികളുടെ ഉന്നമനമായിരുന്നു പ്രമേയം.

നാലാമത്തെ ചിത്രമായ റോപ്പ് എന്റെ സുഹൃത്ത് കണ്ട ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.വേശ്യാവൃത്തിയിലേര്‍പ്പെടുന്ന ഒരു സ്ത്രീയുടെ കുഞ്ഞാണ് കേന്ദ്രകഥാപാത്രം. അമ്മയുടെ പ്രവര്‍ത്തി കാണാതിരിക്കാന്‍ കുഞ്ഞിനെ കെട്ടിയിടുന്നു. ഒരു പാറ്റ കുഞ്ഞിന്റെ ശരീരത്തില്‍ ഇരുന്നപ്പോള്‍ കുഞ്ഞ് ഉറക്കെ കരയുന്നു. കുഞ്ഞിന്റെ കരച്ചില്‍ കസ്റമേഴ്സിന് ശല്ല്യമായിതീരുകയും ദേഹത്തേക്ക് കാശു വലിച്ചെറിഞ്ഞുകൊടുത്ത് അയാള്‍ പോകുകയും ചെയ്യുന്നു. അമ്മ ഓടി വന്ന് കുഞ്ഞിനെ എടുക്കുന്നു. കൃത്യമായ ഒരു കഥയൊന്നും ഇതിനില്ല. എന്റെ മനസ്സില്‍ ഉടക്കിയ ഒരു സംഭവം സിനിമയാക്കണമെന്നു തോന്നി.

അതിനുശേഷം ചെയ്ത ഐ ക്യാന്‍ എന്ന ചിത്രവും ഫ്ളാറ്റില്‍ താമസിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥ നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ചതാണ്.

അനുഭവങ്ങള്‍ .. അംഗീകാരങ്ങള്‍ ..

നാലാമത്തെ ചിത്രമായ റോപ്പ് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കേരള യൂണിവേഴ്സ്റിയുടെ ജേണലിസം വിഭാഗം സംഘടിപ്പിച്ച ടെയ്ക്ക് വണ്‍ ഫിലിം ഫെസ്റിവലില്‍ ഏറ്റവും നല്ല ഹ്രസ്വചിത്രത്തിനു ള്ള അവാര്‍ഡ് പങ്കുവെച്ചു. കൊച്ചിയില്‍ നടന്ന ഡോണ്‍ബോസ്ക്കൊ ഇന്റെര്‍ നാഷണല്‍ ഫിലിം ഫെസ്റിവലില്‍ സ്പെഷ്യല്‍ ജൂറി മെന്‍ഷന്‍. കോണ്ടാക്ട് ഫിലിം ഫെസ്റിവലില്‍ ഏറ്റവും നല്ല ക്യാംപസ് ചിത്രം. ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമ ഋതുവിന്റെയും അദ്ധേഹത്തിന്റെ തന്നെ ഡോക്യുമെന്റെറികളുടെയും ഹ്രസ്വചിത്രങ്ങളുടെയും അസിസ്റ്റന്റ് ഡിറക്ടര്‍. ശ്രീബാല. കെ. മേനോന്റെയും ( പന്തിഭോജനം ) രമ്യ അരവിന്ദന്റെയും ( സൈലന്‍സ് ) ഹ്രസ്വചിത്രങ്ങളുടെയും അസിസ്റ്റന്റ് ഡിറക്ടര്‍.

സ്വാധീനം ..പ്രചോദനം..

അച്ഛനും അമ്മയും സുഹൃത്തുക്കളും. അച്ഛന്‍ ബൈജു ചന്ദ്രന്‍ ദൂരദര്‍ശനില്‍ ജോലി ചെയ്യുന്നു. അമ്മ എഴുത്തുകാരി കെ.എ. ബീന.