Dr Santhosh Kumar SS

ജനകീയാരോഗ്യം : സാമൂഹിക പ്രസക്തിയുള്ള ആരോഗ്യ വിഷയങ്ങളെ പ്രതിപാദിക്കുന്ന കോളം

ഡോക്ടര്‍, എനിക്ക് വൈറല്‍ ഫീവറാണ്, എനിക്ക് ആന്റീബയോട്ടിക്കുകള്‍ ആവിശ്യമില്ല

ആന്റീബയോട്ടിക്കുകളെ കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ഇന്ന് കേരളത്തിലെങ്കിലും വിരളമായിരിക്കും.അന്റീബയോട്ടിക്കുകള്‍ എന്ന മരുന്ന് വിഭാഗം മനുഷ്യ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ വളരെ വലുതാണ്. മനുഷ്യന്റെ ജീവിത ദൈഘ.്യം കൂടുന്നതിലും ആരോഗ്യകരമായ അവസ്ഥ നില നിത്ത.ുന്നതിലുംഒരു പ്രധാന പങ്ക് വഹിച്ചിട്ടുള്ളത് ആന്റീബയോട്ടിക്കുകള്‍ ആണെന്നുള്ളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം ദുരുപയോഗം ചെയ്യപെടുന്ന മരുന്നുകളും ആന്റീബയോട്ടിക്കുകള്‍ തന്നെയാണ്.

ആന്റീബയോട്ടിക്കുകളുടെ ദുരുപയോഗം തികച്ചും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. പതുക്കെയെങ്കിലും പാശ്ചാത്ത്യലോകം ഈ സ്ഥിതി വിശേഷം തിരിച്ചറിഞ്ഞ് അതിനെതിരേയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലോ കേരളത്തിലോ ഇതിനെതിരേ നടപടികള്‍ ഒന്നും സ്വീകരിക്കുന്നില്ല എന്നതു പോകട്ടെ, പ്രശത്തീന്റെ ഗൗരവം പോലും തിരിച്ചറിയുന്നില്ല എന്നുള്ളതാണ് വാസ്ഥവം. ഇന്ത്യയിലെ പ്രത്ത്യേകിച്ച് കേരളത്തിലെ ആന്റീബയോട്ടിക്കുകളുടെ ദുരുപയോഗത്തിന്റെആഴപരപ്പുകളിലേക്ക് വെളിച്ചം വീശുന്നതാണ് ഡോ ഇന്ദിരയും, ഡോ രമയും, ഡോ രാജ്‌മോഹനും മറ്റുള്ളവരും നടത്തിയ പഠനം.ഇന്ത്യന്‍ ജേര്‍ ണല്‍ ഒഫ് മെഡ് റെസ് ന്റെ 2008 ആഗസ്ത മാസ പതിപ്പിലാണ് ഈ ശ്രദ്ധേയമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്താണ് ആന്റീ ബയോട്ടിക്കൂകളുടെ ഉപയോഗവും ദുരുപയോഗവും.

ആന്റീ ബയോട്ടിക്കുകള്‍ ജീവന്‍ രക്ഷാ ഔഷധങ്ങളാണ്. ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന അണുബാധയില്‍ നിന്നാണ് പ്രധാനമായുംആന്റീബയോട്ടിക്കുകള്‍ മനുഷ്യരെ രക്ഷിക്കുന്നത്. നാം ജീവിക്കുന്നത് മറ്റ് ജീവജാലങ്ങളും ഉള്ള ലോകത്താണ്.ജീവജാലങ്ങള്‍ എന്ന് പറയുന്നത് മൃഗങ്ങളും പക്ഷികളൂം, മരങ്ങളും മാത്രമല്ല. നഗ്നനേത്ത്രത്തിന് ഗോചരമല്ലാത്ത കോടാനുകോടി ബാക്ടീരിയകളും, ഫംഗസ്സുകളും, വൈറസ്സുകളും മറ്റനേകം ഇതു പോലെയുള്ള ജീവജാലങ്ങളും നമുക്ക് ചുറ്റുമുള്ള ഓരോ ചതുരശ്ര സെന്റീമീറ്ററിലുംജീവിക്കുകയാണ്. ഇവയെല്ലാം മനുഷ്യന് ഹാനീകരമായവയല്ല. വാസ്തവത്തില്‍ ബഹു ഭൂരിപക്ഷവും മനുഷ്യന് ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഗുണം ചെയ്യുന്നതാണ്. അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകള്‍ പോലും എല്ലായിപ്പോഴും ദോഷം ചെയ്യുന്നവയല്ല്. പ്രത്യേക സഹചര്യങ്ങളില്‍ മനുഷ്യന്റെ രോഗപ്രധിരോധ ശേഷി കുറയുമ്പോഴാണ് അവ രോഗങ്ങളുണ്ടാക്കുന്നത്. ബാക്ടീരിയകള്‍ ഉണ്ടാക്കൂന്ന അണുബാധകള്‍ക്കൂ മാത്രമാണ് ആന്‍ടീബയോട്ടീക്കൂകള്‍ ഫലപ്രദമാവുക എന്നുള്ളതാണ് ഇവിടെ ഏറ്റവും ശ്രദ്ധിക്കേണ്ട വസ്തൂത. ബഹു ഭൂരിപക്ഷം വരുന്ന വൈറസ്സ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് മനുഷ്യന്‍ ഇതു വരേയും പ്രധിവിധികള്‍ കണ്ടുപിടിച്ചിട്ടില്ല. പക്ഷേ ബഹുഭൂരിപക്ഷം വരുന്ന വൈറസ്സ് മൂലമുണ്ടാകുന്ന അസുങ്ങള്‍ മരുന്നുകള്‍ കൂടാതെ തന്നെ മാറുന്നവയാണ്. ഇങ്ങനെയുള്ള വൈറസ്സ് ബാധകള്‍ക്ക് വിശ്രമവും രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയുമല്ലാതെ വേറെ ചികിത്സയുടെ ആവശ്യമില്ല. . നമുക്ക് സാധാരണ വരുന്ന പനി, ജലദോഷം, ചുമ, വയറ്റിളക്കം എന്നിവയില്‍ 80 ശതമാനത്തോളം ഉണ്ടാക്കുന്നത് വൈറസ്സുകളാണ് .ഈ അസുങ്ങള്‍ താനെ മാറുമെന്നുള്ളതും ഇവക്കെതിരെ ആന്റീബയോട്ടിക്കുകള്‍ ഒറ്റും ഫലപ്രദമല്ല എന്നുള്ളതും വളരെ പ്രധാനമാണ്.കാരണം ഇവിടെയാണ് ആന്റീബയോട്ടിക്കുകളുടെ ദുരുപയോഗം ഏറ്റവും പ്രസക്തമാകുന്നത്.

ആന്റീ ബയോട്ടിക്കുകള്‍ ഇങ്ങനെ ഉപയോഗിച്ചാല്‍ എന്താണ് കുഴപ്പം

ആന്റീബയോട്ടിക്കുകള്‍ അനാവശ്യമായി ഉപയൊഗിക്കുന്നത് കൊണ്ട് രോഗിക്കും അതിനെക്കാളേറെ സമൂഹത്തിനും ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. രോഗങ്ങളുണ്ടാക്കുന്ന ബാക്ടീരിയകള്‍ ആന്റീബയോട്ടിക്കുകള്‍ക്കെതിരെ പ്രധിരോധശേഷിയുണ്ടാക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനം. മനുഷ്യര്‍ തങ്ങള്‍ക്ക് വരുന്ന രോഗങ്ങള്‍ക്കെതിരെ പുതിയ മരുന്നുകള്‍ കണ്ട് പിടിക്കുന്നത് പോലെ തന്നെ ബാക്ടീരിയകളും തങ്ങള്‍ക്കെതിരെ ഉപയോഗിക്കപെടുന്ന ആന്റീബയോട്ടിക്കുകളെ പ്രധിരോധിക്കുവാനുള്ള ശേഷി ഉണ്ടാക്കുന്നു.ജനിതക മ്യൂട്ടേഷനുകള്‍ വഴിയും, വൈറസ്സുകളുടെ ജനിത ഘടനയുമായുള്ള പ്രതിപ്രവത്ത.നം വഴിയും, മനുഷ്യരില്‍ സാധാരണ കാണുന്ന് ബാക്ടീരിയകളുടെ ജനിതക ഘടനയുമായുള്ള പ്രതി പ്രവത്ത.നം വഴിയുമാണ്പലപ്പോഴും രോഗങ്ങളുണ്ടാക്കുന്ന ബാക്ടീരിയകള്‍ ആന്റീബയോട്ടിക്കുകളെ പ്രധിരോധിക്കുവാനുള്ള ശേഷി ആജ.ിക്കുന്നത്. ഉദാഹരണത്തിന്

ടൈഫോയിഡ് രോഗത്തിന്റെ കാര്യമെടുക്കാം. ഈ രോഗം ഉണ്ടാക്കുന്നത് സാല്‍മോണെല്ല എന്ന വിഭാഗം ബാക്ടീരിയകളാണ്. ടെട്രാസൈക്ലിന്‍ എന്ന മരുന്ന് 1950 മുതല്‍ ഈ രോഗത്തിനെതിരെ ഉപയോഗിച്ചു വരികയായിരുന്നു. എന്നാല്‍ 1970കളോടെ ഈ മരുന്ന് ടൈഫോയിഡ് രോഗത്തിന്‍' ഫലപ്രദമല്ലാതായി തുടങ്ങി. ബാക്ടീരിയകള്‍ രോഗപ്രധിരോധ ശേഷി ആജ.ിച്ചതു കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് പിന്നീട് കണ്ട് പിടിക്കുകയുണ്ടായി. എങ്ങനെയാണ് ഈ ബാക്ടീരിയകള്‍ ഈ ശേഷി ആജ.ിച്ചത് എന്നുള്ളതിനേക്കൂറിച്ചുള്ള വിശകലനം ടെട്രാസൈക്ലിന്റെ അമിത ഉപയോഗത്തിലേക്കാണ്‌വിരല്‍ ചൂണ്ടുന്നത്. അനാവശ്യമായി ടെട്രാസൈക്ലിന്‍ ഉപയോഗിക്കുമ്പോള്‍ മനുഷ്യണ്ടെ കുടലുകളില്‍ സാധാരന കാണുന്നബാക്ടീരിയകള്‍ക്ക് ജനിതക മ്യൂട്ടേഷന്‍ വഴി മരുന്ന് പ്രധിരോധ ശേഷി ആജ.ിക്കുകയും പിന്നീട് ഇങ്ങനെയുള്ള ബാക്ടീരിയകളുമായുള്ള പ്രതിപ്രവത്ത.നം മൂലം ടൈഫോയിഡ് ഉണ്ടാക്കുന്ന സാല്‍മോണെല്ല ബാക്ടീരിയകള്‍ക്ക്ഈ ശേഷി കൈമാറ്റം ചെയ്യപെടുകയുമാണ് ഉണ്ടായത്.

ഇങ്ങനെ ബാക്ടീരിയകള്‍ മരുന്ന് പ്രധിരോധ് ശേഷി ആജ.ിച്ചാല്‍ സാധാരണ ഉപയോഗിക്കുന്ന ആന്റീബയോട്ടിക്കുകള്‍ ഇവക്കെതിരെ ഫലപ്രദമല്ലാതായി മാറുകയും കൂടുതല്‍ ശക്തിയുള്ള മരുന്നുകള്‍ ഉപയോഗിക്കേണ്ട സ്ഥിതിയുണ്ടാകുകയും ചെയ്യും. ഇപ്പോള്‍ പല മരുന്നുകള്‍ക്കെതിരെ ഒരു പോലെ പ്രതിരോധ ശേഷിയുള്ള ബാക്ടീരിയകള്‍ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ള ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന അണു ബാധകള്‍ക്ക് ഒരു മരുന്നും ഫലപ്രതമല്ലാതായി തുടങ്ങിയിരിക്കയാണ്. വലിയ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങലിലുണ്ടാകുന്ന അണുബാധകളില്‍ പലതും ഇങ്ങനെയുള്ള ബാക്ടീരിയകള്‍ മൂലമാണെന്ന് സ്തിഥീകരിക്കപെട്ടിട്ടുണ്ട്.

ആന്റീബയോട്ടിക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കേണ്ട മരുന്നുകളാണ്. എല്ലാ മരുന്നുകളെ പോലെ ആന്റീബയോട്ടിക്കുകള്‍ക്കൂം പാശ.്വ ഫലങ്ങള്‍ ഉണ്ട്. മരുന്ന് കൊണ്ടുണ്ടാകുന്ന ഗുണം പാശ.്വഫലങ്ങളേക്കാള്‍ അധികമാണെന്ന് ഉറപ്പു വരുത്തിയിട്ട് വേണം ഇത്തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കേണ്ടത്. പക്ഷേ അനാവശ്യത്തിന് ഈ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ പാശ.്വഫലങ്ങള്‍ മാത്രമാണുണ്ടാകുക. ഇത് രോഗിക്ക് ദോഷ്‌കരമായി ഭവിക്കും. മാത്രമല്ല പലപ്പോഴും ആന്റീബയോടിക്കുകളുടെ ഉപയോഗം രോഗലക്ഷണങ്ങളേയും മറ്റും മാറ്റി മറിക്കും ഇതു വഴി യഥാത്ഥ. രോഗനിണ.യം വൈകുകയും അതു വഴി ചികിത്സ വൈകുകയും ചെയ്യുന്നു.

നമ്മുടെ ചികിത്സാ ചിലവ് പരിശോധിച്ചാല്‍ അതില്‍ ഗണ്യമായ ഒരു പങ്ക് പോകുന്നത് മരുന്നുകള്‍ക്കാണ്. ഇതില്‍ 60 മുതല്‍ 80 സതമാനം വരേയും പോകുന്നത് ആന്റീബയോട്ടികുകള്‍ക്കാണ്. അനാവശ്യമായ ആന്റീബയോട്ടിക്കുകളുടെ ഉപയോഗം കൊണ്ട് പല തരത്തിലാണ്ചികിത്സാ ചിലവ് വദ്ധ.ിക്കുന്നത്.

1) ആവശ്യമില്ലാതെ ആന്റീബയോട്ടിക്കുകള്‍ വാങ്ങിക്കേണ്ടി വരുന്നതു മൂലമുള്ളത്

2) രോഗനിണ്ണ.യം വൈകുന്നതു മുലവും, ശരിയായ ചികിത്സ വൈകുന്നത് മൂലവുമുള്ളഅധിക ചിലവ്

3)ആന്റീബയോട്ടിക്കുകള്‍ക്കെതിരെ പ്രധിരോധ ശേഷിയുള്ള് ബാക്ടീരിയകള്‍ക്കെതിരെസാധാരണ മരുന്നുകള്‍ പ്രയോഗിക്കേണ്ടി വരുന്നതു മൂലമുണ്ടാകുന്ന ചിലവ്(പലപ്പോഴും ഒരു മരുന്ന് ഉപയോഗിച്ച് ഫലപ്രദമല്ലെന്ന് കാണുമ്പോഴാണ് ബാക്ടീരിയകളുടെ മരുന്ന് പ്രധിരോധ ശേഷി തിരിച്ചറിയ പെടുന്നത്)

4)മരുന്ന് പ്രതിരോധ ശേഷിയുള്ള ബാക്ടീരിയകള്‍ക്കെതിരെ കൂടുതല്‍ ഫലപ്രദമായ മരുന്നുകള്‍ പ്രയോഗിക്കേണ്ടി വരുന്നതു മൂലമുള്ള ചിലവ്(പലപ്പോഴും ഇങ്ങനെയുള്ള മരുന്നുകള്‍ക്ക് വലിയ വില നല്‍കേണ്ടി വരും)

5) കൂടുതല്‍ ഫലപ്രദമായ മരുന്നുകല്‍ പെട്ടന്ന് കണ്ട് പിടിക്കേണ്ടി വരുന്നതിനുള്ള ഗവേഷണ ചിലവ്

6) ആന്റീ ബയോട്ടിക്കുകള്‍ മൂലമുണ്ടാകുന്ന പാര്‍ ശ്വ ഫലങ്ങള്‍ ചികിത്സിക്കാനുള്ള ചിലവ്

ഡോ ഇന്ദിരയുടെ നേതൃത്ത്വത്തിലുള്ള പഠനം

തിരുവനന്ദപുരം, ചെന്നൈ,വെല്ലൂര്‍ ,ലക്‌നൗ എന്നീ കേന്ദ്രങ്ങളില്‍ ഏകദേശം 10000 രോഗികളെ ഉള്‍പ്പെടുത്തിയിട്ടുള്ളതായിരുന്നു ഈ പഠനം.ഇതില്‍ ഏകദേശം 350 ഡോക്റ്റമ.ാരും പങ്കെടുത്തു

ഡോക്ടമ.ാരുടെ കുറിപ്പടികള്‍ വിശകലനം ചെയ്തു കൊണ്ടും, രോഗികളെ ഇന്റവ.്യൂ ചെയ്തുകൊണ്ടും അതു പോലെ ഡോക്ടമ.ാരെയും പ്രത്ത്യേകം ഇന്റവ.്യൂ ചെയ്തുകൊണ്ട്മാണ് പഠനത്തിനു വേണ്ട വിവരങ്ങള്‍ ശേരിച്ചത്.

ഒരാഴ്ച്ചയില്‍ താഴെ മാത്രം നീണ്ടു നില്‍ക്കുന്ന പനി, ചുമ, തൊണ്ടവേദന,ജലദോഷം, വയറ്റിളക്കം തുടങ്ങിയ രോഗങ്ങളില്‍ 80 ശതമാനവും വൈറസുകള്‍ മൂലമാണ്. വൈരസുകള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് വിശ്രമവും, രോഗ ലക്ഷണങ്ങള്‍ക്കൂള്ള ചികിത്സയും ധാരാളം മതിയാകും.മാത്രമല്ല ഇങ്ങനെയുള്ള രോഗങ്ങള്‍ക്ക് ആന്റീബയോട്ടിക്കുകള്‍ അനാവശ്യമാണ്.ഈ വിവരത്തെ അടിസ്ഥാനമാക്കിയാണ് പഠനം പ്രധാനമായും നടന്നത്. താഴെ പരയുന്ന വിവരങ്ങളാണ്‍ പ്രധാനമായും ശേരിച്ചത്

1) ഒരാഴ്ച്ചയില്‍ താഴെ മാത്രം നീണ്ടു നില്‍ക്കുന്ന പനി, ചുമ, തൊണ്ടവേദന,ജലദോഷം, വയറ്റിളക്കം തുടങ്ങിയ രോഗങ്ങളുമായി ഡോക്ടമ.ാരെ സമീപിച്ച രോഗികളില്‍ എത്ര പേക്ക.ാണ് ആന്റീബയോട്ടിക് കുറിപ്പടികള്‍ ലഭിച്ചത്

2) ഇതില്‍ സക്ക.ാര്‍ -സ്വകാര്യ ആശുപത്രികള്‍ തമ്മില്‍ എത്ര വിത്ത്യാസമുണ്ടായിരുന്നു

3) ഏതൊക്കെ ആന്റീബയോട്ടിക്കുകളാണ് ഉപയോഗിച്ചത്

4)ആന്റീബയോട്ടിക്കുകളുടെ വിലയും കുറിപ്പടികളുടെ രീതികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ

5)രോഗ ലക്ഷണങ്ങളുടെ ആധിക്യവും കുറിപ്പടികളുടെ രീതികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ

6)ആശുപത്രികളിലെ സൗകര്യവും കുറിപ്പടികളുടെ രീതികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ

7) ഡോക്ടമ.ാരുടെ സ്‌പെഷ്യലൈസേഷനും കുറിപ്പടികളുടെ രീതികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ

8)നഗര ഗ്രാമങ്ങള്‍ തമ്മില്‍ എന്തെങ്കിലും വിത്ത്യാസമുണ്ടായിരുന്നോ

9)രോഗിയുടെ സാമൂഹിക സാമ്പത്തിക സ്ഥിതിയും കുറിപ്പടികളുടെ രീതികലും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ

10)രോഗികളുടെ പെരുമാറ്റംകുരിപ്പടികളുടെ രീതികളെ എങ്ങനെയെങ്കിലും ബാധിച്ചിരുന്നോ

11) ഡോക്ടമ.ാരുടെ തുടര്‍ വിദ്യാഭ്യാസവും കുറിപ്പടികളുടെ രീതികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ

കണ്ടെത്തലുകള്‍

1) ഏഴ് ദിവസത്തില്‍ താഴെയുള്ള പനി, ചുമ,ജലദോഷം,തൊണ്ടവേദന, വയറ്റിളക്കം തുടങ്ങിയ രോഗങ്ങളുമായി വന്ന 70 ശതമാനം രോഗികള്‍ക്കും ഡോക്ടമാര്‍ ആന്റീബയോട്ടിക്കുകള്‍ നിദേ.ശിച്ചു. (ഇത് ലോകാരോഗ്യ സംഘടന നിദേ.ശിക്കുന്ന പരിധിയേക്കാള്‍ 50 ശതമാനം കൂടുതലാണ്.

2)പനി, ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ക്ക് ഡോക്ടമ.ാര്‍ നിദേ.ശിച്ച ആന്റീബയോട്ടിക്കുകളില്‍ 30 ശതമാനവും ശ്വാസകോശസംബന്ധമായ അണുബാധകള്‍ക്ക് പോലും അനുയോജ്യമായിരുന്നില്ല.

3)സ്വകാര്യ ആശുപത്രികളില്‍ നിന്നും നിദേ.ശിച്ച ആന്റീബയോട്ടിക്കുകള്‍ താരതമ്മ്യേന വില കൂടുതലുള്ളവയായിരുന്നു.സക്ക.ാര്‍ ആശുപത്രികളില്‍ കോട്രൈമൊക്‌സസോള്‍, അമോക്‌സിസിലിന്‍ തുടങ്ങിയ വില കുറഞ്ഞ മരുന്നുകള്‍ ഉപയോഗിചപ്പോള്‍, സ്വകാര്യ ആശുപത്രികള്‍റോക്‌സിത്ത്രോമൈസിന്‍, സെഫാലെക്‌സിന്‍ തുടങ്ങിയ വില കൂടിയ മരുനുകളാണ് ഉപയോഗിച്ചത്

4)മേല്‍പ്പറഞ്ഞ രോഗങ്ങളുള്ള 10 ശതമാനംരോഗികള്‍ക്ക് ഡോക്ടമ.ാര്‍ ഇഞക്ഷനുകളും നല്‍കിയിരുന്നു.

5) ആന്റീബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തില്‍ ഗ്രാമ നഗരങ്ങള്‍ തമ്മില്‍ വലിയ വിത്ത്യാസം ഉണ്ടായിരുന്നില്ല

6)ഒന്നില്‍ കൂടുതല്‍ ലക്ഷണമുള്ളവക്ക.ും , രണ്ടാമത്തെ പ്രാവശ്യം ഡോക്ടറെ കണ്ടവക്ക.ും കൂടുതല്‍ ആന്റീബയോട്ടിക്കുകള്‍ ഉപയോഗിച്ചിരുന്നു

7) കുട്ടികള്‍ക്ക് കൂടുതല്‍ ആന്റീബയോട്ടിക്കുകള്‍ നിദേ.ശിച്ചിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു.

8) ഉയന്ന. സാമൂഹിക സാമ്പത്തിക ശ്രേണിയിലുള്ളവക്ക.് കൂടുതല്‍ ആന്റീബയോട്ടിക്കുകള്‍ അതും കൂടിയ വിലയുള്ളതും നിദേ.ശിക്കപെട്ടിരിന്നു

9) രോഗികളില്‍ 1 ശതമാനത്തില്‍ താഴെ മാത്രമേആന്റീബയോട്ടിക്കുകള്‍ വേണമെന്ന് ഡോക്ടമ.ാരോട് അഭ്യഥ.ിച്ചിരുന്നുള്ളൂ.

10) സ്‌പെഷ്യലൈസേഷന്‍ ഉള്ള ഡോക്ടമ.ാര്‍ വളരെ കരുതിയാണ് ആന്റീബയോട്ടിക്കൂകള്‍ ഉപയോഗിച്ചിരുന്നത്. ഡോക്ടമ.ാരുടെ പ്രായം കൂടും തോറും ആന്റീബയോട്ടിക്കുകള്‍ എസ്ഷുതുന്നത് കുറഞ്ഞു വന്നു.അറിവ് വര്‍ധിപ്പിക്കാന്‍ ശാസ്ര്തീയമായ മാഗ.ങ്ങള്‍(ജേണ.ലുകള്‍, ഇന്റനെ.റ്റ്) സ്വീകരിച്ചിരുന്ന ഡോക്ടമ.ാര്‍ ആന്റീബയോട്ടിക്കുകള്‍ കുറച്ചു മാത്രമേ എഴുതിയിരുന്നുള്ളൂ. എന്നാല്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവ്മാരും. മരുന്നു കമ്പനികളും പറയുന്ന കാര്യങ്ങള്‍ വിശ്വസിച്ചിരുന്ന ഡോക്ടമ.ാര്‍ കൂടുതല്‍ ആന്റീബയോട്ടിക്കുകള്‍ എഴുതുന്നതായി കണ്ടെത്താല്‍ കഴിഞ്ഞു.

പഠനത്തിന്റെ അടിസ്ഥനത്തിലുള്ള ചില നിഗമനങ്ങള്‍

ആന്റീബയോട്ടിക്കുകളുടെ നിലവിലുള്ള ഉപയോഗം വലിയൊരളവു വരേയും അശാസ്ര്തീയവും, അനാവശ്യവുമാണെന്ന് പഠനം അസ്സന്നിഗ്ധമായിതെളിയിക്കുന്നുണ്ട്.ഇതിന്റെ കാരണങ്ങള്‍ പലതാണ്. ഡോക്ടമ.ാരുടെ അറിവില്ലായ്മ, രോഗം പെട്ടന്ന് മാറ്റണമെന്നുള്ള വെമ്പല്‍, രോഗം പെട്ടന്ന് മാറണം എന്നുള്ള രോഗികളുടെ ഭാഗത്തുനിന്നുള്ള സമ്മധ.ം, ഡോക്ടമ.ാരുടെ പ്രിസ്‌ക്രിപ്ഷന്‍ ശീലങ്ങള്‍. മരുന്ന് കമ്പനികളുടെ സമ്മധ.ങ്ങള്‍, സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന സമ്മധ.ങ്ങള്‍, ജോലി ഭാരം, രോഗികളുമായി ചിലവഴിക്കാന്‍ സമയം ഇല്ലാതിരിക്കുക തുടങ്ങി നിരവധി ഘടകങ്ങള്‍ ഇത്തരത്തിലുള്ള അനാവശ്യ പ്ര്‌സ്‌ക്രിപ്ഷന് കാരണമായി ചൂണ്ടി കാണിക്കാന്‍ കഴിയും.പക്ഷെ ഇങ്ങനെയുള്ള പ്രിസ്‌ക്രിപ്ഷന് രോഗവുമായി ഉള്ള ബന്ധങ്ങളെക്കാളുപരി മറ്റുകാരണങ്ങളാണ് പ്രധാനം എന്നുള്ളത് ഏറ്റവും ഗൗരവമായി കാണേണ്ടതാണ്. പ്രത്ത്യേകിച്ച് മരുന്ന് കമ്പനികളും, സാമ്പത്തിക ലാഭവും ചെലുത്തുന്ന സമ്മധ.ങ്ങളും ഡോക്ടറുടെ അറിവിന്റെ അപര്യാപ്തതയും.

വൈറസ് മൂലമുണ്ടാകുന്ന അസുങ്ങള്‍ക്ക് ആന്റീബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ടതില്ല എന്നുള്ള അറിവ് പൊതുജനങ്ങളിലേക്കെത്തിക്കുക എന്നുള്ളത് ആരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഒരു അവിഭാജ്യ ഘടകമായി മാറേണ്ട കാലം അതിക്രമിചിരിക്കയാണ്. വാസ്തവത്തില്‍ ഇങ്ങനെയുള്ള അറിവ് ജനങ്ങലിലേക്കെത്തിക്കുന്നതിലൂടെ മാത്രമേ ആന്റീബയോട്ടിക്കുകള്‍ മത്രമല്ല ഏതൊരു മരുന്നിന്റേയും അനാവശ്യമായ ഉപയോഗത്തിന് ഒരു സാമൂഹിക നിയന്ത്രണം കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. ഒരു പക്ഷേ ഇതു തന്നെയാകണം ഈ മഹത്തായ പഠനം നമുക്ക് നല്‍കുന്ന ഏറ്റവും വലിയ സന്ദേശവും