Madathara Sugathan

'മുതിര്‍ന്നവരുടെ' കേരളം ...

ലോകത്ത് വയോജനങ്ങളുടെ സംഖ്യ വര്‍ദ്ധിക്കുകയാണ്. ജനന മരണ നിരക്കുകള്‍ കുറയുന്നതിന്റെ ഫലമായിട്ടാണിത്. ഇന്ത്യയില്‍ 60 കഴിഞ്ഞവര്‍ 13 % വരും. കേരളത്തില്‍ 60 ലക്ഷത്തിലേറെപ്പേര്‍ ഉണ്ട്. ഉടനേ അത് 20 % കവിയും. അവര്‍ വരുമാനമുള്ളവരല്ല. ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റ് ജീവിതാവശ്യങ്ങള്‍ക്കും പുറമേ സമ്മിശ്ര രോഗങ്ങള്‍ക്ക് ചെലവേറിയ ചികിത്സയും വേണം. അവരെ മക്കള്‍ തീര്‍ച്ചയായും സംരക്ഷിക്കുന്നുണ്ട്.


നമ്മുടേതുപോലുള്ള രാജ്യങ്ങളില്‍, ബഹുഭൂരിപക്ഷം മക്കളുടെയും വരുമാനം വളരെ കുറവാണ്. സ്വാഭാവികമായും അവര്‍ക്ക് സ്വന്തം കുടുംബം നടത്തിക്കൊണ്ട് പോകാന്‍തന്നെ, നല്ല പ്രയാസമുണ്ട്. മാത്രമല്ല ആധുനിക തൊഴില്‍ ജീവിത സാഹചര്യങ്ങള്‍ മൂലം പലപ്പോഴും മക്കള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം നില്‍ക്കാനും അവരെ സംരക്ഷിക്കാനും സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. അപ്പോള്‍, വയോജനങ്ങളുടെ പരിചരണവും സംരക്ഷണവും കാര്യക്ഷമമാകില്ല. പ്രതിസന്ധി കളുണ്ടാവുന്നു.


young-man-elderly-woman-visiting-1080937-print-848x496-520x400


വയോജനങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടോ? വയോജനങ്ങള്‍ നിരവധി ശാരീരിക, മാനസിക, ഗാര്‍ഹിക, സാമൂഹിക, പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. വയോജനങ്ങള്‍ വരുമാനം ഉള്ളവരല്ല. ആരോഗ്യം ക്ഷയിച്ചവരാണ്. അവരുടെ സംരക്ഷണത്തിന് സാധാരണ ഒരാളുടെ ജീവിത ആവശ്യങ്ങള്‍ക്ക് പുറമേ സമ്മിശ്രമായ രോഗങ്ങളുടെ ഭാരിച്ച ചിലവുകള്‍ വേണ്ടിവരുന്നു.


കാഴ്ചക്കുറവ് കേള്‍വിക്കുറവ് ബലക്കുറവ് ഓര്‍മ്മക്കുറവ് ദഹനക്കുറവ് രുചിക്കുറവ് അങ്ങനെ എത്രയോ കുറവുകള്‍? അതുമൂലമുണ്ടാകുന്ന എത്രയോ പ്രശ്നങ്ങള്‍?? പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയ രോഗങ്ങള്‍, അവ മൂലമുള്ള അത്യാഹിതങ്ങള്‍, സ്പോണ്ടിലൈറ്റിസ്, ഡിസ്ക്, പ്രൊലാപ്സിസ്, പെല്‍വിക് forum ഡിസോര്‍ഡേഴ്സ്, വീഴ്ചകള്‍, മുറിവേല്‍ക്കലുകള്‍. അവഗണിക്കല്‍, ഉപേക്ഷിക്കല്‍, ഉപദ്രവിക്കല്‍, സ്വത്ത് തട്ടിയെടുക്കല്‍, എന്നിവ പുറമേ.


Elderly Care


വയോജനങ്ങളുടെ പ്രശ്നങ്ങള്‍ വയോജനങ്ങള്‍ക്ക് അറിയില്ല അവരുടെ മക്കള്‍ക്ക് അറിയില്ല, നാട്ടുകാര്‍ക്ക് അറിയില്ല, ഭരണകര്‍ത്താക്കള്‍ക്കും അറിയില്ല. അവരോട് ആരും പറയുന്നില്ല, അവരെ ആരും പഠിപ്പിക്കുന്നില്ല, അവരെ ആരും പരിശീലിപ്പിക്കുന്നില്ല.


എന്നാല്‍ വളരെ പണ്ടുമുതലേ ലോകത്തെ വിവിധ സമൂഹങ്ങള്‍/ ഭരണകര്‍ത്താക്കള്‍ ഇക്കാര്യങ്ങള്‍ മനസിലാക്കി ഇടപെട്ടിട്ടുണ്ട് എന്നുകാണാം. ആധുനിക കാലത്ത് 1939 മുതല്‍ വയോജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചാവിഷയമാണ് .1982ല്‍ ആസ്ട്രിയയിലെ വിയന്നയില്‍ ഒന്നാം ലോകവയോജന സമ്മേളനംനടന്നു. തുടര്‍ന്ന് 2002ല്‍ ഐക്യരാഷ്ട്ര സഭയും സ്പെയിനിലെ മാഡ്രിഡില്‍ ചേര്‍ന്ന രണ്ടാം ലോക വയോജന സമ്മേളനവും അംഗീകരിച്ച മുതിര്‍ന്നവരുടെ “അന്തസുറ്റ, സമ്പൂര്‍ണമായ, ഉല്ലാസപൂര്‍ണമായ” ജീവിതത്തിന് സര്‍ക്കാറും സമൂഹവും സജീവമായി ഇടപെടേണ്ടതുണ്ട്.അതനുസരിച്ച്‌ ഇന്‍ഡ്യാ ഗവണ്മെന്റ് 2007ല്‍ പാസാക്കി നടപ്പിലാക്കിയ ‘രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന നിയമപ്രകാരം –


download (3)


1) മുതിര്‍ന്ന പൗരന്മാക്ക് ആവശ്യമായ പരിരക്ഷ നല്‍കണം ( ആഹാരം, വസ്ത്രം, വസതി, വൈദ്യശുശ്രൂഷ, ചികിത്സ)
2)അവര്‍ക്ക് മികച്ച ചികിത്സാ സൗകര്യം നല്‍കണം
3) മുതിര്‍ന്ന പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് സംവിധാനം വേണം
4) ഓരോ ജില്ലയിലും വൃദ്ധസദനങ്ങള്‍ സ്ഥാപിക്കണം


1) രക്ഷിതാക്കളുടെ സ്വത്ത് അനുഭവിക്കുന്ന മക്കള്‍ രക്ഷിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ ആ സ്വത്ത് തിരികെ രക്ഷിതാക്കളില്‍ എത്തുവാന്‍ നിയമ വ്യവസ്ഥയുണ്ട്.


2) വരുമാനമുള്ള മക്കള്‍ രക്ഷിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ അവരുടെ വരുമാനത്തില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് പ്രതിമാസം പതിനായിരം രൂപവരെ ജീവനാംശം നല്‍കേണ്ടതുണ്ട്. ഇത് ഉറപ്പുവരുത്തുന്നതിന് ഓരോ ജില്ലയിലും rdo മാരുടെ ട്രൈബ്യൂണലുകള്‍ നിലവിലുണ്ട്. അവിടെ വക്കീലന്മാര്‍ വേണ്ട. നമ്മുടെ സംഘടനയുടെ പ്രതിനിധികള്‍ പരാതിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും, അനുരഞ്ജനം നടത്തും. രക്ഷിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് 5000 രൂപവരെ പിഴയും തടവുശിക്ഷയും വിധിക്കാം. അതിനുള്ള അപേക്ഷ വിഷമം അനുഭവിക്കുന്നവര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ നല്‍കാം.


3)വയോജനങ്ങളുടെ സവിശേഷ രോഗങ്ങളെ സംബന്ധിച്ച ഗവേഷണം നടത്തണം. പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണം. വയോജനങ്ങള്‍ക്കും മാത്രമായ് ആശുപത്രി വാര്‍ഡുകള്‍ വേണം. ചികിത്സാ, ക്ഷേമ സംരക്ഷണ പദ്ധതികള്‍ വേണം


4) മുതിര്‍ന്ന പൗരന്മാരുടെ സംസ്ഥാന കൗണ്‍സിലും ജില്ലാ കമ്മിറ്റികളും രൂപീകരിച്ച് പ്രവര്‍ത്തിപ്പിക്കണം..


നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് വേണ്ട ചട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.


വയോജന നയം


ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന ഒരു വയോജന നയം കേരളത്തിനുണ്ട്. അതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ അതിന്‍റെ വകുപ്പുകളിലൂടെയും തദ്ദേശസ്ഥാപനങ്ങളിലൂടെയും മിഷനുകളിലൂടെയും ചാരിറ്റബിള്‍ സൊസൈറ്റി കളിലൂടെയും നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന നിരവധി പരിപാടികളും പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട് .


Old_People_Photo


* കേരളം വയോജന സൗഹൃദ സംസ്ഥാനം ആണ്. വയോജന പരിരക്ഷയ്ക്കായി 1) വയോജന പെന്‍ഷന്‍, 2) മറ്റ് വിവിധ പെന്‍ഷനുകള്‍, 3) ആശ്രയ പദ്ധതി എന്നിവയും ചികിത്സയ്ക്കായി 4) വയോമിത്രം, 5) വയോ മധുരം 6) ആര്‍ദ്രം 7)മന്ദഹാസം, പദ്ധതികളും മെച്ചപ്പെട്ട പകല്‍ വീടുകളും വൃദ്ധസദനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവിടെ ചുമതലക്കാരനെ നിയമിക്കും . സൗര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു വയോജനങ്ങള്‍ക്ക് വിശ്രമവും പരിചരണവും കൗണ്‍സലിംഗും ഉല്ലാസ പരിപാടികളും നടത്തും. രക്തപരിശോധന വോട്ടര്‍പട്ടിക, റേഷന്‍ കാര്‍ഡ് പുതുക്കല്‍, രോഗ പരിശോധനകള്‍, ചികിത്സകള്‍, ലഘു ഭക്ഷണം, വ്യായാമം എന്നിവയ്ക്ക് സൗകര്യമുണ്ടാവും.
* ഒറ്റയ്ക്ക് താമസിക്കുന്നവരോ സംരക്ഷണം ലഭിക്കാത്തവരോ നിരാലംബരോ ആയ മുതിര്‍ന്നവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ പൊലീസ് സംരക്ഷണവും ഗൃഹ സന്ദര്‍ശനവും പരാതി പരിഹരിക്കലും രജിസ്റ്റര്‍ സൂക്ഷിക്കലും വയോജനങ്ങളുടെ വളണ്ടിയര്‍ കമ്മിറ്റി രൂപീകരിക്കലും നടപ്പിലാക്കിയിട്ടുണ്ട്.


മന്ദഹാസം പദ്ധതിയനുസരിച്ച് പാവപ്പെട്ട വയോജനങ്ങള്‍ക്ക് പല്ലു വയ്ക്കുന്നതിന് ധനസഹായം നല്കുന്നു. രക്തപരിശോധന നടത്താന്‍ പുറത്തുപോകാനും ബുദ്ധിമുട്ടുള്ളവര്‍ക്ക് ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്ന വയോമധുരം പദ്ധതിയുണ്ട്.


ചില ഗ്രാമപഞ്ചായത്തുകളെ വയോജനസൗഹൃദ ഗ്രാമങ്ങളാക്കിയിട്ടുണ്ട്.അവിടങ്ങളില്‍ വിവിധ സവിശേഷ പദ്ധതികളും ബോധവല്‍ക്കരണവുമുണ്ട് ഇതിനൊക്കെപ്പുറമേ ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും പദ്ധതി വിഹിതത്തില്‍ 5% വയോജനങ്ങള്‍ക്ക് മാത്രമായുള്ള സഹായ പദ്ധതികള്‍ക്കു വിനിയോഗിക്കണം. അതില്‍ മെഡിക്കല്‍ ക്യാമ്പുകള്‍. മരുന്നുവിതരണം, കട്ടില്‍ മറ്റ് ഉപകരണങ്ങളും സഹായവും നല്‍കല്‍ എന്നിവയുണ്ട്.


oldage1


സംസ്ഥാനത്ത് പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളും സ്ഥാപനങ്ങളും ശയ്യാവലംബികളായ വയോജനങ്ങളുടെ ചികിത്സയിലും ശുശ്രൂഷയിലും ചിട്ടയായി ഇടപെടാന്‍ വ്യവസ്ഥയുണ്ട്. അതുപോലെ സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കണം.
* നാഷണല്‍ സര്‍വീസ് സ്കീം, എന്‍ സി സി, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് തുടങ്ങിയവ വയോജനങ്ങളുടെ സഹായത്തിന് എത്തണം.
* വയോജനങ്ങള്‍ക്ക് ബുദ്ധിമുട്ട് പരിഹരിക്കാന്‍ ബസുകളില്‍ 20 ശതമാനം സീറ്റ് റിസര്‍വ് ചെയ്തിട്ടുണ്ട്. അത് ലഭ്യമാക്കാന്‍ ജീവനക്കാരും സമൂഹത്തിലെ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്


* പഞ്ചായത്തകള്‍ മുനിസിപ്പാലിറ്റികള്‍ കോര്‍പ്പറേഷനുകള്‍ എന്നിവയ്ക്ക് ലഭിക്കുന്ന പ്ലാന്‍ഫണ്ടിന്റെ 5 ശതമാനം വയോജനങ്ങളുടെ മാത്രമായ ക്ഷേമത്തിന് വിനിയോഗിക്കണം. അതുപയോഗിച്ച് ആരോഗ്യപരിരക്ഷ, ആരോഗ്യ ക്യാമ്പുകള്‍, പരിശോധനകള്‍, ചികിത്സാ ഉപകരണങ്ങള്‍, ഔഷധങ്ങള്‍, പാലിയേറ്റീവ് കെയര്‍, കട്ടില്‍ എന്നിവ നല്‍കുന്നുണ്ട്. ഫ്ലാസ്ക്, കണ്ണട, കമ്പിളി, മരുന്നുപെട്ടി എന്നിവ ലഭ്യമാക്കുന്നതിന് ശ്രമം നടന്നുവരുന്നു.
* സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളും വിവിധ പെന്‍ഷനുകളും യഥാവിധി വയോജനങ്ങളുടെ കൈകളില്‍ എത്തേണ്ടതുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമം ആകേണ്ടതുണ്ട് അതിന്‌ നിരന്തരം നിരീക്ഷിക്കാനും ഇടപെടാനും വയോജനങ്ങളുടെ മാത്രമായ ഒരു സംഘടന കൂടിയേതീരൂ.
* തദ്ദേശസ്ഥാപനങ്ങളിലെ വര്‍ക്കിംഗ് ഗ്രൂപ്പുകളിലും മോണിറ്ററിംഗ് കമ്മിറ്റികളിലും വയോജന സംഘടന സജീവമായി ഇടപെടണം.
* പോലീസ് സ്റ്റേഷനുകളിലെ വളണ്ടിയര്‍ കമ്മിറ്റി ഹെല്‍പ്പ് ഡെസ്ക് രൂപീകരിക്കാനും പ്രവര്‍ത്തിപ്പിക്കാനും നമ്മുടെ സംഘടന ഇടപെടണം. പോലീസ് സ്റ്റേഷന്‍ അതൃത്തിയിലെ മുഴുവന്‍ വയോജനങ്ങളുടെ ലിസ്റ്റും ഒറ്റയ്ക്ക് കഴിയുന്നവരുടെയും ആക്രമണഭീഷണി ഉള്ളവരുടെയും നിരാലംബരുടെയും ഏകാകികളുടെയും ലിസ്റ്റ് പ്രത്യേകമായും സൂക്ഷിക്കുകയും പോലീസ് നേരിട്ടുതന്നെ അവരെ സന്ദര്‍ശിച്ച് ക്ഷേമ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം.
* ജില്ലാ ആശുപത്രികളില്‍ 20 കിടക്കകളുള്ള വയോജന വാര്‍ഡ് നടപ്പിലാക്കണം. ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും വയോജന രോഗങ്ങള്‍ സംബന്ധിച്ച പ്രത്യേക പരിശീലനം നല്‍കണം.
* വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ കോഴ്സുകളില്‍, വയോജന വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം.
* കെഎസ്ആര്‍ടിസി, പൊതുയാത്രാ വാഹനങ്ങള്‍ എന്നിവയില്‍ വയോജന യാത്രയ്ക്ക് ഇളവ് അനുവദിക്കണം. വയോജനങ്ങള്‍ക്കായി റിസര്‍വ് ചെയ്ത സീറ്റുകള്‍ അവര്‍ക്കുതന്നെ ലഭിക്കാന്‍ ജീവനക്കാര്‍ക്ക് തുടരെ നിര്‍ദ്ദേശങ്ങള്‍ നല്‍കണം.
* ആശുപത്രികളിലും ഓഫീസുകളിലും വയോജനങ്ങള്‍ക്ക് പ്രത്യേക ക്യൂവും പരിഗണനയും മുന്‍ഗണനയും നല്‍കണം.
* വയോജനങ്ങളുടെ ശാരീരിക അവശതകള്‍ പരിഹരിക്കാന്‍ തക്ക കിടപ്പ് പാര്‍പ്പിടസൗകര്യം (മുറികളും കക്കൂസും) ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കണം
* ഇതിനൊക്കെപ്പുറമേ മെച്ചപ്പെട്ട സാമൂഹ്യ/ പൊതു ജീവിതം വയോജനങ്ങള്‍ക്ക് ഉറപ്പാക്കണം
പഞ്ചായത്ത് വയോജനഗ്രാമസഭ, വര്‍ക്കിംഗ് /മോണിറ്ററിംഗ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കണം, വായനശാല, റസി. അസോസിയേഷനുകള്‍ പൗരസമിതികള്‍ ഇതിലെല്ലാം സജീവമായിടപെടണം.


images (2)


*വയോജന സംരക്ഷണ നിയമവും അതിന്‍റെ സാധ്യതകളും അതിന്‍ പ്രകാരമുള്ള സ്ഥാപനങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുക.
* സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളും പെന്‍ഷനുകളും അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ലഭ്യമാക്കുക,
* മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ സി എസ് ആര്‍ ഫണ്ട്, മറ്റ് ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെ സഹായം എന്നിവ വയോജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം സംഘടന നേരിട്ട്; *വയോജനങ്ങളെ കാണാനും ആശയവിനിമയം നടത്താനും പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അപേക്ഷകള്‍ നല്‍കാനും വേണ്ടപോലെ ഇടപെടാനും പിന്തുണ നല്‍കാനും ഒപ്പം നില്‍ക്കാനും ആവുന്നത്ര സഹായങ്ങള്‍ നല്‍കാനും രോഗികളെ ശുശ്രൂഷിക്കാനും വിഷമത്തിലുള്ളവരെ സാമ്പത്തികമായും ആളാലും സംഘടനകളാലും സഹായിക്കാനും നമ്മള്‍ തയ്യാറാകണം.
* ആവിധത്തില്‍ പലവിധ വിഷമങ്ങള്‍ അനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് താങ്ങും തണലുമായി നമ്മുടെ സംഘടന പ്രവര്‍ത്തിക്കണം.
* കൈവിരലുകള്‍ വിറയ്ക്കുന്ന, മനസ്സു പിടയ്ക്കുന്ന നിസ്സഹായരായ വയോജനങ്ങളുടെ ആശാകേന്ദ്രമാണ് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍