Dr Anishia Jayadev

'Triple A Campaign' എന്ത്; എങ്ങനെ

“ഇല്ല എനിക്ക് പരാതിയില്ല , ഞാനുംകൂടി അറിഞ്ഞുകൊണ്ടുതന്നെയാണ്. അത് ശരിയായില്ല എന്നെനിക്കറിയാം. പക്ഷെ ഞാന്‍ പരാതിപ്പെടില്ല .”


അവള്‍ ഒരു കൗമാരക്കാരിയാണ്. പൊതു വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ കഥയിങ്ങനെ പറയാം. അയല്പക്കക്കാരനായ കൂട്ടുകാരന്‍ അവളെ പ്രണയിക്കുന്നു പ്രണയിച്ചെന്നു മാത്രമല്ല പ്രായപൂര്‍ത്തിയായ അവന്‍ പ്രായ പൂര്‍ത്തിയാകാത്ത അവളെ ലൈംഗികമായി ആസ്വദിക്കയും ആസ്വാദനം റെക്കോര്‍ഡ് ചെയ്തു അപ്ലോഗഡ് ചെയ്യുകയും അത് സൈബര്‍ പോലീസിന്റെ കയ്യില്‍ പെടുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം അവനെ ശിക്ഷിക്കണമെങ്കില്‍ പരാതി വേണം. പതിമൂന്നുകാരി മാതാപിതാക്കളോടും അഭ്യുദയകാംഷികളോടും തര്‍ക്കിച്ചതാണ് , ഇപ്രകാരം .



അത്ര സുഖകരമായില്ല ആ കുഞ്ഞിന്റെ തുടര്‍ന്നുള്ള ജീവിതം. കുറ്റബോധവും ഒറ്റപ്പെടലും അന്വേഷണങ്ങളും ഒക്കെയായി അവളുടെ ജീവിതം കുട്ടിത്തത്തിന്റേതായ എല്ലാ വൈഭവങ്ങളും നഷ്ടപ്പെട്ടു നിറം കെട്ടു. ഇങ്ങനെ എത്രയോ കുട്ടികള്‍ . നവജാത ശിശുക്കള്‍ പോലും ലൈംഗിക പീഡനത്തിന് വിധേയമാകുന്നു.മാത്രവുമല്ല അവരുടെ കൗമാര യവ്വനങ്ങളില്‍ പോലും വഴി പിഴച്ചവള്‍ എന്ന വിലാസത്തില്‍ ജീവിക്കേണ്ടാതായും വരുന്നു. ബാലവേശ്യ എന്ന് പീഡനാനന്തരം വിളിപ്പേര്‍ ലഭിച്ച സൂര്യനെല്ലി പെണ്‍കുട്ടി യുവതിയായിട്ടും ഇന്നും സമാധാനമായി ജീവിക്കുന്നില്ല എന്ന വൈജാത്യം കണ്ടു ചെടിക്കുന്നില്ലേ?



കേരളത്തില്‍ , മികച്ച വിദ്യാഭ്യാസ സാമൂഹിക സാഹചര്യത്തില്‍ ജീവിക്കുന്ന ജനത്തിനിടെ ഇത്രയും ശിശു പീഡനമോ എന്ന് നെറ്റിചുളിക്കാന്‍ വരട്ടെ , കണക്കുകള്‍ പറയുന്നതിപ്രകാരമാണ് .2015 ല്‍ 1,427 കേസുകളാണ് പോക്‌സോ പ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 2016 ല്‍ അത് 1,718 ആയി. എന്നാല്‍ വിചാരണയ്ക്ക് ഈ കേസുകള്‍ എത്തുമ്പോള്‍ അത് എണ്ണത്തില്‍ തുലോം കുറവായിരിക്കും .ഉറപ്പായും വിചാരണ തുടങ്ങാന്‍ നാലോ അഞ്ചോ വര്‍ഷമാകും പെണ്‍കുട്ടി കൗമാരത്തില്‍ എത്തും , അവള്‍ ക്കു മുന്‍ പനുഭവിച്ച വേദനകളിലൂടെ കടന്നു പോകാന്‍ തെല്ലും താത്പര്യമുണ്ടാകയില്ല . ആണ്കുട്ടികളോടുള്ള അതിക്രമം പലപ്പോഴും കണ്ടു പിടിക്കാന്‍ അത്ര എളുപ്പവും അല്ല .


കുടുംബത്തിന്റെ മാന്യത, വിഷയത്തിന്റെ അസ്പര്‍ശ്യത


ആരാണ് കുഞ്ഞു ശരീരങ്ങളെ കൊത്തിപ്പറിക്കുന്നതു എന്ന് പരിശോധിക്കൂ, മിക്കവാറും ബന്ധുക്കളോ പരിചിതരോ അയല്പക്കക്കാരോ, ജീവിതത്തില്‍ പ്രധാനപ്പെട്ടവരോ ഒക്കെയാണ് പീഡകര്‍ . സമൂഹം, എന്തിനു കുടുംബം പോലും പലപ്പോഴും പലകാരണങ്ങളാലും ഇത്തരം അതിക്രമങ്ങള്‍ മറച്ചുവയ്ക്കുന്നു. അഭിമാനക്ഷതം എന്ന നിലയില്‍ അച്ഛനമ്മമാര്‍ ഈ പ്രശ്നത്തെ തമസ്കരിക്കയോ മൂടിവയ്ക്കയോ ചെയ്യുന്നു .



മുത്തശ്ശന്മാരും അമ്മാവന്മാരും സ്വന്തം ശരീരഭാഗങ്ങള്‍ ഓമനിപ്പിക്കാനും, സ്പര്ശിപ്പിക്കാനും തദ്വാരാ ലൈംഗിക സുഖം അനുഭവിക്കാനും ശ്രമിക്കുന്നത് വിരളമല്ല .പലപ്പോഴും കുട്ടി നിരന്തരമായ ബലാല്‍ ഭോഗത്തിനു, പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് വിധേയമാക്കപ്പെടുന്നു. വ്യക്തികളുടെ സ്വാഭാവികമായ ലൈംഗിക സുഖം പലപ്പോഴും പെര്‍വെര്‍ഷനുകളിലേക്കു വഴിമാറുന്നതില്‍ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും പോര്‍ണോഗ്രഫിയുടെയും പങ്കു നിഷേധിച്ചുകൂടാ .വികസിത രാജ്യങ്ങളില്‍ മുന്നമേ തന്നെ ഇത്തരം വൈകൃതങ്ങള്‍ നിലവിലുണ്ട്. മലയാളിയുടെ മാറി വരുന്ന ലൈംഗിക ശീലങ്ങള്‍, സ്വാഭാവിക ലൈംഗിക ബന്ധത്തോടുള്ള മടുപ്പ് ,’ ഒരു ഇണ’ എന്ന സങ്കല്പത്തിനു വരുന്ന മാറ്റം, ഇന്റര്നെൈറ്റ്‌ നല്കുലന്ന അപാരമായ സ്വകാര്യത ഒക്കെ ഇത്തരം പ്രശ്നങ്ങള്ക്ക് കാരണമാകുന്നു.


എന്താണ് പെഡോഫിലിയ


കൗമാര ദിശയില്‍ എത്താത്ത കുട്ടികളോട് പ്രായപൂര്‍ത്തിയായ വ്യക്തിക്ക് തോന്നുന്ന ലൈംഗികാകര്‍ഷണവും തദ്വാരാ ഉണ്ടാകുന്ന ശാരീരിക അതിക്രമവുമാണ് ( അതിക്രമമുണ്ടായില്ലെങ്കില്‍ പോലും ) പെഡോഫീലിയ . മാനസികാരോഗ്യ സംഘടനകള്‍ പലയാവര്‍ത്തി ഈ വാക്കിെന്‍ റ അര്‍ത്ഥ നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ സര്‍വ്വ സമ്മതമായ ഒരു വ്യാഖ്യാനത്തിലെത്തിച്ചേരാന്‍ അവര്‍ക്കു സാധിച്ചിട്ടുമില്ല .



നിയമം കൊടുക്കുന്ന വ്യാഖ്യാനം പതിമൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ക്ക് സ്വയംനിര്ണയം സാധ്യമല്ലാത്തതിനാല്‍ ഈ പ്രായത്തിലുള്ള ആണ്കുട്ടിയുമായോ പെണ്കുട്ടിയുമായോ ഉള്ള ലൈംഗിക ബന്ധം ബലാസംഗത്തില്‍ പെടും എന്നതാണ്. എന്നാല്‍ ലോകാരോഗ്യ സംഘടന ഈ പ്രശ്നത്തെ ഒരു ലൈംഗിക ആകര്‍ഷണമായി മാത്രമാണ് കാണുന്നത് , പ്രത്യേകിച്ച് ശൈശവ , കൗമാര ദിശകളില്‍ ഉള്ള ആണ്‍/ പെണ്‍കുട്ടികളോട് എത്ര ഭയാനകമാണ് ഈ സ്വാഭാവികവല്‍ക്കരണവും റൊമാന്‍ റിസൈസേഷനും.


അതി ഭയാനകമായ ആണ്‍ വിരുദ്ധതയും ?


പെഡോഫിലുകള്‍ മിക്കവാറും പുരുഷന്മാര്‍ തന്നെയാണ് ,കണക്കുകളും പഠനങ്ങളും അതാണ് ചൂണ്ടിക്കാണിക്കുന്നത്. തീര്‍ച്ചയായും സ്ത്രീകളും കുട്ടികളില്‍ ലൈംഗിക അതിക്രമം നടത്തുന്നുണ്ട്, കണക്കുകള്‍ വിപുലമല്ല, ലഭ്യവുമല്ല എന്നുമാത്രം. മാത്രവുമല്ല, ആണ്കുട്ടികളോടുള്ള അതിക്രമങ്ങളെക്കാളേറെ പര്‍വതീകരിക്കപ്പെടുന്നത് പെണ്‍കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങളെയാണ്.



ഇതിനു ഒരു കാരണം, കൗമാരപ്രായക്കാരനായ ഒരു ആണ്‍കുട്ടി മുതിര്‍ന്ന സ്ത്രീയുമായുള്ള സംയോഗം, ഒരു ബലാത്കാരത്തെക്കാളേറെ കൗമാരത്തില്‍ നിന്നു യൗവ്വനത്തിലേക്കുള്ള ഒരു സ്ഥാനക്കയറ്റമായോ മറ്റോ കരുതുന്നുണ്ടാവണം . മാത്രവുമല്ല, അത്തരമൊരു പരാതി, മറ്റുള്ളവര്‍ വിശ്വസിക്കാതിരിക്കും എന്നും താന്‍ അവമതിക്കപ്പെടും എന്നും അവന്‍ കരുതുന്നുണ്ട്. പൊതു വിശ്വാസം എന്തും ആളാകട്ടെ , മുതിര്‍ന്ന സ്ത്രീകള്‍ നടത്തുന്ന ഈ അതിക്രമം തീര്‍ച്ചയായും ആണ്‍കുട്ടികളില്‍ ദോഷകരമായ പ്രത്യാഘാതം ഉണ്ടാക്കുന്നു എന്നത് നിസ്തര്‍ക്കം .


എവിടെപ്പിഴയ്ക്കുന്നു


ലൈംഗികത എന്ന വിഷയത്തിന്റെ അസ്വീകാര്യതയില്‍ , ശരീരം എന്ന ബാധ്യതയില്‍ ഒക്കെ തുടങ്ങുന്നു കുട്ടികള്‍ ക്കെതിരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നതിലുള്ള കാരണം . ശരിയായ ലൈംഗിക വിദ്യാഭ്യാസം സിദ്ധിക്കാത്തതും, എന്നാല്‍ വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗവും ഉപഭോക്തൃ സംസ്കാരത്തിന്റെ അസ്വീകാര്യമായ പരിണിതഫലവുമൊക്കെ കുട്ടികളില്‍ ലൈംഗിക പരീക്ഷണത്വരയെ ഉണര്‍ത്തുന്നു.



ചിലപ്പോള്‍ കുട്ടികള്‍ക്ക് ശരീരം ഒരു ഭാരമാകുന്നു . ശരീരത്തെ തിരിച്ചറിയുക, ലൈംഗികതയെ ഉള്‍കൊള്ളാന്‍ സഹായിക്കാകുക, നല്ല/ചീത്ത സ്പര്ശനങ്ങളെ തിരിച്ചറിയുക എന്നിവ കുട്ടികള്‍ അടിസ്ഥാനമായി മനസിലാക്കണം. ലൈംഗിക അവയവങ്ങള്‍ തന്നെയല്ല കുഞ്ഞു ശരീരത്തിലെ ഏതു ഭാഗവും ഒരു പീഡകന്‍ , പീഡക സ്വന്തം കാമനകളുടെ പൂര്‍ത്തീകരണത്തിനായി ഉപയോഗിക്കും .


പോക്സോ നിമയമത്തെപ്പറ്റി ചിലത് 


സമൂഹവും കുടുംബവും കുട്ടികള്ക്കു_ വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോഴും കുട്ടികള്ക്കെിതിരായ അതിക്രമങ്ങള്‍ വര്ദ്ധി ച്ചു വരികയാണ്. ഈ പശ്ചാത്തലത്തിലാണ് 2012ല്‍ ഇതേവരെ നിലവിലുള്ള നിയമങ്ങളെ പരിശോധിച്ച് വിലയിരുത്തി മാറ്റങ്ങള്‍ ഉള്ക്കൊളണ്ടു കൊണ്ട് പുതിയ സമഗ്രമായ ഒരു നിയമം 2012ല്‍ സര്ക്കാുര്‍ പ്രാബല്യത്തില്‍ വരുത്തിയത്. പോക്സോ ആക്‌ട് 2012 അഥവാ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012 ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്ക്കും വേണ്ടിയാണ് ഈ നിയമം.



നിയമവിരുദ്ധമായി ലൈംഗികകൃത്യങ്ങളില്‍ ഏര്പ്പെകടാന്‍ കുട്ടികളെ പ്രേരിപ്പിക്കുക അല്ലെങ്കില്‍ അതിനായി നിര്ബപന്ധിക്കുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവര്ത്തെനങ്ങള്ക്കോ വേണ്ടി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കള്‍ നിര്മ്മി ക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക മുതലായ കുറ്റകൃത്യങ്ങളെല്ലാം തടയുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു നിയമം സര്ക്കാതര്‍ പ്രാബല്യത്തില്‍ വരുത്തിയത്.


കുട്ടികള്ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ഈ നിയമം തരംതിരിച്ച് അതിനുള്ള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് മൂന്ന് അനുസരിച്ച്, ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന്, ഏഴു വര്ഷരത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തില്പ്പെതട്ട തടവുശിക്ഷയ്ക്കും വിധേയമാകേണ്ടി വരികയും പിഴ ഈടാക്കുകയും ചെയ്യും.


വകുപ്പ് അഞ്ച് അനുസരിച്ച് ഗൌരവകരമായ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് 10 വര്ഷ്ത്തില്‍ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമയ കാലത്തേക്ക് കഠിനതടവും കൂടാതെ പിഴയ്ക്കും വിധേയനാവുകയാണ്.


സാമൂഹിക ഉത്തരവാദിത്വം


മത സ്ഥാപനങ്ങള്‍ പോലും പലപ്പോഴും പീഡനത്തിന് വേദിയാകന്നു എന്നതില്‍ തെല്ലുമില്ല അതിശയോക്തി. ഒരു യത്തീംഖാനയിലെ മുപ്പതു കുട്ടികള്‍ മാസങ്ങളോളം പീഡിപ്പിക്കപ്പെട്ടു. വയനാട്ടില്‍ ഒരു വൈദികന്റെ കുഞ്ഞിനെ പ്രസവിച്ച കൗമാരക്കാരി വാര്‍ത്താ മാധ്യമ താളുകളില്‍ വന്നു പോയിട്ട് കാലമേറെയായില്ല.



സമൂഹത്തിനും കുടുംബത്തിനും വിദ്യാലയങ്ങള്‍ ക്കും ശിശു പീഡനം തടയുന്നതില്‍ ഒരു നല്ല പങ്കു വഹിക്കാം. കുട്ടികളുടെ കാഴ്ചയിലും പെരുമാറ്റത്തിലും ഒപ്പം ഇടപെടലുകളിലും ഉള്ള വ്യതിയാനങ്ങള്‍ കണ്ടെത്താന്‍ കഴിയുക പ്രാഥമികമായി അവര്‍ക്കു തന്നെ എന്നതു മനസ്സിലാക്കൂ.
സമൂഹത്തോട് ചേര്‍ന്ന് നിലനില്‍ ക്കുന്ന ബഹുജന , യുവജന , വനിതാ കൂട്ടയമകള്‍ ക്കു സമൂഹത്തെയും വ്യക്തികളെയും കുട്ടികളെയും ബോധവത്കരിക്കുന്നതില്‍ ഒരു നല്ല പങ്കു വഹിക്കാന്‍ സാധിക്കും.


Act Against Abuses (Trippe A) Campaign 


Centre for Film, Gender & Cultural Studies (C F G C S) ന്റെ ആഭിമുഖ്യത്തില്‍ www.aksharamonline.com ന്റെ സഹകരണത്തോടെ  കുട്ടികള്‍ക്കെതിരായ അതി തിക്രമങ്ങളെ പ്രതിരോധിയ്ക്കുന്നതിനുള്ള പദ്ധതിയാണ് 'Triple A '; അഥവാ Act Against Abuses ക്യാംപെയ്ന്‍.   പീഡോഫീലിയ/  ശിശു സൗഹൃദമെന്നോണമുള്ള  ലൈംഗികത തുടങ്ങിയ കുറ്റകൃത്യങ്ങള്‍   തുറന്നു കാട്ടി നടപടിയുറപ്പാക്കാന്‍   വേണ്ട ഇടപെടലുകളാണ്  ഇതിന്റെ ഭാഗമായി നടന്നുവരുന്നത്.  തുടര്‍ പ്രവര്‍ത്തനങ്ങളില്‍  , Manaveeyam Theruvidam Culture Collective, Manaveeyam Street Library എന്നിവ കൂടി പങ്കാളികളാകുന്നു.    Manaveeyam Theruvidam Culture Collective സംഘടിപ്പിയ്ക്കുന്ന 'തെരുവ് പാഠശാലയില്‍ കുട്ടികള്‍ക്കെതിരായ  അതിക്രമങ്ങളെ പ്രതിരോധിക്കാനുള്ള ബോധവത്കരണം,  നിയമ സാക്ഷരത ഉറപ്പാക്കുന്നതിനുള്ള  നടപടികള്‍ എന്നിവയടക്കം ചര്‍ച്ചയ്ക്കു വിധേയമാക്കും.  പോസ്റ്റര്‍ , മറ്റു പഠന ഉപകരണങ്ങള്‍ , പരിശീലകര്‍ക്കുള്ള പരിശീലന പരിപാടി എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നടക്കുക . ആരോഗ്യ  വിദഗ്ധ ഡോ. ആരിഫ കെ സി യുടെ (Patron Director, (C F G C S) നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കുക  . ചര്‍ച്ചാ ക്ലാസ്സുകള്‍ , കുട്ടികള്‍ക്കും, അദ്ധ്യാപകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുമുള്ള   മാര്‍ഗ്ഗനിര്‍ദ്ദേശ  സൂചികകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍  താല്‍പ്പര്യമുള്ള സമാനമനസ്ക്കര്‍ക്ക് പങ്കു ചേരാവുന്നതാണ്.


കുട്ടികളിലേക്ക് (ശിശുക്കളില്‍ അല്ല ) സ്വയം പ്രതിരോധിക്കൂ എന്ന സന്ദേശം എത്തിക്കുക എന്നത് ശിശുപീഡനം തടയാനുള്ള ഏറ്റവും ശക്തിമത്തായ ഒരു മാര്‍ഗമാണ്. ഇതിനു ഒരു ഉപാധി മുഖ്യ ധാരാ സിനിമകളും . സമാന്തര സിനിമകളിലേക്ക് തീരെ ചെറിയ കുട്ടികളുടെ ശ്രദ്ധ എത്തിക്കാന്‍ കുറച്ചു ബുദ്ധിമുട്ടായിരിക്കും. ആംഗലേയ സിനിമകള്‍ പൊതുവായി മനുഷ്യ ജീവിതത്തിന്റെ നിലവില്‍ ഉള്ള അവസ്ഥയെ കുറിച്ച് മിണ്ടുക അത്ര പതിവുള്ള കാര്യമല്ല . ബഹിരാകാശ വിസ്ഫോടനങ്ങള്‍ , 2000 വര്‍ഷങ്ങള്‍ ക്കു മുന്‍ പോ ശേഷമോ ഉള്ള വൈഭവങ്ങള്‍ , അന്യഗ്രഹ ജീവികള്‍ , എന്നിവയോ, ഉത്തര കൊറിയ, ചൈന , റഷ്യ മുതലായ രാജ്യങ്ങളിലെ പ്രശ്നങ്ങളോ ആവും പ്രതിപാദ്യ വിഷയങ്ങള്‍ പൊതുവെ, എന്നാല്‍ ദി ബുക്ക് ഓഫ് ഹെന്‍ റി എന്ന ആംഗലേയ സിനിമയുടെ(സിനിമ ഒരു മികച്ച നറേഷന്‍ അല്ലെങ്കിലും) പ്രമേയം തന്നെ കൂട്ടുകാരിയെ പീഡോഫൈല്‍ ആയ രണ്ടാനച്ഛനില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന ഹെന്‍ റി എന്ന കൗമാരക്കാരനെയും അവന്റെ മരണത്തിനു ശേഷം ആ ലക്ഷ്യത്തില്‍ അവന്റെ സ്കെച്ച് പുസ്തകത്തിലെ നിര്ദേശാനുസാരണം എത്തുന്ന അവന്റെ അമ്മയെയും കുറിച്ചാണ്.



പീഡനം നേരില്‍ കാണുന്ന ഹെന്‍ റി എന്ന പതിനൊന്നുകാരന്‍ അനുഭവിക്കുന്ന അന്തര്‍സംഘര്‍ഷം, അവനിലെ നിയമാവബോധം, കൂട്ടുകാരിയെ സഹായിക്കാന്‍ അവനെടുക്കുന്ന ശ്രമങ്ങളിലെ നിയമപരതയും യുക്തിയും , അവന്‍ ഇടപെടുന്ന ഏജന്‍ സികള്‍ , അവള്‍ ക്കു വേണ്ടി അവന്‍ സോഷ്യല്‍ നെറ്വര്‍ക്കുകള്‍ ഉപയോഗിക്കുന്നത് , അവന്റെ പരാതിയും പീഡനം അനുഭവിച്ച പെണ്‍കുട്ടിയുടെ ബാലെ പെര്‍ഫോമന്‍ സിലെ വേദനാനിര്ഭരമായ ഭാവം ഉള്‍ ക്കൊണ്ട് നടപടിക്ക് നീങ്ങുന്ന അധ്യാപിക, അത്തരത്തിലുള്ള നിയമവാഴ്ചയ്ക്കധീനമായ പ്രവര്‍ത്തികള്‍ പരാജയപ്പെട്ടാല്‍ ആ പീഡകനെ ഉന്മൂലനം ചെയ്യാന്‍ അവന്‍ തയ്യാറാക്കിയ പ്ലാനും പദ്ധതിയും. അവന്‍ ജീവിച്ചിരുന്ന കാലത്തു അവന്റെ നടപടികള്‍ എതിര്‍ത്തിരുന്ന സിംഗിള്‍ പാരന്റ് ആയ അവന്റെ ‘അമ്മ, അവനുമായി തന്മയപ്പെടുന്നതും അവളെ സഹായിക്കുന്നതും ഒക്കെ ഒരു എഡ്യൂക്കേഷണല്‍ ഫിലിം ആയി മാറ്റുന്നുണ്ട് ഈ സാധാരണ സിനിമയെ. അത്തരം സിനിമകളിലൂടെ, സിനിമാ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഒരു കുട്ടിക്ക് കിട്ടുന്ന അറിവിനെ പരിപോഷിപ്പിക്കാനുതകുന്ന ചര്‍ച്ചകള്‍ വിദ്യാലയങ്ങളിലും വീടുകളിലും നടക്കണമെന്നുള്ള ഉദ്ദേശത്തോടെയാകും തുടര്‍ പ്രവര്‍ത്തനങ്ങള്‍ .


കേരളത്തിലെ ചൈല്‍ ഡ് ലൈന്‍ സര്‍വ്വീസുകള്‍
———————————————————————-
സാമൂഹിക നീതി വകുപ്പിന്റെ നിര്‍ഭയ പദ്ധതി പ്രകാരം എന്ന ടോള്‍ ഫ്രീ നമ്പറില്‍ ആര്‍ക്കും സഹായത്തിനായി അഭ്യര്‍ഥിക്കാം .


കേരളത്തിലെ ചൈല്‍ ഡ് ലൈന്‍ സര്‍വീസ്സ് ജില്ലാതിരിച്ചുള്ള പട്ടിക ഇപ്രകാരമാണ്



തിരുവനന്തപുരം


നോഡല്‍ ഓര്‍ഗനൈസേഷന്‍
ലയോള എക്സ്റ്റന്‍ ഷന്‍ സര്‍വ്വീസസ്
ലയോള കോളേജ്
ശ്രീകാര്യം, തിരുവനന്തപുരം- 17
ഫോണ്‍ – 0471-2595097


കൊളാബ് ഓര്‍ഗനൈസേഷന്‍
ഡോണ്‍ ബോസ്കോ നിവാസ്
തമ്പാനൂര്‍, തിരുവനന്തപുരം- 14
ഫോണ്‍ -1098


സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍
ട്രിവാന്‍ ഡ്രം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി(TSSS)
ബിഷപ്പ് ഹൗസ് കോമ്പൗണ്ട്
പി.ബി. നം. 826, വെളളയമ്പലം
തിരുവനന്തപുരം
ഫോണ്‍ – 0471-2727123


കൊച്ചി


നോഡല്‍ ഓര്‍ഗനൈസേഷന്‍
രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍ സസ്
രാജഗിരി പി.ഒ. കളമശ്ശേരി
കൊച്ചി-683104
ഫോണ്‍ -0484-2532099/ 2555564


കൊളാബ് ഓര്‍ഗനൈസേഷന്‍
ഡോണ്‍ ബോസ്കോ സ്നേഹഭവന്‍ അനക്സ്
കമ്മട്ടിപ്പാടം
കെ.എസ്.ആര്‍.ട്ടി.സി. ബസ്റ്റാന്‍ റിന് സമീപം
കൊച്ചി-682035
ഫോണ്‍ -1098
0484-2231009


തൃശ്ശൂര്‍


നോഡല്‍ ഓര്‍ഗനൈസേഷന്‍
വിമല കോളേജ്
തൃശ്ശൂര്‍-680648
ഫോണ്‍ -0487-2330351, 2332080
കൊളാബ് ഓര്‍ഗനൈസേഷന്‍
സെന്‍ റ് ക്രിസ്റ്റീന ഹോം
പുല്ലാഴി, തൃശ്ശൂര്‍-680012
ഫോണ്‍ -1098


കോഴിക്കോട്


നോഡല്‍ ഓര്‍ഗനൈസേഷന്‍
ഫറൂക്ക് കോളേജ്
ഫറൂക്ക് കോളേജ് പി.ഒ., പി.ബി. നം. 59
കോഴിക്കോട്-673632
ഫോണ്‍ -0495-2440766
കൊളാബ് ഓര്‍ഗനൈസേഷന്‍
അസോസിയേഷന്‍ ഫോര്‍ ദി വെല്‍ ഫെയര്‍ ഓഫ് ദി ഹാന്‍ ഡികാപ്പ്ഡ്
മുജാഹിദ് സ്വയര്‍ കോപ്ളക്സ്
പാവ്വമാം റോഡ്
കോഴിക്കോട്- 673001


വയനാട്


നോഡല്‍ ഓര്‍ഗനൈസേഷന്‍
ഹില്‍ ഡ ട്രസ്റ്റ്
പി.ബി. നം.9, സുല്‍ ത്താന്‍ ബത്തേരി
വയനാട്-673592
ഫോണ്‍ -04936-2221652, 2220052
കൊളാബ് ഓര്‍ഗനൈസേഷന്‍
ജ്വാല
കല്‍ പറ്റ നോര്‍ത്ത്, വയനാട്-673122
ഫോണ്‍ -1098, 04936 203574/ 206036


ശിശുക്കളോടുള്ള അതിക്രമങ്ങളെ സംബന്ധിച്ച അക്ഷരം ഓണ്‍ലൈന്‍ ലേഖനങ്ങളുടെ മുന്‍ ലക്കങ്ങള്‍ താഴെകൊടുത്തിട്ടുള്ള ലിങ്കുകളില്‍ വായിക്കാം


Act Against Abuses 


Act Against Abuses