Benny Benyamin - Anitha Sarath

പുതിയ പുസ്തകത്തെക്കുറിച്ചുള്ള സ്വപ്നത്തിലാണു ഞാന്‍: ബെന്യാമിന്‍

ബെന്നി ഡാനിയല്‍ ; ബെന്യാമിന്‍ ആയി പരിണമിച്ചതിന്റെ ചരിത്രമെന്താണ് . ബെന്യാമിന്‍ അര്‍ത്ഥമാക്കുന്നത് എന്താണ്.

എഴുത്തിന്റെ തുടക്കക്കാലത്ത് എനിക്ക് ഒരുപാട് സന്നിഗ്ദതകള്‍ ഉണ്ടായിരുന്നു. എഴുതാനാകുമോ ; എഴുതിയാല്‍ ശരിയാകുമോ ? ഞാനെഴുെതിയത് ആരെങ്കിലും ഇഷ്ടപ്പെടുമോ ? എന്നിങ്ങനെ പലതും. അതുകൊണ്ടു തന്നെ ഇത് ഞാനെഴുെതുന്നതാണെന്ന് പുറത്തുപറയാന്‍ ഒരു മടിയും ഉണ്ടായിരുന്നു. അങ്ങനെ എന്നെ മറച്ചു പിടിക്കാായി ഞാന്‍ എന്റെ മുന്നില്‍ പിടിച്ച ഒരു കവചമായിരുന്നു ബെന്യാമിന്‍ എന്ന പേര്. ഇസ്രായേലിലെ പന്ത്രണ്ട് യഹൂദഗോത്രങ്ങളില്‍ ഒന്നാണ് ബ്യൊമിന്‍ എന്നത്.

ഇതര സാഹിത്യകാരന്മാരിന്‍ നിന്നും താങ്കള്‍ വ്യത്യസ്ഥനാകുന്ന ഘടകങ്ങളിലൊന്ന് നിരവധിയായ സാധാരണക്കാരെയും ഇതര വിഭാഗങ്ങളേയും മികച്ച വായാനക്കാരാക്കി മാറ്റി എന്നതാണ് . ' ആടുജീവിതാനുഭവം' പങ്കു വെയ്ക്കാമോ.

എന്നെക്കാള്‍ അധികം വായിക്കപ്പെട്ട എത്രയോ എഴുത്തുകാര്‍ ഉണ്ട്. എന്നാല്‍ ഈ പുതിയകാലത്തില്‍ ആഴമുള്ള വായന സാധ്യമാക്കാന്‍ ആടുജീവിതത്തിനു കഴിഞ്ഞു എന്നത് വാസ്തവമാണ് . പ്രത്യേകിച്ച് വായന മരിക്കുന്നു, വായനയില്‍ നിന്നും പുതു തലമുറ അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു, എന്നിങ്ങയുെള്ള വിലാപകാലത്ത് ഒരു നോവലിലൂടെ വായന സജീവമാകുന്നുവെങ്കില്‍  ഉറപ്പായും സന്തോഷമുണ്ട്. എല്ലാതലങ്ങളില്‍ നിന്നുള്ള വായനക്കാരും ആ കൃതിയെ സ്വീകരിച്ചു എന്നതാണ് ഞാനതില്‍ കാണുന്ന പ്രത്യേകത. അതി ബൌദ്ധീകതലത്തില്‍ നില്‍ക്കുന്നവര്‍ മുതല്‍ അതിസാധാരണക്കാര്‍ വരെ. ആദ്യമായി വായിക്കുന്നവരും വായന ജീവിതമാക്കിയവരും അതിലുണ്ടായിരുന്നു. ജീവിതത്തെ സംബന്ധിച്ച് സത്യസന്ധമായി കഥ പറഞ്ഞു എന്നതാണെന്നു തോന്നുന്നു ഈ സ്വീകാര്യതയ്ക്കു കാരണം.

കുടുംബാംഗങ്ങളില്‍ ആര്‍ക്കും തന്നെ സാഹിത്യാഭിരുചി ഇല്ലായിരുന്നു എന്നു പറഞ്ഞുവല്ലോ. എങ്ങിനെയാണ് ഈ രംഗത്തേക്ക് കടന്നെത്തിയത് .

പൂര്‍ണ്മായും സ്വയം ആര്‍ജിതമാണെന്നു പറയാന്‍ കഴിയില്ല. കഠിനമായ പരിശ്രമം ഉണ്ട്. ഞാന്‍ എപ്പോഴും വിചാരിക്കുന്ന ഒരു കാര്യമുണ്ട്. സച്ചിന്‍തെണ്ടുല്‍ക്കര്‍ എങ്ങനെ ഒരു ക്രിക്കറ്റ് ഇതിഹാസമായി? അദ്ദേഹത്തിന്റെ മുന്‍തലമുറ ക്രിക്കറ്റ് കളിച്ച് ശീലിച്ചവരായിരുന്നോ? അദ്ദേഹത്തിന്റെ പിതാവാകട്ടെ ഒരു കവിയായിരുന്നു. പാരമ്പര്യ വാദമനുസരിച്ച് പറഞ്ഞാല്‍ സച്ചിന്‍ ഒരു നോവലിസ്റ്റോ കവിയോ ആകേണ്ട ആളാണ്. അപ്പോള്‍ ഒരോ മനുഷ്യനും ഒരോ ജന്മവാസനയുണ്ട്. അതിനു തലമുറകളായിട്ടോ കുടംബാഗങ്ങളുമായിട്ടോ ബന്ധമുണ്ടാകണമെന്നില്ല.

അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ എന്ന നോവലിലൂടെ അക്കപ്പോര് എന്ന അരുചിയെ സുന്ദരമായ കഥ പറച്ചില്‍ എന്ന തേന്‍ പുരട്ടി വായക്കാരെ ആകര്‍ഷിക്കാന്‍ പോന്നതാക്കി എന്ന നിരീക്ഷണമുണ്ട് . യോജിക്കുന്നുണ്ടോ ?

നമുക്കു പറയാന്‍ നമ്മുടെ കൈയ്യില്‍ ഒരു വിഷയമുണ്ട്. അതെങ്ങനെ പറയണം എന്നത് അവരവരുടെ വിവേചന ബുദ്ധിയുടെ കാര്യമാണ്. ഓരോ കഥയും ഒരു നൂറു വിധത്തില്‍ പറയാം. ഞാന്‍ ചെറുപ്പംമുതല്‍ കണ്ടനുഭവിച്ച കാര്യങ്ങളാണ് ആ നോവലില്‍  ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത്. ആ വിഷയം പറയാന്‍ സറ്റെയര്‍ ആണ് നല്ലതെന്ന് എനിക്കു തോന്നി.

ഒരു ബൈബിള്‍ കഥയെ അതിസുന്ദരമായി, അുരാഗ വിലോലമായി പറഞ്ഞപ്പോള്‍ ‘അബീശഗിന്‍’എന്ന അവിസ്മരണീയ നോവലായി. എന്തായിരുന്നു അതിന്റെ പ്രേരണ?

ലോകത്തിലെ ഏറ്റവും വലിയ പ്രണയിയായിട്ടാണ് ശലമോന്‍ രാജാവിനെ കാണുന്നത്. എഴുന്നൂറു ഭാര്യമാരും മുന്നൂറ് വെപ്പാട്ടികളുമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. എന്നിട്ടും അദ്ദേഹത്തില്‍ പ്രണയത്തിന്റെ ദാഹം നിറഞ്ഞു നിന്നിരുന്നു. എക്കാലത്തെയും മികച്ച പ്രണയഗീതമായ ‘ഉത്തമഗീതങ്ങള്‍’ അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.എന്താവണം ശലോമോനെ ഇങ്ങനെ തൃപ്തിയാകാത്ത വിധം പ്രണയത്തിനു വേണ്ടി അലയുന്നവന്‍ ആക്കിത്തീര്‍ത്തത് എന്ന ആലോചനയില്‍ നിന്നാണ് ‘അബീശഗിന്‍’ എന്ന നോവല്‍ പിറക്കുന്നത്.

നിയമത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം പരാമര്‍ശിക്കുന്ന ഒരു പേരാണ് ‘അബീശഗിന്‍’. കാലോമോന്റെ പിതാവ് ദാവീദ് രാജാവിന്റെ വാര്‍ദ്ധക്യ കാലത്ത് കൂടെ ശയിക്കാന്‍ കൊണ്ടുവന്ന ക്യന്യകയാണവള്‍. അദ്ദേഹത്തിന്റെ മരണശേഷം കൈമാറിവന്ന വസ്തുവകകളുടെ കൂട്ടത്തില്‍ ‘അബീശഗിനും ഉണ്ടായിരുന്നു. പിന്നീട് ഇതേ പെണ്‍കുട്ടിയുടെ പേരില്‍ ശാലോമോന്‍ തന്റെ അര്‍ദ്ധ സഹോദരന്‍ അദാനിയാവിനെ വധിക്കുകയും ചെയ്യുന്നു. എന്തിനായിരുന്നു അത്? അപ്പോള്‍ ‘അബീശഗിന്‍’വെറുമൊരു വെപ്പാട്ടി മാത്രമായിരുന്നോ? അതിപ്പുറം അവള്‍ ശലമോന്റെ ആരായിരുന്നു? എന്തുകൊണ്ട് അവളുടെ പേര് ശലോമിന്റെ ജീവിതത്തില്‍ പിന്നെയെവിടെയും പരാമര്‍ശിക്കപ്പെടാതെ പോയി ? ഇതിന്റെ ഉത്തരം തേടലാണ് ആ നോവല്‍ അധികാരം, രതി, പ്രണയം ഇവയെക്കുറിച്ചുള്ള നോവല്‍ എന്നുവേണമെങ്കില്‍ ‘അബീശഗിനെ ’വിശേഷിപ്പിക്കാം.

വില്‍പ്പനയില്‍ വിസ്ഫോടമായിരുന്നല്ലോ ആടുജീവിതം. അടുത്തിടെ പ്രസിദ്ധീകൃതമായ മഞ്ഞവെയില്‍ മരണങ്ങള്‍ കൂടി പരിഗണിച്ചാല്‍ തൃപ്തി പകര്‍ന്നത് ഏത് പുസ്തകമാണ്.

എഴുതുന്ന സമയത്ത് ഓരോ കൃതിയും അതിന്റേതായ തൃപ്തി അുഭവിച്ചുകൊണ്ടാണ് എഴുതുന്നത്. അങ്ങനെ സ്വയം ആസ്വദിച്ചും തൃപ്തി അനുഭവിച്ചും എഴുതാനായില്ലെങ്കില്‍ അതൊരു പരാജയമായിരിക്കും എന്നാണെന്റെ പക്ഷം. എഴുത്തുകാരന്‍ എന്ന നിലയില്‍ കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ എഴുത്താണ് കൂടുതല്‍ സംതൃപ്തി തരുക. ആടുജീവിതമെഴുതുമ്പോള്‍ എന്റെ മുന്നില്‍ ഒരു കഥയുണ്ടായിരുന്നു. ജീബിന്റെ കഥ. അതിനെ നോവല്‍ രൂപത്തില്‍ പരുവപ്പെടുത്തുക എന്നൊരു ദൌത്യമേ എിക്കുണ്ടായിരുന്നുള്ളു. എന്നാല്‍ അതല്ല മഞ്ഞവെയില്‍, മരണങ്ങള്‍ നൂറു ശതമാനം ഫിക്ഷനാണ്. അതുകൊണ്ടു തന്നെ അതില്‍ ഭാവനയുടെ വലിയ ഭാരമുണ്ടായിരുന്നു. ഒരു സസ്പെന്‍സ് തൃല്ലര്‍ എഴുതുന്നതിന്റെ കൌതുകം ഉണ്ടായിരുന്നു.

വ്യക്തി ജീവിതത്തില്‍ ; തപസ്യ, ത്യാഗം , പരകായ പ്രവേശം പോലുള്ള അുഭവങ്ങള്‍ താങ്കള്‍ക്കുണ്ടായിട്ടുണ്ടല്ലോ. അങ്ങയാൈന്ന് എല്ലാ എഴുത്തുകാരും അുഭവിക്കേണ്ടതല്ലേ ? അത് എത്രത്തോളം എഴുത്തിനെ ഉദാത്തമാക്കും.

ഒരു കഥയുടെ പുറംതോടില്‍ നിന്നല്ല ഒരു കഥാകൃത്ത് അത് രചിക്കേണ്ടത്. കഥാകൃത്ത് ആ കഥയിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയും കഥയുടെയും അതിലെ ജീവിതങ്ങളുടെയും ഭാഗമാവുകയും ചെയ്യേണ്ടതുണ്ട്. അതിനു കഠിമായ തപസ്യയും പരകായ പ്രവേശം പോലുള്ള അുഭവങ്ങളും ഒക്കെ ഉണ്ടാവേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് ഒരു മികച്ച രചന പുറത്തു വരുന്നത്. അവിടെ വച്ചാണ് ഒരു വായക്കാരന്‍ ഇതൊരു കഥയാണോ ജീവിതമാണോ എന്ന് ചോദിച്ചുപോകുന്നത്.

എഴുത്തുകാരന്‍ എന്നതിലുപരി താങ്കളൊരു മികച്ച വായനക്കാരന്‍ കൂടിയാണെന്ന് മസ്സിലാക്കിയിട്ടുണ്ട്. വായനാനുഭവങ്ങള്‍ പങ്കു വെയ്ക്കാമോ.

എന്റെ വായയുടെ കണക്ക് കേട്ട് പലര്‍ക്കും അതിശയം തോന്നാറുണ്ട്, എന്നാല്‍ എിക്കൊരതിശയവും ഇല്ല. ഒരു ദിവസം കുറഞ്ഞത് ആറു മണിക്കൂര്‍ വച്ച് കൂട്ടിയാല്‍  പോലും 2190 മണിക്കൂര്‍ നേരം ഞാന്‍ കഴിഞ്ഞവര്‍ഷം ഉറങ്ങിതീര്‍ത്തിട്ടുണ്ട്. അതായത് ഏകദേശം 91 ദിവസം ഒരു ദിവസം ഞാന്‍ രണ്ടു മണിക്കൂര്‍ നേരം വാര്‍ത്ത, കോമഡി, താരനിശ, സീരിയല്‍ എന്നിവയുടെ പേരില്‍ ടിവിക്കു മുന്‍പില്‍ ചെലവിടുമെങ്കില്‍ കഴിഞ്ഞ വര്‍ഷം ഞാന്‍ കുറഞ്ഞത് 30 ദിവസങ്ങള്‍ ടിവിക്കു മുന്നില്‍ ചിലവിട്ടു കഴിഞ്ഞു. ദിവസം 8 മണിക്കൂര്‍ വച്ച് ജോലിചെയ്താല്‍ ഞാന്‍ വര്‍ഷത്തില്‍ 121 ദിവസം ജോലിചെയ്തു കഴിഞ്ഞു.

ശരിയെങ്കില്‍ വായനയ്ക്കുവേണ്ടി വര്‍ഷത്തില്‍ എത്ര സമയം ഞാന്‍ ചിലവഴിച്ചു എന്നു നോക്കാം . ഞാന്‍ കഴിഞ്ഞ വര്‍ഷം ആകെ വായിച്ച പുസ്തകം 40 . അതില്‍ 80 പേജു മുതല്‍ 400 പേജു വരെയുള്ള പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അതു കൊണ്ടു ശരാശരി 250 പേജുകള്‍ ഓരോ പുസ്തകത്തിും കണക്കു കൂട്ടാം. എത്ര സാവധാനത്തില്‍ വായിച്ചാലും ഒരു പേജു വായിക്കാന്‍ രണ്ടു മിനുട്ടിലധികം സമയം എടുക്കില്ല. എന്നു വച്ചാല്‍ ഒരു പുസ്തകം വായിച്ചു തീരാന്‍ വേണ്ട സമയം 500 മിനുട്ട് അഥവാ എട്ടര മണിക്കൂര്‍. അങ്ങയൊണെങ്കില്‍ നാല്‍പ്പതു പുസ്തകങ്ങള്‍ വായിക്കാന്‍ വേണ്ട സമയം 340 മണിക്കൂര്‍ . അഥവാ പതിനാല് ദിവസം…. കഷ്ടം.. വര്‍ഷത്തില്‍ 91 ദിവസം ഉറങ്ങിയ ഞാന്‍, മുപ്പതു ദിവസങ്ങള്‍ ടിവിക്കു മുന്നില്‍ ചിലവിട്ട ഞാന്‍, 121 ദിവസം ജോലി ചെയ്ത ഞാന്‍ എന്റെ സ്വപ്മായ വായനയ്ക്ക് വേണ്ടി ചിലവിട്ടത് വെറും പതിനാല് ദിവസങ്ങള്‍. എന്നു വച്ചാല്‍ ഞാന്‍ ഒരു ദിവസം വായിച്ചത് ശരാശരി ഒരു മണിക്കൂറില്‍ താഴെ… ദിവസവും ആഹാരം കഴിക്കാന്‍ / ഉറങ്ങാന്‍/ ദിനകൃത്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തുന്ന നമുക്ക് വായനയ്ക്കായി ഇത്തിരി സമയം കണ്ടെത്തുക ഒരു പ്രശ്മാണെന്ന് തോന്നുന്നതേയില്ല. അതിനു വേണ്ടത് വായിക്കുവാനുള്ള മനസ്സ് മാത്രം.

പുതിയ പുസ്തകം . അതിലെ പ്രധാന ആകര്‍ഷണം ? വായനക്കാരുടെ ആകാംക്ഷ പരിഗണിച്ച് ചെറു സൂചന നല്‍കാമോ .

. എന്നാല്‍ അതിനെക്കുെറിച്ച് പറയാറായിട്ടില്ല. ഏറെക്കാലം എനിക്കാ കഥയ്ക്കൊപ്പം ജീവിക്കേണ്ടതുണ്ട്. അതിലൂടെ നടക്കേണ്ടതുണ്ട്. എന്തായാലും അത് സമകാലീക ജീവിതത്തേയും സംഭവങ്ങളേയും അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും എന്നുറപ്പിക്കാം.

മഞ്ഞവെയില്‍മരണങ്ങള്‍ എന്ന നോവല്‍ വായനക്കാരന്റെ മനസ്സിനെ മീനവെയില്‍ പോലെ പൊള്ളിച്ചു. ആടുജീവിതം പോലെ മറ്റൊരു ഷോക്ക്‌. എന്ത് പറയുന്നു അതിനെപ്പറ്റി .

വായനക്കാരന്റെ ഇഷ്ടം...വായനക്കാരന്റെ താല്പര്യം ഒക്കെ വളരെ സന്തോഷം പകരുന്നു.

പുതിയ പുസ്തകം എതാണ്.

കഥാ സമാഹാരമാണ്. മാതൃഭൂമി ബുക്ക്സിന്റെ.

അടുത്ത പുസ്തകം ഉടനെ പ്രതീക്ഷിക്കാമോ.

തീര്ച്ചയായും. ഒരു നോവല്‍ രചനയിലാണ് ഇപ്പോള്‍.

മറ്റു രചനകള്‍  ഒന്ന് പരിചയപ്പെടുത്താമോ.

യൂത്തനേസിയ , ഇരുണ്ട വനസ്ഥലികള്‍. ,പെണ്‍മാറാട്ടം , ഈ. എം. എസ്സും .പെണ്‍കുട്ടിയും ,പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അനുഭവം-ഓര്‍മ- യാത്ര .

 

എഴുത്തുകാരും വായക്കാരും തമ്മിലുള്ള ബന്ധം എങ്ങയൊവണം എന്നാണ് താങ്കളുടെ അഭിപ്രായം.

എഴുത്തുകാരും വായനക്കാരും തമ്മില്‍ അങ്ങനെ എന്തെങ്കിലും ബന്ധം വേണമെന്ന് വിചാരിക്കുന്ന ആളല്ല ഞാന്‍. അവര്‍ തമ്മിലുള്ള ബന്ധമാണ് പുസ്തകം. അതിലൂടെയാണ് അവര്‍ സംവദിക്കുന്നത്. അതിനുമുന്നില്‍ എഴുത്തുകാരന്‍ എന്ന വ്യക്തി ഒന്നുമല്ല. അതേ സമയം വായനക്കാരും എഴുത്തുകാരും തമ്മില്‍ ആരോഗ്യപരമായ സാഹിത്യ സംവാദങ്ങള്‍ നല്ലതാണ്. പക്ഷെ പലരും വളരെ നിസ്സാര സംശയങ്ങളുമായി സമീപിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്.