K G Suraj

ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

കേരളത്തിലെ പത്തനംതിട്ട ജില്ലയില്‍ സമുദ്ര നിരപ്പിന് 3000 അടി ഉയരത്തിലായി  പശ്ചിമഘട്ട മലനിരകളുടെ ഭാഗമായി സ്ഥിതിചെയ്യുന്ന ശാസ്താ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ശ്രീ ശബരിമല ധര്‍മ്മ ശാസ്താ ക്ഷേത്രം. ബഹുമതസ്തര്‍ക്ക് ആരാധനയ്ക്കുള്ള അവസരമാണ് ക്ഷേത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്. ശ്രീ ധര്‍മ്മ ശാസ്താവാണ് മുഖ്യ പ്രതിഷ്ഠ. തുല്യ പ്രാധാന്യത്തോടെ മാളികപ്പുറത്തമ്മയെന്ന ഭഗവതീ പ്രതിഷ്ഠയും കാണാം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലുള്ള ശബരിമല ക്ഷേത്ര പരിസരത്തുനിന്നാണ് പമ്പാനദി ഉത്ഭവിയ്ക്കുന്നത്.


11


അയ്യപ്പന്‍റെ അവതാരത്തെ സംബന്ധിച്ച് നിരവധിയായ ഐതിഹ്യങ്ങളുണ്ട്. പന്തളം രാജാവിന് പമ്പാ തീരത്തുനിന്നും കഴുത്തില്‍ മണികെട്ടിയ ഒരു ആണ്‍കുട്ടിയെ കിട്ടിയെന്നും അദ്ദേഹം കുട്ടിയെ മകനായി പരിഗണിച്ചുവെന്നുമാണ് ഐതിഹ്യങ്ങളിൽ  ഒന്ന്. കൊട്ടാരത്തിലെ അന്തര്‍ നാടകങ്ങളെ അതിജീവിച്ച കുട്ടിയില്‍ ദൈവ വിശേഷം തിരിച്ചറിഞ്ഞ രാജാവ് ശിവന് മോഹിനി രൂപമുള്ള വിഷ്ണുവില്‍ ജനിച്ച അയ്യപ്പന്റെ നിര്‍ദ്ദേശപ്രകാരം ശബരിമലയില്‍ ക്ഷേത്രം നിര്‍മ്മിച്ചു നല്‍കുകയായിരുന്നത്രേ. പന്തളം രാജ്യത്തെ ശത്രുക്കളില്‍ നിന്നും സംരക്ഷിച്ച് ശാസ്താവില്‍ വിലയം പ്രാപിച്ച ധീരയോദ്ധാവ്, പാണ്ഡ്യ രാജാവിനെ രാജ്യം വീണ്ടെടുക്കാന്‍ പിന്തുണ നല്‍കിയ ബുദ്ധമതാനുയായി, ഭാര്യയും മക്കളും ഉണ്ടായിരുന്ന അയ്യപ്പശാസ്താവ് തുടങ്ങി വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമാണ് ഐതിഹ്യങ്ങളുടെ ഉള്ളടക്കങ്ങള്‍. നൈഷ്ഠിക ബ്രഹ്മചര്യ ഭാവഭാവാദികള്‍ ഐതിഹ്യങ്ങളില്‍ പറഞ്ഞുവെയ്ക്കുന്നതിനാല്‍ 10 വയസുമുതല്‍ 50 വയസു വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിയ്ക്കപ്പെട്ടിരുന്നില്ല.


ശബരിമലയും സുപ്രീം കോടതിയും തമ്മില്‍ എന്തെന്നാല്‍ .


12


ഐതിഹ്യങ്ങളില്‍ അധിഷ്ഠിതമായ ആചാര ക്രമങ്ങള്‍പാലിയ്ക്കപ്പെടുന്ന ശബരി മലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം സാധ്യമായിരുന്നില്ല. ശബരിമലയില്‍ പ്രായഭേദമെന്യേ സ‌്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന്‍ ചീഫ‌് ജസ്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2018 സെപ്റ്റംബര്‍ 28 ന് ചരിത്രപരമായ വിധിപ്രസ്താവം നടത്തിയിരിയ്ക്കുകയാണ്‌. ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദു മല്‍ഹോത്ര എന്നിവരാണ‌് ഭരണഘടനാ ബെഞ്ചിലെ ഇതര അംഗങ്ങള്‍. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലുപേരും സമാന അഭിപ്രായം പങ്കുവെച്ച് വിധി പ്രസ്‌താവിച്ചപ്പോള്‍ജസ്‌റ്റീസ്‌ ഇന്ദു മല്‍ഹോത്ര മാത്രമാണ് പൊതു അഭിപ്രായത്തോട്‌ വിയോജിച്ചുള്ള പ്രത്യേക വിധിപ്രസ്താവം നടത്തിയത്.


‘സ്ത്രീകള്‍ക്കുള്ള വിലക്ക് അടിമുടി ഭരണഘടനാവിരുദ്ധം’


‘സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമങ്ങള്‍അടിമുടി ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദം മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം സംബന്ധിച്ചതാണ്. ഇതിന്മേല്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമാണുള്ളത്. 1965 ലെ നിയമത്തിലെ ചട്ടം 3 (ബി ) തികച്ചും ഭരണഘടനാവിരുദ്ധമാണ്. ശാരീരിക അവസ്ഥയുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്താനാകില്ല. മതത്തിലെ പുരുഷാധിപത്യം സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിയ്ക്കരുത്; ഇത് ബന്ധപ്പെട്ടവരെ തരം താഴ്ത്തുന്നതിനു തുല്യമാണ്. സ്ത്രീകള്‍ക്ക് വൃതമെടുക്കാനാകില്ലെന്നതും സ്ത്രീകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതും മറ്റൊരുനിലയില്‍ തൊട്ടുകൂടായ്മതന്നെയാണ്’.


13


പ്രസ്തുത നിഗമനങ്ങളിലേയ്ക്ക് എത്തിച്ചേരുന്നതിന് വിവിധങ്ങളായ ഭരണഘടനാ സാഹചര്യങ്ങളാണ് സുപ്രീം കോടതി പരിശോധനകള്‍ക്കു വിധേയമാക്കിയത്. ആര്‍ത്തവം എന്ന തികച്ചും ശാരീരികമായ അവസ്ഥയുടെ പേരിലുള്ളതാണ‌് പ്രവേശനവിലക്കെങ്കില്‍ അത‌് 14, 15, 17 അനുച്ഛേദങ്ങളുടെ ലംഘനമാകുമോ. അത്തരം വിലക്ക‌് മതപരമായ ആചാരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട 25, 26 അനുച്ഛേദങ്ങള്‍പ്രകാരം ന്യായീകരിക്കാന്‍ കഴിയുമോ. ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിന‌് മതത്തിനുള്ളിലെ സവിശേഷ പദവി അര്‍ഹിക്കാന്‍ കഴിയുമോ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഞ്ചിതനിധിയില്‍നിന്നുള്ള ഫണ്ട‌് സ്വീകരിച്ച‌് പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തില്‍ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കാന്‍ സാധിക്കുമോ. കേരള ഹൈന്ദവ ആരാധനലായ 3 (ബി) ചട്ടം 10 മുതല്‍ 50 വരെ പ്രായമുള്ള സ‌്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കാനുള്ള നടപടിക്ക‌് മതിയായ പിന്‍ബലമാകുമോ. കേരള ഹൈന്ദവ ആരാധനാലായ നിയമത്തിന‌് വിരുദ്ധമാണോ അതിലെതന്നെ 3 (ബി) ചട്ടം തുടങ്ങിയ വിഷയങ്ങളാണ‌് ഭരണഘടനാബെഞ്ച‌് പരിശോധിച്ചത‌്’.


ശബരിമല – വിധിപ്രസ്താവത്തിന്റെ ചരിത്രം


1990 ല്‍ ആണ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കെ പരിപൂര്‍ണ്ണന് ചങ്ങനാശേരി പെരുന്ന കെ പി എസ് ഭവനില്‍ എസ് മഹേന്ദ്രന്‍ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കത്തയയ്ക്കുന്നത്. തുടര്‍ന്ന് പ്രസ്തുത കത്ത് പൊതുതാത്പ്പര്യ ഹര്‍ജിയായി പരിഗണിയ്ക്കുകയായിരുന്നു. ശബരിമലയിലെ തുടര്‍ന്നുപോരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിയ്ക്കപ്പെട്ടിരിയ്ക്കുകയാണെന്നും ഒരു യുവതി ട്രെക്കിങ്ങിനായി ശബരിമല ചവിട്ടിയെന്നും കത്തില്‍ സൂചിപ്പിയ്ക്കുന്നു. വി ഐ പി കള്‍ക്ക് പ്രത്യേക പരിഗണന ലഭിയ്ക്കുന്നു. മുന്‍ ദേവസ്വം കമ്മീഷണര്‍ ചന്ദ്രികയുടെ ചെറുമകളുടെ ശബരിമല ക്ഷേത്രത്തില്‍ വെച്ചു നടന്ന ചോറൂണും അതില്‍ പങ്കെടുത്ത കുട്ടിയുടെ ‘അമ്മ അടക്കമുള്ള യുവതികളുടെ 1990 ആഗസ്റ്റ് 19 ന് ബി ജെ പി മുഖപ്പത്രം ജന്മഭൂമി പ്രസിദ്ധീകരിച്ച ചിത്രവുമാണ് ഇതിന് ആധാരമായി ചേര്‍ത്തിരുന്നത്. (S. Mahendran vs The Secretary, Travancore) ആചാര അനുഷ്ഠാന ലംഘനത്തിന് ആവശ്യമായ നടപടികള്‍എടുക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.


സവിസ്തരം ഇഴകീറിയ വാദപ്രതിവാദങ്ങള്‍നടന്നു. ഭക്തര്‍ ശബരിമല സന്ദര്‍ശിയ്ക്കണമെങ്കില്‍ 41 ദിവസക്കാലത്തെ വ്രതാനുഷ്ഠാനം പാലിയ്ക്കണമെന്ന ആചാരം നിലനില്‍ക്കുന്നു. എന്നാല്‍ 10 മുതല്‍ 50 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക് 41 ദിവസക്കാലത്തെ വ്രതാനുഷ്ഠാനം ആര്‍ത്തവം എന്ന ശാരീരിക പ്രക്രിയ ഉള്ളതിനാല്‍ പൂര്‍ത്തീകരിയ്ക്കാനാകുന്നില്ല. എന്നാല്‍ ക്ഷേത്രാചാരങ്ങളിലടക്കം മാറ്റങ്ങള്‍വന്നിട്ടും പ്രസ്തുത വിലക്കുകള്‍തുടര്‍ന്നുകൊണ്ടിരിക്കുന്നു. കൊല്ലവര്‍ഷം  1115 ആം ആണ്ടില്‍ തിരുവിതാംകൂര്‍ മഹാരാജാവ് മഹാറാണിയ്ക്കും ദിവാനുമൊപ്പം ശബരിമല ക്ഷേത്രം സന്ദര്‍ശിച്ചത് പുരാണകാലഘട്ടങ്ങളില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് വിലക്കുകളേ ഉണ്ടായിരുന്നില്ലെന്ന ചരിത്ര സത്യത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്ന വാദഗതിയായി മാറി. കുട്ടികളുടെ ചോറൂണ് ചടങ്ങിന് സ്ത്രീകള്‍വലയനിലയില്‍ ശബരിമലക്ഷേത്രത്തില്‍ എത്തിയിരുന്നതായി വഴിപാട് രസീതുകള്‍ഹാജരാക്കിയുള്ള തുടര്‍വാദങ്ങളില്‍ വെളിവാക്കപ്പെട്ടു. 1969 ല്‍ നടന്ന കൊടിമര സ്ഥാപനം, പടിപൂജ എന്നിവ തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കിയതോടെയാണ് നിലനിന്നിരുന്ന രീതികളില്‍ മാറ്റങ്ങളുണ്ടായതെന്ന വാദവും അവതരിപ്പിയ്ക്കപ്പെട്ടു. ആത്യന്തികമായി ക്ഷേത്ര തന്ത്രിയാണ് ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍നിശ്ചയിയ്ക്കുക എന്ന തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസ്താവനയോടെ അധികാരങ്ങളെല്ലാം തന്ത്രികുടുംബമായ താഴമണ്‍ ഇല്ലത്തിലേയ്ക്ക് കേന്ദ്രീകരിയ്ക്കപ്പെട്ടു. ഇതോടെ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം സംബന്ധിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വിധി പ്രഖ്യാപിയ്ക്കപ്പെട്ടു. ഈ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍പിന്തുടര്‍ന്നുവന്നത്.


സുപ്രീം കോടതിയിലെ ഹര്‍ജി


ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമെന്യേ സ‌്ത്രീപ്രവേശനമാവശ്യപ്പെട്ട‌് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിയ്ക്കപ്പെടുന്നത് 2006 ജൂലൈ 28നാണ്. നീണ്ട 12 വര്‍ഷക്കാലമാണ് ഇതുസംബന്ധിച്ച് വിസ്താരം നടന്നത്. ഇന്ത്യന്‍ യങ‌് ലോയേഴ‌്സ‌് അസോസിയേഷന്‍ സെക്രട്ടറി ഭക്തി പസ്രീജ സേഥി, പ്രേരണകുമാരി, ലക്ഷ‌്മി ശാസ‌്ത്രി, അല്‍ക്കശര്‍മ, സുധപാല്‍ എന്നിവരാണ‌് ഇതുസംബന്ധിച്ച ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരിലെ കക്ഷികളിലൊരാളായ പ്രേരണകുമാരിയും ഭര്‍ത്താവും ആര്‍ എസ് എസ്സിന്റെ സജീവ പ്രവര്‍ത്തകരാണ്; ഡിജിറ്റല്‍ മാധ്യമങ്ങളിലടക്കം ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകയുമാണ്. ഭക്തി സേഥിയും സംഘപരിവാറിനെ തീവ്രമായി പിന്തുണയ്ക്കുന്ന നിലപാടുള്ള വ്യക്തിയാണ് .ഇവരെല്ലാം ആര്‍ എസ് എസ്, ബി ജെ പി, വി എച്ച് പി ബന്ധമുള്ളവരാണ്. വിവിധ ബെഞ്ചുകളിലെ വാദങ്ങള്‍ക്ക് ശേഷം ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയ്ക്കായി കേസെത്തി; സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയായും ഉള്‍പ്പെടുത്തിയിരുന്നു.


fc6c7157f64695de1b3383f5f6c50fa2


സുപ്രീം കോടതിയുടെ ആവശ്യപ്രകാരമാണ് 2007 ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നവംബര്‍ 13 ന് വിശദമായ സത്യവാങ്‌മൂലം നല്‍കിയത്. സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ആര്‍ സതീഷ് ആണ് ഇത് ഫയല്‍ ചെയ്തത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണം എന്ന് വ്യക്തമാക്കി നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി റാങ്കില്‍ലുള്ള ഉദ്യോഗസ്ഥന്‍ ഒപ്പ് വച്ച സത്യവാങ്മൂലം ആണ് സതീഷ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. 2016 ഫെബ്രുവരി 5 ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കി. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കണം എന്നും, സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണം എന്നുമായിരുന്നു സ്റ്റാന്റിംഗ് കൗണ്‍സില്‍ ലിസ് മാത്യു സര്‍ക്കാരിന് വേണ്ടി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലെ ആവശ്യം.


പിണറായി വിജയന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച നിലപാട്


10520428_676078339150666_7912122162007463048_n


2016 നവംബര്‍ 7 ന് പിണറായി വിജയന്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചു. സര്‍ക്കാരിനുവേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത 2016 ഫെബ്രുവരി 5 ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ അധിക സത്യവാങ് മൂലം പിന്‍വലിയ്ക്കാന്‍ അനുമതി നല്‍കണമെന്നും 2007 നവംബര്‍ 13 ന് (വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍) ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ പറഞ്ഞിരിക്കുന്ന ‘ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണം’ എന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും വ്യക്തമാക്കി.


സര്‍ക്കാര്‍ വ്യക്തമാക്കിയതെന്തെല്ലാം


സ്ത്രീകള്‍ക്കോ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിനോ എതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം ഉണ്ടാകുന്നതിന് സര്‍ക്കാര്‍ എതിരാണ്. സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്നതാണ് നിലവിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നയം. അതുകൊണ്ട് തന്നെ സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ല. മുന്‍കാലങ്ങളിലും സ്ത്രീകള്‍ ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട് എന്നതുമായി ബന്ധപ്പെട്ട ചരിത്രപരമായ വിവരങ്ങള്‍ ഇതില്‍ വ്യക്തമാക്കി.


sabarimala-temple-final-1


മഹാരാജാവ് ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ മഹാറാണിയും സന്ദര്‍ശിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഹിന്ദുമത ആചാരത്തിലും ദൈവത്തിലും ക്ഷേത്ര ആരാധനയിലും വിശ്വസിക്കുന്നവരെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനോ ആരാധന നടത്തുന്നതിനോ പ്രായ വ്യത്യാസമില്ലാതെ അനുവദിക്കണം. ശബരിമല ക്ഷേത്രത്തിന്‍റെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടത് വര്‍ഷങ്ങളായി തുടരുന്ന ആചാരമായതിനാലും, അത് വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതിനാലും, ജനങ്ങള്‍ സ്വീകരിച്ചതിനാലും, ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട ഹൈക്കോടതി വിധി നിലവിലുണ്ട്.


സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ


‘ഹിന്ദു ധര്‍മ്മശാസ്ത്രത്തില്‍ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളും ഉള്‍പ്പെട്ട ഒരു കമ്മീഷനെ നിയോഗിച്ച് അവരോട് പ്രായവ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും ക്ഷേത്രാരാധന അനുവദിക്കാമോ എന്നതില്‍ അവരുടെ നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും ലഭ്യമാക്കണം. സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്രമസമാധാന പ്രശ്നവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഉണ്ടാകും എന്നതാണ് ഭയമെങ്കില്‍ അതിന് സ്ത്രീകള്‍ക്ക് പ്രത്യേക സന്ദര്‍ശന കാലം നിശ്ചയിച്ച് അത് പരിഹരിക്കാവുന്നതാണ് എന്നാല്‍ ഇത്തരമൊരു ഭയം സര്‍ക്കാരിനില്ല.


download


ആചാരങ്ങളിലെ മാറ്റം ശബരിമലയിലും ഉണ്ടായിട്ടുണ്ട് . എല്ലാ മലയാള മാസത്തിലും ആദ്യത്തെ 5 ദിവസം പൂജ നടക്കുന്നുണ്ട്. ഈ കീഴ്വഴക്കം തുടങ്ങിയത് ജനത്തിരക്ക് കുറയ്ക്കാനാണ്. മുമ്പില്ലാതിരുന്ന തുലാഭാരം എന്ന ആചാരം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ല. പ്രസ്തുത സത്യവാങ്മൂലം സമര്‍പ്പിക്കാനിടയായത് കോടതി സര്‍ക്കാരിന്‍റെ കാഴ്ചപ്പാട് അറിയിക്കാനാവശ്യപ്പെട്ടതുകൊണ്ടാണ്’.


ശ്രദ്ധയില്‍ പെടുത്തിയ സൂചനകള്‍


’10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ തടയുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും നിലവിലുള്ള കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാര്‍ കോടതി വിധി കാത്തിരിക്കുകയാണ്. വിധി പ്രകാരം പ്രവര്‍ത്തിക്കും’.


‘കോണ്‍ഗ്രസും – ബി ജെ പിയും ‘ – അഥവാ ഇരട്ടത്താപ്പുകളുടെ രണ്ടറ്റങ്ങള്‍


കോണ്‍ഗ്രസിന്റെയും ബി ജെ പിയുടേയും ദേശീയ നേതൃത്വങ്ങള്‍സുപ്രീം കോടതിയുടെ വിധിപ്രസ്താവത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് പൊതുവില്‍ സ്വീകരിച്ചത്. ആര്‍ എസ് എസ് ദേശീയ നേതൃത്വത്തിന്റെ നിലപാടും പ്രായഭേദമെന്യേ ശബരിമലയില്‍ സ്ത്രീപ്രവേശനമാകാമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രസ്താവത്തിനനുകൂലമായിരുന്നു. അവരുടെ നേതാവ് മോഹന്‍ ഭഗവത് തന്നെ, ബന്ധപ്പെട്ടത് വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രത്തില്‍ എവിടെയും തങ്ങള്‍സ്ത്രീവിരുദ്ധരല്ലെന്ന് രേഖപ്പെടുത്തപ്പെടാതിരിയ്ക്കുന്നതിനുള്ള തന്ത്രപരമായ നീക്കം കൂടിയായിരുന്നു അത്.


bjp-congress2


എന്നാല്‍ അതേ ആര്‍ എസ് എസ്, തങ്ങളുടെ കേരള യൂണിറ്റിനെ വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥമായ/ സ്ത്രീകളുടെ തുല്യനീതിയും അന്തസ്സും പദവിയും ഉയര്‍ത്തിപ്പിടിയ്ക്കുന്നത് രാഷ്ട്രീയ നിലപാടാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിനെ അട്ടിമറിയ്ക്കുന്നതിനുള്ള ഉപകരണമാക്കി മാറ്റുകയായിരുന്നു. അതാണ് നിലയ്ക്കലിലടക്കം ബോലോ ഭാരത് മാതാ കീ വിളിച്ചിരുന്ന ശാരീരിക് / ബൗദ്ധിക്ക് പ്രമുഖന്മാര്‍ ‘സ്വാമിയേ അയ്യപ്പോ’ എന്നുവിളിച്ച് ദണ്ഡകളുമായി ‘പോരിനിറങ്ങിയത്. സുപ്രീം കോടതി വിധിയെ അനുകൂലിച്ചിരുന്ന മോഹന്‍ ഭഗവത്, അതേ വിധിയ്‌ക്കെതിരെ തന്നെ പ്രസ്താവന നടത്തി മലക്കം മറിഞ്ഞിട്ടുണ്ട്.


download (1)


അതായത് ആദ്യ പ്രസ്താവന ചരിത്രസത്യമെന്ന് വ്യാഖ്യാനിയ്ക്കാനും രണ്ടാമത്തേത് സത്യാനന്തര ചരിത്രമെന്ന് ആരോപിയ്ക്കാനും ആര്‍ എസ് എസ്സിനു സാധ്യമാകുന്ന നിലയിലെ അവസരവാദപരമായ സമീപനത്തിന്റെ നേരുദാഹരണമാണിത്. ഉത്തരത്തില്‍ ഉള്ള കുറുവടി എടുക്കുകയും കൈക്കിടയിലുള്ളത് വീണു പോകാതിരിയ്ക്കുകയും ചെയ്യുന്ന പ്രത്യേകതരം പദ്ധതികള്‍‘ചിന്തന്‍ ബൈഠക്കിന്റെ അജണ്ടകളാണ്. ആര്‍ എസ‌്എസ‌് ജനറല്‍ സെക്രട്ടറി സുരേഷ‌് ജോഷി , ആര്‍എസ‌്എസ‌് പ്രാന്തകാര്യവാഹക‌് ഗോപാലന്‍കുട്ടി, കെ സുരേന്ദ്രന്‍, ബിജെപി മുഖപത്രം ജന്മഭൂമി, ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സഞ‌്ജയന്‍ എന്നിവരെല്ലാം വിധിയെ പാടിപ്പുകഴ്ത്തിയവരാണ്.


കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പറഞ്ഞുവെച്ചത് “We welcome the historic Supreme Court Judgment allowing entry of women of all ages in to the Sabarimala Temple’ എന്നാണ്. എന്നാല്‍ 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി ജെ പി പയറ്റുന്ന അതേ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായുള്ള ഹിന്ദുത്വ ധ്രുവീകരണവും വോട്ട് ബാങ്ക് അജണ്ടകളുമാണ് കേരളത്തിലെ കോണ്‍ഗ്രസിനെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരായ സൂത്ര രാഷ്ട്രീയത്തിന് പ്രേരകമാകുന്നത്. ഇത്തരമൊരു സമീപനത്തിലൂടെ കേരളത്തിലെ ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബി ജെ പിയ്ക്ക് , തങ്ങളുടെ രാഷ്ട്രീയ ബാനര്‍ ഉപയോഗിയ്ക്കാതെ സംഘടിപ്പിച്ചിരിയ്ക്കുന്ന ‘ അയ്യപ്പ രക്ഷാ സംഘം ‘ അയ്യപ്പ സേവാ സംഘം’ തുടങ്ങിയ വേഷപ്രഛന്ന സംവിധാനങ്ങളിലേയ്ക്ക് വാടകയീടാക്കാതെ ചേര്‍ത്തുവെയ്ക്കാനാകുന്നു. പകല്‍ ഖദറും രാത്രി ഗണവേഷവും ആഹ്ലാദാപുരസരം ധരിച്ചു നടക്കുന്ന കോണ്‍ഗ്രസിലെ പ്രസ്തുത പക്ഷം ആത്യന്തികമായി കോണ്‍ഗ്രസിനെ ആര്‍ എസ് എസ് എസ്സിലേയ്ക്ക് എത്തിച്ചുകൊടുക്കുമെന്ന സാമാന്യ ബോധം ബോധം മറന്ന് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ കച്ച കെട്ടുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അപകടകരമായ രാഷ്ട്രീയ പതനങ്ങളിലേയ്ക്കാണ് കാല്‍ ചവിട്ടുന്നത്.


ശനി ശിംഗ്നാപൂര്‍ ക്ഷേത്രം


സ്ത്രീപ്രവേശനത്തിലെ ബി ജെ പി യുടെ ഇരട്ടത്താപ്പ് മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഒരുവിധം എതിര്‍പ്പും കൂടാതെ നടപ്പിലാക്കിയത് മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും.


shani-shingnapur_650x400_41460171606


ബി ജെ പി യോ ഗവണ്‍മെന്റോ വിയോജിപ്പുകള്‍പ്രകടിപ്പിയ്ക്കുകയോ ബി ജെ പി നേതൃത്വം റിവ്യൂ ഹര്‍ജി നല്‍കാന്‍ ബി ജെ പി യുടെ തന്നെ സര്‍ക്കാരിനോട് നിര്‍ദ്ദേശിയ്ക്കുകയോ ചെയ്തില്ല. ശനി ശിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ ബോംബെ ഹൈക്കോടതി വിധി വരുന്നതിന് മുമ്പ് വരെ സ്ത്രീ പ്രവേശന കാര്യത്തില്‍ സമ്പൂര്‍ണ്ണ വിലക്കായിരുന്നുവെങ്കില്‍ ശബരിമലയുടെ കാര്യത്തില്‍ അത് ഭാഗിക നിയന്ത്രണം മാത്രമായിരുന്നു.


തമ്പ്രാന്‍ ജാഥ


പ്രളയാനന്തരം പിണറായി വിജയന്‍ സര്‍ക്കാര്‍ പടുത്തിയര്‍ത്തുന്ന നവകേരളത്തെ വെള്ളം കലക്കി കലാപകലുഷിതമാക്കുന്നതിനുള്ള ആര്‍ എസ് എസ് – ബി ജെ പി കുതന്ത്രങ്ങളുടെ ഭാഗമായാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള ജാഥ നയിച്ചത്. തമ്പ്രാന്‍ ജാഥയെന്ന് കേരളം പേരെഴുതിയ ആള്‍ക്കൂട്ടത്തില്‍ പൊട്ടിനും പൊടിയ്ക്കും വിവിധ തൊഴില്‍ വിഭാഗങ്ങളെ പ്രതിനിധീകരിയ്ക്കുന്നവരെ പങ്കെടുപ്പിച്ച് സ്വീകരണമേറ്റു വാങ്ങി അടിസ്ഥാന ജനവിഭാഗങ്ങള്‍ സുപ്രീം കോടതിവിധിയ്ക്ക് എതിരാണെന്ന ധാരണ പരത്താന്‍ ശ്രമങ്ങളുണ്ട്.


13NDAkollam


അത്തരം പ്രതിനിധാനങ്ങളിലൊരാള്‍പോലും ഏതെങ്കിലുമൊരു ജാതി സംഘടനയുടെ വക്താക്കളല്ല; മറിച്ച് ബി ജെ പി യുടെ തന്നെ കറയറ്റ പ്രാദേശിക ഭാരവാഹികളാണെന്നത് തിരിച്ചറിയപ്പെട്ടിട്ടുണ്ട് . എന്‍ എസ് എസ് നേതൃത്വത്തിന്റെ സുപ്രീം കോടതി വിധിയ്ക്കെതിരായ നിലപാട് നിലനില്‍ക്കുമ്പോഴും പേരിനുപോലുമൊരു കരയോഗം ഭാരവാഹിയെപ്പോലും ഔദ്യോഗിക മേല്‍വിലാസത്തില്‍ സ്വീകരണത്തിനു ലഭ്യമാകുന്നില്ല എന്നത് രസകരമാകുന്നു.


തൊഴിലാളി സ്ത്രീകള്‍


അസംഘടിത മേഖലകളിലെ തൊഴിലാളികളായ ന്യൂനപക്ഷം സ്ത്രീകളെയാണ് ‘ശബരി മല കയറാന്‍ സ്ത്രീകള്‍എത്തുന്നുണ്ടോ’ എന്ന നിരീക്ഷണലക്‌ഷ്യം മുന്‍നിര്‍ത്തി വാഹനപരിശോധനയ്ക്കും അനുബന്ധ ‘നടപടിക്രമങ്ങള്‍ക്കും’ സംഘപരിവാര്‍ ഉപയോഗപ്പെടുത്തുന്നത്. 10 – 50 പ്രായപരിധികള്‍ക്കുള്ളിലുള്ള സ്ത്രീകളെങ്കില്‍ അവരുടെ സഞ്ചാരത്തിനും എന്തിനേറെ തൊഴിലെടുക്കുന്നതിനുമടക്കമുള്ള സ്വാതന്ത്രങ്ങള്‍ക്കും മേലുള്ള കയ്യേറ്റമാണ് ഇത്തരം മൂന്നാംമുറകളിലൂടെ ലംഘിയ്ക്കപ്പെടുന്നത്.


728740-sabarimala-protest


ശബരിമല വിഷയത്തില്‍; ‘ആ ചോ കൂതിമോന്റെ മോന്തയടിച്ചു പറിക്കണം’ എന്ന നാമജപ യാത്രയിലെ ചെറുകോല്‍ സ്വദേശിനി മണിയമ്മയുടെ മുഖ്യമന്ത്രിയുടെ നേര്‍ക്കുള്ള പുലഭ്യം വിളി/ സ്ത്രീകളെ പുലിയോ പുരുഷനോ പിടിയ്ക്കണമെന്ന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍/ സ്ത്രീകളെ കൊത്തിനുറുക്കുമെന്ന് പ്രഖ്യാപിച്ച ബി ജെ പി ഔദ്യോഗിക വക്താവ് ബി ഗോപാലകൃഷ്ണന്‍ / സ്ത്രീകളെ രണ്ടുകഷ്ണമാക്കി ഒരു ഭാഗം സുപ്രീം കോടതിയ്ക്കും മറുഭാഗം പിണറായി വിജയനും അയച്ചുകൊടുക്കുമെന്ന് ഒച്ചവെച്ച കൊല്ലം തുളസി / ശബരി മലയുള്ളതിനാല്‍ മാത്രം കഞ്ഞികുടിച്ചു പോകുന്ന രാഹുല്‍ ഈശ്വര്‍ ; എന്തുകൊണ്ടാണ് ഇവരുടെയൊന്നും വീടുകളിലെ സ്ത്രീകളോ / നാമജപ – ലോങ് മാര്‍ച്ച് പരിപാടികളില്‍ പങ്കെടുത്ത കുലസ്ത്രീകളില്‍ ഒരാള്‍പോലുമോ ഇത്തരം പ്രയോഗപരിപാടികളില്‍ എവിടെയും പങ്കെടുക്കാത്തതെന്തുകൊണ്ടെന്ന് പൊതുസമൂഹം ചര്‍ച്ച ചെയ്യണം.


ജാതി സംഘടനകള്‍


എസ് എന്‍ ഡി പി യോഗവും അതിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ശബരിമല സംബന്ധിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് കൈക്കൊണ്ട അന്തിമതീര്‍പ്പിനെ പിന്തുണയ്ക്കുന്നുവെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റും ബി ജെ പി മുന്നണിയായ എന്‍ ഡി എ യുടെ സംസ്ഥാന ചെയര്‍മാനുമാണ്.


vellappally.jpg.image.784.410


‘ശബരിമല വിധിയിലെ സര്‍ക്കാര്‍ നിലപാടിനെതിരായി ശക്തമായ പ്രക്ഷോഭവുമായി എന്‍ ഡി എ’ എന്ന ‘കുല’ക്കുറിപ്പുമായി’ പന്തളത്തുനിന്നും ആരംഭിച്ച “ശബരിമല സംരക്ഷണ യാത്ര” യുടെ തത്സമയ ദൃശ്യങ്ങള്‍അദ്ദേഹം ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ് എന്‍ ഡി പി യുടെ ജനറല്‍ സെക്രട്ടറിയായ അച്ഛന്‍ വെള്ളാപ്പാള്ളി നടേശന്‍ സുപ്രീം കോടതി വിധിയ്‌ക്കൊപ്പവും വൈസ് പ്രസിഡന്റായ, പുത്രന്‍ തുഷാര്‍ വെള്ളാപ്പള്ളി അതിനെതിരായി സമരം ചെയ്യുന്ന ബി ജെ പി യ്‌ക്കൊപ്പവും നിലകൊള്ളുന്നത് മെയ്‌വഴക്കത്തിന്റെ രാഷ്ട്രീയമായി കാലം അടയാളം ചെയ്യും.


12362701_1714033952158792_6027231955179224008_o


സമാന വിഷയത്തില്‍ കെ പി എം എസ് നേതൃത്വം സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന നിലയിലെ ഉറച്ച നിലപാടാണ് കൈക്കൊണ്ടിരിയ്ക്കുന്നത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പൊതുസമൂഹം അംഗീകരിക്കണമെന്ന പ്രഖ്യാപനമാണ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ നടത്തിയത്.


ഒരേ തുലാസില്‍ കാണാനാകില്ല


കലാപം ലക്‌ഷ്യം വെയ്ക്കുന്ന ആര്‍ എസ് എസിനേയും നിഷ്കളങ്ക വിശ്വാസികളായ ഭൂരിപക്ഷത്തേയും ഒരേ തുലാസില്‍ കാണാനാകില്ല. ശബരിമലയിലെ സ്ത്രീപ്രവേശനം കായികാദ്ധ്വാനം മൂലധനമാകുന്ന കാല്‍പ്പന്തു കളിയേയല്ല. എങ്ങിനെയും ഗോള്‍വല കുലുക്കുക എന്നതിനപ്പുറം അതിനു പിന്നില്‍ അവധാനതയുടെ/ പക്വമായ സാമൂഹിക നൈതികതയുടെ ദീര്‍ഘ സങ്കല്‍പ്പനങ്ങളുണ്ട്; വിവേചനരഹിതമായ സാമൂഹികക്രമം സ്വപ്നം കാണുന്ന ഒരു ജനതയുടെയാകെ നിശ്വാസങ്ങളുണ്ട്. അതുകൊണ്ടുതന്നെ എവിടെയും എങ്ങും ഏതുവിധേനയും അറ്റെന്‍ഷന്‍ മാത്രം ആഗ്രഹിയ്ക്കുന്ന ഒന്നോ രണ്ടോ പേര്‍ക്കുമാത്രമായി അനുകൂല സാഹചര്യങ്ങളെ അനുരഞ്ജനം ചെയ്യാനാനുമാകില്ല.


1186px-Johnny-automatic-scales-of-justice.svg


വിശ്വാസത്തിന് ശാസ്ത്രീയമായ അടിസ്ഥാനമൊന്നുമില്ലെങ്കിലും വിശ്വാസികളായ സ്ത്രീകളാകണം പ്രായഭേദമെന്യേ മലകയറേണ്ടത് എന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തെ അതിലംഘിയ്ക്കുന്നത് ആര്‍ എസ് എസ് ആഗ്രഹിയ്ക്കുന്ന കലാപത്തിന് തിരികൊടുക്കുന്നതിനു സമാനമാകും . അവസരം ദുരുപയോഗം ചെയ്ത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാം എന്നു കരുതി ആസൂത്രണം ചെയ്യപ്പെടുന്ന ആക്റ്റിവിസ്റ്റ് നാടകങ്ങളെ അവഗണിയ്ക്കുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ ആക്റ്റിവിസം അഭ്യസിയ്ക്കാനുള്ള വേദികളായി ശബരിമല മാറാതിരിക്കേണ്ടതുണ്ട്.


ആക്റ്റിവിസ്റ്റ് ഷോവനിസങ്ങള്‍


ആക്റ്റിവിസ്റ്റ് കുപ്പായങ്ങളില്‍ ചിലര്‍ നടത്തുന്ന ശബരിമല കയറ്റം ആര്‍ എസ് എസ്സിന്റെ ആസൂത്രിത പദ്ധതിയാണ്. കേരളത്തെ കലാപ കലുഷിതമാക്കുന്നതിനുള്ള ഗൂഡനീക്കമാണിത്. ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ക്കു പിന്നിലെ സാമ്പത്തി സ്രോതസ് സര്‍ക്കാര്‍ അന്വേഷണ വിധേയമാക്കണം. ഭൂരിപക്ഷം വരുന്ന നിഷ്കളങ്കരായ വിശ്വാസികളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം കുത്തിവെയ്ക്കുന്നതിനാണ് ഇത്തരം പ്ലോട്ടുകള്‍ ക്രമീകരിയ്ക്കപ്പെടുന്നത്.


download


സുപ്രീം കോടതിയുടെ വിധിപ്രസ്താവം വിശ്വാസികളായ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ ശബരിമലയില്‍ പ്രവേശന സ്വാതന്ത്രം ഉണ്ടാകണമെന്നാണ്. അതാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ആര്‍ എസ് എസ് – ആക്റ്റിവിസ്റ്റ് വേഷധാരികളുടെ അവിശുദ്ധ ബാന്ധവങ്ങളില്‍ ഉരുത്തിരിയുന്ന അട്ടിമറിപ്പണികളില്‍ കത്തിയമരേണ്ടതല്ല കേരളത്തിന്റെ ജീവന്‍. അതുകൊണ്ടുതന്നെ ആക്റ്റിവിസത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ കച്ച കെട്ടുന്നവരുടെ ട്രാക്ക് റെക്കോര്‍ഡ് സര്‍ക്കാര്‍ പരിശോധിയ്ക്കണം. വിശ്വാസികളായ സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്കുവേണ്ടി ഒത്തുതീര്‍പ്പുകളില്ലാത്ത നിലപാടുകള്‍സ്വീകരിച്ച് ; ആര്‍ എസ് എസ്സിന്റെ ആസൂത്രിത കലാപ ശ്രമങ്ങളെ അവസരോചിതം ചെറുത്തു തോല്‍പ്പിച്ച ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അവസരോചിത ഇടപെടലുകകള്‍അഭിനന്ദനമര്‍ഹിയ്ക്കുന്നു.


Malayalam-image


ശബരിമലയുടെ ഹെര്‍സ്റ്ററി


സ്വാഭാവികമായ നിലകളില്‍ ചരിത്രത്തില്‍ ഇടം നേടുന്നവരുണ്ട്; ഓട്ടപ്പന്തയത്തിലൂടെ സ്‌പേസ് കണ്ടെത്തുന്നവരും. ശബരിമലയുടെ ഹെര്‍സ്റ്ററി കിടമത്സരങ്ങളുടെ ഭാഗമായ സ്വാര്‍ത്ഥ മോഹങ്ങളുടെ പരിണിതിയാകരുത്. അരാഷ്ട്രീയമായ സാഹസികത; ശരിയുടെ പക്ഷം ഉയര്‍ത്തിപ്പിടിയ്ക്കുന്ന വിവേചനരാഹിത്യമെന്ന മഹത്തരമായ സ്വപ്നത്തെ ദുര്‍ബലപ്പെടുത്തും. അതുകൊണ്ടുതന്നെ നുഴഞ്ഞുകയറ്റക്കാരായ കള്ളനാണങ്ങളെ നവോത്ഥാന മുന്നേറ്റങ്ങളില്‍ നിന്നും ആക്റ്റീവായി ബഹിഷ്‌ക്കരിയ്ക്കുകയാണ് വേണ്ടത്. അതിനുള്ള കരുത്ത് ഭൂരിപക്ഷമായ നിഷ്‌കളങ്ക വിശ്വാസി സമൂഹത്തിനുണ്ട്. അവര്‍ ആര്‍ എസ് എസ്സിനേയും അവരുടെ സ്‌പോണ്‍സേഡ് കലാപ ശ്രമങ്ങളേയും അതിന് സഹായകരമാകുന്ന അറ്റെന്‍ഷന്‍ സീക്കിങ് ആക്റ്റിവിസ്റ്റ് അരാഷ്ട്രീയതയേയും അതിജീവിച്ച് ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം സാധ്യമാക്കുക തന്നെ ചെയ്യും.


പി എസ് സി യിലൂടെ പകരം നിയമനം നടത്തണം


സ്ത്രീകള്‍കയറിയാല്‍ നടയടച്ച് താക്കോല്‍ എവിടെയോ ഏല്‍പ്പിച്ച് പോകുമെന്നുപറഞ്ഞ തന്ത്രിയും, ഉപരോധം പോലുള്ള പണികള്‍ക്ക് മെനക്കെട്ടിറങ്ങിയ പരികര്‍മ്മികളും സര്‍ക്കാര്‍ ശബളം പറ്റുന്നവരെങ്കില്‍ അവരെ പുറത്താക്കി പി എസ് സി വഴി നിയമനം നടത്തുകയാണ് വേണ്ടത്. ഒപ്പം കോടതിയലക്ഷ്യത്തിന് കേസുമെടുക്കണം. ജാതിവെറി പ്രചരിപ്പിച്ച് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിയ്ക്കാമെന്ന് വ്യാമോഹിയ്ക്കുന്ന മലയാളി വിരുദ്ധന്‍ രാഹുല്‍ ഈശ്വറിന്റെ വരുമാന സ്രോതസ് അന്വേഷണ വിധേയമാക്കേണ്ടതാണ്. തൊഴിലോ വരുമാനമോ ഇല്ലാതെ എങ്ങിനെയാണ് ഈവിധം ‘പെര്‍ഫോം’ ചെയ്യാനാകുക.


1496837708-0743


തങ്ങൾക്കറിവുള്ളതും ഇടപഴകുന്നതുമായ സ്ത്രീകള്‍ ‘അഴുക്കുകളാണെന്ന്’ പ്രഖ്യാപിച്ച് ദേവസ്വം വകുപ്പ് മന്ത്രിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തുന്നതും / കോലം കത്തിയ്ക്കുന്നതുമെല്ലാം ( ശ്രീധരന്‍ പിള്ള ആന്റ് കോ) എത്ര സ്ത്രീവിരുദ്ധമാണ്. അത് അതേപടി ഏറ്റുപാടി തങ്ങള് പണ്ടേ അഴുക്കുകളാണെന്ന് ഉറക്കനെ ഘോഷിയ്ക്കുന്ന (കുല) നാമജപ യാത്രയിലെ സ്ത്രീകള്‍ക്ക് ആണുങ്ങള്‍ക്കും ആര്‍ത്തവമുണ്ടായിരുന്നെങ്കില്‍ നിലവിലെ ‘ശുദ്ധി – അശുദ്ധി’ / ‘പാപ – പുണ്യവാദങ്ങള്‍’ ; ഏതു വിധമാകുമായിരുന്നെന്ന് ബോധവത്ക്കരണം സാധ്യമാക്കേണ്ടതുണ്ട്.


ബാലഗോകുലം മനുഷ്യകവചമാകുമ്പോള്‍


ഐ എസ് ഐ എസ് മത ഭീകരരെ അനുസ്മരിപ്പിയ്ക്കും വിധം കുട്ടികളെ മനുഷ്യ കവചമാക്കുന്ന കലാപ മുറയ്ക്കാണ് സന്നിധാനത്തെ ആര്‍ എസ് എസ് ദുരുപയോഗം ചെയ്യുന്നത്. ഇതിനായി പരിവാര്‍ സംഘടനയായ ബാലഗോകുലത്തിന്റെ കുട്ടികളായ പ്രവര്‍ത്തകരെ പ്രത്യേകം റിക്രൂട്ട് ചെയ്യുന്നു. സമരത്തിനു മുന്നിലുള്ള കുട്ടികളുടെ സാന്നിദ്ധ്യവും അവരുടെ സുരക്ഷയും മുന്നില്‍കണ്ടാണ് മലകയറാതെ പാതിവഴിയില്‍ മടങ്ങേണ്ടി വന്നതെന്ന് സ്ത്രീകളില്‍ പലരും വ്യക്തമാക്കിയിരുന്നു.


745567-sabarimala-protests-pti-oct-19


‘പ്രതിഷേധങ്ങളുടെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിയ്ക്കുന്നത് അവരുടെ ശാരീരികവും മാനസികവുമായ സൗഖ്യസ്ഥിതിയ്ക്ക് ഗുണകരമല്ലാത്തതിനാല്‍ അത്തരം നടപടിക്രമങ്ങള്‍ഭരണഘടനാവിരുദ്ധവും ബാലാവകാശ നിയമങ്ങള്‍ക്ക് എതിരുമാണ്;. ഇത് ലംഘിയ്ക്കപ്പെടുന്ന സാഹചര്യത്തില്‍ ബാലാവകാശ നിയമം ചട്ടം 75 പ്രകാരം നടപടി കൈക്കൊള്ളാന്‍ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ട്രെക്കിങ്ങുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശിനി കുട്ടികളെ കവചമാക്കിയ സമരക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്ന സംഭവത്തെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ ഈവിധം ഇടപെടല്‍ നടത്തിയത്. മുതിര്‍ന്നവര്‍ നടത്തുന്ന സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ ഇതോടെ നടപടിയുറപ്പായി.


റിവ്യൂ പെറ്റീഷന്‍


ആര്‍ എസ് എസ് ആസ്ഥാനമായ നാഗ്പ്പൂരില്‍ വിജയദശമി നാളില്‍ നടന്ന പ്രസംഗത്തില്‍ ശബരിമലയില്‍ ആര്‍ എസ് എസ് നടത്തുന്ന കലാപ നീക്കങ്ങളെ പരസ്യം പ്രോത്സാഹിപ്പിയ്ക്കുന്ന നിലപാടാണ് സര്‍സംഘ് ചാലക്ക് മോഹന്‍ ഭഗവത് കൈക്കൊണ്ടത്. ‘ ഹിന്ദുസമൂഹത്തിന്റെ വിശ്വാസങ്ങള്‍ക്ക‌് മാത്രമാണ‌് നിര്‍ലജ്ജാകരമായ കടന്നാക്രമണങ്ങള്‍ഉണ്ടാകുന്നതെന്ന‌് തിരിച്ചറിയുമ്പോള്‍അത‌് അസ്വാസ്ഥ്യങ്ങള്‍ക്ക‌് വഴിമരുന്നാകുമെന്ന് അദ്ദേഹം പറഞ്ഞുവെച്ചു’.


ATTACKS12


സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി പ്രസ്താവത്തെ അട്ടിമറിയ്ക്കുന്നതിനായി ബി ജെ പി നേതാവ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടക്കുന്ന വിധ്വംസക പ്രവര്‍ത്തങ്ങളിലൂടെ സംഘപരിവാരം ഉന്നയിയ്ക്കുന്ന ചോദ്യങ്ങളില്‍ ഒന്ന് സംസ്ഥാന സര്‍ക്കാരിന് എന്തുകൊണ്ട് പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ ആകുന്നില്ല എന്നതാണ്. എന്നാല്‍ ബി ജെ പിയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് എന്തുകൊണ്ട് റിവ്യൂ പെറ്റീഷന്‍ നല്‍കാനാകുന്നില്ലെന്ന ചോദ്യത്തില്‍ നിന്നും ശ്രീധരന്‍ പിള്ളയും സംഘവും ബുദ്ധിപരമായി മൗനം അഭിനയിയ്ക്കുന്നു.


പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല; എന്തുകൊണ്ട്.


ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി അസന്നിഗ്ദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. ‘സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ അതാണു രാജ്യത്തെ നിയമം. അതു നടപ്പിലാക്കാന്‍ മാത്രമേ സര്‍ക്കാരിനു കഴിയൂ.ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു വിശ്വാസികളില്‍ത്തന്നെ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ചശേഷമാണു സുപ്രീംകോടതി വിധി വന്നത്.


images


വിധി അനുസരിച്ചു നടപടി സ്വീകരിക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനു കഴിയൂ. വിധിയുടെ ഭാഗമായി ഉല്‍സവകാലത്ത് സ്ത്രീകള്‍ വന്നാല്‍ അവര്‍ക്കു സൗകര്യം ചെയ്യേണ്ടതുണ്ട്. മറ്റൊരു നിയമം വരുന്നതുവരെ ഇതാണു രാജ്യത്തെ നിയമം. അമ്പലത്തിനകത്തേക്കു പോകാന്‍ സ്ത്രീകള്‍ വന്നാല്‍ അവരെ തടയാന്‍ പറ്റില്ല. സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ പൊലീസിനെ വിന്യസിക്കും. മറ്റു സംസ്ഥാനങ്ങളിലുള്ള വനിതാ പൊലീസിനെയും വിന്യസിക്കാന്‍ ആലോചിക്കുന്നുണ്ട്. സുപ്രീംകോടതി എന്തും പറയട്ടെ നമ്മള്‍ ചെയ്യില്ല എന്ന നിലപാടു സ്വീകരിക്കാന്‍ കഴിയില്ല’


കേന്ദ്ര സര്‍ക്കാരിന്റെ കത്തും ശ്രീധരന്‍ പിള്ളയുടെ മൗനവും


സംസ്ഥാനത്തെ ആര്‍ എസ് എസ്സും ബി ജെ പിയും സുപ്രീം കോടതി വിധിയ്ക്കെതിരായ ഭരണഘടനാവിരുദ്ധ നിലപാട് സ്വീകരിയ്ക്കുമ്പോള്‍കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കത്തിലൂടെ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സ്ത്രീപ്രവേശനത്തിന് കര്‍ശന സുരക്ഷയൊരുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


0764c5791498268b04146b890a0229e3


‘സംഘര്‍ഷം ഒഴിവാക്കാനും ക്രമസമാധാനം സംരക്ഷിക്കാനും ആവശ്യമാണെങ്കില്‍ യുക്തമായ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കാനും സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കണം. ഇതോടെ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിച്ചേരുന്ന എല്ലാവര്‍ക്കും ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്ന പൊലീസ്‌ നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണയുണ്ടെന്ന് വ്യക്തമായതായി മുഖ്യന്ത്രി പ്രസ്താവിച്ചു. ശ്രീധരന്‍ പിള്ളയടക്കമുള്ള ബി ജെ പി ക്കാരായ ഭരണഘടനാ ലംഘകര്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കിയ നിര്‍ദ്ദേശങ്ങള്‍പ്രായോഗികമാക്കുന്നതിനുള്ള നിലപാടുകളോട് പതിവുകളെന്നപോലെ മൗനം ഭജിയ്ക്കുകയാണ്.


പ്രബുദ്ധ കേരളം


നവോത്ഥാനനായകര്‍ ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യന്‍ കാളി, അയ്യാ വൈകുണ്ഠസ്വാമി എന്നിവരടക്കമുള്ളവരുടെ നേതൃത്വത്തില്‍ രൂപപ്പെട്ട നവോത്ഥാന പ്രസ്ഥാനം സവിശേഷമാക്കിയ രാഷ്ട്രീയ – സാമൂഹിക – സാമ്പത്തിക സാഹചര്യങ്ങളില്‍ തൊഴിലാളി – കര്‍ഷ പ്രസ്ഥാനങ്ങള്‍നടത്തിയ ഉജ്വലമായ ഇടപെടലുകളുടെ ഫലമാണ് ആധുനിക കേരളം. അയിത്തത്തിനെതിരായ വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, പാലിയം സമരം ജനകീയ പ്രക്ഷോഭങ്ങള്‍ക്ഷേത്രപ്രവേശനത്തിനും ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ ചരിത്ര സമരങ്ങളായി. ഇത്തരം സാമൂഹിക മുന്നേറ്റങ്ങള്‍സ്ത്രീജീവിതങ്ങളില്‍ അഭൂതപൂര്‍വ്വങ്ങളായ മാറ്റങ്ങള്‍ക്കു വഴിവെച്ചു. മാറിടം മറയ്ക്കുന്നതിനുള്ള അവകാശം, വിധവാ വിവാഹം, സ്ത്രീവിദ്യാഭ്യാസം തുടങ്ങിയ പ്രശ്നങ്ങളില്‍ വിപ്ലവകാരങ്ങളായ മാറ്റങ്ങള്‍വന്നു. തൊഴിലിന്‍റെയും ആധുനിക വിദ്യാഭ്യാസത്തിന്‍റെയും വിഹായസിലേയ്ക്ക് സ്ത്രീകള്‍ വലിയ മുന്നേറ്റം സാധ്യമാക്കുന്ന പ്രസ്തുത സാംസ്കാരിക സാഹചര്യത്തിലാണ് ശബരിമലയെ രാഷ്ട്രീയ ആയുധമാക്കി സ്ത്രീവിരുദ്ധ അജണ്ടകള്‍ നടപ്പിലാക്കാന്‍ സംഘപരിവാര്‍ പരിശ്രമം സംഘടിപ്പിയ്ക്കുന്നത്.


Kerala-flood-AS


ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വരുന്ന മാറ്റങ്ങള്‍സാമ്പത്തിക സാമൂഹിക വികാസത്തിന്റെ കണ്ണാടിയായിരിയ്ക്കേ പുരോഗതികളോടപ്പാടെ പുറംതിരിഞ്ഞ്, ‘ന സ്ത്രീ സ്വതന്ത്രമര്‍ഹതിയെന്നുദ്ഘോഷിയ്ക്കുന്ന മനുസ്മൃതി നടപ്പിലാക്കുന്നതിനാണ് ആര്‍ എസ് എസ് – ബി ജെ പി സംഘം പരിശ്രമം നടത്തുന്നത്. ദേശീയതലത്തില്‍ ശ്രീരാമനേയും കേരളത്തില്‍ അയ്യപ്പനേയും രാഷ്ട്രീയ ഉപകാരണങ്ങളാക്കി വര്‍ഗ്ഗീയ ധ്രുവീകരണം ലക്‌ഷ്യം വെച്ച് സംഘപരിവാറും അതിനുപിന്തുണയായി കോണ്‍ഗ്രസും നടത്തുന്ന പൊറാട്ടുനാടകങ്ങളെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളം അതിജീവിയ്ക്കുക തന്നെ ചെയ്യും. വിശ്വാസമെന്ന വൈകാരികാവസ്ഥയെ ചൂഷണം ചെയ്ത് കേരളത്തെ ഛിന്നഭിന്നമാക്കുന്നതിനുള്ള സംഘപരിവാര്‍ നീക്കങ്ങളെ ഏകമനസോടെ അതിജീവിയ്ക്കാം.