Dr Sofiya Kanneth

കെ വി മധുവിന്റെ കോടിയേരി ഫലിതങ്ങള്‍ ഇന്നസെന്റ് വായിച്ച വിധം

''ശ്രീ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങള്‍ മധുരതരമാക്കി മാറ്റുന്നില്‍ അവയിലെ നര്‍മത്തിന് കാര്യമായ പങ്കുണ്ടെന്ന് സംശയമൊന്നും ഇല്ലാതെ പറയാം. കോടിയേരിയുടെ പ്രസംഗങ്ങളിലെ നര്‍മമധുരമായ ഭാഗങ്ങള്‍ കോര്‍ത്തിണക്കി തയാറാക്കിയ ഈ പുസ്തകം ഞാന്‍ ഒറ്റയിരിപ്പിനാണ് വായിച്ചുതീര്‍ത്തത്. അപ്പോള്‍ ഒരു പഴയ അനുഭവം എന്റെ മനസ്സിലേക്ക് വന്നു.


ഒരുസുഹൃത്തിന് ഞാന്‍ ഒരുപുസ്തകം വായിക്കാന്‍ നല്‍കിയിരുന്നു. പുസ്തകത്തെ കുറിച്ച് അടുത്ത ദിവസം തന്നെ അദ്ദേഹത്തിന്റെ അഭിപ്രായവും തേടി.


11742836_862299967184187_8749221749350767918_n


'എങ്ങനെയുണ്ട് പുസ്തകം?'
അദ്ദേഹം നിരാശയോടെയാണ് പ്രതികരിച്ചത്
' വലിയ ഗുണമില്ല; എങ്ങനെയോ വായിച്ചുതീര്‍ത്തു'
ഈ പ്രതികരണം കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു.
' എങ്കിലെന്തിനാ ഇത്ര കഷ്ടപ്പെട്ട് വായിച്ചത്?'
അതിന് അദ്ദേഹം നല്‍കിയ മറുപടി രസകരവും ചിന്തോദ്ദീപകവുമായിരുന്നു. ഒരുസദ്യയെയും പുസ്തകത്തെയും ഉപമിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു


qfzpPKiiiaefb


'' നമ്മള്‍ ഒരു സദ്യ ഉണ്ണാന്‍ ഇരിക്കുന്നു എന്നുകരുതുക, ഇലയില്‍ പലതരം കറികള്‍ വിളമ്പുമല്ലോ. ചില കറികളുടെ മണവും നിറവും കണ്ട് ചോറ് വരുന്നതിന് മുമ്പ് തന്നെ അവ രുചിച്ചുനോക്കും. നല്ലതും ചീത്തയുമായ കറികള്‍ അങ്ങനെ നാം മനസ്സിലാക്കും. ഇതാണ് ഒരു ശരാശരി ഭക്ഷണപ്രിയന്റെ ശീലം. ഇങ്ങനെ രുചിച്ച് നോക്കുമ്പോള്‍ ചില കറികള്‍ നമുക്ക് അരോചകമായി തോന്നും. അതുകൊണ്ട് അത്തരം കറികള്‍ ചോറുവരും മുമ്പ് ആദ്യം കഴിച്ച്, തീര്‍ത്തുകളയും. കാരണം പിന്നീട് ചോറിനൊപ്പം കഴിച്ച് കഷ്ടപ്പെടേണ്ടല്ലോ. സമാനമായിരുന്നു ഇന്നസെന്റ് ഇന്നലെ തന്ന പുസ്തകവും. അത് അരോചകമുണ്ടാക്കുന്നതിനാല്‍ വേഗം വായിച്ചുതീര്‍ത്തു എന്നുമാത്രം''


10342005_10204516942501316_440480101299026835_n


അന്ന് അദ്ദേഹത്തിന്റെ ആ ഉപമയെ കുറിച്ച് കൂടുതല്‍ ആലോചിച്ചപ്പോഴാണ് ഒരുപുസ്തകത്തിന് ഈ മട്ടിലുള്ള തത്വവും ബാധകമാണല്ലോ എന്ന് ഞാനോര്‍ത്തത്. അതായത് സദ്യയെ കുറിച്ച് പറഞ്ഞ ആ തത്വം പുസ്തകങ്ങള്‍ക്ക് നന്നായി യോജിക്കും. ആസ്വദിച്ചുകഴിക്കുന്ന, ഇഷ്ടവിഭവങ്ങള്‍ മാത്രമുള്ള, ഒരു സദ്യയുടെ അനുഭൂതിയാണ് ചിരിയുടെ കൊടിയേറ്റം എന്ന ഈ കോടിയേരീ ഫലിതങ്ങള്‍ സമ്മാനിക്കുന്നത്. ഒരോ പേജും നമ്മെ അടുത്തതിലേക്ക് നാമറിയാതെ തന്നെ നയിക്കും. '''


ഇത് ഇഷ്ടവിഭവങ്ങളുടെ ചിരി സദ്യയെന്ന് ഇന്നസെന്റ്; ജനനേന്ദ്രിയം തകര്‍ക്കല്‍ മുതല്‍ നോട്ടെണ്ണല്‍ യന്ത്രംവരെ അറുപതോളം ഫലിതങ്ങള്‍; കോടിയേരിയുടെ തമാശകളുമായി ചിരിയുടെ കൊടിയേറ്റം


12742165_960803137333869_3894351558300490343_n


കേരളത്തിലെ മുന്‍നിര രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും അധികം തമാശകള്‍ പ്രസംഗങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്ന ഫലിതരസപ്രിയന്‍ കൂടിയാണ് കോടിയേരി. ചിരിയുടെ കൊടിയേറ്റം എന്ന പേരില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ചിരി സമാഹാരം വായിച്ചാല്‍ അത് നന്നായി ബോധ്യപ്പെടുകയും ചെയ്യും. കോടിയേരിയുടെ പ്രസംഗങ്ങളിലെ തമാശകള്‍ കോര്‍ത്തിണക്കി മാധ്യമപ്രവര്‍ത്തകന്‍ കെവി മധുവാണ് ചിരിയുടെ കൊടിയേറ്റം എഴിതിയത്. റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡെമോക്രെയ്‌സി എന്ന ആക്ഷേപഹാസ്യപരിപാടിയുടെ അവതാരകന്‍ കൂടിയാണ് കെവിമധു.


കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസംഗങ്ങളിലെ ഫലിതങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി കടന്നുവന്ന വിഷയങ്ങളാണ് ഏറെയും. സോളാര്‍ അഴിമതി മുതല്‍ ബാര്‍കോഴ വരെയും നരേന്ദ്രമോദി മുതല്‍ പോലീസിന്റെ ജനനേന്ദ്രിയം തകര്‍ക്കല്‍ വരെയും ആറുപതോളം ഫലിതങ്ങളാണ് പുസ്തകത്തിലുള്ളത്. ഓരോന്നിനും അനുയോജ്യമായ നിലയില്‍ പ്രശസ്ത ചിത്രകാരന്‍ ദേവപ്രകാശ് വരച്ച കാര്‍ട്ടൂണ്‍ ചിത്രങ്ങളും ഉണ്ട്. 105 പേജുള്ള പുസ്തകത്തിന് 100 രൂപയാണ് വില.


ആഗസ്ത് പത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ മാതൃഭൂമിയുടെ അന്താരാഷ്ട്ര പുസ്തകമേളയിലെ വേദിയില്‍ വച്ച് വിഎസ് അച്യുതാനന്ദന്‍ ആദ്യകോപ്പി മുകേഷിന് നല്‍കിക്കൊണ്ടാണ് പ്രകാശം നിര്‍വഹിക്കുക. ചടങ്ങില്‍ കോടിയേരി ബലകൃഷ്ണന്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ സംബന്ധിക്കും.